ദിവസവിശേഷം - ജൂൺ 13
പ്രധാന ദിനാചരണങ്ങൾ
* International albinism (ഒരുതരം വെള്ളപ്പാണ്ട്) awareness day...
* ജൂണിലെ രണ്ടാം ശനി.. USA യിൽ doll day.. പാവകൾ കുട്ടികൾക്ക് നൽകുന്ന മാനസിക സന്തോഷം ഓർക്കാൻ വേണ്ടി ഒരു ദിനം...
സംഭവങ്ങൾ
1325 - ഇബൻ ബത്തൂത്ത ലോകപര്യടനം ആരംഭിച്ചു...
1888 - അമേരിക്കയിൽ തൊഴിൽ വകുപ്പ് സൃഷ്ടിക്കാൻ തീരുമാനം...
1933 - ലോകത്ത് ആദ്യമായി സോഡിയം വേപ്പർ ലാമ്പ് സ്ഥാപിച്ചു...
1934 - പ്രഥമ ഹിറ്റ്ലർ - മുസ്സോളിനി കൂടിക്കാഴ്ച നടന്നു...
1956 - ബ്രിട്ടൻ, സൂയസ് കനാലിന്റെ നിയന്ത്രണം ഈജിപ്തിന് കൈമാറി...
2003 - ആദ്യ ഔദ്യോഗിക ട്വന്റി 20 ക്രിക്കറ്റ് മത്സരം ഇംഗ്ലീഷ് കൗണ്ടിയിൽ അരങ്ങേറി...
2024 - ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ, രാഷ്ട്രത്തലവൻ എന്ന നിലയിൽ പങ്കെടുത്ത അമ്പതാമത് ജി സെവൻ ഉച്ചകോടി ഇറ്റലിയിൽ തുടങ്ങി...
ജനനം
1773 - തോമസ് യങ്.. ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ.. തരംഗദൈർഘ്യ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.. (ചരമം 10/5/1829)...
1830 - Henry H bliss.. റോഡപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട ആദ്യയാൾ എന്ന റെക്കോർഡിന് ഉടമയായ അമേരിക്കക്കാരൻ.. വാഹനത്തിൽ നിന്ന് ഇറങ്ങവേ 13/9/1899 ന് മറ്റൊരു ടാക്സി കാറിടിച്ച് പരിക്കേറ്റ bliss പിറ്റേന്ന് മരണപ്പെട്ടു.. (ചരമം 14/9/1899)...
1879 - Lois weber.. അമേരിക്കൻ നടി, നിർമ്മാതാവ്, സംവിധായക.. മുഴുനീള ചലച്ചിത്രം സംവിധാനം ചെയ്ത ആദ്യ വനിത.. (ചരമം 13/11/1939)...
1897 - പാവോ നൂർമി.. പറക്കും ഫിൻ എന്നറിയപ്പെട്ട ഫിൻലാൻഡ് അത്ലറ്റ്.. 3 ഒളിമ്പിക്സിൽ 9 സ്വർണമെഡൽ നേടി.. (ചരമം 2/10/1973)...
1903 - സഞ്ജയൻ (മാണിക്കോത്ത് രാമുണ്ണി നായർ).. കേരളത്തിലെ ഹാസ്യസാമ്രാട്ട്.. തലശ്ശേരി സ്വദേശി.. (ചരമം 13/9/1943)...
1919 - ഇ.എം.എസ് നമ്പൂതിരിപ്പാട്.. കേരളത്തിലെ കമ്യൂണിസ്റ്റ് താത്വികാചാര്യൻ.. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി.. (ചരമം 19/3/1998)...
1924 - ജെമിനി ശങ്കരൻ.. ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖൻ.. ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയും.. (ചരമം 23/4/2023)...
1928 - ജോൺ നാഷ്.. 1994ലെ സാമ്പത്തിക നൊബേൽ ലഭിച്ച അമേരിക്കക്കാരൻ.. 2015ൽ ഗണിതശാസ്ത്രത്തിലെ ആബേൽ പുരസ്കാരവും ലഭിച്ചു.. രണ്ടു പുരസ്കാരങ്ങളും ലഭിച്ച ലോകത്തിലെ ഏക വ്യക്തി.. (ചരമം 23/5/2015)...
1945 - സബിത ചൗധരി.. പിന്നണി ഗായിക.. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ പത്നി.. നിരവധി ഹിറ്റ് മലയാള ഗാനങ്ങൾ പാടിയിട്ടുണ്ട്.. (ചരമം 28/6/2017)...
ചരമം
1762 - ഡെരോതി എർക്സ്ലെബാൻ.. ലോകത്തിലെ ആദ്യ വനിത ഡോക്ടർ എന്ന് വിശ്വസിക്കുന്ന ജർമൻകാരി.. (ജനനം 13/11/1715)...
1871 - ജീൻ റോബർട്ട് ഹൗഡിനി.. ആധുനിക മാജിക്കിന്റെ പിതാവ് എന്ന് കരുതുന്ന ഫ്രഞ്ച് മാന്ത്രികൻ.. (ജനനം 7/12/1805)...
1982 - കാനം ഇ.ജെ ഫിലിപ്പ്.. മലയാള സാഹിത്യത്തിലെ ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാൾ.. നേത്രരോഗ വിദഗ്ധൻ ആയിരുന്നു.. (ജനനവും ഇന്ന് തന്നെ 13/6/1926)...
1990 - ബീഗം റാണ ലിയാഖത്ത് അലി ഖാൻ.. മദർ ഓഫ് പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു വ്യക്തി.. നിരവധി സ്ഥലങ്ങളിൽ അംബാസഡറായിരുന്നു.. (ജനനം 13/2/1905)...
2012 - മെഹദി ഹുസൈൻ.. ഗസൽ ചരിത്രത്തിലെ ഏറ്റവും പ്രശസ്ത ഗായകൻ എന്ന് വിശേഷിപ്പിക്കുന്ന പാകിസ്ഥാൻകാരൻ.. ഗസലിലെ ഷഹൻ ഷാ എന്ന് വിശേഷിപ്പിക്കുന്നു.. (ജനനം 18/7/1927)...
2021 - സിയൊൻ ചാന.. 39 ഭാര്യമാർ, 94 മക്കൾ, 33 പേരക്കുട്ടികൾ... ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായ ഗിന്നസ് റെക്കോർഡ് ഉടമയായ മിസോറാംകാരൻ.. (ജനനം 21/7/1945)..
NEW
2025 - ഇറാൻ മണ്ണിൽ ഇസ്രായേൽ മൊസാദ് വിപ്ലവം.. അഞ്ച് ഘട്ടങ്ങളിലായി 100 ലേറെ കേന്ദ്രങ്ങളിൽ 200 ലേറെ പോർ വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഇറാൻ മേധാവിയും മൂന്ന് ഉന്നതരും ആറ് ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു...
2025 - ലോക സാമ്പത്തിക ഫോറത്തിന്റെ സ്ത്രീ പുരുഷ തുല്യതാ പട്ടികയിൽ ഇന്ത്യക്ക് ലോകത്തിൽ 131 ആം സ്ഥാനം.. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പിറകിൽ...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)..
Comments
Post a Comment