ദിവസവിശേഷം - ജൂൺ 23
പ്രധാന ദിനാചരണങ്ങൾ
* യു.എൻ പൊതു സേവന ദിനം...
* അന്താരാഷ്ട്ര വിധവാ ദിനം...
* Scholastic assessment test (SAT) Maths day...
* World typewriter day...
* International Olympic day...
* Luxembourg National Day...
സംഭവങ്ങൾ
930 - ലോകത്തിൽ ഏറ്റവും പഴക്കമുള്ള നിയമ നിർമാണസഭ ഐസ്ലാൻഡിൽ രൂപീകൃതമായി...
1757 - പ്ലാസി യുദ്ധത്തിൽ റോബർട്ട് ക്ലൈവ്, സിറാജുദ്ദീൻ ദൗളയെ തോൽപ്പിച്ചു.. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അടിത്തറയിട്ടു...
1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിൽ സ്ഥാപിതമായി...
1908 - വിദേശ വസ്ത്രം ബഹിഷ്കരിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ തിലകൻ നയിച്ച പ്രക്ഷോഭം തുടങ്ങി.. തിലകനെ 6 കൊല്ലത്തേക്ക് തടവിന് വിധിച്ചു.. ഇതിൽ പ്രതിഷേധിച്ച് 28 ദിവസം നീണ്ടു നിന്ന പണിമുടക്കു നടന്നു.. ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പണിമുടക്കായി ഇത് വിശേഷിപ്പിക്കപ്പെടുന്നു...
1960 - ഗർഭനിരോധന ഗുളിക, അമേരിക്കൻ മാർക്കറ്റിൽ ആദ്യമായി ലഭ്യമായി തുടങ്ങി...
1967 - ഇന്ദിരാഗാന്ധി, പത്തിന പരിപാടി എ.ഐ.സി.സി സമ്മേളനത്തിൽ പ്രഖ്യാപിച്ചു...
1979 - ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റിൻഡീസ് നിലനിർത്തി...
1983 - ഇന്ത്യയിൽ ഏറ്റവും വലിയ വിമാന ദുരന്തം നടന്നു. 329 യാത്രക്കാർ കൊല്ലപ്പെട്ട കനിഷ്ക വിമാന ദുരന്തം.. മോൺട്രിയൽ (ടോറെന്റോ) - മുംബൈ വിമാനം ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ബോംബ് ആക്രമണത്തിൽ ഐറിഷ് തീരത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു...
1986 - എം.വി രാഘവനെ സി.പി.ഐ(എം)ൽ നിന്ന് പുറത്താക്കി...
2021 - പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലൻഡിന്.. ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്പ്പിച്ചു...
2022 - ആവശ്യക്കാർക്കായി ഉപഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കുന്ന ISRO യുടെ Demand driven പദ്ധതിയിലെ ആദ്യ ഉപഗ്രഹമായ ജി സാറ്റ് , 24 ന്യൂസ് സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിച്ചു.. DTH സേവന ദാദാക്കളായ ടാറ്റ പ്ലേയ്ക്ക് വേണ്ടിയായിരുന്നു വിക്ഷേപണം...
2024 - യുനെസ്കോയുടെ സാഹിത്യ നഗര പദവി കോഴിക്കോട് ലഭിച്ചതിന്റെ പ്രഖ്യാപനം നടന്നു.. രാജ്യത്ത് ആദ്യമായാണ് ഒരു നഗരത്തിന് യുനെസ്കോ ഈ പദവി നൽകുന്നത്...
ജനനം
1875 - നോർമൽ പ്രിചാർഡ്.. ബ്രിട്ടീഷ് ഇന്ത്യക്ക് വേണ്ടി 1900 ൽ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ അത്ലറ്റ്.. (ചരമം 31/10/1929)...
1894 - എഡ്വേർഡ് എട്ടാമൻ.. മരിക്കുന്നതിനു മുമ്പ് പദവി ഒഴിഞ്ഞ ഏക ബ്രിട്ടീഷ് രാജാവ്.. ബ്രിട്ടീഷ് അല്ലാത്ത ഒരു സ്ത്രീയെ (അമേരിക്കക്കാരി) ജീവിത സഖിയാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.. (ചരമം 28/5/1972)...
1912 - അലൻ ടൂറിങ്.. ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ.. (ചരമം 7/6/1954)...
1916 - ലെൻ ഹാട്ടൺ.. ഇംഗ്ലീഷ് ക്രിക്കറ്റ് താരം.. ടെസ്റ്റ് ക്രിക്കറ്റിൽ അത്യപൂർവ്വമായ Objecting the field വഴി പുറത്തായ ഏക താരം.. (ചരമം 6/9/1990)...
1928 - എം.കെ മേനോൻ.. വിലാസിനി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന മലയാള സാഹിത്യകാരൻ.. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ആയ അവകാശികൾ എന്ന നോവലിന്റെ സൃഷ്ടാവ്.. (ചരമം 15/5/1993)...
1931 - Elza soares.. ബ്രസീലിയൻ ടീന ട്യൂണർ എന്നറിയപ്പെടുന്ന സാംബ സംഗീതജ്ഞൻ.. നൂറ്റാണ്ടിലെ സംഗീതത്തിനായി ബി.ബി.സി തെരഞ്ഞെടുത്തിട്ടുണ്ട്.. (ചരമം 20/1/2022)...
1931 - കല്യാണി മേനോൻ.. പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായിക.. മലയാളിയാണെങ്കിലും കൂടുതൽ പ്രശസ്തമായത് തമിഴിലാണ്.. (ചരമം 2/8/2021)...
1934 - വീരഭദ്ര സിംഗ്.. 21 വർഷത്തിലേറെ ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ്.. കേന്ദ്ര മന്ത്രിയുമായിരുന്നു.. (ചരമം 8/7/2021)...
1940 - വിൽമ റുഡോൾഫ്.. പ്രശസ്ത അമേരിക്കൻ കായിക താരം.. ഒളിമ്പിക്സ് ജേതാവ്.. പോളിയോ രോഗത്തെ അതിജീവിച്ച മനക്കരുത്തിന്റെ ഉടമ.. കറുത്ത മുത്ത്, കറുത്ത മാൻ പേട, കൊടുങ്കാറ്റ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു.. (ചരമം 12/11/1994)...
1941 - മാടമ്പ് കുഞ്ഞുകുട്ടൻ (ശങ്കരൻ നമ്പൂതിരി).. മലയാള സാഹിത്യകാരൻ, സിനിമാ തിരക്കഥാകൃത്ത്, അഭിനേതാവ്.. ദേശീയ സിനിമ അവാർഡും നേടിയിട്ടുണ്ട്.. (ചരമം 11/5/2021)...
1972 - സിനദിൻ സിദാനെ.. ഫ്രഞ്ച് ഇതിഹാസ ഫുട്ബോൾ താരം.. 1988 ലോകകപ്പിലെ പ്രധാന കളിക്കാരൻ...
ചരമം
1611 - ഹെൻട്രി ഹഡ്സൺ.. ഇംഗ്ലീഷ് നാവിക പര്യവേക്ഷകൻ.. കടലിൽ വച്ച് കാണാതെ പോവുകയാണ് ഉണ്ടായത്.. (ജനനം 12/9/1575)...
1953 - ഡോ. ശ്യാമപ്രസാദ് മുഖർജി.. ആദ്യ നെഹ്റു മന്ത്രിസഭയിലെ വ്യവസായ മന്ത്രി.. ഭാരതീയ ജനസംഘം സ്ഥാപകൻ.. (ജനനം 6/7/1901)...
1971 - പറവൂർ ടി.കെ നാരായണപിള്ള.. കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി.. (ജനനം 25/3/1890)...
1980 - സഞ്ജയ് ഗാന്ധി.. ഇന്ദിര ഗാന്ധിയുടെ ഇളയ മകൻ.. വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.. (ജനനം 14/12/1946)...
1980 - കിഷൻ ലാൽ.. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഹോക്കി ഒളിമ്പിക്സ് സ്വർണ്ണ വിജയ നായകൻ.. (ജനനം 2/2/1917)...
1995 - ജോനാസ് സാൽക്.. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ച അമേരിക്കൻ ഡോക്ടർ.. (ജനനം 28/10/1914)...
2021 - John Mcafee.. അമേരിക്കൻ കമ്പ്യൂട്ടർ ബിസിനസ്കാരൻ.. Antivirus software ആയ Mcafee associate സ്ഥാപകൻ.. (ജനനം 18/9/1945)...
NEW
2025 - കർണാടകത്തിലെ എല്ലാ കോടതി മുറികളിലും ഡോക്ടർ ബി.ആർ അംബേദ്കറുടെ ഫോട്ടോ നിർബന്ധമാക്കി...
2025 - നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്.. LDF ന്റെ സിറ്റിംഗ് സീറ്റ് പി.വി അൻവർ വലിയ വോട്ട് പിടിച്ചിട്ട് കൂടി UDF 11077 വോട്ടിന് വിജയിച്ചു.. ആര്യടൻ ഷൗക്കത്ത്, എം.സ്വരാജിനെ തോൽപ്പിച്ചു...
2025 - റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ 2 ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും ഏഴാമത് ഇന്ത്യൻ താരവുമായി...
2025 - 131 വർഷത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡൻ്റായി.. സിംബാബ് വേക്കാരിയായ ഒളിമ്പ്യൻ നീന്തൽ താരം kirsty coventry യാണ് ചുമതലയേറ്റയത്...
ജനനം
1935 - എൻ. ഭാസ്കർ റാവു, അവിഭക്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി.. 1984ൽ എൻ.ടി രാമറാവു സർക്കാരിൽ ധനമന്ത്രി ആയിരിക്കെ രാമറാവു ചികിത്സക്ക് പോയ സമയത്ത് കോൺഗ്രസിനെ കൂട്ടുപിടിച്ച് സർക്കാരിനെ അട്ടിമറിച്ച് മുഖ്യമന്ത്രി ആയതു വഴിയാണ് ശ്രദ്ധേയനായത്.. Walking with destiny എന്ന ആത്മ കഥയും ഏറെ വിവാദമായിരുന്നു.. (ചരമം 22/4/2026)...
ചരമം
2025 - ക്യാപ്റ്റൻ എം.എസ് കോഹ്ലി.. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ പര്യവേക്ഷണ സംഘ നായകൻ.. നാവികസേന ഉദ്യോഗസ്ഥൻ.. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ക്ഷണിച്ച് പാർലമെന്റിനെ അഭിസംബോധന ചെയ്യിച്ചിരുന്നു.. (ജനനം 11/13/1937)...
2025 - ദുലീപ് ജോഷി.. ഇന്ത്യയ്ക്കുവേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ച ഇടംകയ്യൻ സ്പിന്നർ ക്രിക്കറ്റർ.. ടെസ്റ്റിൽ 114 വിക്കറ്റിന് ഉടമ.. 30 വയസ്സ് പിന്നിട്ട ശേഷം രാജ്യാന്തര ക്രിക്കറ്റിൽ വന്ന ലോകത്തെ നാലാമത്, ഏക ഇന്ത്യക്കാരൻ.. (ജനനം 22/12/1947)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment