ദിവസവിശേഷം - ജൂൺ 8

പ്രധാന ദിനാചരണങ്ങൾ 

* ലോക സമുദ്ര ദിനം.. യു.എൻ അഭിമുഖ്യത്തിൽ 2009 മുതൽ ആചരിക്കുന്നു...

* ലോക ബ്രെയിൻ ട്യൂമർ ദിനം...

* National best friend day (USA)..


സംഭവങ്ങൾ

1789 -  അമേരിക്കൻ പ്രസിഡന്റ് ജെയിംസ് മാഡിസൺ, ബിൽ ഓഫ് റൈറ്റ് സഭയിൽ അവതരിപ്പിച്ചു...

1915 - ബാലഗംഗാധര തിലകൻ പ്രസിദ്ധമായ ഗീതാരഹസ്യം പ്രസിദ്ധീകരിച്ചു...

1936 - ആകാശവാണി രൂപീകൃതമായി...

1948 -  എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് മുംബൈ - ലണ്ടൻ റൂട്ടിൽ സർവീസ് നടത്തി.. K.R. Gaddar ആയിരുന്നു ആദ്യ പൈലറ്റ്...

1949 - ജോർജ് ഓർവലിന്റെ വിശ്വപ്രസിദ്ധ നോവലായ 1984 പ്രസിദ്ധീകരിച്ചു...

1999 - ലിയാൻഡർ പെയ്സ് - മഹേഷ് ഭൂപതി ജോഡി, ലോക ഡബിൾസ് റാങ്കിംഗിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി...

2012 - ഇന്ത്യയിലെ ആദ്യ ഫുഡ് ബാങ്ക് ഡൽഹിയിൽ സ്ഥാപിതമായി...

2021 - രാജ്യാന്തര ഗോൾ നേട്ടത്തിൽ ലയണൽ മെസ്സിയെ പിന്നിലാക്കി ഇന്ത്യൻ താരം  സുനിൽ ഛേത്രി.. 117 കളികളിൽ  74 ഗോളുകൾ.. ക്രിസ്ത്യാനോ  റൊണാൾഡോ ആണ് ഒന്നാം സ്ഥാനത്ത്...

ജനനം

1832 - ചാൾസ് ടിൽസ്റ്റോൺ ബ്രൈറ്റ്.. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ കേബിൾ സ്ഥാപിക്കുക എന്ന അസാധ്യമെന്ന് കരുതിയ കാര്യം സാധിച്ചു ബ്രിട്ടീഷ് സർക്കാറിന്റെ നൈറ്റ് ഹുഡ് ബഹുമതി നേടിയ ബ്രിട്ടീഷ് എഞ്ചിനീയർ.. (ചരമം 3/5/1888)...

1867 - ഫ്രാങ്ക് ലോയ്ഡ് റൈറ്റ്.. എക്കാലത്തെയും മികച്ച അമേരിക്കൻ വാസ്തുശില്പി എന്നറിയപ്പെടുന്നു..  (ചരമം 9/4/1959)...

1915 - കയ്യാർ കിഞ്ഞണ്ണ റേ..  സ്വാതന്ത്ര്യ സമരസേനാനി, കവി, സാഹിത്യകാരൻ.. (ചരമം 9/8/2015)...

1915 - ഉറൂബ് (പി.സി കുട്ടികൃഷ്ണൻ).. പ്രശസ്ത മലയാള നോവലിസ്റ്റ്, നാടകകൃത്ത്, കവി, തിരക്കഥാകൃത്ത്.. (ചരമം 11/7/1979)...

1925 - ബർബറ ബുഷ്.. ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യയും മറ്റൊരു അമേരിക്കൻ പ്രസിഡന്റിന്റെ അമ്മയുമായ രണ്ട് അമേരിക്കൻ വനിതകളിൽ ഒരാൾ.. 41മത് പ്രസിഡന്റ് ജോർജ്ജ് ബുഷ് സീനിയറിന്റെ ഭാര്യ.. 43 മത് പ്രസിഡന്റ് ജോർജ്ജ് ബുഷ് ജൂനിയറിന്റെ അമ്മ.. (ചരമം 17/4/2018)...

1930 - പ്രൊഫ. എം.എൻ വിജയൻ.. മാർക്സിസ്റ്റ് തത്വചിന്തകൻ, അദ്ധ്യാപകൻ.. ദേശാഭിമാനി പത്രാധിപരായിരുന്നു.. (ചരമം 3/10/2007)...

1949 - പി.കെ ഗോപി.. ആധുനിക മലയാള കവി, സിനിമാ ഗാന രചയിതാവ്.. അക്കാദമി അവാർഡ് ജേതാവ്...

ചരമം 

1809 - തോമസ് പെയിൻ.. Voice of american revolution എന്ന് രേഖപ്പെടുത്തിയ പ്രസംഗത്തിന്റെ ഉടമ.. (ജനനം 29/1/1737)...

1845 - ആൻഡ്രൂ  ജാക്സൺ.. ഏഴാമത് അമേരിക്കൻ പ്രസിഡന്റ്.. സാധാരണക്കാരുടെ പ്രസിഡന്റ് എന്നറിയപ്പെട്ടു.. (ജനനം 15/3/1767)...

1913 - എമിലി വിൽഡിങ് ഡേവിസൺ.. സ്ത്രീ വോട്ട് അവകാശത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ബ്രിട്ടീഷ് വനിത.. ബ്രിട്ടനിൽ കുതിരയോട്ട മത്സരത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന ജോർജ് അഞ്ചാമൻ രാജാവിന്റെ കുതിരയുടെ മുമ്പിലേക്ക്   ജൂൺ നാലിന്  VOTE FOR WOMEN എന്ന പ്ലക്കാർഡ് ഉയർത്തി ഓടി കയറിയ എമിലിയെ  കുതിര ഇടിച്ചു വീഴ്ത്തിയതിനെ തുടർന്നുണ്ടായ അപകടത്തെ തുടർന്ന്  നാലു ദിവസം കഴിഞ്ഞായിരുന്നു അന്ത്യം.. എമിലിയുടെ രക്തസാക്ഷിത്വത്തിന്റെ ചുവടുപിടിച്ചാണ്  5 വർഷം കഴിഞ്ഞ്  21/11/1918 ന് സ്ത്രീകൾക്ക് വോട്ടവകാശം അനുവദിക്കുന്ന നിയമം ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്.. (ജനനം 11/10/1872)...

1968 - മധുര മണി അയ്യർ.. പ്രശസ്ത വയലിൻ വിദ്വാൻ.. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാൾ.. (ജനനം 25/10/1912)...

1977 - ഇക്കണ്ടവാര്യർ.. കൊച്ചി രാജ്യത്തെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രി..  (ജനനം കൊല്ലവർഷം 1065 മേടം 22 അഥവാ 05/05/1890)...

1995 - ഇ. മൊയ്തു മൗലവി.. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹപ്രവർത്തകനായ സ്വാതന്ത്ര്യ സമര സേനാനി.. 109 വയസുവരെ ജീവിച്ചു.. (ജനനം 1886)...

2022 - സേന വിധന ഗാമ.. ശ്രീലങ്കൻ ഫോട്ടോഗ്രാഫർ..  30/7/1987 ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് കൊളംബോയിൽ വച്ച്  ഗാർഡ് ഓഫ് ഓണർ ബഹുമതി നൽകുന്നതിനിടയിൽ ശ്രീലങ്കൻ നാവികൻ  തോക്കിൻ പാത്തി ഉപയോഗിച്ചു  ആക്രമിക്കുന്ന ചിത്രം പകർത്തിയ ഏക ഫോട്ടോഗ്രാഫർ.. (ജനനം 1945)...

NEW

2025 - Carlos Alcarazന് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഹാട്രിക് കിരീടം... ഫൈനലിൽ ലോക ഒന്നാംപ്രകാരം യറിക് സിന്നറെ തോൽപ്പിച്ചു...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement