ദിവസവിശേഷം - ജൂൺ 17
പ്രധാന ദിനാചരണങ്ങൾ
* മരുവത്ക്കരണത്തിനും വരൾച്ചയ്ക്കും എതിരെയുള്ള ദിനം...
* മുതലകൾക്കായുള്ള അന്താരാഷ്ട്ര ദിനം...
സംഭവങ്ങൾ
1885 - സ്വാതന്ത്ര്യ പ്രതിമ ഫ്രാൻസിൽ നിന്നും അമേരിക്കയിൽ എത്തിച്ചു...
1925 - ജനീവ പ്രോട്ടോക്കോൾ, ലീഗ് ഓഫ് നേഷൻസ് അംഗീകരിച്ചു...
1957 - സൗത്ത് ഇന്ത്യൻ ബാങ്കിന് Banking Regulation Act 1949 പ്രകാരമുള്ള ലൈസൻസ് ലഭിച്ചു.. പ്രൈവറ്റ് സെക്റ്ററിൽ ഈ ലൈസൻസ് ലഭിക്കുന്ന ആദ്യ ബാങ്ക് ആണ് എസ്.ഐ.ബി...
1961 - എ.കെ.ജിയുടെ അമരാവതി സത്യാഗ്രഹം അവസാനിച്ചു...
1967 - ചൈന ലോകത്തെ നാലാമത് ആണവ ശക്തി ആയി...
2016 - ചാമ്പ്യൻസ് ട്രോഫി ഹോക്കി.. ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം...
2017 - കൊച്ചി മെട്രോ, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രത്തിന് സമർപ്പിച്ചു...
2022 - നെതർലൻഡ്സിനെതിരെ 4/498 റൺസ് നേടി രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (ഓസീസിനെതിരെ 481) എന്ന സ്വന്തം റെക്കോർഡ് ഇംഗ്ലണ്ട് തിരുത്തി...
2024 - പട്ടിക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിന് കോളനി എന്ന് വിളിക്കുന്ന രീതി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി...
2024 - T 20 ലോകകപ്പ് ക്രിക്കറ്റിൽ നാല് ഓവറുകളും മെയ്ഡൻ ആക്കി ന്യൂസിലൻഡ് താരം ലോക്കി ഫാർഗുസൻ (4-4-0-3) ചരിത്രം സൃഷ്ടിച്ചു...
ജനനം
1832 - വില്യം ക്രൂക്സ്.. താലിയം മൂലകം, കാതോട് രശ്മി, നെഗറ്റീവ് ചാർജ് എന്നിവ കണ്ടെത്തിയ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ.. (ചരമം 4/4/1919)...
1858 - പുന്നശ്ശേരി നമ്പി.. സംസ്കൃത പണ്ഡിതൻ.. സാമൂഹ്യപരിഷ്കർത്താവ്.. പട്ടാമ്പി സംസ്കൃത കോളേജിന്റെ പൂർവ്വരൂപം സ്ഥാപകൻ.. (ചരമം 14/9/1934)...
1882 - Harold gillies.. ബ്രിട്ടീഷ് - കിവീസ് വംശജനായ ഡോക്ടർ.. ഫാദർ ഓഫ് മോഡേൺ പ്ലാസ്റ്റിക് സർജറി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.. (ചരമം 10/9/1960)...
1887 - കൈലാസനാഥ കഡ്ജു.. ജവഹർലാൽ നെഹ്റുവിന്റെ ആദ്യ കാബിനറ്റിൽ ഒന്നിലേറെ വകുപ്പുകൾ കൈകാര്യം ചെയ്തു.. ഗവർണർ, മുഖ്യമന്ത്രി പദവികളും വഹിച്ചിട്ടുണ്ട്.. (ചരമം 17/2/1968)...
1914 - ജോൺ ഹെർസെ.. ടൈം മാഗസിൻ ലേഖകനായ, പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ പത്രപ്രവർത്തകൻ.. ഹിരോഷിമയിലെ ആറ്റം ബോംബ് സ്ഫോടനത്തിന് ഇരയായ ആറ് പേരുടെ കഥ, അവരെ പിന്തുടർന്നു 31000 വാക്കുകളിൽ ടൈം മാഗസിനിൽ പറഞ്ഞത് ന്യൂ ജർണലിസത്തിന്റെ തുടക്കമായി കരുതുന്നു.. 1946 ഓഗസ്റ്റ് മുതൽ 4 ലക്കങ്ങളായി പ്രസിദ്ധീകരിക്കാൻ പുറപ്പെട്ട ലേഖനം വാക്കുകളുടെ പ്രഹരശേഷി കണ്ട് 31/8/1946 ന് ഒറ്റ ലക്കമായി പ്രസിദ്ധീകരിക്കേണ്ടി വന്നു.. (ചരമം 24/3/1993)...
1929 - ട്രിഗൻ പെട്രോഷ്യൻ.. 1963-69 കാലയളവിലെ ലോക ചെസ്സ് ചാമ്പ്യനായ റഷ്യക്കാരൻ.. അയൺ ട്രിഗർ എന്ന് എന്നറിയപ്പെട്ടു.. (ചരമം 13/8/1984)...
1930 - കെ.എം ഗോവി.. ഭാരതീയ ഭാഷകളിൽ ആദ്യമായി നിർമ്മിക്കപ്പെട്ട സമഗ്ര ഗ്രന്ഥ സൂചിയായ മലയാള ഗ്രന്ഥസൂചിയുടെ കർത്താവ്.. (ചരമം 3/12/2013)...
1973 - ലിയാൻഡർ പേസ്.. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടെന്നീസ് താരം.. ഇന്ത്യൻ കായിക രംഗത്തെ തളരാത്ത പോരാളി...
ചരമം
1631 - മുംതാസ് മഹൽ.. മുഗൾ ചക്രവർത്തി ഷാജഹാന്റെ പത്നി.. ഷാജഹാൻ, താജ്മഹൽ പണിതത് മുംതാസിന്റെ ഓർമ്മയ്ക്കാണ്.. (ജനനം 27/4/1593)...
1674 - ജീജ ഭായി.. ചരിത്രത്തിലെ ധീരയായ അമ്മ.. മറാത്താ രാജവംശ സ്ഥാപകൻ ശിവജിയുടെ മാതാവ്.. (ജനനം 12/1/1598)...
1839 - വില്യം ബെൻഡിക്.. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ.. (ജനനം 14/9/1774)...
1862 - കാനിംഗ് പ്രഭു.. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ, ആദ്യത്തെ വൈസ്രോയി.. (ജനനം 14/12/1812)...
1911 - വാഞ്ചിനാഥൻ.. ദക്ഷിണേന്ത്യയിലെ ഭഗത് സിംഗ് എന്നറിയപ്പെടുന്ന വിപ്ലവകാരി.. തിരുനെൽവേലി കലക്ടറായിരുന്ന Robert Ashe നെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിവെച്ച് മരിക്കുകയാണ് ഉണ്ടായത്.. (ജനനം 1886)...
1911 - Robert Ashe.. ബ്രിട്ടീഷ് ഭരണകാലത്ത് തിരുനെൽവേലി കലക്ടർ ആയിരുന്നു.. ഇന്ത്യൻ വിപ്ലവകാരി വാഞ്ചിനാഥൻ വെടിവെച്ചു കൊല്ലുകയാണ് ഉണ്ടായത്.. (ജനനം 23/11/1872)...
1948 - ചങ്ങമ്പുഴ കൃഷ്ണപിള്ള.. മലയാളത്തിലെ കാവ്യ ഗന്ധർവ്വൻ.. രമണൻ, വാഴക്കുല ഉൾപ്പെടെ നിരവധി പ്രശസ്ത കൃതികളുടെ രചയിതാവ്.. (ജനനം 10/10/1911)...
2008 - പി അയ്യനെത്ത് (പത്രോസ്).. പ്രശസ്ത മലയാള നോവലിസ്റ്റ്.. അമ്പതോളം കൃതികൾ രചിച്ചു.. (ജനനം 10/8/1928)...
2021 - കെന്നത്ത് കൗണ്ട.. ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ ആദ്യ പ്രസിഡന്റ്.. 27 വർഷം പ്രസിഡന്റ് പദവിയിലിരുന്നു.. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെട്ടു.. (ജനനം 28/4/1924)...
NEW
2025 - 1999 നു ശേഷം ആദ്യമായി ഇന്ത്യൻ വനിതാ ഫുട്ബോളിൽ ഒരു മലയാളി പെൺകുട്ടി.. നീലേശ്വരം സ്വദേശിനിയായ മാളവികയാണ് തെരഞ്ഞെടുക്കപ്പെട്ടത്...
ജനനം
1970 - കമൽ ഡൗദ് (Kamel daud).. ഫ്രഞ്ച് - അൾജീരിയൻ എഴുത്തുകാരൻ.. ഹുറികൾ എന്ന നോവൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.. 10,000 ങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട അൽജീരിയയിലെ ഇരുണ്ട പതിറ്റാണ്ടുകൾ പുറംലോകത്ത് എത്തിച്ചതിന് കോടതി തടവു ശിക്ഷ വിധിച്ചിരുന്നു...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment