ദിവസവിശേഷം - ജൂൺ 15
പ്രധാന ദിനാചരണങ്ങൾ
* മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ദിനം.. (വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം)...
* world kidney cancer awareness day...
* Global wind day.. കാറ്റാടി വൈദ്യുതി പ്രോത്സാഹിപ്പിക്കൽ ആണ് ലക്ഷ്യം...
സംഭവങ്ങൾ
1215 - ഇംഗ്ലണ്ടിലെ ജോൺ രാജാവ്, മാഗ്നാകാർട്ട കരാർ ഒപ്പുവച്ചു...
1219 - ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയായ ഡെൻമാർക്ക് പതാക ആദ്യമായി അവതരിപ്പിച്ചു..
1908 - കൽക്കട്ട സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി...
1909 - ലണ്ടൻ ആസ്ഥാനമായി ഐ.സി.സി സ്ഥാപിതമായി.. ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവർ സ്ഥാപക അംഗങ്ങൾ.. നിലവിൽ ദുബായ് ആണ് ആസ്ഥാനം..
1916 - ആദ്യത്തെ ബോയിങ് വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ നടന്നു...
1983 - CISF നെ സായുധസേനയായി അംഗീകരിച്ച് പാർലമെന്റ് നിയമം പാസാക്കി...
2001 - ബോക്സ് ഓഫീസ് ഹിറ്റായിരുന്ന ആശുദോഷ് ഗവാരിക്കരുടെ 'ലഗാൻ' സിനിമ റിലീസ് ചെയ്തു.. ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ ലഭിച്ച മൂന്നാമത് ചിത്രം എന്ന റെക്കോർഡിന് ഉടമ...
2005 - പാർലമെന്റ് വിവരാകാശ നിയമം പാസാക്കി...
2007 - ഒക്ടോബർ 2, ലോക അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു...
2024 - അൽബേനിയയുടെ നഡിം ബജ്റാല യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗം കൂടിയ ഗോൾ എന്ന റെക്കോർഡിന് ഉടമയായി.. കളിയുടെ ഇരുപത്തിമൂന്നാം സെക്കൻഡിൽ ഇറ്റലിക്കെതിരെ ഗോൾ നേടി...
2024 - യൂറോ കപ്പ് ഫുട്ബോളിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആയി സ്പെയിനിന്റെ ലാമിൻ യമൽ മാറി.. സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഈ 16കാരൻ...
ജനനം
1880 - സതീഷ് ചന്ദ്ര ദാസ് ഗുപ്ത.. ഇന്ത്യൻ രസതന്ത്രജ്ഞൻ.. വൈദ്യശാസ്ത്രത്തിന് അത്യാവശ്യമായ കഫൈൻ, ബംഗാൾ കെമിക്കൽ ഫാക്ടറിയിൽ നിന്ന് വ്യാവസായിക ഉൽപ്പാദനം നടത്തിയ വ്യക്തി.. (ചരമം 24/12/1979)...
1883 - Henry delaunoy.. UEFA സ്ഥാപക സെക്രട്ടറിയായ ഫ്രഞ്ചുകാരൻ.. യൂറോപ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാർക്ക് നൽകുന്ന ട്രോഫി ഇദ്ദേഹത്തിന്റെ പേരിലാണ്.. (ചരമം 9/11/1955)...
1899 - ദേവി പ്രസാദ് റോയ് ചൗധരി... ലോകപ്രശസ്ത ഇന്ത്യൻ ശില്പി, പെയിന്റർ.. 1923ൽ ശിങ്കാര വേലുവിന്റെ നേതൃത്വത്തിൽ മദ്രാസിൽ നടന്ന മെയ്ദിന റാലിയുടെ ഓർമ്മക്കായി ചെന്നൈയിലെ പ്രശസ്തമായ triumph of labour ശില്പം നിർമ്മിച്ചത് വഴി ശ്രദ്ധേയനായി.. (ചരമം 15/10/1975)...
1909 - കടത്തനാട്ട് മാധവിയമ്മ.. മഹാകവി കുമാരനാശാന്റെ പോലും പ്രശംസ പിടിച്ചു പറ്റിയ മലയാള കവയിത്രി.. (ചരമം 24/12/1999)...
1929 - ബിയോഹർ രാംമനോഹർ സിൻഹ.. ലോക പ്രശസ്തനായ ഇന്ത്യൻ ചിത്രകാരൻ.. നന്ദലാൽ ബോസിനോടൊപ്പം ചേർന്നു ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിക്ക് ആവശ്യമായ സൗന്ദര്യവൽക്കരണം നടത്തിയ വ്യക്തി.. (ചരമം 25/10/2007)...
1933 - മുഹമ്മദ് അലി രാജ.. ഇറാന്റെ രണ്ടാമത്തെ പ്രസിഡന്റ്.. അധികാരമേറ്റ് ഇരുപത്തിയെട്ടാം ദിവസം ബോംബ് സ്ഫോടനത്തിൽ വധിക്കപ്പെട്ടു.. (ചരമം 30/8/1981)...
1935 - നീലിമ ഘോഷ്.. ഒളിമ്പിക്സിൽ പങ്കെടുത്ത സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വനിത താരം.. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു...
1937 - അണ്ണാ ഹസാരെ.. ജനകീയ സമരങ്ങൾ വഴി ശ്രദ്ധേയനായ പൊതുപ്രവർത്തകൻ.. ലോക്പാൽ ബില്ലിനായി സമരം നയിച്ചു...
1941 - നീൽ ആഡംസ്.. പ്രശസ്ത അമേരിക്കൻ കാർട്ടൂണിസ്റ്റ്, സാഹിത്യകാരൻ.. Batman, green arrow, green lanterns, aventures എന്നിവ ഉൾപ്പെടെ ലോകപ്രസിദ്ധമായ ഒട്ടേറെ സൂപ്പർഹീറോ കാർട്ടൂൺ കഥാപാത്രങ്ങളെ വരച്ച വ്യക്തി.. (ചരമം 28/4/2022)...
1941 - വലിയ മണ്ണത്താൻ ഹംസ.. അന്താരാഷ്ട്ര താപ പ്രവാഹക കമ്മീഷന്റെ സെക്രട്ടറിയും ബ്രസീൽ ദേശീയ ഒബ്സർവേറ്ററി ശാസ്ത്രജ്ഞനും.. 1968ൽ ബ്രസീലിലേക്ക് കുടിയേറിയ കോഴിക്കോട് കുന്നമംഗലം സ്വദേശി.. ആമസോൺ നദിയിൽ നടത്തിയ എണ്ണ പര്യവേഷണത്തിനിടയിൽ 13000 അടി താഴെ ഒരു നദി ഒഴുകുന്നത് കാണാനിടയാവുകയും ആയതിന് പര്യവേഷണ സംഘം തലവന്റെ പേരിൽ ഹംസ നദി എന്ന പേര് നൽകുകയും ചെയ്തു...
1995 - Manik batra.. മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് ജേതാവായ ടേബിൾ ടെന്നീസ് താരം.. ലോക റാങ്കിങ് പദവിയിൽ ഏറ്റവും ഉന്നതിയിൽ (44) എത്തിയ ഇന്ത്യക്കാരൻ.. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടിയ ഏക ഇന്ത്യക്കാരൻ...
ചരമം
1785 - Jean-Francois Pilatre de Rozier.. ഫ്രഞ്ച് വ്യോമയാന മേഖലയുടെ മാർഗദർശി.. വ്യോമയാന ദുരന്തത്തിൽ കൊല്ലപ്പെട്ട ആദ്യ വ്യക്തി.. (ജനനം 30/3/1754)...
1943 - Kushal Konwar.. ആസാമിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനി.. ക്വിറ്റിന്ത്യാ സമര കാലത്ത് തൂക്കിലേറ്റപ്പെട്ട പോരാളികളിൽ ഒരാൾ.. ജോർഹട് ജയിലിൽ വച്ചാണ് തൂക്കിലേറ്റപ്പെട്ടത്.. (ജനനം 21/3/1905)...
1948 - എം.അണ്ണാമല ചെട്ടിയാർ.. അണ്ണാമലൈ യൂണിവേഴ്സിറ്റി, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സ്ഥാപകൻ.. (ജനനം 30/9/1881)...
1949 - ഉള്ളൂർ എസ്. പരമേശ്വരയ്യർ.. ആധുനിക മലയാള കവിത്രയത്തിലെ ഉജ്വലശബ്ദാഢ്യനായ കവി.. (ജനനം 6/6/1877)...
1971 - സത്യൻ (സത്യനേശൻ നാടാർ).. മലയാള സിനിമയിലെ വിശേഷണങ്ങൾ ആവശ്യമില്ലാത്ത നടൻ.. പ്രഥമ സംസ്ഥാന സിനിമ അവാർഡിൽ മികച്ച നടൻ.. (ജനനം 9/11/1912)...
1976 - കുഞ്ചാക്കോ.. ആലപ്പുഴ ഉദയ സ്റ്റുഡിയോ സ്ഥാപകനായ പ്രശസ്ത മലയാള സിനിമ നിർമ്മാതാവ്, സംവിധായകൻ.. വടക്കൻ പാട്ടുകളെ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ നിർമിച്ചു.. (ജനനം 19/2/1912)...
2017 - പി.എൻ ഭഗവതി.. സുപ്രീംകോടതിയുടെ പതിനേഴാമത്തെ ചീഫ് ജസ്റ്റിസ്.. പത്മവിഭൂഷൺ ജേതാവ്.. (ജനനം 21/12/1921)...
NEW
2025 - ഫ്രഞ്ച് പ്രസിഡൻ്റായിരുന്ന നിക്കളോസ് സർക്കോണിയിൽ നിന്ന് ലിജിയൻ ഓഫ് ഓണർ ബഹുമതി തിരിച്ചെടുത്തു.. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ബഹുമതി തിരിച്ചെടുക്കപ്പെടുന്ന രണ്ടാമത് രാഷ്ട്രത്തലവൻ...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment