ദിവസവിശേഷം - ജൂൺ 25

പ്രധാന ദിനാചരണങ്ങൾ 

* നാവികർക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനം...

* ലോക വെള്ളപ്പാണ്ട് ദിനം...

* അടിയന്തരാവസ്ഥ പ്രഖ്യാപന ദിനം / ഭരണഘടന  ഹത്യാ ദിനം...

സംഭവങ്ങൾ

1658 - ഔറംഗസേബ്, പിതാവ് ഷാജഹാനെ അറസ്റ്റു ചെയ്ത് ജയിലിൽ ഇട്ടു...

1932 - ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി.. ലോർഡ്സിലായിരുന്നു മത്സരം..

1947 - ആൻഫ്രാങ്ക് ഡയറി കുറിപ്പുകൾ ആദ്യമായി പുറത്തിറങ്ങി...

1951 - ലോകത്തിലെ ആദ്യ കളർ ടി.വി സംപ്രേഷണം അമേരിക്കയിൽ നടന്നു...

1975 - പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഒപ്പിട്ടു...

1983 - കപിൽദേവിന്റെ നേതൃത്വത്തിൽ ലോർഡ്സിൽ  ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ്  കിരീടം നേടി...

1989 -  കോട്ടയം ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത പട്ടണം ആയി പ്രഖ്യാപിച്ചു...

2024 - രാഹുൽ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി കോൺഗ്രസ് പ്രഖ്യാപിച്ചു...

ജനനം

1869 - ദാമോദർ ഹരി ചെപ്പേക്കർ.. ഇന്ത്യൻ സ്വാതന്ത്ര്യ സമര വിപ്ലവകാരികളായ ചെപ്പേക്കർ സഹോദരന്മാരിൽ ഒരാൾ.. തൂക്കിലേറ്റപ്പെടുകയാണ് ഉണ്ടായത്.. (ചരമം 18/4/1898)...

1900 - ലോർഡ് മൌണ്ട് ബാറ്റൺ.. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി.. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ.. വധിക്കപ്പെടുകയാണ് ഉണ്ടായത്.. (ചരമം 27/8/1979)...

1903 - ജോർജ് ഓർവെൽ.. 1984 എന്ന കൃതി വഴി ലോകപ്രശസ്തനായ ബ്രിട്ടീഷ് സാഹിത്യകാരൻ.. (ചരമം 21/1/1950)...

1908 - സുചേതാ കൃപലാനി..  ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി.. കേന്ദ്ര മന്ത്രിയുമായിരുന്നു.. (ചരമം 1/12/1974)...

1931 - വിശ്വനാഥ് പ്രതാപ് സിംഗ്.. ഇന്ത്യയുടെ ഏഴാമത് പ്രധാനമന്ത്രി.. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും രാജീവ് ഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രിയുമായിരുന്നു.. (ചരമം 27/11/2008)...

ചരമം 

1941 -  മൂർക്കോത്ത് കുമാരൻ.. ശ്രീനാരായണ ഗുരുദേവ ശിഷ്യനായ തലശ്ശേരി സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ.. (ജനനം 16/4/1874)...

1990 - ബോണി ഫെസ്.. സ്വാതന്ത്ര്യ സമര വിപ്ലവ സേനാനി.. ഐഎൻഎ ഭടൻ.. (ജനനം 5/6/1916)...

2008 - ജി.എം ബനാത്ത് വാല.. മഹാരാഷ്ട്ര സ്വദേശിയായ മുസ്ലീം ലീഗ് നേതാവ്.. പൊന്നാനിയിൽ നിന്ന് ഏറെക്കാലം ലോക്സഭാംഗം ആയിരുന്നു.. (ജനനം 15/8/1933)...

2009 - മൈക്കിൾ ജാക്സൺ.. പോപ് സംഗീത മേഖലയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ അമേരിക്കക്കാരൻ.. (ജനനം 29/8/1958)...

2009 - ശിവ ചരൺ മാത്തൂർ.. മുൻ രാജസ്ഥാൻ  മുഖ്യമന്ത്രി..  ആസം ഗവർണറും ആയിരുന്നു.. (ജനനം 14/2/1927)...

NEW 

2025 - രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി സ്വന്തമാക്കാൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ  ശുഭാംശു ശുക്ലയുമായി ആക്സിയം 4 ദൗത്യം യാത്ര പുറപ്പെട്ടു.. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തു എത്തിയ രണ്ടാമത് ഇന്ത്യക്കാരൻ.. മറ്റു രാജ്യക്കാരായ മൂന്ന് പേർ കൂടി കൂട്ടത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു... 

2025 - ഉത്തർപ്രദേശിലെ ഫത്തെഹാബാദ് ഇനി സിന്ദുർ പുരം.. ബാദുഷാഹിബാദ്  ബ്രഹ്മപുരം...

ജനനം 

1945 - ശാരദ.. ആന്ധ്രപ്രദേശ് സ്വദേശിനി എങ്കിലും  മലയാളത്തിന്റെ ദുഃഖപുത്രി.. മലയാളത്തിന് മികച്ച നടിക്കുള്ള  രണ്ട് ദേശീയ അവാർഡുകൾ നേടിത്തന്ന താരം.. ആന്ധ്ര രാഷ്ട്രീയത്തിലും പ്രവർത്തിച്ചു.. 2026ൽ കേരള സർക്കാരിൻ്റെ ജെ.സി ഡാനിയേൽ അവാർഡ് ജേതാവ്...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement