ദിവസവിശേഷം - ജൂൺ 21

പ്രധാന ദിനാചരണങ്ങൾ 

* ജൂണിലെ മൂന്നാം ഞായർ..

(1) ലോക പിതൃദിനം..

(2) അന്താരാഷ്ട്ര സർഫിംഗ് ദിനം..

(3) ലോക കാർഷിക ദിനം (വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ആണ് )..

* അന്താരാഷ്ട്ര യോഗ ദിനം.. 

* ഏറ്റവും  ദീർഘം കൂടിയ പകൽ അനുഭവപ്പെടുന്ന ദിനം...

* ലോക hydrography ദിനം.. 2005 മുതൽ ആചരിക്കുന്നു..

* ലോക സംഗീത ദിനം (ചില സ്ഥലങ്ങളിൽ ഒക്ടോബർ 1 എന്നും കാണുന്നുണ്ട്)...

* World hand shake day...

* World humanist day...

* ലോക ജിറാഫ് ദിനം.. ഏറ്റവും നീളം കൂടിയ മൃഗത്തിന് വേണ്ടിയുള്ള ദിനം...

സംഭവങ്ങൾ

1788 - അമേരിക്കൻ ഭരണഘടന നിലവിൽ വന്നു...

1948 - മൗണ്ട് ബാറ്റൺ പ്രഭു, ഗവർണർ ജനറൽ പദവി ഒഴിഞ്ഞു.. രാജാജി ഇന്ത്യക്കാരനായ പ്രഥമ ഗവർണർ ജനറൽ ആയി...

1970 - ബ്രസീൽ, മൂന്നാംവട്ടം ലോകകപ്പ് ഫുട്ബോൾ കിരീടം ഉയർത്തി...

1975 - പ്രഥമ ലോകകപ്പ് ക്രിക്കറ്റ് കിരീടം, വെസ്റ്റ് ഇൻഡീസ് നേടി.. സെഞ്ച്വറി  നേടിയ ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് ആണ് മാൻ ഓഫ് ദ മാച്ച്...

1977 - തുടർച്ചയായി  8539 ദിവസം നീണ്ടു നിന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി പദത്തിന് ജ്യോതിബസു തുടക്കമിട്ടു...

1991 - ഇന്ത്യൻ സാമ്പത്തിക പരിഷ്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പി.വി നരസിംഹ റാവു   ഇന്ത്യയുടെ പ്രധാനമന്ത്രിയായി... 

2004 -  Spaceship 1 ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ സ്വകാര്യ ശൂന്യാകാശ വാഹനമായി...

ജനനം

1798 - ഷഡ് കാല ഗോവിന്ദൻമാരാർ (കൃത്യമായ ജനനത്തീയതി ലഭ്യമല്ല.. സംഗീത ദിനമായതിനാൽ ഇവിടെ ചേർക്കുന്നു).. കർണാടക സംഗീതത്തിലെ അതികയാകൻ.. സ്വാതി തിരുനാൾ സദസ്സിലെ അംഗം.. സാധാരണ പാട്ടുകൾ ഒന്നാം കാലം മുതൽ മൂന്നാം കാലം വരെ പാടുമ്പോൾ ഇദ്ദേഹം ആറാം (ഷഡ്) കാലം  വരെ പാടും എന്നു പറയുന്നു.. അതിനാലാണ് ഈ പേര് ലഭിച്ചത് എന്ന് വിശ്വസിക്കുന്നു.. ത്യാഗരാജ സ്വാമികൾ, എന്തൊരു മഹാനുഭാവലു ചിട്ടപ്പെടുത്തിയത് മാരാരോടുള്ള ആദര സൂചകമാണ്.. (ചരമം 1843)...

1905 -  ജീൻ പോൾ സാർത്ര്.. പ്രഖ്യാപിച്ച  നൊബേൽ സാഹിത്യ പുരസ്കാരം തന്റെ സ്വകാര്യ ജീവിതത്തിന് ബാധ്യതയാകും എന്നതിനാൽ ബഹിഷ്കരിച്ച ഫ്രഞ്ച് സാഹിത്യകാരൻ.. (ചരമം 15/4/1980)...

1914 - വില്യം വിക് റേ.. നൊബേൽ സമ്മാനം പ്രഖ്യാപിച്ചിട്ടും ഏറ്റു വാങ്ങുന്നതിന് മൂന്നു ദിവസം മുമ്പ് വിട വാങ്ങിയ കനേഡിയൻ ശാസ്ത്രജ്ഞൻ.. (ചരമം 11/10/1996)...

1916 - Joseph cyril bamford.. ബ്രിട്ടീഷ് വ്യവസായി.. കൂറ്റൻ യന്ത്രങ്ങളായ ജെ.സി.ബിയുടെ സ്ഥാപകൻ.. തന്റെ പേരിന്റെ ആദ്യ അക്ഷരമാണ് യന്ത്രത്തിന് ഉപയോഗിച്ചത്.. (ചരമം 1/3/2001)...

1926 - ബി.ജി വർഗീസ്.. 1966-69 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവ്.. മഗ്സസെ അവാർഡ് ജേതാവ്.. (ചരമം 30/12/2014)...

1929 - അഹമ്മദ് കത്രാടാ.. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നേതാവ്.. മണ്ടേലക്കൊപ്പം 26 വർഷം സഹതടവുകാരൻ ആയിരുന്നു.. (ചരമം 28/3/2017)...

1937 - ജോൺ എഡ്റിച്.. ഏകദിന ക്രിക്കറ്റിലെ ആദ്യ ബൗണ്ടറി, ആദ്യ അർധ സെഞ്ചുറി, ആദ്യ മാൻ ഓഫ് ദി മാച്ച് എന്നീ തകർക്കപ്പെടാത്ത റിക്കോർഡുകൾക്കുടമായായ ഇംഗ്ലീഷ് ക്രിക്കറ്റർ.. (ചരമം 23/12/2020)...

1953 - ബേനസീർ ഭൂട്ടോ.. കിഴക്കിന്റെ പുത്രി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന  പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി.. (ചരമം 27/12/2007)...

1983 - എഡ്വേഡ് സ്നോഡൻ.. സി.ഐ.എ ഇന്റർനെറ്റ് വിവരങ്ങൾ ചോർത്തുന്നു എന്ന് പരസ്യമായി പ്രതികരിച്ച് ഏറെ വിവാദം സൃഷ്ടിച്ച പത്രപ്രവർത്തകൻ...

2001 - Jeakson singh.. ഇന്ത്യ U/17 ഫുട്ബോൾ താരമായിരുന്ന മണിപ്പൂരുകാരൻ.. ലോകകപ്പിലെ ഏതെങ്കിലും വിഭാഗത്തിലായി  ഇന്ത്യക്ക് വേണ്ടി ആദ്യമായി അന്താരാഷ്ട്ര ഗോൾ നേടിയ വ്യക്തി എന്ന അപൂർവ റെക്കോർഡിന് ഉടമ.. കൊളംബിയക്കെതിരായ മത്സരത്തിലായിരുന്നു ഈ നേട്ടം...

ചരമം 

1527 - നിക്കോളോ മാക്യവെല്ലി.. ഇറ്റാലിയൻ രാഷ്ട്രീയ തത്വചിന്തകൻ, നാടകകൃത്ത്.. (ജനനം 3/5/1469)...

1874 - ആൻഡേഴ്സ് ജോനാസ് ആങ്സ്ട്രോങ്ങ്.. സൂര്യന്റെ അന്തരീക്ഷത്തിൽ ഹൈഡ്രജൻ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ.. (ജനനം 13/8/1814)...

1906 -  W.C ബാനർജി.. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക പ്രസിഡന്റ്.. (ജനനം 29/12/1844)...

1914 - ബർത്ത വോൺ സറ്റ്നർ.. മേരിക്യൂറിക്ക് ശേഷം നൊബേൽ നേടിയ ആദ്യ വനിത.. സമാധാന നൊബേൽ നേടിയ ആദ്യ വനിത.. ഓസ്ട്രിയൻ നോവലിസ്റ്റ്.. (ജനനം 9/6/1843)...

1969 - മൗറീൻ കതെറിൻ കൊനാലി.. Little mo എന്നറിയപ്പെടുന്ന അമേരിക്കൻ വനിതാ ടെന്നിസ് താരം.. ടെന്നീസിൽ നാല് ഓപ്പൺ കിരീടങ്ങളും ഒരേ വർഷം നേടി ഗ്രാൻഡ് സ്‌ലാം നേടിയ ആദ്യ വനിത.. (ജനനം 17/9/1934)...

1970 - ചെമ്പൻ കൊലുമ്പൻ..   ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്തിൽ ജീവിച്ചിരുന്ന ആദിവാസി മൂപ്പൻ..  മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ആയിരുന്ന ഡബ്ലിയു.ജെ ജോണിന്റെ വന യാത്രകളിൽ സഹായി.. അവരൊന്നിച്ചുള്ള യാത്രക്കിടയിൽ കുറവൻ കുറത്തി മലയുടെ ഇടയിലൂടെ ഒഴുകുന്ന പെരിയാറിനെ കാണിച്ചുകൊടുത്തു.. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് കണക്കു കൂട്ടിയതിന്റെ  പ്രതിഫലനമാണ് ഇടുക്കി അണക്കെട്ട്..  ഇടുക്കി ഡാം പരിസരത്ത് ഒന്നിലേറെ സ്മാരകങ്ങൾ ഉണ്ട്.. 112 മത് വയസ്സിലായിരുന്നു അന്ത്യം എന്ന് വിശ്വസിക്കുന്നു.. (ജനനം 1858 ഉറപ്പില്ല)...

1976 - Margeret herrick..  അമേരിക്കൻ ലൈബ്രേറിയനും Academy of Motion Picture of Arts and Science ന്റെ Executive director.. അക്കാദമി ലൈബ്രറി ഇവരുടെ സ്മരണാർത്ഥമാണ്.. അവാർഡ് ശില്പത്തിന് ഓസ്കാർ എന്ന പേര് നൽകിയത്  ഇവരുടെ ആകസ്മികമായ ഒരു സംഭാഷണം മൂലമാണ് എന്ന് പറയപ്പെടുന്നു.. ആദ്യമായി അവാർഡ് ശില്പം കണ്ടപ്പോൾ ഇത് എന്റെ അമ്മാവൻ ഓസ്കാറിനെ പോലെയുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ പിന്നീട് ആ പേര് സ്ഥിരീകരിക്കപ്പെടുക ആയിരുന്നു.. ഇതിന് വിരുദ്ധമായുള്ള അഭിപ്രായങ്ങളും  ഉണ്ട്..  (ജനനം 27/9/1902)...

2001 - കെ.വി മഹാദേവൻ.. പ്രശസ്ത ദക്ഷിണേന്ത്യൻ സംഗീത സംവിധായകൻ.. ഒന്നിലേറെ തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.. ഇന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രം ശങ്കരാഭരണത്തിന്റെ  സംഗീത സംവിധായകൻ.. (ജനനം 14/3/1918)...

2020 - Rajinder goel.. ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ.. പഞ്ചാബ് സ്വദേശി.. 1958-85 കാലയളവിൽ 750 വിക്കറ്റ് നേടി റെക്കോർഡ് സൃഷ്ടിച്ചു.. രഞ്ജിയിൽ നേടിയ 640 വിക്കറ്റുകളുടെ എണ്ണം ഇന്നും ഭേദിക്കാത്ത റെക്കോർഡ് ആണ്.. (ജനനം 20/9/1942)...

NEW

2025 - രാജ്യത്ത് 13.04 ലക്ഷം സ്ഥലത്ത് യോഗ ദിനാചരണം നടത്തി  ലോക റെക്കോർഡ് സൃഷ്ടിച്ചു...

2025 - ദയ മരണത്തിന് നിയമസാധുത നൽകുന്ന ബില്ലിന്  ബ്രിട്ടീഷ് പാർലമെന്റ് ജനസഭ അംഗീകാരം നൽകി...

ജനനം 

1938 - TKV Desikachar.. (തിരുമലൈ  കൃഷ്ണമാചാര്യ വെങ്കട ദേശികചർ).. യോഗ ദിനത്തിൽ ജനിച്ച ലോകപ്രശസ്ത യോഗാചാര്യൻ.. ആധുനിക യോഗയുടെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്ന യോഗ ഗുരുവായിരുന്ന കൃഷ്ണമാചാരിയുടെ മകൻ. (ചരമം 8/8/2016)...

ചരമം

2025 - Fred smith.. ലോകത്തിലെ വൻകിട കൊറിയർ ലോജിസ്റ്റിക് കമ്പനിയായ ഫെഡെക്സ് കോർപ്പറേഷന്റെ സ്ഥാപകൻ.. 2022 വരെ CEO ആയി പ്രവർത്തിച്ചു.. തുടർന്ന് മലയാളിയായ രാജ്  സുബ്രഹ്മണ്യമാണ് ആ പദവിയിൽ എത്തിയത്.. (ജനനം 11/8/1944)...  

2025 - ഡേവിഡ് ലോറൻസ്.. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിംഗ് മാർഗ ദർശി.. ബ്രിട്ടനിൽ ജനിച്ച കറുത്ത വർഗ്ഗക്കാരായ ആദ്യ ബൗളർ.. 5 ടെസ്റ്റും ഒരു ഏകദിനവും മാത്രമാണ് കളിച്ചത്.. കളിക്കളത്തിൽ വീണ് ഉണ്ടായ പരുക്കിനെ തുടർന്ന്  27മത്തെ വയസ്സിൽ കരിയർ അവസാനിപ്പിക്കേണ്ടി വന്നു.. (ജനനം 28/1/1964)...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement