Posts

Showing posts from July, 2026

ദിവസവിശേഷം - ജൂലൈ 7

പ്രധാന ദിനാചരണങ്ങൾ  * ലോക ചോക്ലേറ്റ് ദിനം (വ്യത്യസ്ത തീയതികളിൽ ആചരിക്കുന്നുണ്ട്)... * ലോക ക്ഷമ ദിനം (വ്യത്യസ്ത തീയതികളിൽ ആചരിക്കുന്നുണ്ട്)... സംഭവങ്ങൾ 1456 - വധിക്കപ്പെട്ട് കാൽ നൂറ്റാണ്ടിനു ശേഷം ജോൻ ഓഫ് ആർക്കിനെ കുറ്റവിമുക്തയാക്കി... 1802 - ചരിത്രത്തിൽ ആദ്യത്തെ കോമിക് ബുക്ക്‌ ഹഡ്സണിൽ പ്രസിദ്ധീകരിച്ചു... 1887 - ലോറ്റി ഡോഡ്, പതിനാറാമത്തെ വയസ്സിൽ കിരീടം നേടി  വിമ്പിൾഡൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കിരീട ജേതാവായി.. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു... 1948 -  ഇന്ത്യയിലെ ആദ്യ പൊതുമേഖലാ കോർപ്പറേഷൻ ആയ ദാമോദർവാലി കോർപ്പറേഷൻ നിലവിൽ വന്നു... 1985 -  സീഡ് ചെയ്യാത്ത ജർമൻ താരമായ ബോറിസ് ബെക്കർ, 17മത് വയസ്സിൽ  ഏറ്റവും ചെറിയ പ്രായത്തിൽ വിംബിൾഡൺ പുരുഷ കിരീടം നേടി റെക്കോർഡിട്ടു.. ഈ റെക്കോർഡ്  ഇന്നും നിലനിൽക്കുന്നു... ജനനം 1656 - ഗുരു ഹർകിഷൻ.. ബാലഗുരു എന്നറിയപ്പെടുന്ന എട്ടാമത്തെ സിഖ് ഗുരു.. പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അഞ്ചാം വയസ്സിൽ ഗുരുവായി എട്ടാം വയസ്സിൽ മരണപ്പെട്ടു.. (ചരമം 30/3/1664)... 1854 - മൗലാന ബർക്കത്തുള്ള.. സ്വാതന്ത്ര്യ സമര വിപ്ലവ സേനാനി.. അഫ്ഗാനിസ്ഥാൻ കേന്...

ദിവസവിശേഷം - ജൂലൈ 6

പ്രധാന ദിനാചരണങ്ങൾ  * ലോക ജന്തു ജന്യ രോഗ ബോധവൽക്കരണ ദിനം... * അന്താരാഷ്ട്ര ചുംബന ദിനം... സംഭവങ്ങൾ 1560 - ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിൽ എഡിൻബർഗ് ഉടമ്പടി ഒപ്പുവച്ചു... 1785 - യു.എസ് കറൻസിക്ക് ഡോളർ എന്ന് നാമകരണം നൽകി... 1858 - ലൂയിസ് പാസ്റ്റർ,  പേവിഷബാധയ്ക്ക് എതിരായ വാക്സിനേഷൻ ആദ്യമായി പരീക്ഷിച്ചു വിജയിച്ചതായി പ്രഖ്യാപിച്ചു... 1892 - ദാദാഭായി നവറോജി, ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്... 1947 - Sylhert referrundum പ്രകാരം ആസാമിൽ നിന്നും മുസ്ലിം ഭൂരിപക്ഷ പ്രവിശ്യ വിഭജിച്ച് പാക്കിസ്ഥാനിൽ പെട്ട ഈസ്റ്റ് ബംഗ്ലാദേശിൽ ലയിപ്പിക്കാൻ വേണ്ടി തീരുമാനിച്ചു... 1947 - AK47 തോക്കുകളുടെ വ്യാവസായിക ഉത്പാദനം തുടങ്ങി... 1991 - കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കി.. റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെ  കണ്ണൂർ സെൻട്രൽ ജയിലാണ് തൂക്കിലേറ്റിയത്...  2019 - ഒരു ലോകകപ്പിൽ 5 സെഞ്ച്വറികൾ എന്ന അപൂർവ റെക്കോർഡ് രോഹിത് ശർമ നേടി... 2022 - പി.ടി ഉഷ നാമനിർദ്ദേശം വഴി രാജ്യസഭയിലേക്ക് എത്തിപ്പെടുന്ന എട്ടാമത്തെ മലയാളിയും  പ്രഥമ മലയാളി വനിത...

ദിവസവിശേഷം - ജൂലൈ 5

പ്രധാന ദിനാചരണങ്ങൾ * ലോക ബിക്കിനി ദിനം.. പ്രധാനമായും അമേരിക്കയിൽ ആചരിക്കുന്നു.. 1946 ൽ നീന്തൽ വേഷമായ ബിക്കിനി ലോകത്ത് ആദ്യമായി അവതരിപ്പിച്ചതിന്റെ ഓർമ്മയ്ക്ക്...  സംഭവങ്ങൾ 1687 - ഐസക് ന്യൂട്ടന്റെ പ്രശസ്തമായ പ്രിൻസിപ്പിയ മാത്തമാറ്റിക്ക പ്രസിദ്ധീകരിച്ചു... 1865 - ലോകത്താദ്യമായി ബ്രിട്ടനിൽ വേഗ നിയന്ത്രണ നിയമം പ്രാബല്യത്തിലായി... 1947 - ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അവതരിപ്പിക്കപ്പെട്ടു... 1954 - ബി.ബി.സി ആദ്യമായി ടെലിവിഷനിലൂടെ വാർത്താ സംപ്രേഷണം നടത്തി... 1996 - ഇയാൻ വിൽമുട്ടിന്റെ നേതൃത്വത്തിൽ ക്ലോണിങ്ങിലൂടെ ആദ്യ ചെമ്മരിയാട് പിറന്നു... 2013 - ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നു... 2024 - ദേശ സുരക്ഷാ നിയമ പ്രകാരം   ജയിലിൽ കഴിയവേ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാരിസ് പഞ്ചാബ് എന്ന സംഘടനയുടെ നേതാവ് അമൃത് പാൽ സിംഗും  കാശ്മീർ വിഘടനവാദി സംഘടനാ നേതാവ് എൻജിനീയർ റഷീദും  പരോൾ ലഭിച്ചതിനെ തുടർന്ന്  അതീവ സുരക്ഷയിൽ ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു... ജനനം 1847 - ജെറി മിൽനർ (Joshua Kearney Millner).. ഒളിമ്പിക് ചരിത്രത്തിൽ അറുപത്തിരണ്ടാമത് വയസ്സിൽ ...

ദിവസവിശേഷം - ജൂലൈ 4

പ്രധാന ദിനാചരണങ്ങൾ  * ജൂലൈയിലെ ആദ്യ ശനി.. രാജ്യാന്തര സഹകരണ ദിനം... * ലോക ചക്ക ദിനം... * അമേരിക്ക സ്ഥാപകദിനം... * മാഡം ക്യൂറി ദിനം... സംഭവങ്ങൾ 1776 - ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ പതിമൂന്ന് കോളനികൾ ചേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്  ഓഫ് അമേരിക്ക സ്ഥാപിച്ചു... 1829 - ലണ്ടനിൽ ആദ്യ ബസ് സർവീസ് ആരംഭിച്ചു... 1848 -  കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു... 1865 - ലൂയിസ് കരോളിന്റെ പ്രശസ്തമായ ആലീസ് ഇൻ വണ്ടർലാൻഡ് പ്രസിദ്ധീകരിച്ചു... 1943 - നേതാജി, റാഷ് ബിഹാരി ബോസിൽ നിന്നും ഐ.എൻ.എ നേതൃത്വം ഏറ്റെടുത്തു... 1946 -  ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന തെലങ്കാന സമരം ആരംഭിച്ചു.. 25/10/1951 വരെ നീണ്ടുനിന്നു... 1966 - പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായി... 1996 - ലോകത്തിലെ ആദ്യ സൗജന്യ ഇമെയിൽ ആയ ഹോട്ട്മെയിൽ പ്രവർത്തനം തുടങ്ങി... ജനനം 1790 - ജോർജ് എവറസ്റ്റ്.. എവറസ്റ്റ് കൊടുമുടിക്ക് ആ പേര് വരാൻ കാരണക്കാരനായ ബ്രിട്ടീഷ് എഞ്ചിനീയർ..  (ചരമം 1/12/1866)... 1807 - ഗുസ്സെപ്പെ ഗാരിബാൽഡി.. ഇറ്റാലിയൻ ഏകീകരണത്തിനായി യത്നിച്ച ദേശീയ നേതാവും സൈനികനും.. (ചരമം 2/6/1...

ദിവസവിശേഷം - ജൂലൈ 3

പ്രധാന ദിനാചരണങ്ങൾ  * റോമൻ കത്തോലിക്കാ, സിറിയൻ ഓർത്തഡോൿസ് വിശ്വാസ പ്രകാരം,  സെന്റ് തോമസ് ദിനം.. എ.ഡി 52 ൽ കേരളത്തിൽ ക്രൈസ്തവ മതം പ്രചരിപ്പിക്കാൻ വന്ന യേശുക്രിസ്തുവിന്റെ ശിഷ്യൻ... * അന്താരാഷ്ട്ര പ്ലാസ്റ്റിക് സഞ്ചി വിമുക്ത ദിനം... സംഭവങ്ങൾ 1608 - സാമുവൽ ഡി. ചംപ്ലെയിൻ, കാനഡയിലെ ക്യുബക് നഗരം സ്ഥാപിച്ചു... 1767 - നോർവേയിലെ ഏറ്റവും പഴക്കമുള്ളതും ഇപ്പോഴും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതുമായ adresseavisen പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി... 1819 - അമേരിക്കയിലെ ആദ്യ സേവിങ്സ് ബാങ്ക് പ്രവർത്തനം തുടങ്ങി... 1886 - കാൾ ബെൻസ് ജർമനിയിലെ ആദ്യ ബെൻസ് കാർ ഓടിച്ചു... 1993 - കേരളം സമ്പൂർണ ആദിവാസി സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു... 2020 - മലയാളത്തിലെ ആദ്യ ഒ.ടി.ടി ചിത്രം, സൂഫിയും സുജാതയും റിലീസ് ചെയ്തു... 2023 - ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി വനിത എന്ന റെക്കോർഡ് മാനന്തവാടി സ്വദേശിനി മിന്നുമണി നേടി... ജനനം 1851 - ചാൾസ് ബെന്നർമാൻ.. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബോൾ നേരിട്ട ഓസീസ് ക്രിക്കറ്റർ.. ആദ്യ റൺ നേടിയ വ്യക്തി,  ആദ്യ സെഞ്ച്വറിക്ക് ഉടമ.. (ചരമം 20/8/193...

ദിവസവിശേഷം - ജൂലൈ 2

പ്രധാന ദിനാചരണങ്ങൾ  * അന്താരാഷ്ട്ര കായിക പത്രപ്രവർത്തക ദിനം.. 1994 മുതൽ ആചരിക്കുന്നു... * ലോക പറക്കുംതളിക ദിനം.. ചില രാജ്യങ്ങളിൽ ജൂൺ 24 നാണ് ആചരിക്കുന്നത്... സംഭവങ്ങൾ 1865 - സാൽവേഷൻ ആർമി, ലണ്ടനിൽ സ്ഥാപിതമായി... 1928 - മലയാള മനോരമ, ദിനപത്രമായി പ്രസിദ്ധീകരണം തുടങ്ങി... 1968 -  മന്ത്രിയായി പ്രവർത്തിച്ച ശേഷം ഹൈക്കോടതി ജഡ്ജിയായി മാറിയ ആദ്യ വ്യക്തിയായി ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മാറി... 1972 - ബംഗ്ലാദേശ് യുദ്ധ വിജയത്തിന് ശേഷം ഇന്ദിരാഗാന്ധിയും  സുൽഫിക്കർ  അലി  ഭൂട്ടോയും തമ്മിൽ സിംല കരാർ ഒപ്പിട്ടു.. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള നിയന്ത്രണരേഖ അംഗീകരിക്കാൻ ഇതോടെ പാകിസ്ഥാൻ നിർബന്ധിതമായി... 2005 - ഇന്ത്യയുടെ സുയസ് കനാൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സേതു സമുദ്ര ഷിപ്പ് ചാനൽ പദ്ധതിക്ക്  പ്രധാനമന്ത്രി മൻ മോഹൻ സിംഗ് തറക്കല്ലിട്ടു... 2020 - ഇന്ത്യൻ  മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയൻ നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യണമെന്ന ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി... 2024 - രാഷ്ട്രപതിക്കുള്ള നന്ദി  പ്രമേയ ചർച്ചയിൽ രണ്ടുമണിക്കൂർ 15 മിനിറ്റ് നേരം സംസാരി...

Advertisement