ദിവസവിശേഷം - ജൂലൈ 3

1767- നോർവേയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതുമായ  (Adresseavisen) പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി.
1778- പ്രഷ്യ ഓസ്ട്രിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു..
1819- അമേരിക്കയിലെ ആദ്യ ബാങ്ക് പ്രവർത്തനം തുടങ്ങി
1839- അമേരിക്കയിലെ ആദ്യ വിദ്യാലയം മസാച്ചുസെറ്റ്സിൽ 3 കുട്ടികളുമായി പ്രവർത്തനം തുടങ്ങി
1863- അമേരിക്കൻ ആഭ്യന്തര യുദ്ധത്തിലെ രക്തരൂക്ഷിത പോരാട്ടമായിരുന്ന ഗെറ്റിസ് ബർഗ് യുദ്ധത്തിന് വിരാമം
1886- കാൾ ബെൻസ് ജർമനിയിൽ ലോകത്തിലെ ആദ്യ കാർ ഓടിച്ചു...
1908- മുസാഫർപൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ബാലഗംഗാധര തിലകനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
1928- ജോൺ ബെയർഡ് ആദ്യ ടെലിവിഷൻ പ്രദർശിപ്പിച്ചു
1962- അൾജീരിയ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി
1988- ശത്രു സൈനിക വിമാനമാണെന്ന് തെറ്റിദ്ധരിച്ച് 290 പേർ യാത്ര ചെയ്യുന്ന ഇറാനിയൻ യാത്രാ വിമാനം അമേരിക്ക വെടി വച്ചിട്ടു...
2005- സ്വവർഗ വിവാഹത്തിന് സ്പെയിനിൽ നിയമ പരിരക്ഷ

ജനനം
1883- ചെക്ക് - ജർമൻ നോവലിസ്റ്റായ കാഫ്ക
1939- കേരള ഹൈക്കോടതിയിലെ മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ. ഉഷ
1941- ദാദാസാഹബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ...
1951- ന്യൂസിലാൻഡ് ക്രിക്കറ്റ് താരം റിച്ചാർഡ് ഹാഡ്ലീ...
1962- മൂന്നു തവണ ഗോൾഡൺ ഗ്ലോബ് നേടിയ ഏക യു എസ് നടൻ ടോം ക്രൂയിസ്
1971- വീക്കിലെക്സ് ഓൺലൈൻ വാർത്താ മാധ്യമ സ്ഥാപകൻ ജൂലിയൻ അസാജ്

ചരമം
1932- സ്വർണ കുമാരി ദേവി - ബംഗാളി സാഹിത്യ പ്രതിഭ. രവീന്ദ്രനാഥ ടാഗൂറിന്റെ സഹോദരി..
1976- മലയാളത്തിലെ പ്രഥമ രാഷ്ട്രീയ നാടകമായ പാട്ടബാക്കി എഴുതിയ കെ. ദാമോദരൻ
2004- ആൻഡ്രിയൻ നിക്കൊളേയേവ് - മുന്നാമത്തെ യു എസ് എസ് ആർ ബഹിരാകാശ സഞ്ചാരി. ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയായ വാലന്റിന തെരഷ്കോവയുടെ ഭർത്താവ്... ബഹിരാകാശ ദമ്പതികൾ എന്നറിയപ്പെടുന്നു...
( കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement