ദിവസവിശേഷം - ജൂൺ 9
പ്രധാന ദിനാചരണങ്ങൾ
* Donald duck day...
* coral triangle day.. ലോക സമുദ്ര ദിനത്തിന് തൊട്ടടുത്ത ദിവസം...
* പെൺകുട്ടികൾക്കായുള്ള ദേശീയ ദിനം.. മുൻ ഒഡിഷ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ ഓർമ്മയ്ക്ക്...
സംഭവങ്ങൾ
1898 - ചൈന, ഹോങ്കോങ്ങിലെ പുതിയ പ്രവിശ്യകൾ 99 വർഷത്തേക്ക് ബ്രിട്ടന് പാട്ടത്തിനു കൊടുത്തു...
1934 - വാൾട്ട് ഡിസ്നിയുടെ ഡൊണാൾഡ് ഡക്ക് എന്ന കഥാപാത്രം ആദ്യമായി പുറത്തിറങ്ങി...
1946 - ലോകത്ത് 70 വർഷത്തോളം അധികാരത്തിലിരുന്ന ഏക രാജാവായ തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യ തേജ് അധികാരത്തിലെത്തി...
1986 - ഇന്ത്യയിലെ ആദ്യ AIDS മരണം റിപ്പോർട്ട് ചെയ്തു...
2000 - വിവരസാങ്കേതിക വിദ്യാ നിയമം, ഇന്ത്യൻ പാർലമെന്റ് പാസാക്കി...
2021 - ഒറ്റപ്രസവത്തിൽ 10 മക്കളുമായി (7B+3G) ദക്ഷിണാഫ്രിക്കൻ അമ്മ (Gosiame Thamara Sithole) പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു.. നിലവിൽ 8 കുട്ടികളുടെതായിരുന്നു ഗിന്നസ് റെക്കോർഡ്..
2021 - ബിറ്റ്കോയിൻ ചരിത്രമെഴുതി.. ഡിജിറ്റൽ കറൻസിക്ക് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി എൽ സൽവഡോർ മാറി...
2022 - ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ മാർജിനിൽ ഉള്ള വിജയത്തിന്റെ ലോക റെക്കോർഡ് മുംബൈയ്ക്ക്.. രഞ്ജി ട്രോഫിയിൽ ഉത്തരാഖണ്ഡിനെ 725 റൺസിന് തോൽപ്പിച്ചു.. (മുംബൈ 647/8 & 261/3, ഉത്തരഖണ്ഡ് 114, 69).. 92 വർഷം മുമ്പ് ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസ് സ്ഥാപിച്ച 685 റൺസിന്റെ റെക്കോർഡ് ആണ് മറികടന്നത്...
2024 - ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നു തവണ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തിയായി നരേന്ദ്ര ദാമോദർദാസ് മോദി.. 72 അംഗങ്ങൾ ഉൾപ്പെട്ട മോദിയുടെ മൂന്നാം മന്ത്രിസഭ അധികാരമേറ്റു.. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും അംഗങ്ങൾ..
ജനനം
1672 - പീറ്റർ ദ ഗ്രേറ്റ്.. റഷ്യൻ ട്സാർ ചക്രവർത്തി.. തലസ്ഥാനം സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് മാറ്റി.. (ചരമം 8/2/1725)...
1781 - ജോർജ് സ്റ്റീഫൻസൺ.. റെയിൽവേ എൻജിൻ കണ്ടുപിടിച്ച ഇംഗ്ലീഷ് എഞ്ചിനീയർ.. (ചരമം 12/8/1848)...
1843 - ബർത്ത വോൺ സത്ണർ.. സാഹിത്യ നൊബേൽ നേടിയ ആദ്യ വനിത.. ഓസ്ട്രിയൻ എഴുത്തുകാരി.. (ചരമം 21/6/1914)...
1874 - Lauenceston elliot.. ഇന്ത്യയിൽ ജനിച്ച സ്കോട്ടിഷ് വെയ്റ്റ് ലിഫ്റ്റർ.. 1896 ഒളിമ്പിക്സിലെ ബ്രിട്ടന്റെ ആദ്യ മെഡൽ ജേതാവ്.. (ചരമം 8/8/1930)...
1931 - നന്ദിനി സത്പതി.. ഒഡീഷയിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന മുൻ മുഖ്യമന്ത്രി.. (ചരമം 4/8/2006)...
1933 - ഡോൺ യങ്.. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഏറ്റവും കൂടുതൽ കാലം (49 വർഷം, 13 ദിവസം) അമേരിക്കൻ ജനപ്രതിനിധി സഭാംഗമായ റെക്കോർഡിന് ഉടമ.. അലാസ്കയിൽ നിന്ന് 1973 മുതൽ മരണം വരെ അംഗമായിരുന്നു.. പോളിഷ് വംശജനായ ജോൺ ഡിംഗിളാണ് (59 വർഷം, 21 ദിവസം) സർവ്വകാല റെക്കോർഡ് ഉടമ.. (ചരമം 18/3/2022)...
1978 - മിറോസ്ലൈവ് ക്ലോസെ.. തുടർച്ചയായ 4 ലോകകപ്പുകളിൽ കളിച്ച ജർമൻ ഫുട്ബോൾ താരം.. 16 ഗോളുകളുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡിനുടമ...
ചരമം
68 - നീറോ ചക്രവർത്തി.. ആത്മഹത്യ ചെയ്തതായി വിശ്വസിക്കുന്ന ദിനം.. (ജനനം 15/12/37 വിശ്വസിക്കുന്ന ദിനം)...
1870 - ചാൾസ് ഡിക്കൻസ്.. വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ ബ്രിട്ടീഷ് എഴുത്തുകാരൻ.. (ജനനം 7/2/1812)...
1900 - ബിർസാ മുണ്ട.. ജാർഖണ്ഡിലെ ആദിവാസി സ്വാതന്ത്ര സമര സേനാനി.. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനിടെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ജയിലിൽ അന്ത്യം.. (ജനനം 15/11/1875)...
1936 - അബ്ബാസ് തയ്യബ്ജി.. ഉപ്പു സത്യാഗ്രഹത്തിനിടെ മഹാത്മജിയെ അറസ്റ്റ് ചെയ്തപ്പോൾ തുടർന്ന് സമരം നയിച്ച വ്യക്തി.. (ജനനം 1/2/1854)...
1995 - പ്രൊഫ. എൻ.ജി (Gogineni ranga nayukulu) രംഗ.. സ്വാതന്ത്ര സമര സേനാനി.. ഏറെക്കാലം (1930-91) പാർലമെന്റേറിയൻ.. കർഷകപ്രസ്ഥാന നേതാവ്.. സ്വതന്ത്ര പാർട്ടി സ്ഥാപകരിൽ ഒരാൾ.. പത്മവിഭൂഷൺ (1991) ജേതാവ്.. (ജനനം 7/11/1900)...
2011 - എം.എഫ് ഹുസൈൻ.. ഇന്ത്യക്കാരനായ വിഖ്യാത ചിത്രകാരൻ.. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.. മരിക്കുമ്പോൾ ഖത്തർ പൗരനായിരുന്നു.. (ജനനം 17/9/1915)...
NEW
ചരമം
2025 - Frederic foresyth.. വിഖ്യാതനായ ബ്രിട്ടീഷ് നോവലിസ്റ്റ്.. The day of the jackle ഉൾപ്പെടെ നിരവധി ത്രില്ലറുകൾ രചിച്ചു.. ബ്രിട്ടീഷ് ചാര സംഘടനയിലെ ഉദ്യോഗസ്ഥനും സാഹസിക പത്രപ്രവർത്തകരും ആയിരുന്നു.. 25ലേറെ കൃതികൾക്കുടമ.. (ജനനം 25/8/1938)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment