ദിവസവിശേഷം - ജൂൺ 18

പ്രധാന ദിനാചരണങ്ങൾ 

* Sustainable gastronomy day  (സുസ്ഥിര ഭക്ഷണ ദിനം)...

* അന്താരാഷ്ട്ര പിക്നിക് ദിനം...

* വാട്ടർലൂ ദിനം...

* ഗോവ വിമോചന സമര ആരംഭ ദിനം...

* ഓട്ടിസം ബാധിച്ചവർക്കുള്ള ബോധവൽക്കരണ ദിനം...(Autistic pride day)...

സംഭവങ്ങൾ

1682 - വില്യം പെൻ, ഫിലാഡൽഫിയ നഗരം സ്ഥാപിച്ചു...

1815 - വാട്ടർ ലൂ യുദ്ധം തുടങ്ങി.. നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധം...  

1928 -  Amelia earhart  ഏകയായി വിമാനത്തിൽ അറ്റ്ലാന്റിക് സമുദ്രം മറികടന്ന ആദ്യ വനിതയായി...

1932 -  International Basketball Federation (FIBA) സ്വിറ്റ്സർലാൻഡിലെ ജനീവയിൽ നിലവിൽ വന്നു... 

1948 - ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു...

1983 -  സാലി റൈഡ്, ശ്യൂന്യാകാശ  സഞ്ചരിയായ പ്രഥമ അമേരിക്കൻ വനിതയായി...

1983 - കപിൽദേവ് ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി...

2011 - നാഷണൽ റൂറൽ ലൈവ് ലി ഹുഡ് പ്രോജക്ടിന് തുടക്കമായി...

2021 - ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയായി അന്റോണിയോ ഗുട്ടറസിനെ രണ്ടാം തവണയും  തെരഞ്ഞെടുത്തു... 

2021 - ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  ചരിത്രത്തിലെ ആദ്യ ഫൈനൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ തുടങ്ങി...

ജനനം

1852 - ചക്രവർത്തി വിജയരാഘവാചാര്യർ.. തെക്കേ ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി.. (ചരമം 19/4/1944)...

1886 - George Mellory.. ബ്രിട്ടീഷ് പർവതാരോഹകൻ.. എവറസ്റ്റിൽ വച്ച് അപ്രത്യക്ഷനായി.. 75 വർഷങ്ങൾക്ക് ശേഷം (1/5/1999ന്) മലറിയുടെ ശരീര അവശിഷ്ടങ്ങൾ എവറസ്റ്റിൽ നിന്ന് കണ്ടെടുത്തു.. എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന് ബ്രിട്ടീഷുകാർ വിശ്വസിക്കുന്ന മലറി കീഴടക്കാനുള്ള പാതയിലാണോ തിരിച്ചുവരവിലുള്ള പാതയിലാണോ അപ്രത്യക്ഷനായത്  എന്നത് ഇന്നും ദുരൂഹമാണ്.. Paths of glory എന്ന ജഫ്രീ ആർച്ചർ രചിച്ച പുസ്തകം  മലറിയുടെ ജീവിതകഥയാണ്.. (അപ്രത്യക്ഷനായത് 1924)...

1887 - അനുഗ്രഹ നാരായണൻ സിൻഹ.. ബീഹാറിലെ ആദ്യ ഉപമുഖ്യമന്ത്രി.. ബീഹാർ വിഭൂതി എന്നറിയപ്പെടുന്നു.. (ചരമം 5/7/1957)...

1911 -  ഡോ. കമല സോഹിനി.. ഇന്ത്യൻ ബയോ കെമിസ്റ്റ്.. 1939ൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ പ്രഥമ ഇന്ത്യൻ വനിത.. വനിതകൾക്ക് പ്രവേശനം നൽകുന്നതിനെ എതിർത്തിരുന്ന ഡോ. സി.വി രാമൻ അടക്കമുള്ള പ്രതിഭകളെ നിയമം വഴി നേരിട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം നേടിയ ആദ്യ വനിത കൂടിയാണ്.. (ചരമം 28/6/1998)...

1937 - റാം അവധേഷ് സിംഗ്.. Periar of the north, God father of mandal commission  എന്നിങ്ങനെ അറിയപ്പെടുന്ന ബീഹാർ  നേതാവ്.. (ചരമം 20/7/2020)...

1942 - താമ്പോ എംബക്കി.. നെൽസൺ മണ്ടേലയുടെ പിൻഗാമിയായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്...

1952 (വ്യത്യസ്ത തീയതികൾ കാണുന്നുണ്ട്) - പ്രതാപ് പോത്തൻ.. ജനപ്രിയ മലയാള സിനിമകളുടെ നവോത്ഥാന കാലത്തിലെ വേറിട്ട പ്രണയ നായകൻ.. സംവിധായകൻ.. നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് നേടിയിട്ടുണ്ട്..  (ചരമം 15/7/2022)...

1973 -  ബൽജിത്ത് സിംഗ് ധില്ലൻ.. മൂന്നു തവണ ഒളിമ്പിക് ഹോക്കി ടീമിൽ കളിച്ച ബല്ലി എന്നറിയപ്പെടുന്ന ഇന്ത്യൻ ഹോക്കി താരം...

1977 - Kaja kallas.. യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിലെ ആദ്യ വനിതാ പ്രസിഡന്റ്.. 2021 ജനുവരിയിൽ അവർ ഈ പദവിയിൽ എത്തിയതോടെ രാജ്യത്തെ പ്രസിഡന്റും പ്രധാന മന്ത്രിയും വനിതകളായ ലോകത്തെ ഏക രാജ്യമായി എസ്റ്റോണിയ മാറി...

ചരമം 

1858 - ഝാൻസി റാണി ലക്ഷ്മി ഭായ്.. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ഏക പുരുഷൻ എന്ന് ബ്രിട്ടീഷുകാർ അഭിപ്രായപ്പെട്ട റാണി.. (ജനനം 19/11/1828)...

1918 -  എ.ആർ രാജരാജവർമ്മ.. കേരള പാണിനി എന്നറിയപ്പെടുന്ന കേരള വ്യാകരണത്തിന്റെ പിതാവ്.. (ജനനം 20/2/1863)...

1936 - മാക്സിം ഗോർക്കി.. അമ്മ എന്ന ലോകോത്തര കൃതി രചിച്ച റഷ്യൻ സാഹിത്യകാരൻ..  (ജനനം 28/3/1868)...

1941 - അയ്യങ്കാളി.. പുലയരാജ എന്ന് അറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്.. വില്ലുവണ്ടി സമരം ഉൾപ്പെടെ നിരവധി സമരം നയിച്ചു.. (ജനനം 28/8/1863)...

2010 - ജോസ് സരമഗോ.. പോർച്ചുഗീസ് ഭാഷയിലെ ആദ്യ നൊബേൽ ജേതാവ്.. (ജനനം 16/11/1922)...

2007 - വിൽമ എസ്പിൻ.. ക്യൂബൻ വിപ്ലവകാരിയായ കെമിക്കൽ എൻജിനീയർ.. ജൂലൈ 26 പ്രസ്ഥാന നായിക.. ഭൂഗർഭ ചാരപ്രവർത്തനം വഴി ശ്രദ്ധേയ.. റൗൾ കാസ്ട്രോയുടെ ഭാര്യ.. (ജനനം 23/4/1930)...

2021 - മിൽഖാ സിംഗ്.. ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ്.. കോമൺവെൽത്ത് സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ.. നാല് ഏഷ്യൻ ഗെയിംസ് സ്വർണത്തിന് ഉടമ.. 1960ലെ റോം ഒളിമ്പിക്സിൽ ഫോട്ടോ ഫിനിഷിലാണ് മൂന്നാം സ്ഥാനം നഷ്ടപ്പെട്ടത്.. കോവിഡ് ബാധിച്ചായിരുന്നു അന്ത്യം..  (ജനനം  വ്യത്യസ്ത തീയതികൾ  കാണുന്നു.. 20/11/1932 പാസ്പോർട്ടിലെ തീയതിയാണ്)...

2021 - എസ്. രമേശൻ നായർ.. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും മലയാള സംഗീത ആസ്വാദകരിൽ മധുര മഴ പെയ്യിച്ച കവിയും ഗാനരചയിതാവും.  (ജനനം 3/5/1948)...

NEW 

ജനനം 

1929 - Jurgen Habermas.. ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച ദാർശനികരിലൊരാളായ ജർമ്മൻ ബൗദ്ധിക മുഖം.. തിയറി ഓഫ്   കമ്മ്യൂണിക്കേറ്റീവ് ആക്ഷൻ എന്ന പഠന ഗ്രന്ഥം  ഏറെ ചർച്ചാവിഷയമായിരുന്നു.. (ചരമം 14/3/2026)...

ചരമം

 2025 - പി. ജെ ഫ്രാൻസിസ്.. കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലർ ആയ ആലപ്പുഴ സ്വദേശിയായ കോൺഗ്രസ് നേതാവ്..  മുഖ്യമന്ത്രി സ്ഥാനാർഥിയായ വി.എസ് അച്യുതാനന്ദനെ  1996ലെ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് അട്ടിമറിച്ചാണ്  ഒരേ ഒരു തവണ എം.എൽ.എ ആയത്.. (ജനനം 19/2/1937)...

2025 - മാരുതി ചിതംപള്ളി.. വനമുനി എന്നറിയപ്പെടുന്ന  മഹാരാഷ്ട്ര സ്വദേശിയായ എഴുത്തുകാരൻ, വന്യജീവി -  വനം,  പരിസ്ഥിതി പ്രവർത്തകൻ.. ഒട്ടേറെ രാജ്യാന്തര  സമ്മേളനങ്ങളിൽ ഇന്ത്യയുടെ പ്രതിനിധി ആയിരുന്നു.. (ജനനം 5/11/1932)...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement