ദിവസവിശേഷം - ജൂൺ 24

പ്രധാന ദിനാചരണങ്ങൾ 

* ലോക പറക്കുംതളിക ദിനം.. ചില രാജ്യങ്ങളിൽ ജൂലൈ രണ്ടിനാണ്...

* ജൂൺ 24-30 world well being week...

സംഭവങ്ങൾ

1705 - നിലവിൽ ലോകത്ത് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതും ഏറ്റവും പഴയതുമായ ജർമ്മൻ പത്രം hildeshei mer allgemeine zeitung ആദ്യലക്കം പ്രസിദ്ധീകരിച്ചു...

1908 - ന്യൂ ഡൽഹി ആസ്ഥാനമാക്കി പഞ്ചാബ് &  സിന്ധ് ബാങ്ക് നിലവിൽ വന്നു...

2012 - വനിതാ അത്‌ലീറ്റുകൾക്ക്‌ ഒളിമ്പിക് മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ ആദ്യമായി അനുമതി നൽകി...

2018 - സൗദി അറേബ്യയിൽ നിരോധനം നീക്കിയ ശേഷം ആദ്യമായി വനിതകൾ വാഹനമോടിച്ചു...

2021 - കേരളത്തിൽ ആദ്യമായി പെട്രോൾ വില 100 രൂപ പിന്നിട്ടു.. ഇടുക്കിയിലും പാറശ്ശാലയിലുമാണ് മൂന്നക്ക സംഖ്യ ആദ്യം തൊട്ടത്..

2021 -  രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകളുടെ (109) റെക്കോർഡ് ഉടമയായ ഇറാന്റെ അലി ഡെയ്ക്കൊപ്പം പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തി...

2024 - സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം കേരളം എന്നു ഭരണഘടനയിൽ മാറ്റുന്നതിന് അവതരിപ്പിച്ച പ്രമേയം സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കി...

2024 - 1975ലെ അടിയന്തരാവസ്ഥക്കാലത്തെ മനുഷ്യത്വരഹിതമായ നടപടികൾ അതിജീവിച്ചവരുടെ ഓർമ്മക്കായി എല്ലാവർഷവും ജൂൺ 25ന്  ഭരണഘടന ഹത്യ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കി...

ജനനം

1861 - കുണ്ടൂർ നാരായണമേനോൻ.. വെൺമണി പ്രസ്ഥാനത്തിലെ ഒരംഗം.. പച്ചമലയാള പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാൾ.. (ചരമം 19/7/1936)...

1885 - മാസ്റ്റർ താരാ സിംഗ്.. അകാലിദൾ നേതാവ്.. എസ്.ജി.പി.സി സ്ഥാപക നേതാവ്.. പ്രഗത്ഭ സിഖ് നേതാവ്.. (ചരമം 22/11/1967)...

1893 - Leon boufford.. സ്വിസ്സ് പോൾവോൾട്ട് താരം.. കായിക ഭരണാധികാരി.. International Basketball Federation (FIBA) യുടെ സ്ഥാപക പ്രസിഡന്റ്..  (ചരമം 23/7/1981)...

1901 - മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ഞ).. കന്യാസ്ത്രീ ആയ മലയാള കവയിത്രി.. നിരവധി പ്രശസ്ത കൃതികൾ രചിച്ചിട്ടുണ്ട്.. (ചരമം  20/5/1985)...

1908 - ഗുരു ഗോപിനാഥ്.. കേരളനടനം എന്ന സർഗാത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവ്.. (ചരമം 9/10/1987)...

1928 - എം.എസ് വിശ്വനാഥൻ.. ലളിത സംഗീതത്തിലെ രാജാവ് എന്നറിയപ്പെടുന്ന സംഗീതജ്ഞൻ.. കണ്ണൂരിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.. (ചരമം 14/7/2015)...

1964 - Hamish harding.. ടൈറ്റാനിക് അവശിഷ്ടങ്ങൾ  കാണാൻ ആഴക്കടലിലേക്ക് പോയ യു.എസ് കമ്പനിയുടെ ഓഷൻ ഗേറ്റ് ടൈറ്റൻ പേടക ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചു പേരിൽ ഒരാൾ.. നിരവധി അതിസാഹസിക യാത്രകൾ നടത്തിയ സംഘത്തിലെ ഏറ്റവും വലിയ സാഹസികനായ ബ്രിട്ടീഷുകാരൻ.. വിമാന കമ്പനി ഉടമ.. കഴിഞ്ഞ വർഷം നമീബിയയിൽ നിന്നും ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ ആക്ഷൻ ഏവിയേഷൻ വിമാനത്തിലാണ്.. (ചരമം 18/6/2023)...

1987 - ലയണൽ മെസ്സി.. ആധുനിക ഫുട്ബോൾ ലോകത്തെ  രാജാക്കന്മാരിൽ ഒരാൾ.. അർജന്റീനയുടെ ലോകോത്തര താരം...

1991 - Mutaz Essa Bashim.. 2021 ടോക്യോ ഒളിമ്പിക്സിലെ ജനപ്രിയതാരമായ ഖത്തർ സ്വദേശി.. ഹൈജംപ് സ്വർണം തനിക്ക് ഒറ്റക്ക് ലഭിക്കുമായിരുന്നിട്ടും കൂടെ മത്സരിക്കേണ്ട വ്യക്തിക്ക് പരിക്കു പറ്റി മത്സരിക്കാൻ പറ്റാതെ വന്നപ്പോൾ (പ്രാഥമിക റൗണ്ടിൽ രണ്ടുപേരും ഒരേ ഉയരം ചാടി) ഇറ്റലിയുടെ Gianmarco tamberiയുമായി സ്വർണമെഡൽ പങ്കുവെച്ച വ്യക്തി...

ചരമം

1564 - റാണി ദുർഗ്ഗാവതി..  1550-64 കാലയളവിലെ Gondwana യിലെ രജപുത്ര രാജ്ഞി.. ദൽപത് ഷായുടെ ഭാര്യ.. ചെറുപ്പത്തിൽ തന്നെ ഭർത്താവു മരണപ്പെട്ടതിനാൽ മകൻ വീർ നാരായണന്റെ റീജന്റ് ആയി ഭരിച്ചു.. മുഗളന്മാരുമായി നിരവധി ഏറ്റുമുട്ടലുകളിൽ ജയിച്ചു.. അക്ബറിന്റെ സൈന്യവുമായി ഏറ്റു മുട്ടിയപ്പോൾ പിടിക്കപ്പെടുമെന്ന് അവസ്ഥ വന്നപ്പോൾ വാൾ സ്വന്തം നെഞ്ചിൽ കുത്തികയറ്റി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.. (ജനനം 5/10/1524)...

1890 - തല്ല പ്രഗഡ സുബ്ബറാവു.. അടയാർ തിയോസഫിക്കൽ സൊസൈറ്റിയുടെ മുഖ്യ പ്രേരക ശക്തികളിൽ ഒരാളായ ഇന്ത്യൻ തത്വചിന്തകൻ.. (ജനനം 6/7/1856)...

1908 - ഗ്ലോവർ ക്ളീവ് ലാൻഡ്..  അമേരിക്കയുടെ മുൻ പ്രസിഡന്റ്.. പ്രസിഡന്റ് പദവിയിലിരിക്കെ വിവാഹിതനായ  ഏക വ്യക്തി.. (ജനനം 18/3/1837)...

1940 - ജോസഫ് മിസ്റ്റർ.. ലൂയിസ് പാസ്റ്റർ തന്റെ പേപ്പട്ടി വിഷബാധയ്ക്ക് എതിരെയുള്ള മരുന്ന് ആദ്യമായി പരിശോധിച്ച് രക്ഷപ്പെടുത്തിയ കുട്ടി.. (ജനനം 21/2/1876)...

1980 - വി.വി ഗിരി.. ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതി.. കേരളത്തിലെ  ഗവർണറും ആയിരുന്നു.. (ജനനം 10/8/1894)...

2021 - ശിവൻ (ശിവശങ്കരൻ നായർ).. പ്രശസ്ത മലയാള സിനിമ ഛായാഗ്രാഹകനും സംവിധായകനും.. മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ.. (ജനനം 14/5/1932)...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement