ദിവസവിശേഷം - ജൂലൈ 17

ഇന്ന് അന്താരാഷ്ട്ര നീതിദിനം
1762-സാർ(tsar) പീറ്റർ 3 വധിക്കപ്പെട്ടതിനെ തുടർന്ന് കാതറിൻ 2 റഷ്യയിലെ പ്രഥമ സാറിന(tsarine) ആയി.
1861- യു എസ് കോൺഗ്രസ്സ് കടലാസ്സ് പണം അംഗീകരിച്ചു.
1912- IAAF (ഇൻറ്റർ നാഷണൽ അമച്വർ അത്ലറ്റിക്ക് ഫെഡറേഷൻ)സ്വീഡനിൽ സ്ഥാപിതമായി.
1918- റഷ്യയെ ഞെട്ടിച്ച സാർ ചക്രവർത്തിയുടെ കൂട്ടക്കൊല. സാർ ചക്രവർത്തി നിക്കളോസ് 2 ഉൾപ്പടെ കുടുംബത്തിലെ 11 പേരെ കൂട്ടക്കൊല ചെയ്തു.90 വർഷം കഴിഞ്ഞ് 1998 ൽ ആണ് ഇവരെ സംസ്ക്കരിച്ചത്
1945- POTSBAM കോൺഫറൻസ് യുദ്ധാനന്തര ജർമ്മനിയുടെ ഭാവി സംബന്ധിച്ച്, സ്റ്റാലിൻ (റഷ്യ), ചർച്ചിൽ (ബ്രിട്ടൻ ), ട്രൂമാൻ (യു എസ് എ) എന്നീ നേതാക്കളുടെ കൂടി കാഴ്ച.
1961- എ കെ ജി അമരാവതി സമരം അവസാനിപ്പിച്ചു.
1997- മലയാളിയായ കെ.ആർ നാരായണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.

ജനനം
1903- സാഹിത്യ വിമർശകനും കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരി.
1917- മുൻ കേരള മന്ത്രി ഇ.കെ ഇൻബിച്ചി ബാവ.
1920- ലേസർ കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രഞ്ജൻ ഡോ.ഗോർഡൻ ഗുൾഡ്.
1935- ചെറുകഥാകൃത്തും സീരിയൽ നടനുമായ മുണ്ടൂർ കൃഷ്ണൻക്കുട്ടി
1939- ഇറാനിയൻ നേതാവ് ആയത്തുള്ള ഖുമൈനി.
1945- പരംവീര ചക്രം നേടിയ ഏക വൈമാനിക്കാൻ നിർമൽജിത്ത് സിംഗ് സൈക്കോൺ. 26 മത് വയസ്സിൽ 1971 ൽ ഇന്ത്യാപാക്ക് യുദ്ധത്തിനിടെ .കൊല്ലപ്പെട്ടു.
1954-ജർമൻ ചാൻസലർ ഐൻഞ്ചലോ മാർക്കൽ.

ചരമം
1790 - ഇക്കണോമിക്ക്സിന്റെ പിതാവ് ആഡം സ്മിത്ത്
1972-ഗുജറാത്ത് സംസ്ഥാന രൂപീകരണ ആവശ്യം ഉന്നയിച്ച് മഹാ ഗുജറാത്ത് പ്രസ്ഥാനം രൂപീകരിച്ച ഇന്ദുലാൽ കാനയ്യലാൽ യാഗ്നിക്ക്.
2014- 131 മലയാള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത സിനിമാ സംവിധായകൻ ശശികുമാർ
( കടപ്പാട്:-  എ.ആർ.ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement