ദിവസവിശേഷം - ജൂൺ 29
പ്രധാന ദിനാചരണങ്ങൾ
* ദേശീയ ക്യാമറ ദിനം.. ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം ഓർമിപ്പിക്കുന്ന ദിനം..
* ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം.. പി.സി മഹാലനോബിസിന്റെ ജന്മദിനം...
* International Day of the tropics.. (രാജ്യാന്തര ഉഷ്ണമേഖല ദിനം)...
* World industrial design day.. (ലോക വ്യവസായ രൂപകൽപന ദിനം)...
സംഭവങ്ങൾ
1857 - ചിൻ ഹട്ട് സമരം.. ബർക്കത്ത് അഹമ്മദിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ബ്രിട്ടീഷുകാരെ തോൽപ്പിച്ചു...
1884 - ജർമ്മൻ പാർലമെന്റ് ആയ Reichstag നിർമ്മാണം തുടങ്ങി...
1949 - ദക്ഷിണാഫ്രിക്കയിൽ വർണ വിവേചന നിയമം കർശനമാക്കി.. കറുത്ത വർഗക്കാരുമായുള്ള വിവാഹം നിരോധിച്ചു...
1966 - വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയമിച്ച കോത്താരി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു...
1986 - മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന, ലോകകപ്പ് ഫുട്ബോൾ കിരീടം നേടി...
1987 - ഇന്ത്യാ - ശ്രീലങ്ക സമാധാനക്കരാർ രാജീവ് ഗാന്ധിയും ജയവർധനയും ചേർന്നു ഒപ്പുവച്ചു.. ഒരർത്ഥത്തിൽ രാജീവ് ഗാന്ധിയുടെ മരണ വാറണ്ട് ആയിരുന്നു ഇത്...
1998 - ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാന പദവി നൽകുവാനും ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ രൂപീകരിക്കാനും തീരുമാനമായി...
2007 - ആപ്പിൾ കമ്പനി, ഐഫോൺ അമേരിക്കയിൽ പുറത്തിറക്കി...
2021 - ആദ്യമായി ഒരു ഗൾഫ് രാഷ്ട്രത്തിൽ ഇസ്രായേൽ പൂർണ്ണ രൂപത്തിൽ നയതന്ത്ര ഓഫീസ് തുടങ്ങി.. UAE തലസ്ഥാനമായ അബുദാബിയിൽ ആണ് തുടങ്ങിയത്.. ജൂലൈ 14ന് ടെൽ അവീവിൽ തിരിച്ചും തുറന്നു...
2021 - കൽപ്പന ചൗളക്കും സുനിത വില്യംസിനും പിന്നാലെ ആന്ധ്രയിൽ ജനിച്ച സീരിഷ ബാൻഡ്ലയെ ബഹിരാകാശ യാത്ര ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യക്കാരി ആവാൻ തിരഞ്ഞെടുത്തു...
2024 - ബാർബഡോസ്സിൽ നടന്ന ലോക T20 പുരുഷ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ രോഹിത് ശർമ നയിച്ച ഇന്ത്യയ്ക്ക് കിരീടം.. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 റൺസിന് തോൽപ്പിച്ചു...
ജനനം
1861 - വില്യം മയോ.. അമേരിക്കയിലെ പ്രശസ്തമായ മയോ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകരായ ഏഴ് പേരിൽ ഒരാൾ.. (ചരമം 28/7/1939)...
1864 - ആശുതോഷ് മുഖർജി.. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി.. വിദ്യാഭ്യാസ വിചക്ഷണൻ.. (ചരമം 25/5/1924)...
1893 - പി.സി മഹാലനോബിസ്.. ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവ്.. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ.. (ചരമം 28/6/1972)...
1931 - ഡോ. പി.കെ അയ്യങ്കാർ.. 1974ലെ പൊക്രാൻ ആണവ സ്ഫോടന പരീക്ഷണത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞരിൽ ഒരാൾ.. (ചരമം 21/12/2011)...
1945 - ചന്ദ്രിക കുമാരതുംഗെ.. ശ്രീലങ്കയുടെ ആദ്യ വനിത പ്രസിഡന്റ്.. മാതാവും പിതാവും ശ്രീലങ്കൻ പ്രധാനമന്ത്രിമാർ ആയിരുന്നു...
ചരമം
1890 - Alexander parkes.. ഇംഗ്ലണ്ട് സ്വദേശിയായ ഭൗതിക ശാസ്ത്രജ്ഞൻ.. ഇന്ന് സർവവ്യാപിയായ പ്ലാസ്റ്റിക്കിന്റെ ആദ്യരൂപമായ parkesine കണ്ടുപിടിച്ച വ്യക്തി.. (ജനനം 29/12/1813)...
1939 - കുമാരഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ).. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിലൊരാൾ.. (ജനനം 17/2/1879)...
1961 - സർദാർ ബൽദേവ് സിംഗ്.. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ പ്രതിരോധമന്ത്രി.. സിഖ് സമുദായ നേതാവ്.. (ജനനം 11/7/1902)...
1986 - സി.എച്ച് ഭാഭ.. ആദ്യ നെഹ്റു മന്ത്രിസഭയിലെ വാണിജ്യ മന്ത്രി.. പാർസി വിഭാഗത്തിന്റെ പ്രതിനിധി.. (ജനനം 22/7/1910)...
2005 - ജസ്റ്റിസ് പി. ജാനകിയമ്മ.. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഹൈക്കോടതി ജഡ്ജി.. (ജനനം 22/4/1920)...
2006 - ജോസഫ് ഇടമറുക്.. ഇന്ത്യയിലെ വളരെ പ്രശസ്തനായ യുക്തിവാദിയും പത്ര പ്രവർത്തകനും.. (ജനനം 7/9/1934)...
2021 - ഡൊണാൾഡ് റംസ്ഫെൽഡ്.. അമേരിക്കൻ വ്യവസായി, കോൺഗ്രസ് അംഗം.. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയതും ഏറ്റവും പ്രായം കുറഞ്ഞതുമായ പ്രതിരോധ സെക്രട്ടറി എന്ന അപൂർവ റെക്കോർഡിന് ഉടമ.. (ജനനം 9/7/1932)...
NEW
2025 - രാജ്യത്തെ ആദ്യ അതി ദാരിദ്ര്യമുക്ത ജില്ലയായി കോട്ടയം ജില്ലയെ പ്രഖ്യാപിച്ചു...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment