ദിവസവിശേഷം - ജൂൺ 22
പ്രധാന ദിനാചരണങ്ങൾ
* ലോക ഒട്ടക ദിനം (world camel day)...
* മഴക്കാടുകൾക്കായുള്ള ലോകദിനം (world rainforest day)...
* ചേരക്കോഴി ദിനം (world snake bird day)...
സംഭവങ്ങൾ
1555 - മുഗൾ ചക്രവർത്തി ഹുമയൂൺ, അക്ബറിനെ തന്റെ പിന്തുടർച്ചാവകാശിയായി പ്രഖ്യാപിച്ചു...
1874 - ടെന്നീസ് കളി ആദ്യമായി അവതരിപ്പിക്കപ്പെട്ടു...
1933 - ഗസ്റ്റപ്പോ സ്ഥാപിച്ച ഹിറ്റ്ലർ, ജർമനിയിലെ മറ്റ് പാർട്ടികളെ നിരോധിച്ചു...
1939 - സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഫോർവേഡ് ബ്ലോക്ക് നിലവിൽ വന്നു...
1976 - സല്യൂട്ട് ഫൈവ് (Salyut 5) ബഹിരാകാശ നിലയം സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു...
1986 - മെക്സിക്കോ ലോകകപ്പിൽ, ഡീഗോ മറഡോണയുടെ പ്രസിദ്ധമായ ദൈവത്തിന്റെ കൈ ഉപയോഗിച്ചുള്ള ഗോൾ പിറന്നു...
2001 - കടലുണ്ടി തീവണ്ടി ദുരന്തം.. മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽ, കടലുണ്ടി പാലം തകർന്നു പുഴയിൽ പതിച്ച് 57 പേർ കൊല്ലപ്പെട്ട ദാരുണ സംഭവം...
ജനനം
1837 - പോൾ മർഫി.. ലോകത്തിലെ എക്കാലത്തെയും മികച്ച ചെസ്സ് താരങ്ങളിൽ ഒരാളായ അമേരിക്കക്കാരൻ.. (ചരമം 10/7/1884)...
1887 - സർ ജുലിയൻ ഹക്സ്ലി.. ബ്രിട്ടീഷ് ജീവ ശാസ്ത്രജ്ഞൻ.. യുനെസ്കോയുടെ ആദ്യ ഡയറക്ടർ ജനറൽ.. (ചരമം 14/2/1975)...
1930 - ജി.ശങ്കരപ്പിള്ള.. പരീക്ഷണാത്മക നാടകത്തിന്റെ വക്താവ്.. ആധുനിക മലയാള നാടകവേദിയുടെ പിതാവ്.. (ചരമം 1/1/1989)...
1932 - എം.എൻ പാലൂര്.. മലയാള കവിത പാരമ്പര്യത്തിന്റെ പിന്മുറക്കാരൻ ആയ ഈ നൂറ്റാണ്ടിലെ കവി.. (ചരമം 9/10/2018)...
1936 - സുഭാഷ് ഗിസിംഗ്.. ഡാർജിലിങിന് സ്വയംഭരണം ആവശ്യപ്പെട്ട ഗൂർഖ വിമോചന പ്രസ്ഥാന സമരനായകൻ.. (ചരമം 29/11/2015)...
1991 - Taashi & Nungishi Malik.. ഹരിയാന സോനിപ്പറ്റ് സ്വദേശികളായ ഇരട്ട സഹോദരിമാർ.. ഏഴ് പർവ്വതനിരകളും പോൾ (ധ്രുവം) ചലഞ്ചും പൂർത്തിയാക്കിയ ലോകത്തിലെ ഏക ഇരട്ടകൾ...
1994 - Marcus labuschange... ഓസ്ട്രേലിയയുടെ മുൻ നിര ബാറ്റ്സ്മാൻ.. 2018 ൽ ടെസ്റ്റിൽ അരങ്ങേറി.. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ കൺകഷൻ സബ്സ്റ്റ്യൂട്ട് എന്ന അപൂർവ്വ റെക്കോർഡിന് ഉടമ...
ചരമം
1955 - സദാശിവ ഗണപതി റാവു ഷിൻഡെ.. ഏഴ് ടെസ്റ്റിൽ കളിച്ച ഇന്ത്യൻ ക്രിക്കറ്റർ.. വ്യക്തിഗത സ്കോറിനേക്കാൾ ഉയർന്ന ബാറ്റിങ്ങ് ശരാശരി എന്ന അപൂർവ റെക്കോർഡിനുടമ.. 31മത് വയസ്സിൽ അന്തരിച്ചു.. (ജനനം 18/8/1923)...
1976 - സൂര്യ നാരായൺ വ്യാസ്.. മദ്ധ്യപ്രദേശ് സ്വദേശിയായ ജ്യോതിഷി.. ശാസ്ത്രി, പട്ടേൽ എന്നിവരുടെ മരണം പ്രവചിച്ച ഇദ്ദേഹമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന തീയതി നിശ്ചയിച്ചതും.. (ജനനം 2/3/1902)...
1994 - എൽ.വി പ്രസാദ്.. തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ പിതാവ്.. ഫാൽക്കേ അവാർഡ് ജേതാവ്.. (ജനനം 17/1/1908)...
2006 - പവനൻ (പി.വി നാരായണൻ നായർ).. തലശ്ശേരി സ്വദേശിയായ എഴുത്തുകാരൻ, യുക്തിവാദി, സാമൂഹ്യ പ്രവർത്തകൻ.. (ജനനം 26/10/1925)...
2017 - ഷീല മിഷൽ.. 30 വയസ്സിനു മേലുള്ള അവിവാഹിതരായ സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിന് Ms. എന്ന പദപ്രയോഗം പ്രചാരത്തിൽ കൊണ്ടുവന്ന അമേരിക്കൻ ഫെമിനിസ്റ്റ്.. 1960 വരെ Miss, Mrs എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്.. (ജനനം 8/5/1939)...
2020 - പാപ്പുക്കുട്ടി ഭാഗവതർ.. നൂറ്റി ഏഴാമത് വയസ്സിൽ അന്തരിച്ച, തലമുറകളുടെ ആദരം പിടിച്ചുപറ്റിയ സംഗീത പ്രതിഭ.. (ജനനം 29/3/1913)...
2021 - പൂവച്ചൽ ഖാദർ.. മലയാളികൾ ഹൃദയത്തിലേറ്റിയ നിരവധി പ്രണയാർദ്ര ഗാനങ്ങളുടെ ശില്പി.. 350ലേറെ സിനിമകൾക്കായി 1500ലേറെ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.. (ജനനം 25/12/1948)...
2021 - പാറശ്ശാല ബി. പൊന്നമ്മാൾ.. എട്ടു പതിറ്റാണ്ട് കർണാടക സംഗീതത്തിലെ നാദ സൗഭാഗ്യമായി തിളങ്ങിയ സംഗീതജ്ഞ.. (ജനനം 29/11/1924)...
NEW
2025 - സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്കാരം കെ.ജി പരമേശ്വരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ എന്നിവർക്ക് ലഭിച്ചു...
2025 - പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ജേതാവ്...
2025 - ശിവജി ഉൾപ്പെടെയുള്ള മറാഠ ഭരണാധികാരികൾ നിർമ്മിച്ച കോട്ടകളും ആവിഷ്കരിച്ച സൈനിക സംവിധാനവും യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി...
ജനനം
1949 - Carlo Petrini.. ഇറ്റാലിയൻ പൗരാവകാശ പ്രവർത്തകൻ.. എഴുത്തുകാരൻ.. International slow food Foundation സ്ഥാപകൻ.. മക്ക് ഡൊണാൾഡിന്റെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനെതിരെയുള്ള ഒറ്റയാൻ പ്രതിഷേധമായി ലോകത്ത് ഉയർന്നുവന്നു..(ചരമം 21/5/2026)...
1952 - Grahame greene.. കാനഡയിലെ ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ഹോളിവുഡ് നടനായി വന്ന ആദ്യ വ്യക്തി.. നടൻ, റെക്കോർഡിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.. (ചരമം 1/9/2025)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment