ദിവസവിശേഷം - ജൂലൈ 16

ഇന്ന് ദേശീയ സ്കൂൾ സുരക്ഷാദിനം
ഹെപ്പാറ്റെറ്റിസ് ബോധവൽക്കരണദിനം
622- ഹിജറ വർഷം ആരംഭിച്ചു.
1661- യുറോപ്പിലെ ആദ്യ ബാങ്ക് നോട്ടുക്കൾ ബേങ്ക് ഓഫ് സ്റ്റോക്ക് ഹോം സ്വീഡനിൽ പുറത്തിറക്കി.
1809- ബൊളീവിയ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി അമേരിക്കൻ വൻകരയിലെ ആദ്യ സ്വതന്ത്ര രാജ്യമായി.
1916- സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്ന സ്ഥാപനം നിലവിൽ വന്നു.
1921-ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നേതാജി ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ ശിഷ്യത്തം സ്വീകരിക്കുന്നു.
1954- മയ്യഴി മഹാജനസഭ അധ്യക്ഷൻ, മയ്യഴി ഗാന്ധി ഐ.കെ .കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ മാഹിയിൽ ജനകീയ ഭരണം തുടങ്ങി.
1969- അപ്പോളോ 11 എന്ന ബഹിരാകാശവാഹനം നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ അമേരിക്കൻ ബഹിരാകാശ യാത്രികരുമായി ചന്ദ്രനിലേക്ക് പുറപ്പെട്ടു.
1991-ഇന്ത്യൻ റെയിൽവേ ലൈഫ് ലൈൻ എക്സ്പ്രസ്സ് സർവീസ് ആരംഭിച്ചു.

ജനനം
1790-കണ്ണൂർ കരിവെള്ളൂർ സ്വദേശി ശങ്കര മഹാരാജ ജോത്സ്യർ ലാഹോർ സിംഹം റാണാ രഞ്ജിത്ത് സിംഗിന്റെ മുഖ്യ ഉപദേഷ്ടാവും പ്രധാന മന്ത്രിയുമായിരിന്നു.
1872- ദക്ഷിണ ദ്രുവത്തിൽ ആദ്യമായി കാലുകുത്തിയ റോൾ ആമുണ്ട് സെൻ.
1896- ഐക്യരാഷ്ട്രസഭയുടെ പ്രഥമ സെക്രടറി ട്രിഗ്വിലി.
1909- ക്വിറ്റ് ഇന്ത്യ സമരനായിക അരുണാ ആസഫലി, 1997ൽ രാഷ്ട്രം ഭാരതരത്നം നൽകി ആദരിച്ചു.
1917- മലയാള സിനിമാ നിർമാതാവ് ടി.ഇ. വാസുദേവൻ.
1942- ടെന്നീസിൽ 24 വനിതാ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം ചൂടിയ മാർഗരറ്റ് സ്മിത്ത് കോർട്ട് '

ചരമം
1934- അമേരിക്കയുടെ പ്രഥമ വനിതാ എഫ്.ബി.ഐ ഏജന്റുമായ അലാസ്ക്കാ പി സേവ്സൺ.
1972- നെക്സലേറ്റ് നേതാവ് ചാരു മജുംദാർ.
1994- സി.പി.ഐ നേതാവും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവുമായ എൻ.ഇ.ബലറാം.
( കടപ്പാട്: -   എ.ആർ. ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement