Posts

Showing posts from June, 2026

ദിവസവിശേഷം - ജൂൺ 30

പ്രധാന ദിനാചരണങ്ങൾ  * സോഷ്യൽ മീഡിയ ദിനം...  * അന്താരാഷ്ട്ര ചിന്നഗ്രഹ ദിനം.. (1908ൽ ഇന്നേ ദിവസം റഷ്യയിലെ സൈബീരിയയിലുള്ള tungaska വന പ്രദേശത്ത് മനുഷ്യ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിനാശകാരിയായ ഉൽക്ക പതിച്ചതിന്റെ ഓർമ്മയ്ക്ക്)... * അന്താരാഷ്ട്ര പാർലമെന്റ് ദിനം.. (1889ൽ ഇന്നേ തീയതിയിൽ ഇന്റർ പാർലമെന്ററി യൂണിയൻ രൂപീകരിച്ചതിന്റെ ഓർമ്മയ്ക്ക്)... സംഭവങ്ങൾ 1855 - Sidhu murmu, Kanju murmu സഹോദരന്മാർ ബ്രിട്ടീഷുകാർക്കെതിരെ സാന്താൾ കലാപം പ്രഖ്യാപിച്ചു.. രാജ്മഹൽ കുന്നുകളുടെ താഴ് വരയിലെ  ഗോത്രവർഗ്ഗക്കാർ  ബ്രിട്ടീഷുകാർക്കെതിരെ അമ്പും വില്ലുമായി നടത്തിയ സായുധ കലാപം ആയിരുന്നു ഇത്.. സമരത്തെ ബ്രിട്ടീഷുകാർ തോക്ക് ഉപയോഗിച്ച്  മൃഗീയമായി അടിച്ചു ഒതുക്കുകയായിരുന്നു.. 3/1/1856 വരെ നീണ്ടുനിന്നു ഈ സമരം... 1914 - മഹാത്മാഗാന്ധിയെ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ വെച്ച് അറസ്റ്റ് ചെയ്തു... 1937 - ലോകത്തിലെ ആദ്യ അടിയന്തര ടെലിഫോൺ സർവീസ് ലണ്ടനിൽ നിലവിൽ വന്നു... 1947 - ഇന്ത്യ വിഭജനത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ ഉള്ള റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നു... 1959 - ഇന്ത്യൻ ഓയിൽ കോർപ്...

ദിവസവിശേഷം - ജൂൺ 29

പ്രധാന ദിനാചരണങ്ങൾ  * ദേശീയ ക്യാമറ ദിനം.. ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം ഓർമിപ്പിക്കുന്ന ദിനം..  * ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം.. പി.സി മഹാലനോബിസിന്റെ ജന്മദിനം... * International Day of the tropics.. (രാജ്യാന്തര ഉഷ്ണമേഖല ദിനം)... * World industrial design day.. (ലോക വ്യവസായ രൂപകൽപന ദിനം)... സംഭവങ്ങൾ 1857 - ചിൻ ഹട്ട് സമരം.. ബർക്കത്ത് അഹമ്മദിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ബ്രിട്ടീഷുകാരെ തോൽപ്പിച്ചു... 1884 - ജർമ്മൻ പാർലമെന്റ് ആയ  Reichstag നിർമ്മാണം തുടങ്ങി...  1949 - ദക്ഷിണാഫ്രിക്കയിൽ വർണ വിവേചന നിയമം കർശനമാക്കി.. കറുത്ത വർഗക്കാരുമായുള്ള വിവാഹം നിരോധിച്ചു... 1966 - വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയമിച്ച കോത്താരി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു... 1986 - മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന, ലോകകപ്പ് ഫുട്ബോൾ കിരീടം നേടി... 1987 -  ഇന്ത്യാ - ശ്രീലങ്ക സമാധാനക്കരാർ രാജീവ് ഗാന്ധിയും  ജയവർധനയും ചേർന്നു ഒപ്പുവച്ചു.. ഒരർത്ഥത്തിൽ രാജീവ് ഗാന്ധിയുടെ മരണ വാറണ്ട് ആയിരുന്നു ഇത്... 1998 - ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാന പദവി നൽകുവാനും  ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്  സംസ്ഥാനങ്ങൾ...

ദിവസവിശേഷം - ജൂൺ 28

പ്രധാന ദിനാചരണങ്ങൾ  * ലോക കപ്പ (tapiaco) ദിനം... സംഭവങ്ങൾ 1776 - യു.എസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അന്തിമ കരട്, അംഗീകാരത്തിനായി കോൺഗ്രസിന് സമർപ്പിച്ചു... 1859 - ലോകത്തിലെ ആദ്യ ഡോഗ് ഷോ ഇംഗ്ലണ്ടിൽ നടന്നു... 1914 -  ഒന്നാം ലോകമഹായുദ്ധത്തിന് കാരണം എന്ന് വിശേഷിപ്പിക്കുന്ന ഫർഡിനൻഡ് രാജകുമാരന്റെ വധം നടന്നു... 1919 - ഒന്നാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കുന്ന വാഴ്സ ഉടമ്പടി ഒപ്പുവച്ചു.. പരാജിതരായ ജർമ്മനിക്ക് മേൽ  അമേരിക്ക - ഫ്രാൻസ് - ഇംഗ്ലണ്ട് അച്ചുതണ്ട് അടിച്ചേൽപ്പിച്ച ഉടമ്പടി ആയതിനാൽ ഈ ഉടമ്പടി തന്നെയാണ്  രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത് എന്നും നിരീക്ഷിക്കുന്നവരുണ്ട്... 1968 - LGBT വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് ചരിത്രത്തിലെ ആദ്യ പ്രക്ഷോഭം Stone well riots ന്യൂയോർക്ക് സിറ്റിയിലെ stonewell പട്ടണത്തിൽ തുടങ്ങി.. ജൂലൈ 3 വരെ നീണ്ടു നിന്നു... 1995 - കേരള ഫോക്‌ലോർ അക്കാദമി, കണ്ണൂർ ചിറക്കലിൽ നിലവിൽ വന്നു... 1997 - കായികലോകത്ത് ചോരവീണ മൈക്ക് ടൈസൺ സംഭവം നടന്നു.. അറ്റ്ലാൻറ്റയിൽ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിനിടെ എതിരാളി ഇവാന്റർ ഹോളി ഫീൽഡിന...

ദിവസവിശേഷം - ജൂൺ 27

പ്രധാന ദിനാചരണങ്ങൾ  * MSME (Micro small and medium size enterprises day) day... * ഹെലൻ കെല്ലർ ദിനം.. 1960 മുതൽ ആചരിക്കുന്നു... സംഭവങ്ങൾ 1693 - ആദ്യത്തെ വനിതാ പ്രസിദ്ധീകരണമായ Ladies mercury ലണ്ടനിൽ പ്രസിദ്ധീകരണം ആരംഭിച്ചു... 1924 - വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് അതിക്രൂര സംഭവം നടന്നു.. തെക്കേ നടയിൽ സത്യാഗ്രഹം നടത്തുകയായിരുന്ന കീഴൂട്ട് ഇല്ലത്ത് രാമൻ ഇളയതിന്റെ  കണ്ണുകളിൽ അക്രമികൾ ചുണ്ണാമ്പ് എഴുതി  കാഴ്ച നശിപ്പിച്ചു.. 1929 - കളർ ടി.വിയുടെ ആദ്യ പരീക്ഷണ പ്രദർശനം ന്യൂയോർക്കിൽ  നടത്തി... 1955 - വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമം ലോകത്ത് ആദ്യമായി അമേരിക്കയിൽ നിലവിൽ വന്നു... 1964 - പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവൻ, നെഹ്റു മ്യൂസിയം ആക്കാൻ വേണ്ടി തീരുമാനിച്ചു... 1967 - തദ്ദേശീയ നിർമ്മിതമായ ആദ്യ AVRO പാസഞ്ചർ പ്ലെയിൻ ഇന്ത്യൻ എയർലൈൻസിന് കൈമാറി... 1967 -  ലോകത്തിലെ ആദ്യ ATM ലണ്ടനിൽ പ്രവർത്തനമാരംഭിച്ചു... 2008 -  ബിൽ ഗേറ്റ്സ്, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു... 2021 -  ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും കളിക്കുന്ന ...

ദിവസവിശേഷം - ജൂൺ 25

പ്രധാന ദിനാചരണങ്ങൾ  * നാവികർക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനം... * ലോക വെള്ളപ്പാണ്ട് ദിനം... * അടിയന്തരാവസ്ഥ പ്രഖ്യാപന ദിനം / ഭരണഘടന  ഹത്യാ ദിനം... സംഭവങ്ങൾ 1658 - ഔറംഗസേബ്, പിതാവ് ഷാജഹാനെ അറസ്റ്റു ചെയ്ത് ജയിലിൽ ഇട്ടു... 1932 - ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി.. ലോർഡ്സിലായിരുന്നു മത്സരം.. 1947 - ആൻഫ്രാങ്ക് ഡയറി കുറിപ്പുകൾ ആദ്യമായി പുറത്തിറങ്ങി... 1951 - ലോകത്തിലെ ആദ്യ കളർ ടി.വി സംപ്രേഷണം അമേരിക്കയിൽ നടന്നു... 1975 - പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഒപ്പിട്ടു... 1983 - കപിൽദേവിന്റെ നേതൃത്വത്തിൽ ലോർഡ്സിൽ  ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ്  കിരീടം നേടി... 1989 -  കോട്ടയം ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത പട്ടണം ആയി പ്രഖ്യാപിച്ചു... 2024 - രാഹുൽ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി കോൺഗ്രസ് പ്രഖ്യാപിച്ചു... ജനനം 1869 - ദാമോദർ ഹരി ചെപ്പേക്കർ.. ഇന്ത്യൻ സ്വാതന്ത്ര്യ സമര വിപ്ലവകാരികളായ ചെപ്പേക്കർ സഹോദരന്മാരിൽ ഒരാൾ.. തൂക്കിലേറ്റപ്പെടുകയാണ് ഉണ്ടായത്.. (ചരമം 18/4/1898)... 1900 - ലോർഡ് മൌണ്ട് ബാറ്റൺ.. ബ്രിട്ടീ...

ദിവസവിശേഷം - ജൂൺ 24

പ്രധാന ദിനാചരണങ്ങൾ  * ലോക പറക്കുംതളിക ദിനം.. ചില രാജ്യങ്ങളിൽ ജൂലൈ രണ്ടിനാണ്... * ജൂൺ 24-30 world well being week... സംഭവങ്ങൾ 1705 - നിലവിൽ ലോകത്ത് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതും ഏറ്റവും പഴയതുമായ ജർമ്മൻ പത്രം hildeshei mer allgemeine zeitung ആദ്യലക്കം പ്രസിദ്ധീകരിച്ചു... 1908 - ന്യൂ ഡൽഹി ആസ്ഥാനമാക്കി പഞ്ചാബ് &  സിന്ധ് ബാങ്ക് നിലവിൽ വന്നു... 2012 - വനിതാ അത്‌ലീറ്റുകൾക്ക്‌ ഒളിമ്പിക് മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ ആദ്യമായി അനുമതി നൽകി... 2018 - സൗദി അറേബ്യയിൽ നിരോധനം നീക്കിയ ശേഷം ആദ്യമായി വനിതകൾ വാഹനമോടിച്ചു... 2021 - കേരളത്തിൽ ആദ്യമായി പെട്രോൾ വില 100 രൂപ പിന്നിട്ടു.. ഇടുക്കിയിലും പാറശ്ശാലയിലുമാണ് മൂന്നക്ക സംഖ്യ ആദ്യം തൊട്ടത്.. 2021 -  രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകളുടെ (109) റെക്കോർഡ് ഉടമയായ ഇറാന്റെ അലി ഡെയ്ക്കൊപ്പം പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തി... 2024 - സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം കേരളം എന്നു ഭരണഘടനയിൽ മാറ്റുന്നതിന് അവതരിപ്പിച്ച പ്രമേയം സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കി... 2024 - 1975ലെ അടിയന്തരാവസ്ഥക്...

ദിവസവിശേഷം - ജൂൺ 23

പ്രധാന ദിനാചരണങ്ങൾ  * യു.എൻ പൊതു സേവന ദിനം... * അന്താരാഷ്ട്ര വിധവാ ദിനം... * Scholastic assessment test (SAT) Maths day... * World typewriter day... * International Olympic day... * Luxembourg National Day... സംഭവങ്ങൾ 930 - ലോകത്തിൽ ഏറ്റവും പഴക്കമുള്ള നിയമ നിർമാണസഭ ഐസ്ലാൻഡിൽ രൂപീകൃതമായി... 1757 - പ്ലാസി യുദ്ധത്തിൽ റോബർട്ട് ക്ലൈവ്, സിറാജുദ്ദീൻ ദൗളയെ തോൽപ്പിച്ചു.. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അടിത്തറയിട്ടു... 1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിൽ സ്ഥാപിതമായി... 1908 - വിദേശ വസ്ത്രം ബഹിഷ്കരിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ തിലകൻ നയിച്ച പ്രക്ഷോഭം തുടങ്ങി.. തിലകനെ 6 കൊല്ലത്തേക്ക് തടവിന് വിധിച്ചു.. ഇതിൽ പ്രതിഷേധിച്ച് 28 ദിവസം നീണ്ടു നിന്ന പണിമുടക്കു നടന്നു.. ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പണിമുടക്കായി ഇത് വിശേഷിപ്പിക്കപ്പെടുന്നു... 1960 - ഗർഭനിരോധന ഗുളിക, അമേരിക്കൻ മാർക്കറ്റിൽ ആദ്യമായി ലഭ്യമായി തുടങ്ങി... 1967 -  ഇന്ദിരാഗാന്ധി, പത്തിന പരിപാടി എ.ഐ.സി.സി സമ്മേളനത്തിൽ പ്രഖ്യാപിച്ചു... 1979 - ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റിൻഡീസ് നിലനിർത്തി... 1983 - ഇന്ത്യയിൽ ഏറ്റവും വ...

ദിവസവിശേഷം - ജൂൺ 22

പ്രധാന ദിനാചരണങ്ങൾ  * ലോക ഒട്ടക ദിനം (world camel day)... * മഴക്കാടുകൾക്കായുള്ള ലോകദിനം (world rainforest day)... * ചേരക്കോഴി ദിനം (world snake bird day)... സംഭവങ്ങൾ 1555 - മുഗൾ ചക്രവർത്തി ഹുമയൂൺ, അക്ബറിനെ തന്റെ പിന്തുടർച്ചാവകാശിയായി പ്രഖ്യാപിച്ചു... 1874 - ടെന്നീസ് കളി ആദ്യമായി അവതരിപ്പിക്കപ്പെട്ടു... 1933 - ഗസ്റ്റപ്പോ സ്ഥാപിച്ച ഹിറ്റ്ലർ, ജർമനിയിലെ മറ്റ് പാർട്ടികളെ നിരോധിച്ചു... 1939 - സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഫോർവേഡ് ബ്ലോക്ക് നിലവിൽ വന്നു... 1976 -  സല്യൂട്ട് ഫൈവ് (Salyut 5) ബഹിരാകാശ നിലയം സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു... 1986 - മെക്സിക്കോ ലോകകപ്പിൽ, ഡീഗോ മറഡോണയുടെ പ്രസിദ്ധമായ ദൈവത്തിന്റെ കൈ ഉപയോഗിച്ചുള്ള ഗോൾ പിറന്നു... 2001 - കടലുണ്ടി തീവണ്ടി ദുരന്തം.. മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിൽ, കടലുണ്ടി പാലം തകർന്നു പുഴയിൽ പതിച്ച് 57 പേർ കൊല്ലപ്പെട്ട ദാരുണ സംഭവം... ജനനം 1837 - പോൾ മർഫി.. ലോകത്തിലെ എക്കാലത്തെയും മികച്ച ചെസ്സ് താരങ്ങളിൽ ഒരാളായ അമേരിക്കക്കാരൻ.. (ചരമം 10/7/1884)... 1887 - സർ ജുലിയൻ ഹക്സ്ലി.. ബ്രിട്ടീഷ് ജീവ ശാസ്ത്രജ്ഞൻ.. യുനെസ്കോയുട...

ദിവസവിശേഷം - ജൂൺ 21

പ്രധാന ദിനാചരണങ്ങൾ  * ജൂണിലെ മൂന്നാം ഞായർ.. (1) ലോക പിതൃദിനം.. (2) അന്താരാഷ്ട്ര സർഫിംഗ് ദിനം.. (3) ലോക കാർഷിക ദിനം (വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ആണ് ).. * അന്താരാഷ്ട്ര യോഗ ദിനം..  * ഏറ്റവും  ദീർഘം കൂടിയ പകൽ അനുഭവപ്പെടുന്ന ദിനം... * ലോക hydrography ദിനം.. 2005 മുതൽ ആചരിക്കുന്നു.. * ലോക സംഗീത ദിനം (ചില സ്ഥലങ്ങളിൽ ഒക്ടോബർ 1 എന്നും കാണുന്നുണ്ട്)... * World hand shake day... * World humanist day... * ലോക ജിറാഫ് ദിനം.. ഏറ്റവും നീളം കൂടിയ മൃഗത്തിന് വേണ്ടിയുള്ള ദിനം... സംഭവങ്ങൾ 1788 - അമേരിക്കൻ ഭരണഘടന നിലവിൽ വന്നു... 1948 - മൗണ്ട് ബാറ്റൺ പ്രഭു, ഗവർണർ ജനറൽ പദവി ഒഴിഞ്ഞു.. രാജാജി ഇന്ത്യക്കാരനായ പ്രഥമ ഗവർണർ ജനറൽ ആയി... 1970 - ബ്രസീൽ, മൂന്നാംവട്ടം ലോകകപ്പ് ഫുട്ബോൾ കിരീടം ഉയർത്തി... 1975 - പ്രഥമ ലോകകപ്പ് ക്രിക്കറ്റ് കിരീടം, വെസ്റ്റ് ഇൻഡീസ് നേടി.. സെഞ്ച്വറി  നേടിയ ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് ആണ് മാൻ ഓഫ് ദ മാച്ച്... 1977 - തുടർച്ചയായി  8539 ദിവസം നീണ്ടു നിന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി പദത്തിന് ജ്യോതിബസു തുടക്കമിട്ടു... 1991 - ഇന്ത്യൻ സാമ്പത്തിക പരിഷ്കരണത്തിന്റെ പിതാവ...

ദിവസവിശേഷം - ജൂൺ 20

പ്രധാന ദിനാചരണങ്ങൾ  * ലോക അഭയാർത്ഥി ദിനം.. 2001 മുതൽ യു.എൻ ആഭിമുഖ്യത്തിൽ ആചരിക്കുന്നു... * ലോക ഉല്പാദനക്ഷമത ദിനം... സംഭവങ്ങൾ 1599 - ഉദയംപേരൂർ സുന്നഹദോസ് നടന്നു... 1756 - കൊൽക്കത്തയിലെ ഇരുട്ടറ ദുരന്തം നടന്നു...  1789 - ഫ്രഞ്ച് വിപ്ലവവുമായി  ബന്ധപ്പെട്ട ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്നു... 1837 - വിക്ടോറിയൻ കാലഘട്ടം എന്നറിയപ്പെടുന്ന വിക്ടോറിയൻ രാജ്ഞിയുടെ ഭരണത്തിന് തുടക്കം.. 63 വർഷം ഭരിച്ചു... 1892 - ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഇന്ത്യൻ കൗൺസിൽ ആക്ട് നിലവിൽ വന്നു... 1921 - മദ്രാസിൽ സ്പിന്നിംഗ് മില്‍ തൊഴിലാളികൾ കല്യാണസുന്ദരം മുതലിയാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.. നാലു മാസം നീണ്ടുനിന്നു... 1996 - ഏറെക്കാലം ക്രിക്കറ്റ് ഇന്ത്യയുടെ നെടുംതൂണുകളായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും ലോഡ്സിൽ  ഒരേ ടെസ്റ്റിൽ അരങ്ങേറി... 2011 - ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി.. വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു അരങ്ങേറ്റം.. 100 ലേറെ ടെസ്റ്റ് കളിച്ച പന്ത്രണ്ടാമത്...

ദിവസവിശേഷം - ജൂൺ 19

പ്രധാന ദിനാചരണങ്ങൾ  * വായനാദിനം (കേരളം).. അക്ഷര മഹർഷി എന്നറിയപ്പെടുന്ന പി.എൻ പണിക്കരുടെ ചരമദിനം... * International slauntering day.. (അലഞ്ഞു തിരിയുന്നവർക്കായി ഒരു ദിനം)... * ലോക അരിവാൾ രോഗ ദിനം... * ലോക കാർഷിക ദിനം (ഇന്ത്യയിലും കേരളത്തിലും ഇന്നല്ല)... * അന്താരാഷ്ട്ര സർഫിംഗ് ദിനം (ചില സൈറ്റുകളിൽ മൂന്നാം ശനി എന്നും കാണുന്നുണ്ട്)... സംഭവങ്ങൾ 1269 - ജൂതന്മാർ പൊതുസ്ഥലത്ത് നിർബന്ധമായും മഞ്ഞ ബാഡ്ജ് ധരിക്കണമെന്ന ഫ്രാൻസിലെ ലൂയി ഒമ്പതാം രാജാവിന്റെ ജൂത വിരുദ്ധ പ്രസ്താവന... 1862 -  അമേരിക്കൻ കോൺഗ്രസ്, അമേരിക്കയിൽ അടിമത്തം നിർത്തലാക്കി... 1938 - മൂന്നാമത് ലോകകപ്പ് ഫുട്ബോളിൽ, ഇറ്റലി കിരീടം നിലനിർത്തി... 1956 - ഹിന്ദു വ്യക്തി നിയമവ്യവസ്ഥകൾ ക്രോഡീകരിച്ച് അവർക്കുള്ള സ്വത്തവകാശത്തെ സംബന്ധിച്ചുള്ള ഇന്ത്യാ സർക്കാർ ഉണ്ടാക്കിയതും ഹിന്ദു - ബുദ്ധ - ജൈന - സിഖ് മത ഭാഗത്തു നിന്നുള്ള പൂർവ്വിക സ്വത്തിൽ പിന്തുടർച്ചാവകാശം തീരുമാനിക്കുന്നതുമായ ഹിന്ദു പിന്തുടർച്ചാവകാശ നിയമം പ്രാബല്യത്തിൽ വന്നു... 1963 - ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ വാലെന്റീന തെരഷ്കോവ ഭൂമിയിൽ തിരിച്ചെത്തി... 1981 -  ഇന്ത്യയുടെ ആദ്യ വാർത...

ചോദ്യോത്തര പംക്തി - 2

ഉത്തരങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുമല്ലോ. 1. 'കേരള പാണിനി', 'കേരള വ്യാകരണത്തിന്റെ പിതാവ്' എന്നീ വിശേഷണങ്ങളുള്ള വ്യക്തി ആര്?   A) കേരളവർമ്മ വലിയകോയിത്തമ്പുരാൻ  B) എ.ആർ. രാജരാജവർമ്മ  C) ഉള്ളൂർ എസ്. പരമേശ്വരയ്യർ  D) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 2. 1939-ൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ പ്രഥമ ഇന്ത്യൻ വനിത ആര്? A) ഡോ. കമല സോഹിനി  B) അസിമ ചാറ്റർജി C) ജാനകി അമ്മാൾ  D) കദംബിനി ഗാംഗുലി 3. 'പുലയരാജ' എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ആര്?   A) സഹോദരൻ അയ്യപ്പൻ  B) ഡോ. പൽപ്പു  C) ശ്രീനാരായണ ഗുരു  D) അയ്യങ്കാളി 4. ലോകപ്രസിദ്ധ സാഹിത്യ പുരസ്കാരമായ 'ബുക്കർ ഇന്റർനാഷണൽ' നേടിയ പ്രഥമ ഇന്ത്യക്കാരി ആര്?   A) അരുന്ധതി റോയ്  B) ഗീതാഞ്ജലി ശ്രീ  C) കിരൺ ദേശായി  D) അനിത ദേശായി 5. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായ ഇതിഹാസ അത്ലറ്റ് ആര്?   A) പി.ടി. ഉഷ  B) ധ്യാൻ ചന്ദ്  C) മിൽഖാ സിംഗ്  D) അഭിനവ് ബിന്ദ്ര 6. 'പാടുന്ന പടവാൾ' എന്നറിയപ്പെട്ട കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാന...

ദിവസവിശേഷം - ജൂൺ 18

പ്രധാന ദിനാചരണങ്ങൾ  * Sustainable gastronomy day  (സുസ്ഥിര ഭക്ഷണ ദിനം)... * അന്താരാഷ്ട്ര പിക്നിക് ദിനം... * വാട്ടർലൂ ദിനം... * ഗോവ വിമോചന സമര ആരംഭ ദിനം... * ഓട്ടിസം ബാധിച്ചവർക്കുള്ള ബോധവൽക്കരണ ദിനം...(Autistic pride day)... സംഭവങ്ങൾ 1682 - വില്യം പെൻ, ഫിലാഡൽഫിയ നഗരം സ്ഥാപിച്ചു... 1815 - വാട്ടർ ലൂ യുദ്ധം തുടങ്ങി.. നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധം...   1928 -  Amelia earhart  ഏകയായി വിമാനത്തിൽ അറ്റ്ലാന്റിക് സമുദ്രം മറികടന്ന ആദ്യ വനിതയായി... 1932 -  International Basketball Federation (FIBA) സ്വിറ്റ്സർലാൻഡിലെ ജനീവയിൽ നിലവിൽ വന്നു...  1948 - ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു... 1983 -  സാലി റൈഡ്, ശ്യൂന്യാകാശ  സഞ്ചരിയായ പ്രഥമ അമേരിക്കൻ വനിതയായി... 1983 - കപിൽദേവ് ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി... 2011 - നാഷണൽ റൂറൽ ലൈവ് ലി ഹുഡ് പ്രോജക്ടിന് തുടക്കമായി... 2021 - ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയായി അന്റോണിയോ ഗുട്ടറസിനെ രണ്ടാം തവണയും  തെരഞ്ഞെടുത്തു...  2021 - ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  ചരിത്രത്...

ദിവസവിശേഷം - ജൂൺ 17

പ്രധാന ദിനാചരണങ്ങൾ   * മരുവത്ക്കരണത്തിനും വരൾച്ചയ്ക്കും എതിരെയുള്ള ദിനം...  * മുതലകൾക്കായുള്ള  അന്താരാഷ്ട്ര ദിനം... സംഭവങ്ങൾ 1885 - സ്വാതന്ത്ര്യ പ്രതിമ ഫ്രാൻസിൽ നിന്നും അമേരിക്കയിൽ എത്തിച്ചു... 1925 - ജനീവ പ്രോട്ടോക്കോൾ,  ലീഗ് ഓഫ് നേഷൻസ് അംഗീകരിച്ചു... 1957 -  സൗത്ത് ഇന്ത്യൻ ബാങ്കിന്  Banking Regulation Act 1949  പ്രകാരമുള്ള ലൈസൻസ് ലഭിച്ചു.. പ്രൈവറ്റ് സെക്റ്ററിൽ ഈ ലൈസൻസ് ലഭിക്കുന്ന ആദ്യ ബാങ്ക് ആണ് എസ്.ഐ.ബി... 1961 - എ.കെ.ജിയുടെ അമരാവതി സത്യാഗ്രഹം അവസാനിച്ചു... 1967 - ചൈന ലോകത്തെ നാലാമത് ആണവ ശക്തി ആയി... 2016 - ചാമ്പ്യൻസ് ട്രോഫി ഹോക്കി.. ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം... 2017 - കൊച്ചി മെട്രോ, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രത്തിന് സമർപ്പിച്ചു...  2022 - നെതർലൻഡ്സിനെതിരെ 4/498 റൺസ് നേടി രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (ഓസീസിനെതിരെ 481) എന്ന സ്വന്തം റെക്കോർഡ് ഇംഗ്ലണ്ട് തിരുത്തി... 2024 - പട്ടിക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിന് കോളനി എന്ന് വിളിക്കുന്ന രീതി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി... 2024 - T...

ദിവസവിശേഷം - ജൂൺ 16

പ്രധാന ദിനാചരണങ്ങൾ * ആഫ്രിക്കൻ കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനം... * അന്താരാഷ്ട്ര ഉദ്ഗ്രഥന ദിനം... * ബ്ലൂംസ് ദിനം (അയർലൻഡ്)... * World sea turtle day... * International Day of family remittance... * World fresh veggie day... സംഭവങ്ങൾ 632 - പേർഷ്യൻ വർഷം ആരംഭിച്ചു... 1606 - അഞ്ചാമത്തെ സിഖ് ഗുരു അർജുൻ ദേവിനെ മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ നിർദേശ പ്രകാരം വധിച്ചു.. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള അപേക്ഷ നിരസിച്ചതാണ് കാരണം.. (ഒന്നിലേറെ തീയതികൾ കാണുന്നുണ്ട് )... 1903 - ഹെൻട്രി ഫോർഡ്, ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ കമ്പനിയായ ഫോർഡ് കമ്പനി സ്ഥാപിച്ചു... 1903 - പെപ്സി കോള കമ്പനി സ്ഥാപിതമായി.. (1893 ൽ സ്ഥാപിതമായ കമ്പനി പെപ്സി കോള എന്ന ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്തു)... 1921 - ഗാന്ധിജി - നേതാജി പ്രഥമ കൂടിക്കാഴ്ച നടന്നു... 1963 -  വാലന്റീന തെരഷ്കോവ ബഹിരാകാശ സന്ദർശനം നടത്തുന്ന പ്രഥമ വനിതയായി... 1969 - മലപ്പുറം ജില്ല നിലവിൽ വന്നു.. 2015 - Papilio polymnester (കൃഷ്ണ ശലഭം) മഹാരാഷ്ട്രയുടെ ഔദ്യോഗിക ചരിത്രശലഭമായി.. ഔദ്യോഗിക ചിത്രശലഭത്തെ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറി... ...

ദിവസവിശേഷം - ജൂൺ 15

പ്രധാന ദിനാചരണങ്ങൾ  * മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ദിനം.. (വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം)... * world kidney cancer awareness day...  * Global wind day.. കാറ്റാടി വൈദ്യുതി പ്രോത്സാഹിപ്പിക്കൽ ആണ് ലക്ഷ്യം... സംഭവങ്ങൾ 1215 - ഇംഗ്ലണ്ടിലെ ജോൺ രാജാവ്, മാഗ്നാകാർട്ട കരാർ ഒപ്പുവച്ചു... 1219 - ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയായ ഡെൻമാർക്ക് പതാക ആദ്യമായി അവതരിപ്പിച്ചു.. 1908 - കൽക്കട്ട സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി... 1909 - ലണ്ടൻ ആസ്ഥാനമായി ഐ.സി.സി സ്ഥാപിതമായി.. ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവർ സ്ഥാപക അംഗങ്ങൾ.. നിലവിൽ ദുബായ് ആണ് ആസ്ഥാനം..  1916 - ആദ്യത്തെ ബോയിങ് വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ നടന്നു... 1983 -  CISF നെ സായുധസേനയായി അംഗീകരിച്ച് പാർലമെന്റ് നിയമം പാസാക്കി... 2001 - ബോക്സ് ഓഫീസ് ഹിറ്റായിരുന്ന ആശുദോഷ് ഗവാരിക്കരുടെ 'ലഗാൻ' സിനിമ റിലീസ് ചെയ്തു.. ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ ലഭിച്ച മൂന്നാമത് ചിത്രം എന്ന റെക്കോർഡിന് ഉടമ... 2005 - പാർലമെന്റ് വിവരാകാശ നിയമം പാസാക്കി... 2007 - ഒക്ടോബർ 2, ലോക അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സ...

ദിവസവിശേഷം - ജൂൺ 14

പ്രധാന ദിനാചരണങ്ങൾ  * ലോക രക്തദാന ദിനം.. 2004 മുതൽ ആചരിക്കുന്നു.. (ഒക്ടോബർ 1  National voluntary blood donors day ആണ് )... * അമേരിക്കയിൽ പതാകദിനം.. യു.എസ് ആർമി സ്ഥാപിക്കപ്പെട്ട ദിനത്തിന്റെ ഓർമ്മക്ക്... സംഭവങ്ങൾ 1775 - യു.എസ് ആർമി സ്ഥാപിക്കപ്പെട്ടു... 1900 - ഹവായി, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി... 1940 - രണ്ടാം ലോകമഹായുദ്ധം.. നാസികൾ പാരീസ് കീഴടക്കി... 1945 - ഇന്ത്യക്ക് സ്വയം ഭരണം നൽകാനുള്ള വേവൽ പ്ലാൻ,  ബ്രിട്ടീഷ്  പ്രധാനമന്ത്രി പുറത്തിറക്കി... 1947 -  ഇന്ത്യാ വിഭജന നിർദേശം കോൺഗ്രസ് അംഗീകരിച്ചു... 1972 - സ്റ്റോക്ക് ഹോമിലെ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരിത്രം സൃഷ്ടിച്ച പ്രസംഗം നടന്നു...  1982 - 74 ദിവസം നീണ്ടുനിന്ന ഫോക്ക്ലാൻഡ് യുദ്ധം അവസാനിച്ചു... 2018 -  21മത് ലോകകപ്പ് ഫുട്ബോൾ മത്സരം റഷ്യയിൽ ആരംഭിച്ചു... 2021 -  യൂറോ കപ്പ് ഫുട്ബോളിൽ 45.4 മീറ്റർ ദൂരെ നിന്ന് സ്കോട്ട്ലന്റിനെതിരെ  ഗോൾ നേടി ചെക്ക്  റിപ്പബ്ലിക്കിന്റെ  പാട്രിക് ഷീ ഏറ്റവും ദീർഘമേറിയ ഗോൾ എന്ന റെക്കോർഡിന് ഉടമയായി... 2022 - ടെസ്റ്റ് ക്രിക...

ദിവസവിശേഷം - ജൂൺ 13

പ്രധാന ദിനാചരണങ്ങൾ  * International albinism (ഒരുതരം വെള്ളപ്പാണ്ട്) awareness day... * ജൂണിലെ രണ്ടാം ശനി.. USA യിൽ doll day.. പാവകൾ കുട്ടികൾക്ക് നൽകുന്ന മാനസിക സന്തോഷം ഓർക്കാൻ വേണ്ടി ഒരു ദിനം... സംഭവങ്ങൾ 1325 -  ഇബൻ ബത്തൂത്ത ലോകപര്യടനം ആരംഭിച്ചു... 1888 - അമേരിക്കയിൽ തൊഴിൽ വകുപ്പ് സൃഷ്ടിക്കാൻ തീരുമാനം... 1933 - ലോകത്ത് ആദ്യമായി സോഡിയം വേപ്പർ ലാമ്പ് സ്ഥാപിച്ചു... 1934 - പ്രഥമ ഹിറ്റ്ലർ - മുസ്സോളിനി കൂടിക്കാഴ്ച നടന്നു... 1956 - ബ്രിട്ടൻ, സൂയസ് കനാലിന്റെ നിയന്ത്രണം ഈജിപ്തിന് കൈമാറി... 2003 - ആദ്യ ഔദ്യോഗിക ട്വന്റി 20 ക്രിക്കറ്റ് മത്സരം ഇംഗ്ലീഷ് കൗണ്ടിയിൽ അരങ്ങേറി... 2024 - ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ,  രാഷ്ട്രത്തലവൻ എന്ന നിലയിൽ പങ്കെടുത്ത അമ്പതാമത് ജി സെവൻ ഉച്ചകോടി ഇറ്റലിയിൽ തുടങ്ങി... ജനനം 1773 - തോമസ് യങ്.. ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ..  തരംഗദൈർഘ്യ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.. (ചരമം 10/5/1829)... 1830 - Henry H bliss.. റോഡപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട ആദ്യയാൾ എന്ന റെക്കോർഡിന് ഉടമയായ അമേരിക്കക്കാരൻ.. വാഹനത്തിൽ നിന്ന് ഇറങ്ങവേ 13/9/1899 ന് മറ്റൊരു ടാക്സി കാറിടിച...

ഇന്നത്തെ പ്രത്യേകതകൾ - Aug 8

2022 ഓഗസ്റ്റ്‌ 24, 1198 ചിങ്ങം 08, 1444 മുഹറം 25, ബുധൻ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 24 വർഷത്തിലെ 236 (അധിവർഷത്തിൽ 237)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ ```79 - വെസൂവിയസ്‌ അഗ്നിപർവതസ്ഫോടത്തിൽ പോംപെയ്‌, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി 1690 - കൊൽക്കത്ത സ്ഥാപിതമായി. 1516 – ഓട്ടോമൻ സാമ്രാജ്യം സെലിം I ന്റെ കീഴിലുള്ള മാംലൂക്ക് സുൽത്താനേറ്റിനെ  പരാജയപ്പെടുത്തുകയും മാർജ് ദാബിഖ് യുദ്ധത്തിൽ ഇന്നത്തെ സിറിയ പിടിച്ചെടുക്കുകയും ചെയ്‌തു. 1608 – ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഔദ്യോഗിക ഇംഗ്ലീഷ് പ്രതിനിധി സൂറത്തിൽ വന്നിറങ്ങി. 1814 – ബ്രിട്ടീഷ് സൈന്യം വാഷിംഗ്ടൺ ഡിസി ആക്രമിക്കുകയും വാഷിംഗ്ടൺ കത്തിച്ച സമയത്ത് വൈറ്റ് ഹൗസും ക്യാപിറ്റലും മറ്റ് നിരവധി കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. 1815 – നെതർലാൻഡ്‌സിന്റെ ആധുനിക ഭരണഘടന  ഒപ്പുവച്ചു 1932 – അമേലിയ ഇയർഹാർട്ട് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് കുറുകെ നിർത്താതെ പറക്കുന്ന ആദ്യത്തെ വനിതയായി (ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂജേഴ്‌സിയിലേക്ക്). 1944 – രണ്ടാം ല...

ദിവസവിശേഷം - ജൂൺ 12

പ്രധാന ദിനാചരണങ്ങൾ  സൂപ്പർമാൻ ദിനം... ലോക ബാലവേല വിരുദ്ധ ദിനം.. 2002 മുതൽ ആചരിക്കുന്നു... റഷ്യൻ ദേശീയദിനം.. 1992 മുതൽ ആചരിക്കുന്നു... National cougar day.. ഒരു വന്യ ജീവിയാണ് Cougar... National red rose day (USA)... സംഭവങ്ങൾ 1206 - കുത്തബുദ്ദീൻ ഐബക് അടിമ വംശത്തിലെ ആദ്യ രാജാവായി.. ഇതാണ് പിന്നീട് ഡൽഹി സുൽത്താനേറ്റ് എന്ന് അറിയപ്പെട്ടത്... 1891 - മഹാത്മജി നിയമപഠനം പൂർത്തിയാക്കി ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി... 1905 - ഗോപാലകൃഷ്ണ ഗോഖലെ, സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചു... 1947 - മലബാർ ക്ഷേത്ര പ്രവേശന വിളംബരം, മദ്രാസ് സർക്കാർ പുറപ്പെടുവിച്ചു... 1959 - ഇ.എം.എസ് സർക്കാരിനെതിരെ കേരളത്തിൽ വിമോചന സമരം ആരംഭിച്ചു... 1964 - നെൽസൺ മണ്ടേലയുടെ 27 വർഷം നീണ്ട ജീവപര്യന്തം തടവ് ശിക്ഷ തുടങ്ങി... 1975 - പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കി അലഹബാദ്  ഹൈക്കോടതി വിധി പുറപ്പെടുവിച്ചു... 2018 - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിൽ  ചരിത്രം സൃഷ്ടിച്ച കൂടിക്കാഴ്ച നടന്നു... 2021 - രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഡീസലിന് ലിറ്ററിന് 100...

ദിവസവിശേഷം - ജൂൺ 11

പ്രധാന ദിനാചരണങ്ങൾ  International lynx day (ഇത് യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്ന വന്യജീവി ആണ് )... Green mizoram day.. 1999 മുതൽ ആചരിക്കുന്നു... സംഭവങ്ങൾ 1644 - ഇവാഞ്ജലോ ടോറിസെല്ലി, മെർക്കുറി ബാരോമീറ്റർ കണ്ടുപിടിച്ചു... 1866 - അലഹബാദ് ഹൈക്കോടതിയുടെ പൂർവ്വ രൂപം ആയ ആഗ്ര ഹൈക്കോടതി നിലവിൽ വന്നു... 1891 - സി.വി രാമൻപിള്ളയുടെ ചരിത്രാഖ്യായിക മാർത്താണ്ഡവർമ്മ ആദ്യമായി പ്രസിദ്ധീകരിച്ചു... 1921 - ബ്രസീലിൽ വനിതകൾക്ക് വോട്ടവകാശം നൽകി... 1922 - ഗോവിന്ദ വല്ലഭ് പന്ത് സ്ഥാപിച്ച നൈനിറ്റാൽ ബാങ്ക് നിലവിൽ വന്നു... 1975 - ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വിജയം ഇന്ത്യ, ഈസ്റ്റ് ആഫ്രിക്കക്കെതിരെ നേടി.. പത്തു വിക്കറ്റിന് വിജയിച്ച ഈ മത്സരം ലോകകപ്പിലെ  മാൻ ഓഫ് ദ മാച്ച് ആകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി ഫാറൂഖ് എൻജിനീയർക്ക് സമ്മാനിച്ചു.. 12-8-6-1 എന്ന ബിഷൻ സിംഗ് ബേദിയുടെ അസാധ്യ റെക്കോർഡ് ഈ മത്സരത്തിലാണ് പിറന്നത്... 1975 - ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഒരു ടീമിന് വേണ്ടി മൂന്ന് സഹോദരന്മാർ കളിക്കാനിറങ്ങുക എന്ന അപൂർവ്വ രംഗത്തിന്  ഇംഗ്ലണ്ട് - ന്യൂസിലൻഡ് മത്സരം സാക്ഷ്യം വഹിച്ചു.. ന്യൂസിലാൻഡിന്റെ ഹാഡ്‌ലി സഹോദര...

Advertisement