ദിവസവിശേഷം - ജൂൺ 14

പ്രധാന ദിനാചരണങ്ങൾ 

* ലോക രക്തദാന ദിനം.. 2004 മുതൽ ആചരിക്കുന്നു.. (ഒക്ടോബർ 1  National voluntary blood donors day ആണ് )...

* അമേരിക്കയിൽ പതാകദിനം.. യു.എസ് ആർമി സ്ഥാപിക്കപ്പെട്ട ദിനത്തിന്റെ ഓർമ്മക്ക്...

സംഭവങ്ങൾ

1775 - യു.എസ് ആർമി സ്ഥാപിക്കപ്പെട്ടു...

1900 - ഹവായി, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി...

1940 - രണ്ടാം ലോകമഹായുദ്ധം.. നാസികൾ പാരീസ് കീഴടക്കി...

1945 - ഇന്ത്യക്ക് സ്വയം ഭരണം നൽകാനുള്ള വേവൽ പ്ലാൻ,  ബ്രിട്ടീഷ്  പ്രധാനമന്ത്രി പുറത്തിറക്കി...

1947 -  ഇന്ത്യാ വിഭജന നിർദേശം കോൺഗ്രസ് അംഗീകരിച്ചു...

1972 - സ്റ്റോക്ക് ഹോമിലെ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരിത്രം സൃഷ്ടിച്ച പ്രസംഗം നടന്നു... 

1982 - 74 ദിവസം നീണ്ടുനിന്ന ഫോക്ക്ലാൻഡ് യുദ്ധം അവസാനിച്ചു...

2018 -  21മത് ലോകകപ്പ് ഫുട്ബോൾ മത്സരം റഷ്യയിൽ ആരംഭിച്ചു...

2021 -  യൂറോ കപ്പ് ഫുട്ബോളിൽ 45.4 മീറ്റർ ദൂരെ നിന്ന് സ്കോട്ട്ലന്റിനെതിരെ  ഗോൾ നേടി ചെക്ക്  റിപ്പബ്ലിക്കിന്റെ  പാട്രിക് ഷീ ഏറ്റവും ദീർഘമേറിയ ഗോൾ എന്ന റെക്കോർഡിന് ഉടമയായി...

2022 - ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ ഒറ്റ ടെസ്റ്റിൽ  (249) അടിച്ചു ഇംഗ്ലണ്ട് റെക്കോർഡ് ഇട്ടു.. ന്യൂസിലൻഡിന് എതിരായ നോട്ടിങ് ഹാം ടെസ്റ്റിൽ ആയിരുന്നു ഈ നേട്ടം...

ജനനം

1444 - നീലകണ്ഠ സോമയാജി.. നിരവധി ജ്യോതി ശാസ്ത്ര, ഗണിത ശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ച മലയാളി.. (ചരമം 1544)...

1864 - അലോയ്ഡ് അൽഷിമർ.. അൽഷിമേഴ്സ് രോഗം  തിരിച്ചറിഞ്ഞ ജർമൻ നാഡീരോഗ വിദഗ്ധൻ.. (ചരമം 19/12/1915)...

1900 - കുട്ടികൃഷ്ണ മാരാർ.. മലയാള വിമർശന സാഹിത്യത്തെ ഉന്നതിയിലേക്ക് ഉയർത്തിയ വ്യക്തി.. ഭാരതപര്യടനം എന്ന പ്രശസ്ത കൃതി രചിച്ചു.. (ചരമം 6/4/1973)..

1904 - Margaret bourke white.. അമേരിക്കൻ ഫോട്ടോഗ്രാഫർ.. ആദ്യ അമേരിക്കൻ വനിത ഫോട്ടോ ജേണലിസ്റ്റ്.. മഹാത്മജിയുടെ ചർക്കയുടെ സമീപം ഇരിക്കുന്ന ഫോട്ടോയുടെ ശില്പി ഇവരാണ്.. (ചരമം 27/8/1971)...

1928 - ഏണസ്റ്റോ ചെഗുവേര.. വിപ്ലവത്തിന്റെ ഇതിഹാസപുരുഷനായി വാഴ്ത്തപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ്.. ഒളി പോരാളി.. ക്യൂബൻ വിപ്ലവ നേതാവ്.. പിടികൂടിയ ശേഷം സൈന്യം ബൊളീവിയൻ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം വെടിവെച്ചു കൊല്ലുകയാണ് ഉണ്ടായത്.. കെട്ടിയിട്ട ശേഷം Mario teran എന്ന സൈനികൻ രണ്ടു തവണ വെടിവെച്ചു എന്നും രക്ഷപ്പെടുമ്പോൾ വെടിവെച്ചു കൊന്നതാണെന്ന് ബോധിപ്പിക്കാൻ നിരവധി തവണ വെടിവെച്ചു എന്നും പറയുന്നു.. (ചരമം 9/10/1967)...

1946 - ഡോണൾഡ് ട്രംപ്.. നിലവിലുള്ള അമേരിക്കൻ പ്രസിഡന്റ്.. തുടർച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡൻ്റ്...

1969 - സ്റ്റെഫി ഗ്രാഫ്.. വനിത ടെന്നീസിലെ ഇതിഹാസ താരമായ ജർമൻകാരി.. ഗോൾഡൻ സ്ലാം നേടിയ ആദ്യ വ്യക്തി.. 377 ആഴ്ച തുടർച്ചയായി ലോക ഒന്നാം നമ്പർ പദവി നിലനിർത്തി.. അമേരിക്കൻ ടെന്നീസ് താരം ആന്ദ്രേ അഗസിയാണ് ഭർത്താവ്...

1996 -  നിഖാത് സരിൻ (Nikhath zareen).. തെലങ്കാന സ്വദേശിയായ ഇന്ത്യൻ വനിതാ ബോക്സർ.. ലോക ബോക്സിങ് കിരീടം നേടിയ അഞ്ചാമത് ഇന്ത്യക്കാരി.. 2022ൽ തായ്‌ലൻഡിൽ വച്ചാണ് കിരീടം നേടിയത്.. മേരി കോം, സരിത ദേവി, കെ.സി ലേഖ, ആർ.എൽ ജെന്നി എന്നിവരാണ് മറ്റു നാലു പേർ...

ചരമം 

1801 - ബെനഡിക്ട് ആർനോൾഡ്.. അമേരിക്കൻ സൈനികൻ.. ചതി, വഞ്ചന എന്നതിന്റെ പേരിൽ കുപ്രസിദ്ധനായി.. അമേരിക്കയിൽ ചതിക്കും വഞ്ചനക്കും പറയുന്ന ഒറ്റ വാക്കാണ് ഇത്.. (മലയാളത്തിൽ കുലംകുത്തി).. (ജനനം 14/1/1741)...

1918 - ഫാകിർ മോഹൻ സേനാപതി.. ഒഡീഷ വ്യാസൻ എന്ന് വിശേഷിപ്പിക്കുന്ന ആധുനിക ഒഡിഷ സാഹിത്യത്തിന്റെ പിതാവ്.. (ജനനം 13/1/1843)...

1946 - ജോൺ ലോഗി ബേർഡ്.. ടെലിവിഷൻ കണ്ടു പിടിച്ച സ്കോട്ടിഷ് ഭൗതിക ശാസ്ത്രജ്ഞൻ.. (ജനനം 13/8/1888)...

1992 - ഇന്ദുചൂഡൻ (കെ.കെ നീലകണ്ഠൻ).. കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകൻ.. പരിസ്ഥിതി പ്രവർത്തകൻ.. (ജനനം  15/4/1923)...

2020 - സുശാന്ത് സിംഗ് രാജ്പുത്.. M S Dhoni - the untold story എന്ന ചിത്രത്തിൽ ധോനിയെ അവതരിപ്പിച്ച് ആസ്വാദകരെ കീഴടക്കിയ  താരം.. വിഷാദരോഗം ബാധിച്ച ആത്മഹത്യ ചെയ്യുകയായിരുന്നു.. (ജനനം 21/1/1986)...

NEW

2025 - ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം.. 27 വർഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഐ.സി.സി കിരീടം.. ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു.. ഒരു ഐ.സി.സി ഫൈനലിൽ ഓസ്ട്രേലിയ തോറ്റത് 15 വർഷത്തിനു ശേഷം...

2025 - നിരവധി നാട്ടുകാർ കൊല്ലപ്പെട്ടതിനാൽ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർ 270 കഴിഞ്ഞു.. ശരീരം കത്തി അമർന്നതിനാൽ  തിരിച്ചറിഞ്ഞത് കേവലം 19 പേരെ...

 ജനനം 

1929 - ശാരദ ഹോഫ്മാൻ.. ചെന്നൈയിൽ നിന്നുള്ള ഭരതനാട്യം നർത്തകിയും അദ്ധ്യാപികയും.. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്.. (ചരമം 14/9/2025)...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement