ഭൗതികശാസ്ത്രം

1. വസ്തുവിന്റെ പിണ്ഡവും വ്യാപ്തവും തമ്മിലുള്ള അനുപാതം ?

സാന്ദ്രത

2. ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റ സാന്ദ്രതയും തമ്മിലുള്ള അനുപാതം ?

ആപേക്ഷിക സാന്ദ്രത

3. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഹൈഡ്രോ മീറ്റർ

4. പാലിന്റെ സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?

ലാക് ടോമീറ്റർ

5. ജലത്തിന്റെ സാന്ദ്രത ?

1000kg/m3

6. പെട്രോൾ തുള്ളികൾ  ജലത്തിന്റെ മീതെ പരക്കാൻ കാരണം ?

പെട്രോളിന് ജലത്തെക്കാൾ സാന്ദ്രത കുറവായതിനാൽ

7. മഞ്ഞ് കട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

മഞ്ഞ് കട്ടയ്ക്ക് ജലത്തെക്കാൾ സാന്ദ്രത കുറവായതിനാൽ

8. സമുദ്രജലത്തിൽ നദീജലത്തിനെക്കാൾ നീന്താൻ എളുപ്പമാണ് കാരണം?

സമുദ്രജലത്തിന് നദീജലത്തിനെക്കാൾ സാന്ദ്രത കൂടുതലാണ്

9. നദീജലത്തിൽ നിന്നും കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പലുകൾ അൽപം ഉയരാൻ കാരണം ?

സമുദ്രജലത്തിന് നദീജലത്തിനെക്കാൾ സാന്ദ്രത കൂടുതലാണ്

10. മെർക്കുറിയുടെ സാന്ദ്രത ഇരുമ്പിനെക്കാൾ ?

കൂടുതലാണ്

11. പ്ലീം സോൾ ലൈനുകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അപകടരമല്ലാത്ത രീതിയിൽ കപ്പലിൽ ഭാരം കയറ്റാൻ ഉപയോഗിക്കുന്ന സൂചക രേഖ

12. ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും കൂടുതൽ സാന്ദ്രതയും അനുഭവപ്പെടുന്ന ഊഷ്മാവ്?

4 °C

13. ജലത്തിനെ 0°C ൽ നിന്നും 10°C ലേക്ക് ചൂടാക്കുമ്പോൾ വ്യാപ്തത്തിലുണ്ടാവുന്ന വ്യതിയാനം ?

ആദ്യം കുറയും പിന്നീട് കൂടും

14. ഐസ് ഉരുകുമ്പോൾ വ്യാപ്തം?

 കുറയുന്നു

15. മർദ്ദം നീങ്ങുമ്പോൾ ഉരുകിയ ഐസ് ഘനീഭവിക്കുന്ന പ്രതിഭാസം?

പുനർഹിമായനം

16. സ്കേറ്റിംഗിന് സഹായിക്കുന്ന പ്രതിഭാസം?

പുനർഹിമായനം

17. വായുവിലെ ഈർപ്പത്തിന്റെ അളവ് ?

ആർദ്രത

18. അന്തരീക്ഷത്തിലെ ആർദ്രതയും അന്തരീക്ഷം പൂരിതമാകാനുള്ള ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാത സംഖ്യ?

ആപേക്ഷിക ആർദ്രത

19. ആപേക്ഷിക ആർദ്രതയുടെ കുറഞ്ഞ മൂല്യം ?

പൂജ്യം

20.ആപേക്ഷിക ആർദ്രതയുടെ കൂടിയ മൂല്യം ?

ഒന്ന്

21. ആപേക്ഷിക ആർദ്രത അളക്കാനുള്ള ഉപകരണം ?

ഹൈഗ്രോമീറ്റർ

22. പ്രവൃത്തിയുടെ യൂണിറ്റ് ?

ജൂൾ

23. പവറിന്റെ യൂണിറ്റ് ?

വാട്ട് (ജൂൾ/ സെക്കന്റ്)

24. 1 KW = -------- W

1000

25. ഒരു കുതിരശക്തി എത്ര വാട്ടാണ്?

745.7 W

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement