ദിവസവിശേഷം - ജൂൺ 20
പ്രധാന ദിനാചരണങ്ങൾ
* ലോക അഭയാർത്ഥി ദിനം.. 2001 മുതൽ യു.എൻ ആഭിമുഖ്യത്തിൽ ആചരിക്കുന്നു...
* ലോക ഉല്പാദനക്ഷമത ദിനം...
സംഭവങ്ങൾ
1599 - ഉദയംപേരൂർ സുന്നഹദോസ് നടന്നു...
1756 - കൊൽക്കത്തയിലെ ഇരുട്ടറ ദുരന്തം നടന്നു...
1789 - ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്നു...
1837 - വിക്ടോറിയൻ കാലഘട്ടം എന്നറിയപ്പെടുന്ന വിക്ടോറിയൻ രാജ്ഞിയുടെ ഭരണത്തിന് തുടക്കം.. 63 വർഷം ഭരിച്ചു...
1892 - ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഇന്ത്യൻ കൗൺസിൽ ആക്ട് നിലവിൽ വന്നു...
1921 - മദ്രാസിൽ സ്പിന്നിംഗ് മില്‍ തൊഴിലാളികൾ കല്യാണസുന്ദരം മുതലിയാരുടെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.. നാലു മാസം നീണ്ടുനിന്നു...
1996 - ഏറെക്കാലം ക്രിക്കറ്റ് ഇന്ത്യയുടെ നെടുംതൂണുകളായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും ലോഡ്സിൽ ഒരേ ടെസ്റ്റിൽ അരങ്ങേറി...
2011 - ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി.. വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു അരങ്ങേറ്റം.. 100 ലേറെ ടെസ്റ്റ് കളിച്ച പന്ത്രണ്ടാമത് ഇന്ത്യക്കാരൻ...
ജനനം
1858 - Lord Hardinge.. ബ്രിട്ടീഷ് ഭരണ കാല ഘട്ടത്തിൽ ഇന്ത്യൻ വൈസ്രോയിയും ഗവർണർ ജനറലും ആയിരുന്നു.. ഇന്ത്യൻ വിപ്ലവകാരികളുടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.. (ചരമം 2/8/1944)...
1869 - ലക്ഷ്മൺ റാവു കിർലോസ്കർ.. കിർലോസ്കർ വ്യവസായ ഗ്രൂപ്പ് സ്ഥാപകൻ.. (ചരമം 26/9/1956)...
1920 - എഡ്വേഡ്സ് സി. മോൻഡ്‌ലൈൻ.. മൊസാംബിക്കിന്റെ സ്ഥാപക പ്രസിഡന്റ്.. പുസ്തക ബോംബ് പൊട്ടിത്തെറിച്ച് ആയിരുന്നു അന്ത്യം.. (ചരമം 3/2/1969)...
1925 - Dorris hart.. മുൻ ലോക ഒന്നാം നമ്പർ താരമായ അമേരിക്കൻ ടെന്നീസ് താരം.. ടെന്നീസിൽ നാല് ഗ്രാൻഡ് സ്‌ലാം ടൂർണമെന്റുകളിലും സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് കിരീടം നേടി ബോക്സഡ് സെറ്റ് എന്നറിയപ്പെടുന്ന നേട്ടം നേടിയ വ്യക്തി.. (ചരമം 29/5/2015)...
1946 - Lars willx.. മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച് കാർട്ടൂൺ വരച്ചതിന്റെ പേരിൽ വിവാദനായകനായ സ്വീഡിഷ് കാർട്ടൂണിസ്റ്റ്.. വാഹനാപകടത്തിൽ ആയിരുന്നു അന്ത്യം.. (ചരമം 3/10/2021)...
1958 - ദ്രൗപതി മുർമു.. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത്തേതും നിലവിലത്തേതുമായ രാഷ്ട്രപതി.. ഒഡീഷ സ്വദേശിനി.. ആദിവാസി ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആദ്യ ഇന്ത്യൻ വനിത പ്രസിഡന്റ്...
ചരമം
1820 - മനുവൽ ബെൽഗ്രാണോ.. അർജന്റീനയുടെ ദേശീയ പതാക രൂപകൽപന ചെയ്ത സ്വാതന്ത്ര സമര പോരാളി.. (ജനനം 3/6/1770)...
1987 - ഡോക്ടർ സലിം അലി.. ഇന്ത്യയുടെ പക്ഷി മനുഷ്യൻ.. പത്മ വിഭൂഷൺ ജേതാവ്.. (ജനനം 12/11/1896)...
2005 - ജാക് കിൽബി.. 2000ലെ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ ഇലക്ട്രിക്കൽ എഞ്ചിനീയർ.. (ജനനം 8/11/1923)...
2005 - ലാറി കോളിൻസ്.. ഡൊമിനിക് ലാപിയറിനോപ്പം ചേർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കിയുള്ള ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പ്രശസ്ത കൃതി രചിച്ച അമേരിക്കൻ സാഹിത്യകാരൻ.. (ജനനം 14/9/1929)...
NEW
2025 - ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ടെസ്റ്റ് ഇന്നിംഗ്സിൽ ശുഭ്മാൻഗില്ലിന് സെഞ്ച്വറി...
ജനനം
1931 - James tolkan.. ഹോളി വുഡ് നടൻ.. ആദ്യകാല നാവിക സേന ഉദ്യോഗസ്ഥൻ ആയിരുന്നു.. അമേരിക്കൻ നാടക വേദികളിലും സജീവസാന്നിധ്യം ആയിരുന്നു.. (ചരമം 26/3/2026)...
1942 - ബ്രയാൻ വിൽസൺ.. അമേരിക്കൻ സംഗീത ഇതിഹാസം.. നിരവധി ക്ലാസിക് ഗാനങ്ങളുടെ ഉടമ.. വിഖ്യാത റോക്ക് ബാൻഡ് ആയ ബീച്ച് ബോയ്സിന്റെ സഹസ്ഥാപകൻ.. (ചരമം 11/6/2025)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment