ദിവസവിശേഷം - ജൂൺ 27
പ്രധാന ദിനാചരണങ്ങൾ
* MSME (Micro small and medium size enterprises day) day...
* ഹെലൻ കെല്ലർ ദിനം.. 1960 മുതൽ ആചരിക്കുന്നു...
സംഭവങ്ങൾ
1693 - ആദ്യത്തെ വനിതാ പ്രസിദ്ധീകരണമായ Ladies mercury ലണ്ടനിൽ പ്രസിദ്ധീകരണം ആരംഭിച്ചു...
1924 - വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് അതിക്രൂര സംഭവം നടന്നു.. തെക്കേ നടയിൽ സത്യാഗ്രഹം നടത്തുകയായിരുന്ന കീഴൂട്ട് ഇല്ലത്ത് രാമൻ ഇളയതിന്റെ കണ്ണുകളിൽ അക്രമികൾ ചുണ്ണാമ്പ് എഴുതി കാഴ്ച നശിപ്പിച്ചു..
1929 - കളർ ടി.വിയുടെ ആദ്യ പരീക്ഷണ പ്രദർശനം ന്യൂയോർക്കിൽ നടത്തി...
1955 - വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമം ലോകത്ത് ആദ്യമായി അമേരിക്കയിൽ നിലവിൽ വന്നു...
1964 - പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവൻ, നെഹ്റു മ്യൂസിയം ആക്കാൻ വേണ്ടി തീരുമാനിച്ചു...
1967 - തദ്ദേശീയ നിർമ്മിതമായ ആദ്യ AVRO പാസഞ്ചർ പ്ലെയിൻ ഇന്ത്യൻ എയർലൈൻസിന് കൈമാറി...
1967 - ലോകത്തിലെ ആദ്യ ATM ലണ്ടനിൽ പ്രവർത്തനമാരംഭിച്ചു...
2008 - ബിൽ ഗേറ്റ്സ്, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു...
2021 - ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും കളിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി ഷഫാലി വർമ മാറി (17 വയസ്സും 150 ദിവസവും)...
ജനനം
1519 - നാദപ്രഭു ഹീരിയ കെമ്പ ഗൗഡ.. ആധുനിക ബാംഗ്ലൂർ നഗര സ്ഥാപകൻ. വിജയ നഗര സാമ്രാജ്യത്തിലെ യെലഹങ്ക എന്ന നാട്ടുരാജ്യത്തിലെ ഭരണാധികാരി.. 1537ൽ ബാംഗ്ലൂർ നഗരത്തിനുള്ള ഇടം കണ്ടെത്തുകയും കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്തു.. (ചരമം 1569)...
1787 - തോമസ് സെ.. ഷഡ്പദ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ജീവ ശാസ്ത്രജ്ഞൻ.. (ചരമം 10/10/1834)...
1880 - ഹെലൻ കെല്ലർ.. അന്ധയും ബധിരയും ആയി ജീവിച്ചിട്ടും സ്വപ്രയത്നംകൊണ്ട് വൈകല്യങ്ങളെ അതിജീവിച്ച് ലോകത്തിന് മാതൃകയായ അമേരിക്കൻ വനിത.. (ചരമം 1/6/1968)...
1939 - ആർ.ഡി ബർമൻ.. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ.. ഗായിക ആശാ ഭോസ്‌ലെയുടെ ഭർത്താവ്.. (ചരമം 4/1/1994)...
1962 - സുനന്ദ പുഷ്കർ.. ജമ്മു കാശ്മീർ സ്വദേശിയായ ഇന്ത്യൻ വ്യവസായ സംരംഭക.. മുൻ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ.. ദുരൂഹ മരണം ഏറെ വിവാദം ഉയർത്തിയിരുന്നു.. (ചരമം 17/1/2014)...
1964 - പി.ടി ഉഷ.. ഇന്ത്യയുടെ ഗോൾഡൻ ഗേൾ.. പയ്യോളി എക്സ്പ്രസ് എന്നും അറിയപ്പെടുന്നു.. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ അത്ലറ്റ്... നിലവിൽ രാജ്യസഭാ അംഗം, രാജ്യസഭ വൈസ് ചെയർപേഴ്സൺ.. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്...
ചരമം
1839 - മഹാരാജാ രഞ്ജിത്ത് സിംഗ് ജി.. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സിഖ് രാജ വംശത്തിലെ പ്രധാന രാജാവ്.. (ജനനം 13/11/1780)...
1879 - Lord John lawrence.. 1864-69 കാലയളവിലെ ഇന്ത്യൻ വൈസ്രോയി.. Imperial Forestry service ന് തുടക്കമിട്ടു.. ഇന്ത്യ-ഇംഗ്ലണ്ട് ടെലഗ്രാം സർവീസ് നിലവിൽ വന്നതും ഇദ്ദേഹത്തിന്റെ കാലയളവിലാണ്.. (ജനനം 4/1/1811)...
1944 - വേരാ മെൻച്ചിക്.. ബ്രിട്ടീഷ് - ചെക്ക് ചെസ്സ് താരം.. ആദ്യ വനിത ലോക ചാമ്പ്യൻ (1927-44).. (ജനനം 16/2/1906)...
1964 - സി.കെ ഗോവിന്ദൻ നായർ.. തലശ്ശേരി സ്വദേശിയായ കോൺഗ്രസ് നേതാവ്.. രാജ്യസഭാംഗമായിരുന്നു.. (ജനനം 7/7/1897)...
2008 - ഫീൽഡ് മാർഷൽ സാം മനേക് ഷാ.. ഫീൽഡ് മാർഷൽ തസ്തികയിലേക്ക് ഉയർത്തപ്പെട്ട ആദ്യ ഇന്ത്യൻ സൈനികൻ.. 1971ലെ ഇന്ത്യ പാക് യുദ്ധ നായകൻ.. (ജനനം 4/4/1914)...
2017 - Michael bond.. ബ്രിട്ടീഷ് ബാല സാഹിത്യകാരൻ.. A bear called barington എന്ന ലോക പ്രശസ്ത ബാല സാഹിത്യ കൃതിയുടെ ഉടമ.. കോടിക്കണക്കിന് പുസ്തകം വിറ്റഴിഞ്ഞിട്ടുണ്ട്.. Paddington സിനിമകളിലും ആനിമേഷൻ ചിത്രങ്ങളിലും നായകൻ ആയിട്ടുണ്ട്.. (ജനനം 13/1/1926)...
2019 - വിജയ നിർമ്മല.. ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോർഡിന്റെ ഉടമ.. സിനിമാ താരം കൂടിയാണ്.. (ജനനം 20/2/1946)...
2022 - ലിയൊനാർഡോ ഡെൽ വെക്കിയോ.. റെയ്ബാനും ഓക്‌ലിയും ഉൾപ്പെടെയുള്ള ലോകോത്തര കണ്ണട ബ്രാൻഡുകളുടെ ഉടമയായ ഇറ്റലിക്കാരൻ.. കണ്ണടകളെ ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ അടയാളമായി മുഖത്ത് ധരിപ്പിച്ച വ്യക്തി.. (ജനനം 22/5/1935)...
NEW
2025 - രാജ്യത്തെ ഏറ്റവും മികച്ച ദേശീയ ഉദ്യാനമായി ഇരവികുളം തെരഞ്ഞെടുക്കപ്പെട്ടു...
ചരമം
1869 - Anarcha westcott.. ആധുനിക ഗൈനക്കോളജിയുടെ മാതാവ് എന്നറിയപ്പെടുന്ന അടിമസ്ത്രീ.. Dr J Marrion sims അനസ്തേഷ്യ ഉപയോഗിക്കാതെ നിരവധി ഗൈനക്കോളജി പരീക്ഷണങ്ങൾക്ക് വിധേയയാക്കിയതിനാലാണ് ഇപ്രകാരം അറിയപ്പെടുന്നത്.. അടിമ സ്ത്രീകളെ അനുവാദമില്ലാതെ പരീക്ഷണ മൃഗങ്ങളാക്കിയത് ഏറെ വിവാദം ഉയർത്തിയിരുന്നു.. (ജനനം 1828)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)..
Comments
Post a Comment