ദിവസവിശേഷം - ജൂൺ 30
പ്രധാന ദിനാചരണങ്ങൾ * സോഷ്യൽ മീഡിയ ദിനം... * അന്താരാഷ്ട്ര ചിന്നഗ്രഹ ദിനം.. (1908ൽ ഇന്നേ ദിവസം റഷ്യയിലെ സൈബീരിയയിലുള്ള tungaska വന പ്രദേശത്ത് മനുഷ്യ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിനാശകാരിയായ ഉൽക്ക പതിച്ചതിന്റെ ഓർമ്മയ്ക്ക്)... * അന്താരാഷ്ട്ര പാർലമെന്റ് ദിനം.. (1889ൽ ഇന്നേ തീയതിയിൽ ഇന്റർ പാർലമെന്ററി യൂണിയൻ രൂപീകരിച്ചതിന്റെ ഓർമ്മയ്ക്ക്)... സംഭവങ്ങൾ 1855 - Sidhu murmu, Kanju murmu സഹോദരന്മാർ ബ്രിട്ടീഷുകാർക്കെതിരെ സാന്താൾ കലാപം പ്രഖ്യാപിച്ചു.. രാജ്മഹൽ കുന്നുകളുടെ താഴ് വരയിലെ ഗോത്രവർഗ്ഗക്കാർ ബ്രിട്ടീഷുകാർക്കെതിരെ അമ്പും വില്ലുമായി നടത്തിയ സായുധ കലാപം ആയിരുന്നു ഇത്.. സമരത്തെ ബ്രിട്ടീഷുകാർ തോക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ചു ഒതുക്കുകയായിരുന്നു.. 3/1/1856 വരെ നീണ്ടുനിന്നു ഈ സമരം... 1914 - മഹാത്മാഗാന്ധിയെ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ വെച്ച് അറസ്റ്റ് ചെയ്തു... 1937 - ലോകത്തിലെ ആദ്യ അടിയന്തര ടെലിഫോൺ സർവീസ് ലണ്ടനിൽ നിലവിൽ വന്നു... 1947 - ഇന്ത്യ വിഭജനത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ ഉള്ള റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നു... 1959 - ഇന്ത്യൻ ഓയിൽ കോർപ്...