ദിവസവിശേഷം - ജൂൺ 11
പ്രധാന ദിനാചരണങ്ങൾ
- International lynx day (ഇത് യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്ന വന്യജീവി ആണ് )...
- Green mizoram day.. 1999 മുതൽ ആചരിക്കുന്നു...
സംഭവങ്ങൾ
1644 - ഇവാഞ്ജലോ ടോറിസെല്ലി, മെർക്കുറി ബാരോമീറ്റർ കണ്ടുപിടിച്ചു...
1866 - അലഹബാദ് ഹൈക്കോടതിയുടെ പൂർവ്വ രൂപം ആയ ആഗ്ര ഹൈക്കോടതി നിലവിൽ വന്നു...
1891 - സി.വി രാമൻപിള്ളയുടെ ചരിത്രാഖ്യായിക മാർത്താണ്ഡവർമ്മ ആദ്യമായി പ്രസിദ്ധീകരിച്ചു...
1921 - ബ്രസീലിൽ വനിതകൾക്ക് വോട്ടവകാശം നൽകി...
1922 - ഗോവിന്ദ വല്ലഭ് പന്ത് സ്ഥാപിച്ച നൈനിറ്റാൽ ബാങ്ക് നിലവിൽ വന്നു...
1975 - ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വിജയം ഇന്ത്യ, ഈസ്റ്റ് ആഫ്രിക്കക്കെതിരെ നേടി.. പത്തു വിക്കറ്റിന് വിജയിച്ച ഈ മത്സരം ലോകകപ്പിലെ മാൻ ഓഫ് ദ മാച്ച് ആകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി ഫാറൂഖ് എൻജിനീയർക്ക് സമ്മാനിച്ചു.. 12-8-6-1 എന്ന ബിഷൻ സിംഗ് ബേദിയുടെ അസാധ്യ റെക്കോർഡ് ഈ മത്സരത്തിലാണ് പിറന്നത്...
1975 - ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഒരു ടീമിന് വേണ്ടി മൂന്ന് സഹോദരന്മാർ കളിക്കാനിറങ്ങുക എന്ന അപൂർവ്വ രംഗത്തിന് ഇംഗ്ലണ്ട് - ന്യൂസിലൻഡ് മത്സരം സാക്ഷ്യം വഹിച്ചു.. ന്യൂസിലാൻഡിന്റെ ഹാഡ്‌ലി സഹോദരന്മാരായ barry, Dale, Richard എന്നിവരാണ് കളത്തിലിറങ്ങിയത്...
1993 - സ്റ്റീവൻ സ്പിൽബർഗിന്റെ പ്രശസ്ത ചിത്രമായ ജുറാസിക് പാർക്ക് റിലീസ് ചെയ്തു...
2002 - ടെലഫോൺ കണ്ടു പിടിച്ചത് ഗ്രഹാം ബെൽ അല്ല Antonio meucci ആണെന്ന് അമേരിക്കൻ കോൺഗ്രസ് പ്രഖ്യാപിച്ചു...
2009 - ലോകാരോഗ്യ സംഘടന H1N1 ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു...
2021 - യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി നടക്കുന്ന യൂറോകപ്പ് ഫുട്ബോളിന് ഇറ്റലിയിലെ റോമിൽ തിരശീലയുയർന്നു...
2023 - സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം.. ഇരുപത്തിമൂന്നാം സിംഗിൾസ് കിരീടം (Aus 10+ wimb 7+ us & french 3 each).. പുരുഷ താരങ്ങളിൽ ഇനി ഒന്നാം സ്ഥാനക്കാരൻ.. വനിത താരങ്ങളെ കൂടി പരിഗണിച്ചാൽ മാർഗരറ്റ് കോർട്ട് (24) മാത്രം മുന്നിൽ...
ജനനം
1867 - മിതവാദി സി.കൃഷ്ണൻ.. സാമൂഹ്യ പരിഷ്കർത്താവ്.. അധ:സ്ഥിതരുടെ ബൈബിൾ എന്നറിയപ്പെടുന്ന മിതവാദി പത്രത്തിന്റെ പത്രാധിപർ.. (ചരമം 29/11/1938)...
1897 - രാം പ്രസാദ് ബിസ്മിൽ.. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം.. ദേശഭക്തി ഗാനങ്ങൾ രചിച്ച കവി കൂടിയാണ്.. മുപ്പതാം വയസ്സിൽ രക്തസാക്ഷിയായി.. (ചരമം 19/12/1927)...
1914 - റോബർട്ട് ഐക്മാൻ.. ഇംഗ്ലീഷ് ഫാന്റസി (അമാനുഷിക) കഥാകാരൻ.. വേൾഡ് ഫാന്റസി അവാർഡ്, ബ്രിട്ടീഷ് ഫാന്റസി അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.. (ചരമം 26/2/1981)...
1924 - അബു എബ്രഹാം.. മലയാളിയായ പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റ്.. (ചരമം 1/12/2002)...
1948 - ലാലു പ്രസാദ് യാദവ്.. ഏറെക്കാലം ബീഹാർ മുഖ്യമന്ത്രി.. മുൻ കേന്ദ്ര റെയിൽവേ മന്ത്രി.. നിലവിൽ ജയിൽവാസം അനുഷ്ഠിക്കുന്നു...
2004 - ഉത്തര ഉണ്ണികൃഷ്ണൻ.. 2015 ൽ 11മത് വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി...
ചരമം
1958 - Clarence De mar.. Mr D marathon എന്നറിയപ്പെടുന്ന അമേരിക്കൻ മാരത്തോൺ ഓട്ടക്കാരൻ.. ഒളിമ്പിക്സ് ജേതാവ്.. (ജനനം 7/6/1858)...
1983 - ജി.ഡി ബിർള.. ബിർള വ്യവസായ ഗ്രൂപ്പ് സ്ഥാപകൻ.. മഹാത്മാ ഗാന്ധിജിയുടെ അടുത്ത സുഹൃത്ത്.. (ജനനം 10/4/1894)...
1997 - മിഹിർ സെൻ.. ഇന്ത്യയുടെ ദീർഘദൂര നീന്തൽ താരം.. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യക്കാരൻ.. (ജനനം 16/11/1930)...
2000 - രാജേഷ് പൈലറ്റ്.. വ്യോമസേന പൈലറ്റ് പദവിക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തി.. രാജസ്ഥാൻ സ്വദേശി.. (ജനനം 10/2/1945)...
2006 - Neroli fair hall.. ന്യൂസിലൻഡ് വനിത ആർച്ചറി താരം.. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഭിന്നശേഷി താരം.. (ജനനം 26/8/1944)...
2008 - മഹാകവി പാലാ നാരായണൻ നായർ.. എട്ടു ഭാഗങ്ങളുള്ള കേരളം വളരുന്നു എന്ന മഹത്തായ കൃതി രചിച്ച കവി.. (ജനനം 11/12/1911)...
NEW
2025 - പാരഗ്വയെ 1- 0 ന് തോൽപ്പിച്ച് ബ്രസീൽ ഫിഫ ലോകകപ്പ് 2026 ന് അർഹത നേടി.. എല്ലാ ലോകകപ്പ് ഫൈനലിലും പങ്കെടുത്ത ഏക ടീം..
2025 - ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം തുടങ്ങി..
ചരമം
2025 - ബ്രയാൻ വിൽസൺ.. അമേരിക്കൻ സംഗീത ഇതിഹാസം.. നിരവധി ക്ലാസ്സിക് ഗാനങ്ങളുടെ ഉടമ.. വിഖ്യാത ബാങ്ക് ആയ ബീച്ച് വോയ്സിന്റെ സഹസ്ഥാപകൻ.. (ജനനം 20/6/1942)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment