ദിവസവിശേഷം - ജൂൺ 16

പ്രധാന ദിനാചരണങ്ങൾ

* ആഫ്രിക്കൻ കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനം...

* അന്താരാഷ്ട്ര ഉദ്ഗ്രഥന ദിനം...

* ബ്ലൂംസ് ദിനം (അയർലൻഡ്)...

* World sea turtle day...

* International Day of family remittance...

* World fresh veggie day...

സംഭവങ്ങൾ

632 - പേർഷ്യൻ വർഷം ആരംഭിച്ചു...

1606 - അഞ്ചാമത്തെ സിഖ് ഗുരു അർജുൻ ദേവിനെ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ നിർദേശ പ്രകാരം വധിച്ചു.. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള അപേക്ഷ നിരസിച്ചതാണ് കാരണം.. (ഒന്നിലേറെ തീയതികൾ കാണുന്നുണ്ട് )...

1903 - ഹെൻട്രി ഫോർഡ്, ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ കമ്പനിയായ ഫോർഡ് കമ്പനി സ്ഥാപിച്ചു...

1903 - പെപ്സി കോള കമ്പനി സ്ഥാപിതമായി.. (1893 ൽ സ്ഥാപിതമായ കമ്പനി പെപ്സി കോള എന്ന ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്തു)...

1921 - ഗാന്ധിജി - നേതാജി പ്രഥമ കൂടിക്കാഴ്ച നടന്നു...

1963 -  വാലന്റീന തെരഷ്കോവ ബഹിരാകാശ സന്ദർശനം നടത്തുന്ന പ്രഥമ വനിതയായി...

1969 - മലപ്പുറം ജില്ല നിലവിൽ വന്നു..

2015 - Papilio polymnester (കൃഷ്ണ ശലഭം) മഹാരാഷ്ട്രയുടെ ഔദ്യോഗിക ചരിത്രശലഭമായി.. ഔദ്യോഗിക ചിത്രശലഭത്തെ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറി...

2017 - ഇന്ധനവില നിത്യവും രാവിലെ ആറു മണിക്ക് മാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനം നിലവിൽ വന്നു...

2022 - ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി...

2024 - ഇന്ത്യക്കായി ഏക ദിന വനിത ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമായി മലയാളിയായ 33കാരി ആശ ശോഭന മാറി... 

ജനനം

1723 - ആഡം സ്മിത്ത്.. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ സ്കോട്ട്‌ലൻഡുകാരൻ.. (ചരമം 17/7/1790)...

1889 (ഉറപ്പില്ല) - മേജർ ജനറൽ അമീർ ചന്ദ്.. ബ്രിട്ടീഷ് ഭരണകാലത്ത്  ലാഹോറിലെ king edward medical collegeൽ Chair of Medicine ആയ ആദ്യ ഇന്ത്യക്കാരൻ.. ഇന്ത്യയിലെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.. Indian Society of gastroenterology സ്ഥാപകൻ കൂടിയാണ്.. (ചരമം 20/11/1970 ഉറപ്പില്ല)...

1905 - മല്ലടി രാമകൃഷ്ണ ശാസ്ത്രി.. പ്രശസ്ത തെലുങ്ക് സാഹിത്യകാരൻ.. അൻപതോളം വ്യത്യസ്ത ഭാഷകൾ അനായാസം കൈകാര്യം ചെയ്ത അപൂർവ പ്രതിഭ.. (ചരമം 12/9/1965)...

1915 - ഹേമന്ത ചൗധരി (ഹേമന്ദ് കുമാർ).. രണ്ടു തവണ ഇന്ത്യയിലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ച ഇന്ത്യൻ ഗായകൻ, സംഗീത സംവിധായകൻ.. (ചരമം 26/9/1989)...

1916 - ഗുരു  ചെമ്മഞ്ചേരി കുഞ്ഞിരാമൻ നായർ.. പ്രസിദ്ധ കഥകളി നടൻ.. കേരള നടനത്തിന്റെ പ്രചരണത്തിൽ മുഖ്യ പങ്കു വഹിച്ചു,. (ചരമം 15/3/2021)...

1950 - മിഥുൻ  ചക്രവർത്തി.. മൂന്ന് തവണ ദേശീയ അവാർഡ് നേടിയ ബോളിവുഡ് സിനിമാ താരം...

1966 -  Jan zelezny..  ചെക്ക് ജാവലിൻ താരം.. 25/5/1996 ൽ, 98.48 മീറ്റർ ദൂരം എറിഞ്ഞ് ജാവലിൻ ലോക റെക്കോർഡ്  സൃഷ്ടിച്ചു..  ഇതുവരെ തകർക്കപ്പെട്ടിട്ടില്ല...

1993 - ചന്ദ്രാണി മർമു.. നിലവിൽ ലോക്സഭാംഗം.. ലോകസഭ ചരിത്രത്തിലെ ഏറ്റവും പ്രായം  കുറഞ്ഞ രണ്ടാമത്തെ അംഗം.. ഇപ്പൊൾ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിൻ്റെ റെക്കോർഡ് പുഷ്പേന്ദ്ര സരോജിൻ്റെ പേരിലാണ്...

ചരമം 

1859 - അനന്ത് റാം ഫുക്കൻ.. ആധുനിക ആസാമീസ് കവിതയുടെ പിതാവ്.. (ജനനം 22/9/1829)...

1925 - ചിത്തരഞ്ജൻ ദാസ്.. ദേശബന്ധു എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി നേതാജിയുടെ രാഷ്ട്രീയ ഗുരു.. (ജനനം 5/11/1870 )...

1944 - ആചാര്യ പ്രഫുല്ല ചന്ദ്ര റായ്.. ഇന്ത്യയിലെ പ്രഥമ മരുന്ന് കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ.. (ജനനം 2/8/1861)...

1997 -  സുകുമാരൻ.. പ്രശസ്ത മലയാള നടൻ.. മികച്ച  നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.. (ജനനം 10/6/1848, ഒന്നിലേറെ തീയതികൾ കാണുന്നുണ്ട്)...

2017 - ഹെൽമറ്റ് കോൾ.. ജർമൻ മതിൽ തകർത്ത് ജർമനിയെ ഏകീകരിക്കുന്നത് നേതൃത്വം നൽകിയ ചാൻസലർ.. (ജനനം 30/4/1930)...

NEW

2025 - നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത ബഹുമതിയായ grand cross of the order of macharios സമ്മാനിച്ചു...

2025 - ബ്രിട്ടന്റെ  രഹസ്യ അന്വേഷണ സംഘടനയായ  MI6ന്റെ മേധാവിയായി  116 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ നിയമിച്ചു.. Blaise metreweli ഒക്ടോബർ ഒന്നിന് ചുമതല ഏറ്റു...

2025 - ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികൾക്ക് നൽകുന്ന ട്രോഫിയുടെ പേര് ആൻഡേഴ്സൺ -  ടെണ്ടുൽക്കർ ട്രോഫി എന്നാക്കി മാറ്റി...

2025  -27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അർഹത മത്സരത്തിന്  തുടക്കം.. ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം ശ്രീലങ്കയിൽ തുടങ്ങി...

2025 - ആനിമേഷൻ രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡ് മലയാളിയായ സുരേഷ് എറിയാട് നേടി...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement