ഇന്നത്തെ പ്രത്യേകതകൾ - ജൂൺ 1

ഇന്ന് 2026 ജൂൺ 01, 1201 ഇടവം 18, 1447 ദുൽഹജ്ജ് 14, തിങ്കൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153)

➡️ ചരിത്രസംഭവങ്ങൾ

193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.

1792 – കെന്റക്കി അമേരിക്കയുടെ 15-ാമത്തെ സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.

1796 – ടെന്നസി അമേരിക്കയുടെ 16-ാമത്തെ സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.

1812 -  യുഎസ് പ്രസിഡന്റ് ജെയിംസ് മാഡിസൺ യുണൈറ്റഡ് കിംഗ്ഡത്തിൽ യുദ്ധം പ്രഖ്യാപിക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുന്നു.

1815 – ഒരു ഹിതപരിശോധന പാസാക്കിയതിന് ശേഷം നെപ്പോളിയൻ ഒരു പരിഷ്‌ക്കരിച്ച ഭരണഘടന പ്രഖ്യാപിക്കുന്നു.

1855 – അമേരിക്കൻ സാഹസികനായ വില്യം വാക്കർ നിക്കരാഗ്വ കീഴടക്കി.

1916 – യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയിലേക്ക് നിയമിതനായ ആദ്യത്തെ ജൂതനായി ലൂയിസ് ബ്രാൻഡിസ്.

1929 –  ലാറ്റിനമേരിക്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒന്നാം സമ്മേളനം ബ്യൂണസ് ഐറിസിൽ നടന്നു.

1941 – രണ്ടാം ലോകമഹായുദ്ധം: ക്രീറ്റ് ജർമ്മനിക്ക് കീഴടങ്ങുന്നതോടെ ക്രീറ്റ് യുദ്ധം അവസാനിക്കുന്നു.

1962 – അഡോൾഫ് എയ്ച്ച്മാൻ ഇസ്രായേലിൽ തൂക്കിലേറ്റപ്പെട്ടു.

1964 – കെനിയ ഒരു റിപ്പബ്ലിക്കായി.

1979 – റൊഡേഷ്യയിൽ ( ഇപ്പോൾ സിംബാബ്‌വെ) കറുത്തവർഗക്കാരുടെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ 90 വർഷത്തിനിടെ അധികാരമേറ്റെടുത്തു.

1988 – ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സ് ഉടമ്പടി പ്രാബല്യത്തിൽ വന്നു.

1994 – റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക കോമൺവെൽത്ത് ഓഫ് നേഷൻസിൽ ഒരു റിപ്പബ്ലിക്കായി.

1999 – അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1420 ലിറ്റിൽ റോക്ക് നാഷണൽ എയർപോർട്ടിൽ ലാൻഡിംഗിനിടെ തെന്നി വീഴുകയും ഡാലസിൽ നിന്ന് ലിറ്റിൽ റോക്കിലേക്കുള്ള വിമാനത്തിൽ 11 പേർ മരിക്കുകയും ചെയ്‌തു.

2001 – നേപ്പാളിലെ രാജകീയ കൂട്ടക്കൊല: നേപ്പാളിലെ കിരീടാവകാശി ദീപേന്ദ്ര അച്ഛനും അമ്മയുമുൾപ്പെടെ തന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളെ വെടിവച്ചു കൊന്നു.

2001 –  ടെൽ അവീവിലെ ഒരു ഡിസ്കോയിൽ ചാവേർ സ്‌ഫോടനം 21 പേരെ കൊന്നു.

2009 – എയർ ഫ്രാൻസ് ഫ്ലൈറ്റ് 447 റിയോ ഡി ജനീറോയിൽ നിന്ന് പാരീസിലേക്കുള്ള വിമാനത്തിൽ ബ്രസീൽ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു.  228 യാത്രക്കാരും ജീവനക്കാരും മരിച്ചു.

1855 - അമേരിക്കൻ സാഹസികൻ വില്യം വാക്കർ നിക്കരാഗ്വ  കണ്ടെത്തി.

1916 -അമേരിക്കൻ സുപ്രീം കോടതിയിലെ ആദ്യ ജൂത ജഡ്ജിയായി ലൂയിസ്‌ ബ്രാൻഡീസ്‌ നിയമിതനായി

1964 - കെനിയ റിപ്പബ്ലിക്‌ ആയി. ജോമൊ കെനിയാത്ത ആദ്യ പ്രസിഡണ്ട്‌ ആയി

1979 - 90 വർഷത്തിന്‌ ശേഷം കറുത്ത വർഗക്കാരുടെ ആദ്യ സർക്കാർ സിംബാബ്‌ വെയിൽ (റൊഡേഷ്യ ) അധികാരത്തിൽ വന്നു

1980  - സി എൻ എൻ ആദ്യ സംപ്രേഷണം ആരംഭിച്ചു

1988 - യൂറോപ്യൻ സെൻട്രൽ ബാങ്ക്‌ ബ്രസൽസിൽ നിലവിൽ വന്നു.

1994 - റിപ്പബ്ലിക്‌ ഓഫ്‌ സൗത്ത്‌ ആഫ്രിക്ക. ഒരു കോമൺവെൽത്ത്‌ റിപ്പബ്ലിക്‌ ആയി 

2009 - എയർ ഫ്രാൻസ്‌ ഫ്ലൈറ്റ്‌ അറ്റ്‌ലാന്റിക്കിൽ തകർന്ന് വീണു. 228 യാത്രക്കാരും വിമാന ജീവനക്കാരും കൊല്ലപ്പെട്ടു

1987- മാധ്യമം പത്രം കോഴിക്കോട്‌ നിന്ന് ഇതിന്റെ ആദ്യ പ്രസിദ്ധീകരണം ആരംഭിച്ചു 

1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.

2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു


➡️ ദിനാചരണങ്ങൾ

⭕ ഇന്ന് സ്കൂൾ പ്രവേശനോത്സവം

⭕ World Milk Day

ലോക പാൽ ദിനം

https://www.daysoftheyear.com/days/world-milk-day/

⭕ International Childrens Day

https://www.daysoftheyear.com/days/international-childrens-day/

⭕ Dinosaur Day

https://www.daysoftheyear.com/days/dinosaur-day/

⭕ Say Something Nice Day

https://www.daysoftheyear.com/days/say-something-nice-day/

⭕ Go Barefoot Day

https://www.daysoftheyear.com/days/go-barefoot-day/

⭕ അന്തർദ്ദേശീയ ബാലദിനം

⭕ Global Day of Parents

മാതാപിതാക്കന്മാരുടെ ലോകദിനം!

https://www.daysoftheyear.com/days/global-day-of-parents/

⭕ National Olive Day

https://www.daysoftheyear.com/days/national-olive-day/


➡️ ജന്മദിനങ്ങൾ

1975 - ചിപ്പി - ( മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും വളരേയധികം ചിത്രങ്ങളിൽ അഭിനയിച്ച ചിപ്പി )

1990 - ലക്ഷ്മി അഗർവാൾ - ( വനിതകൾക്കുള്ള യൂ.എസ്‌.രാജ്യാന്തര ധീരത അവാർഡ് ജേതാവും, പ്രണയാഭ്യർഥന നിരസ്സിച്ചതു കാരണം ആസിഡ്‌ അക്രമണത്തിനു ഇരയായ പെൺകുട്ടിയും ആസിഡ്‌ ആക്രമണത്തിനും തീ കൊളുത്തലിനും വിധേയരായ 300 പേരെ പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരക്കാരിയുമായ ലക്ഷ്മി അഗർവാൽ എന്ന ലക്ഷ്മി SSA (stop acid attack )

1951- പി.കെ. കുഞ്ഞാലിക്കുട്ടി - ( മുസ്ലിം ലീഗിൻറെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ വ്യവസായമന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. 2011ൽ വേങ്ങര നിയോജകമണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2001 -2005ൽ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. നിലവിൽ വി ഡി മന്ത്രിസഭയിൽ വ്യവസായ, ഐ റ്റി വകുപ്പ് മന്ത്രി ആണ്. )

1970 - മാധവൻ - ( ഹിന്ദി തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്ന മികച്ച നടൻ മാഡ്ഡി എന്ന മാധവൻ രംഗനാഥൻ )

1985 - ദിനേശ്‌ കാർത്തിക്‌ - ( ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായ കൃഷ്ണകുമാർ ദിനേശ് കാർത്തിക്‌ )

1963 - ഡോ : ടി എൻ സീമ - ( അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപാദ്ധ്യക്ഷയും    സി.പി.ഐ.എം  സംസ്ഥാന കമ്മിറ്റി അംഗവുമായ  ഡോ.ടി എൻ സീമ )

1937 - മോർഗൻ ഫ്രീമൻ - ( അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനുമാണ് മോർഗൻ ഫ്രീമൻ . ദ ഷോഷാങ്ക് റിഡംപ്ഷൻ ഡ്രൈവിങ്ങ് മിസ്സ് ഡേയ്സി ഇൻവിക്റ്റസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള അക്കാദമി അവാർഡിനും സ്ട്രീറ്റ് സ്മാർട്ട് എന്ന ചിത്രത്തിലെ അഭിനയത്തുനു മികച്ച സഹനടനുള്ള അക്കാദമി അവാർഡിനും ഫ്രീമാനെ നാമനിർദ്ദേശം ചേയ്തു. 2004-ൽ മികച്ച സഹനടനുള്ള അക്കദമി അവാർഡ് മില്യൺ ഡോളർ ബേബി എന്ന ചിത്രത്തിലെ അഭിയത്തിനു ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ബോക്സ് ഓഫീസ് ഹിറ്റുകളായ ദി ഡാർക്ക്‌ നൈറ്റ്‌, അൺഫോർഗിവൻ,ഡീപ് ഇംപാക്റ്റ് തുടങ്ങിയ ചിത്രങ്ങളിലും ഫ്രീമൻ അഭിനയിച്ചിട്ടുണ്ട്. )

1961 - ടി ആരിഫലി - ( ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും ,   ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ഉപാധ്യക്ഷനും, വ്യത്യസ്താ സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമായ ടി. ആരിഫ് അലി )

1929 - നർഗീസ്‌ ദത്ത്‌ - ( ബോളിവുഡ് ചലച്ചിത്ര രംഗത്ത് 1940 - 60 കാലഘട്ടത്തെ ഒരു മികച്ച നടിയും സുനിൽ ദത്തിന്റെ ഭാര്യയും സഞ്ജയ് ദത്തിന്റെ അമ്മയും ആയിരുന്ന നർഗീസ് ദത്ത്‌ )

1925 - ഡോ മുഹിയിദ്ദീൻ ആലുവായ്‌ - ( അറബി സാഹിത്യകാരൻ, ഗ്രന്ഥകാരൻ, ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ, പത്രാധിപർ,അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. മുഹ്‌യിദ്ദീൻ ആലുവായ് )

1924 - കെ കുഞ്ഞമ്പു - ( കേരളത്തിലെ മുൻ മന്ത്രിയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൊന്നാനി നിയോജകമണ്ഡലത്തേയും,ഒൻപതാം കേരളനിയമസഭയിൽ ഞാറക്കൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവും,   രണ്ടാം കേരള നിയമസഭയിലെ ജലസേചന വകുപ്പ്, പിന്നോക്ക വികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയും,  1977-79, 1980-84, 1984-89 കാലഘട്ടത്തിൽ ലോകസഭയിൽ അംഗവും, എ.ഐ.സി.സി. അംഗവും, ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാനും, കെ.പി.സി.സി. വൈസ് പ്രസിഡന്റും, ആക്ടിംഗ് പ്രസിഡന്റും, കണ്ണൂർ ഡി.സി.സി പ്രസിഡന്റും, പിന്നോക്ക ക്ഷേമവികസന ബോർഡ് ചെയർമാനും  ആയിരുന്ന കെ. കുഞ്ഞമ്പു )

1980 - വൈശാഖ് - (  മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം.സീനിയേഴ്സ്‌, പോക്കിരി രാജ, മധുരരാജ, പുലി മുരുകൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകൻ ആണ്‌ )

1925 - പയ്യപ്പിള്ളി ബാലൻ - ( സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം, ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച, സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന പയ്യപ്പിള്ളി ബാലൻ )

1957 - എ. രാജേന്ദ്രൻ ( മൊട്ട രാജേന്ദ്രൻ ) - ( എ. രാജേന്ദ്രൻ,  മൊട്ട രാജേന്ദ്രൻ അല്ലെങ്കിൽ നാൻ കടവുൾ രാജേന്ദ്രൻ എന്നറിയപ്പെടുന്നു, ഒരു ഇന്ത്യൻ സ്റ്റണ്ട്  നടനും പ്രധാനമായും തമിഴ് സിനിമയിൽ പ്രവർത്തിക്കുന്ന നടനുമാണ്.  2003-ൽ പിതാമഗൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്, അതിനുശേഷം 500-ലധികം ദക്ഷിണേന്ത്യൻ സിനിമകളിൽ സ്റ്റണ്ട് ഡബിൾ ആയി പ്രവർത്തിച്ചിട്ടുണ്ട്.  നാൻ കടവുൾ (2009) എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്‌ത അദ്ദേഹം നിരവധി തമിഴ് സിനിമകളിൽ വില്ലൻ, പിന്നീട് നർമ്മം നിറഞ്ഞ സഹകഥാപാത്രങ്ങളും ചെയ്തു. പരുക്കൻ ശബ്ദം ആണ്‌ അദ്ദേഹത്തിന്റെ ഹൈലൈറ്റ്‌ )

1976 - ഡോ. കവിത ബാലകൃഷ്ണൻ -  ( മലയാളത്തിലെ ശ്രദ്ധേയയായ യുവചിത്രകാരിയും കവിയും കലാനിരൂപകയും കലാചരിത്രകാരിയും ആണ്‌ കവിത ബാലകൃഷ്ണൻ. 1998 മുതൽ 1999 കാലഘട്ടത്തിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ  ആർട്ട് ഹിസ്റ്ററി അദ്ധ്യാപികയായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് ആർ എൽ. വി. തൃപ്പൂണിത്തുറയിലെ  മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിലും  , മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) എന്നിവിടങ്ങളിലും  വിസിറ്റിംഗ് ഫാക്കൽറ്റിയായി  സേവനം അനുഷ്ടിച്ചു. കവിത ബാലകൃഷ്ണൻ നിലവിൽ ആർട്ട് ഹിസ്റ്ററി, സൗന്ദര്യശാസ്ത്ര  ലക്ചറർ ആയി തൃശൂരിലെ ഫൈൻ ആർട്സ് കോളേജിൽ  സേവനം ചെയുന്നു. )

1948 - അരുണ ഷാൻബാഗ് - ( ലൈംഗികപീഡനത്തിനിരയായി 1973 മുതൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വനിതയാണ് അരുണ ഷാൻബാഗ്. ഇവരുടെ ദയാവധം അനുവദിച്ചുകിട്ടാൻ വേണ്ടി സുഹൃത്ത് പിങ്കി വിരാനി നടത്തിയ നിയമയുദ്ധം ശ്രദ്ധേയമായിരുന്നു. കർണ്ണാടകയിലെ ഹാൽദിപൂരിൽ നിന്ന് മുംബെയിലെ കെ.ഇ.എം ഹോസ്പിറ്റലിൽ ജോലിക്കായി ചേർന്ന അരുണയെ ഹോസ്പിറ്റൽ ജീവനക്കാരനായ സോഹൻ ലാൽ വാല്മീകി പീഡിപ്പിക്കുകയും, അതിനെത്തുടർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. 42 വർഷത്തോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന അരുണ 2015 മേയ് 18- നു കടുത്ത ന്യൂമോണിയ ബാധിച്ച് അന്തരിച്ചു. )

1987 - ലിസ്റ്റിൻ സ്റ്റീഫൻ - ( ഒരു മലയാള ചലച്ചിത്ര നിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. ട്രാഫിക് എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. തുടർന്നു പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെയും നിർമ്മാതാവ് ഇദ്ദേഹമാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ലിസ്റ്റിൻ തന്റെ 24-ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിർമ്മാതാവായത്. ഇദ്ദേഹം നിർമ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. നിർമ്മിച്ച ചിത്രങ്ങൾ :ട്രാഫിക് - 2011 , ചാപ്പാ കുരിശ് - 2011 ,ഉസ്താദ് ഹോട്ടൽ - 2012, ചെന്നൈയിൽ ഒരു നാൾ - 2013 (തമിഴ്) , ഹൗ ഓൾഡ് ആർ യു - 2014,  പുലിവാൽ -2014(തമിഴ്) ,  ചിറകൊടിഞ്ഞ കിനാവുകൾ - 2015, മാരി - 2015 (തമിഴ്) എന്നിവയാണ്‌ ,)

1932 - കെ കെ മുഹമ്മദ്‌ അബ്ദുൽ കരീം - ( സ്വാതന്ത്ര്യ സമരചരിത്രം, കേരള മുസ്ലിം ചരിത്രം, ഇസ്ലാമിക ചരിത്രം, ജീവചരിത്രം , പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ 82 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള,ചരിത്രഗവേഷകനും ,ഗ്രന്ഥകാരനും, മാപ്പിള സാഹിത്യകാരനും  ആയിരുന്ന കെ.കെ. മുഹമ്മദ് അബ്ദുൽ കരീം)

1954 - പി.കെ. പോക്കർ - (  കാലിക്കറ്റ് സർ‌വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമാണ്‌ ഡോ. പി.കെ. പോക്കർ. "സ്വത്വരാഷ്ട്രീയം" എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം 2008-ലെ ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി. )

1955 - കൊച്ചു പ്രേമൻ - ( മലയാള സിനിമയിൽ ഹാസ്യ പ്രധാനമായ വേഷങ്ങൾ ചെയ്യുകയും നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്ത നടൻ കൊച്ചു പ്രേമൻ )

1932 - മിസ്‌ കുമാരി  - ( നല്ല തങ്ക, പാടാത്ത പൈങ്കിളി, നവലോകം,

നീലക്കുയിൽ തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന മിസ് കുമാരി )

1937 - വി ടി ഗോപാലകൃഷ്ണൻ - ( കുമാരനാശാന്റെയും അദ്ദേഹത്തിന്റെ ° രതിവൈകൃതങ്ങളെ ക്കുറിച്ചു ഒരു പഠനമായ "മാംസ നിബദ്ധമല്ല രാഗം " എന്ന കൃതി രചിക്കുകയും ബോംബെ സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍ പ്രശസ്തനും ആയ വി. ടി. ഗോപാലകൃഷ്ണൻ )

1950 - പവിത്രൻ - ( അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ "കബനീനദി ചുവന്നപ്പോൾ",  "യാരോ ഒരാൾ" എന്ന ചിത്രങ്ങള്‍  നിര്‍മ്മിച്ച  ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രൻ )

1926 - മർലിൻ മൺറൊ - ( പ്രശസ്ത ഹോളിവുഡ്‌ താരം മർലിൻ മൺറൊ )

1975 - കർണ്ണം മല്ലേശ്വരി  - ( ഇന്ത്യയുടെ ഭാരോദ്വഹന താരം, ഒളിമ്പിക്‌ മെഡൽ നേടിയിട്ടുണ്ട്‌)

1991 - ഷഫ്ന - ( ഷഫ്ന  മലയാള സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അഭിനിയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലായി അവർ ഒരോ സിനിമകൾ ചെയ്തിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള  എന്ന മലയാള ചിത്രത്തിലൂടെ ബാലനടിയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ആദ്യ ടെലിവിഷൻ പരമ്പരയായ സുന്ദരിയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. സഹയാത്രിക എന്ന ടെലിവിഷൻ പരമ്പരയിലെ വേഷത്തിന്  2016 ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. )

1980 - ബിനു സദാനന്ദൻ - ( ബിനു സദാനന്ദൻ  ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും മലയാള സിനിമകളിൽ പ്രവർത്തിക്കുന്നയാളുമാണ്.2014-ൽ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഇതിഹാസയിലൂടെ ബിനു ജനപ്രീതി നേടി, അത് സ്ലീപ്പർ ഹിറ്റായി മാറി,  സ്റ്റൈൽ ,കാമുകി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു )

1845 - കെ.ശേഷാദ്രി അയ്യർ - (സർ കുമാരപുരം ശേഷാദ്രി അയ്യർ   1883 മുതൽ 1901 വരെ മൈസൂരിലെ 15-ാമത്തെ ദിവാനായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ അഭിഭാഷകനായിരുന്നു.  മോഡേൺ ബാംഗ്ലൂരിന്റെ നിർമ്മാതാവായാണ് മിക്കവരും അദ്ദേഹത്തെ കണക്കാക്കുന്നത്.ആധുനിക കേരളത്തിലെ മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയിലെ പാലക്കാട്  നിന്നുള്ള ഒരു തമിഴ് സംസാരിക്കുന്ന കുടുംബത്തിലാണ് ശേഷാദ്രി അയ്യർ ജനിച്ചത്.  കാലിക്കറ്റിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 1868-ൽ ചെന്നൈയിലെ പ്രസിഡൻസി കോളേജിൽ നിന്ന് കലയിൽ ബിരുദം നേടി. യോഗ്യനായ ഒരു അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. )

1982 - ജസ്റ്റിൻ ഹെനിൻ-   (ബെൽജിയത്തിൽ നിന്നുള്ള വനിതാ ടെന്നിസ് താരം ജസ്റ്റിൻ ഹെനിൻ )


➡️ ചരമവാർഷികങ്ങൾ

1968 - ഹെലൻ കെല്ലർ - ( പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം, സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ രംഗങ്ങളിൽ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച അമേരിക്കൻ വനിതയായ ഹെലൻ ആദംസ്‌ കെല്ലർ)

1986 - എൻ.കെ. ശേഷൻ - ( കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ മന്ത്രിയും നിയമസഭാംഗവുമായിരുന്നു എൻ.കെ. ശേഷൻ. വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1927 ഏപ്രിലിൽ ജനിച്ചു ഇദ്ദേഹത്തിന് രണ്ട് പെണ്മക്കളാണുണ്ടായിരുന്നത്. 1965ലും 1967ലും വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹം ഒന്നാം അച്യുതമേനോൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു, ഇദ്ദേഹം മന്ത്രിയായിരുന്ന കാലയളവിലാണ് കെ.എസ്.എഫ്.ഇ. സ്ഥാപിതമായത്. )

1987 - ക്വാജ അഹ്മദ് അബ്ബാസ് - ( ഉർദു ,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ഒരു ചലച്ചിത്രസം‌വിധായകനും നോവലിസ്റ്റും, തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്നു കെ.എ. അബ്ബാസ് എന്ന പേരിൽ പ്രസിദ്ധനായ ക്വാജ അഹ്മദ് അബ്ബാസ് . ഏറ്റവും മികച്ച ദേശീയോത്ഗ്രഥന ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും കാൻ ചലച്ചിത്ര മേളയിൽ പാമെ ഡി ഒർ നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത ചിത്രങ്ങളായ സാത്ത് ഹിന്ദുസ്താനി (1969), ദൊ ബൂന്ത് പാനി (1972) എന്നിവയുടേയും ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരങ്ങൾ നേടിയ പർദേസി (1963), ഷേർ ഔർ സപ്‌ന (1963) പോലുള്ള സുപ്രധാന ചിത്രങ്ങളുടെയും സം‌വിധായകനാണ്‌ അദ്ദേഹം.കാൻ ചലച്ചിത്രമേളയിൽ പാം ഡിയൊർ നേടിയ നീചെ നഗർ(1946), ജഗ്തെ രഹൊ, ധാർത്തി കെ ലാൽ, ആവാര, സാത്ത് ഹിന്ദുസ്ഥാനി, നയാ സൻസാർ എന്നിവയുടെ തിരക്കഥ എഴുതിയ അബ്ബാസ് തിരക്കഥകൃത്തെന്ന നിലയിൽ ഇന്ത്യയിലെ സമാന്തര (നിയോ റിയലിസ്റ്റിക്) സിനിമയുടെ പ്രഗൽഭരിൽ ഒരാളായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്. )

1996 - നീലം സഞ്ജീവ റെഡി -  ( ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും, ലോക്സഭാ സ്പീക്കറും ആയിരുന്ന നീലം സഞ്ജീവ റെഡ്ഡി )

1748 - അസഫ്‌ ജാ ഒന്നാമൻ - ( ഹൈദരാബാദ് രാജ്യത്തിന്റെ സ്ഥാപകനും, അസഫ് ജാ രാജവംശത്തിന്റെ സ്ഥാപകനും ആയിരുന്ന അസഫ് ജാ ഒന്നാമൻ എന്നറിയപ്പെടുന്ന

ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ (ഖമർ ഉദ്-ദിൻ സിദ്ദിഖി) എന്ന നിസാം-ഉൾ-മുൽക് അസഫ് ജാ )

1962 - അഡോൾഫ്‌ എയ്‌ൿമാൻ - ( ഹോളോകാസ്റ്റിന്റെ മുഖ്യ സംഘാടകരിൽ ഒരാളും,  ജൂതന്മാരെ കൂട്ടമായി കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കാനും കൂട്ടക്കൊല നടത്താനുമുള്ള കാര്യങ്ങൾ സജ്ജീകരിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടായിരുന്ന ആളും, രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ടപ്പോൾ  അർജന്റീനയിൽ ബെൻസ് കമ്പനിയുടെ ഉദ്യോഗസ്ഥനായിരിക്കെ 1960 -ൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് പിടികൂടുകയും  ഇസ്രായേലിൽ കൊണ്ടുവന്നു വിചാരണക്ക് ശേഷം 1962 -ൽ തൂക്കിക്കൊന്ന ഒരു നാസി ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥനും നാസി തലവനുമായിരുന്ന അഡോൾഫ് എയ്‌ക്‌മാൻ )

1868 - ജയിംസ്‌ ബുക്കാനൻ - ( പതിനഞ്ചാമത്‌ യു എസ്‌ പ്രസിഡണ്ട്‌ ആയിരുന്ന ജയിംസ്‌ ബുക്കാനൻ )

2013 - അഹ്മദലി മദനി - ( കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ട്രഷററുമായിരുന്നു. 1935 ജൂൺ 16 ന് വേങ്ങരയിൽ ജനിച്ചു. 2013 ജൂൺ 1 ന് അന്തരിച്ചു. )

2002 - ഹാൻസി ക്രോണ്യേ - (  ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ഹാൻസി ക്രോണ്യേ )


➡️ മറ്റു  പ്രത്യേകതകൾ

⭕ മംഗോളിയ: മാതൃ ശിശു ദിനം

⭕ ബഹാമാസ്: തൊഴിലാളി ദിനം ! (Labour Day)

⭕ മെക്സിക്കൊ: ദേശീയ നേവൽ ദിനം

⭕ സമോവ - സ്വാതന്ത്ര്യ ദിനം(1962)

⭕ ടുണീഷ്യ - ഭരണഘടനാ ദിനം.

______


©️ Red Media - 7034521845

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement