ദിവസവിശേഷം - ജൂൺ 28

പ്രധാന ദിനാചരണങ്ങൾ 

* ലോക കപ്പ (tapiaco) ദിനം...

സംഭവങ്ങൾ

1776 - യു.എസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അന്തിമ കരട്, അംഗീകാരത്തിനായി കോൺഗ്രസിന് സമർപ്പിച്ചു...

1859 - ലോകത്തിലെ ആദ്യ ഡോഗ് ഷോ ഇംഗ്ലണ്ടിൽ നടന്നു...

1914 -  ഒന്നാം ലോകമഹായുദ്ധത്തിന് കാരണം എന്ന് വിശേഷിപ്പിക്കുന്ന ഫർഡിനൻഡ് രാജകുമാരന്റെ വധം നടന്നു...

1919 - ഒന്നാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കുന്ന വാഴ്സ ഉടമ്പടി ഒപ്പുവച്ചു.. പരാജിതരായ ജർമ്മനിക്ക് മേൽ  അമേരിക്ക - ഫ്രാൻസ് - ഇംഗ്ലണ്ട് അച്ചുതണ്ട് അടിച്ചേൽപ്പിച്ച ഉടമ്പടി ആയതിനാൽ ഈ ഉടമ്പടി തന്നെയാണ്  രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത് എന്നും നിരീക്ഷിക്കുന്നവരുണ്ട്...

1968 - LGBT വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് ചരിത്രത്തിലെ ആദ്യ പ്രക്ഷോഭം Stone well riots ന്യൂയോർക്ക് സിറ്റിയിലെ stonewell പട്ടണത്തിൽ തുടങ്ങി.. ജൂലൈ 3 വരെ നീണ്ടു നിന്നു...

1995 - കേരള ഫോക്‌ലോർ അക്കാദമി, കണ്ണൂർ ചിറക്കലിൽ നിലവിൽ വന്നു...

1997 - കായികലോകത്ത് ചോരവീണ മൈക്ക് ടൈസൺ സംഭവം നടന്നു.. അറ്റ്ലാൻറ്റയിൽ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിനിടെ എതിരാളി ഇവാന്റർ ഹോളി ഫീൽഡിന്റെ ചെവി ടൈസൺ കടിച്ചു മുറിച്ചു.. എതിരാളിയുടെ ചെവിയിൽ നിന്ന് ഒരിഞ്ച് നീളത്തിൽ മാംസം കടിച്ചു പറിക്കുകയുണ്ടായി.. ഒരു വർഷത്തെ മത്സര വിലക്ക് നേരിട്ടു... 

2021 - ആണവ പോർമുന  വഹിക്കാൻ ശേഷിയുള്ള അഗ്നി മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് (അഗ്നി പ്രൈം) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു...

2022 - ദീപക് ഹൂഡ..T- 20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന നാലാമത് ഇന്ത്യക്കാരനായി.. രാജ്യാന്തര T-20 ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ടാം വിക്കറ്റിൽ, ഏറ്റവും മികച്ച  രണ്ടാമത്തെ പാർട്ണർഷിപ്പിന് (176 റൺസ്) ഹൂഡയും സഞ്ജുവും അർഹരായി.. നിലവിൽ 210 റൺസ് ആണ് രണ്ടാം വിക്കറ്റിലെ പാർട്ണർഷിപ് റെക്കോർഡ്...

ജനനം

1712 - Jean jacques rousseau.. യൂറോപ്യൻ ജ്ഞാനോദയത്തിന് വെളിച്ചം വിതറിയ വ്യക്തി.. തത്വചിന്തകൻ.. (ചരമം 2/7/1778)...

1773 - Bakshi jagabandhu.. ഇന്ത്യയുടെ ആദ്യ കാല സ്വാതന്ത്ര്യ സമര പോരാളികളിൽ ഒരാളായ ഒഡീഷ സ്വദേശി.. 1817ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പൈക്ക വിപ്ലവത്തിന് നേതൃത്വം കൊടുത്ത വ്യക്തി.. (ചരമം 2/11/1829)...

1876 - Robert guerin.. ഫ്രഞ്ച് പത്രപ്രവർത്തകൻ, ഫുട്ബോൾ ഭരണാധികാരി.. FIFAയുടെ സ്ഥാപക പ്രസിഡന്റ്.. (ചരമം 19/3/1952)...

1876 - ക്ലാരാ മാസ്.. മഞ്ഞപ്പനി സംബന്ധിച്ച് മരുന്ന് പരീക്ഷിക്കാൻ സ്വശരീരം നൽകി ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ജീവത്യാഗം ചെയ്ത അമേരിക്കൻ നഴ്സ്.. (ചരമം 24/8/1901)...

1914 - ഡോ. ഐ. ബർത്ത് ഹിം.. ഹിറ്റ്ലറുടെ സന്തത സഹചാരിയായ നാസി ഡോക്ടർ.. ഡോക്ടർ ഡെത്ത് എന്ന അപരനാമം.. (ചരമം 10/8/1992)...

1921 - പി.വി നരസിംഹറാവു.. സർവ്വ ഭാഷാ പണ്ഡിതനായ ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രി.. ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ്.. തകർന്നു കിടന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ  രാഷ്ട്രീയക്കാരൻ അല്ലാത്ത ഡോ. മൻമോഹൻ സിങ്ങിനെ ധനകാര്യമന്ത്രി ആക്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികൻ.. ദക്ഷിണേന്ത്യക്കാരനായ പ്രഥമ പ്രധാനമന്ത്രി.. ബാബറി മസ്ജിദ് തകർക്കപ്പെട്ട കാലത്തെ പ്രധാനമന്ത്രി.. (ചരമം 23/12/2004)...

1976 - ജസ്പാൽ റാണ.. മുൻ ലോക ഷൂട്ടിങ് ജേതാവ്.. ഏഷ്യൻ ഗെയിംസിൽ നിരവധി മെഡലുകൾ വാരിക്കൂട്ടി...

1992 - Elaine Thompson-Herah.. 2021 ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് റെക്കോർഡോടു (10.61 സെക്കന്റ്) കൂടി സ്വർണം നിലനിർത്തിയ ജമൈക്കൻ താരം.. 10.62 എന്ന ഫ്ലോജോയുടെ ഒളിമ്പിക് റെക്കോർഡ് ആണ് തകർന്നത്.. ലോക റെക്കോർഡ് ഫ്ലോജോ സ്ഥാപിച്ച 10.49 സെക്കൻഡ് തന്നെയാണ്.. ജീവിച്ചിരിക്കുന്ന വനിതകളിൽ വേഗമേറിയ താരം.. ഒളിംപിക്‌സ് സ്പ്രിന്റ് ഡബിൾ നേടിയ ഏക വനിത (2016, 2021)...

ചരമം 

1836 - ജെയിംസ് മാഡിസൺ.. അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നു കൂടി അറിയപ്പെടുന്ന നാലാമത് പ്രസിഡന്റ്.. (ജനനം 16/3/1751)...

1914 - ഫെർഡിനൻഡ് രാജകുമാരൻ.. ഓസ്ട്രിയൻ ആർച്ച് ഡ്യൂക്ക്.. സെർബിയൻ തീവ്രവാദി ഗ്രൂപ്പ് വധിച്ചു.. (ജനനം 18/12/1863)...

1972 - പി.സി മഹാല നോബിസ്.. ഇന്ത്യൻ ആധുനിക സ്ഥിതി വിവരണ ശാസ്ത്രത്തിന്റെ പിതാവ്.. (ജനനം 29/6/1893)...

1998 - ഡോ. കമല സോഹ്നി.. ഇന്ത്യൻ ബയോകെമിസ്റ്റ്.. സയൻസിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യൻ വനിത.. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം നേടിയ ആദ്യ വനിത..  സയൻസിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരി.. ഒരു ആദരണ ചടങ്ങിനിടെ കുഴഞ്ഞുവീണ് മരിക്കുകയാണ് ഉണ്ടായത്.. (ജനനം 18/6/1911)...

2009 - എ.കെ ലോഹിതദാസ്.. മലയാള സിനിമ തിരക്കഥാകൃത്ത്,  സംവിധായകൻ, നടൻ.. അകാലത്തിൽ അസ്തമിച്ച പ്രതിഭ.. (ജനനം 10/5/1955)...

2022 - ടി. ശിവദാസ മേനോൻ.. മുൻമന്ത്രി.. തലമുതിർന്ന സി.പി.ഐ (എം) നേതാവ്..  രണ്ടു നായനാർ മന്ത്രിസഭയിലും അംഗം.. പാലക്കാട് സ്വദേശി.. (ജനനം 14/6/1932)...

NEW

2025 - ഉസ്ബക്കിസ്ഥാനിലെ ഉസ് ചെസ്സ് കപ്പിൽ  ജേതാവായതോടെ ആർ. പ്രഗ്നാനന്ദക്ക്  ലോക ചെസ്സ് റാങ്കിങ്ങിൽ നാലാം സ്ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവും ലഭിച്ചു...

2025 - സ്മൃതി മന്ദാനക്ക്  T-20 അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽ കന്നി സെഞ്ചുറി...

2025 - സിംബാബ്  വെയ്ക്കെതിരായ ടെസ്റ്റിൽ  ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റ താരം  19കാരൻ  Lhuan-dre Gilbert Pretorius,  150+ റൺസ് നേടി അരങ്ങേറ്റ ടെസ്റ്റിൽ 150 + നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (19 വയസ്സ്, 93 ദിവസം പ്രായം) എന്ന റെക്കോർഡിന് ഉടമയായി...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement