ദിവസവിശേഷം - ജൂലൈ 11

ലോക ജനസംഖ്യാ ദിനം....
1987 ജൂലൈ 11 ന് ലോക ജനസംഖ്യ 500 കോടി കടന്നതിന്റെ ഓർമ്മക്ക്...
1892- തോമസ്‌ ആൽവാ എഡിസണല്ല മറിച്ച് ജോസഫ് സ്വാൻ ആണ് ഇലക്ട്രിക്ക് ബൾബ് കണ്ടുപിടിച്ചതെന്ന് യു.എസ് പാറ്റന്റ് സമിതി..
1900- ഷാർലറ്റ് കൂപ്പർ ഒളിമ്പിക്സ് ടെന്നിസ് വനിതാ കിരിടം ചൂടി. ഒളിമ്പിക്സിലെ ആദ്യ വ്യക്തിഗത കിരീടം ചൂടുന്ന വനിതയായി....
1930- ഡോൺ ബ്രാഡ്മാൻ ടെസ്റ്റ് ക്രിക്കറ്റിൽ ഒറ്റ ദിവസം കൊണ്ട് 309 റൺസ് നേടി
1960- പുലിറ്റ്സർ സമ്മാനം നേടിയ ഹാർപ്പർ ലീ യുടെ To kill a mocking bird പ്രസിദ്ധികരിച്ചു
2000- അമൃതാ പ്രീതത്തിന് പഞ്ചാബിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ശതാബ്ദി സമ്മാൻ ലഭിക്കുന്നു..
2006 - മുന്നൂറിനടുത്ത് ആൾക്കാർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനം...
2010 - സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ ഹോളണ്ടിനെ 1- 0 ന് തോൽപ്പിച്ച് സ്പെയിൻ ആദ്യമായി കിരിടം നേടി
2011 - 23 -9 - 1846 ന് കണ്ടുപിടിച്ച നെപ്ട്യൂൺ ആദ്യ സ്വയം ഭ്രമണം പൂർത്തിയാക്കി...

ജനനം
1857- ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മലയാളിയായ ഏക പ്രസിഡണ്ട് ചേറ്റൂർ ശങ്കരൻ നായർ..
1953- ലിയോൺ സ്പിങ്ക് സ്... മുൻ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യൻ
1967. ഝുംപാ ലാഹിരി - പുലിറ്റ്സർ സമ്മാനം നേടിയ എഴുത്തു കാരി

ചരമം
2008- മൈക്കൽ എല്ലിസ് ഡിബാക്കി...  ലോകത്തിൽ ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ..
( കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement