ദിവസവിശേഷം - ജൂൺ 30
പ്രധാന ദിനാചരണങ്ങൾ
* സോഷ്യൽ മീഡിയ ദിനം...
* അന്താരാഷ്ട്ര ചിന്നഗ്രഹ ദിനം.. (1908ൽ ഇന്നേ ദിവസം റഷ്യയിലെ സൈബീരിയയിലുള്ള tungaska വന പ്രദേശത്ത് മനുഷ്യ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിനാശകാരിയായ ഉൽക്ക പതിച്ചതിന്റെ ഓർമ്മയ്ക്ക്)...
* അന്താരാഷ്ട്ര പാർലമെന്റ് ദിനം.. (1889ൽ ഇന്നേ തീയതിയിൽ ഇന്റർ പാർലമെന്ററി യൂണിയൻ രൂപീകരിച്ചതിന്റെ ഓർമ്മയ്ക്ക്)...
സംഭവങ്ങൾ
1855 - Sidhu murmu, Kanju murmu സഹോദരന്മാർ ബ്രിട്ടീഷുകാർക്കെതിരെ സാന്താൾ കലാപം പ്രഖ്യാപിച്ചു.. രാജ്മഹൽ കുന്നുകളുടെ താഴ് വരയിലെ ഗോത്രവർഗ്ഗക്കാർ ബ്രിട്ടീഷുകാർക്കെതിരെ അമ്പും വില്ലുമായി നടത്തിയ സായുധ കലാപം ആയിരുന്നു ഇത്.. സമരത്തെ ബ്രിട്ടീഷുകാർ തോക്ക് ഉപയോഗിച്ച് മൃഗീയമായി അടിച്ചു ഒതുക്കുകയായിരുന്നു.. 3/1/1856 വരെ നീണ്ടുനിന്നു ഈ സമരം...
1914 - മഹാത്മാഗാന്ധിയെ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ വെച്ച് അറസ്റ്റ് ചെയ്തു...
1937 - ലോകത്തിലെ ആദ്യ അടിയന്തര ടെലിഫോൺ സർവീസ് ലണ്ടനിൽ നിലവിൽ വന്നു...
1947 - ഇന്ത്യ വിഭജനത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ ഉള്ള റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നു...
1959 - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിലവിൽ വന്നു...
1976 - അത്ലറ്റ് ആയ രാധ എന്ന രാധാകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് സംസ്ഥാനത്തെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി...
1986 - പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിൽ മിസോറാം കരാറൊപ്പിട്ടു.. മിസോറാമിനെ സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിച്ചു...
2009 - ബാബറി മസ്ജിദ് തകർക്കപ്പെട്ടത് സംബന്ധിച്ച് മൂന്ന് മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച ലിബർഹാൻ കമ്മീഷൻ 17 വർഷത്തിനു ശേഷം റിപ്പോർട്ട് സമർപ്പിച്ചു...
2014 - ഒരുകാലത്തെ സോഷ്യൽ മീഡിയ കൂട്ടായ്മ ആയിരുന്ന ഓർകുട്ട് പ്രവർത്തനം അവസാനിപ്പിച്ചു...
2021 - ഡി.ജി.പി ലോക് നാഥ് ബെഹ്റ വിരമിച്ച ഒഴിവിൽ അനിൽ കാന്ത് സംസ്ഥാന ഡി.ജി.പിയായി ചുമതലയേറ്റു.. പട്ടിക വിഭാഗത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ ഡി.ജി.പി ആവുന്നത്.. ഡൽഹി സ്വദേശിയാണ്...
2022 - മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏകനാഥ് ഷിന്റേയും ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ചുമതലയേറ്റു....
2022 - സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗിൽ ഇന്ത്യൻ സ്റ്റാർ അത്ലറ്റ് നീരജ് ചോപ്ര, 89.94 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞു സ്വന്തം റെക്കോർഡ് ഭേദിച്ച് വെള്ളി മെഡൽ നേടി.. ഡയമണ്ട് മീറ്റിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡൽ...
ജനനം
1823 - ദിൻഷാ മനേക്ജി പെറ്റിറ്റ്.. ഇന്ത്യയിലെ ആദ്യത്തെ തുണി മിൽ കമ്പനിയായ manekji petit spinning and weaving mills സ്ഥാപകൻ.. (ചരമം 5/5/1901)...
1904 - ടി. മാരിയപ്പ.. ഒന്നാം പിന്നോക്ക കമ്മീഷൻ അംഗം.. മൈസൂർ സംസ്ഥാനത്ത് നിരവധി വകുപ്പുകളിൽ മന്ത്രിയായിരുന്നു.. (ചരമം 2/10/1964)...
1921 - ജി. വിവേകാനന്ദൻ (വ്യത്യസ്ത തീയതികൾ കാണുന്നുണ്ട്).. പ്രശസ്ത മലയാളി നോവലിസ്റ്റ്.. നിരവധി കൃതികൾ എഴുതിയിട്ടുണ്ട്.. ചലച്ചിത്ര തിരക്കഥാകൃത്ത് കൂടിയാണ്.. (ചരമം 23/1/1999)...
1928 - ജെ.വി സോമയാജലു.. 1980ൽ ഇറങ്ങിയ ദക്ഷിണേന്ത്യൻ സൂപ്പർ ഹിറ്റ് സിനിമയായ ശങ്കരാഭരണത്തിലെ നായകൻ.. ഫോർബ്സിന്റെ കണക്കു പ്രകാരം അഭിനയ സിദ്ധിയിൽ ഇന്ത്യയിലെ എക്കാലത്തെയും മികച്ച 25 നടന്മാരിൽ ഒരാൾ.. (ചരമം 24/4/2004)...
1950 - ഓം പ്രകാശ് വാത്മീകി.. പ്രമുഖ ഹിന്ദി ദളിത് സാഹിത്യകാരൻ.. ജൂതൻ എന്ന പേരിലെ ആത്മകഥ ദളിത് സാഹിത്യത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്നു.. (ചരമം 17/11/2013)...
1934 - സി.എൻ.ആർ റാവു.. 2013ൽ ഭാരതരത്നം ലഭിച്ച ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ...
1966 - മൈക്ക് ടൈസൺ.. ഏറ്റവും പ്രായം കുറഞ്ഞ ലോക ബോക്സിങ് ചാമ്പ്യൻ എന്ന റെക്കോർഡിന് ഉടമയായ അമേരിക്കക്കാരൻ...
1969 - സനത് ജയസൂര്യ.. ക്രിക്കറ്റിലെ ബാറ്റിംഗ് സമവാക്യങ്ങൾ മാറ്റിമറിച്ച ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ.. ശ്രീലങ്കൻ പാർലമെന്റ് അംഗവും മന്ത്രിയുമായിരുന്നു...
1981 - Barbara spartakova.. ചെക്ക് വനിതാ ജാവലിൻ താരം.. ലോക ഒളിമ്പിക് ചാമ്പ്യൻ.. 72.28 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡിന് ഉടമ.. ചെക്ക്കാരനായ jalaz zelany ആണ് പുരുഷ റെക്കോർഡിന് ഉടമ...
ചരമം
1917 - ദാദാഭായി നവറോജി.. ഇന്ത്യയുടെ വന്ദ്യ വയോധികൻ.. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരൻ.. (ജനനം 4/9/1825)...
1953 - ചാൾസ് വില്ല്യം മില്ലർ.. ബ്രസീലിൽ ആദ്യ ലീഗ് ഫുട്ബോൾ സംഘടിപ്പിച്ച്, ബ്രസീലിയൻ ഫുട്ബോളിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി.. (ചരമം 24/11/1874)...
2005 - മാർഗി സുബ്രഹ്മണ്യം പോറ്റി.. കൂടിയാട്ട കലാകാരി മാർഗി സതിയുടെ ഭർത്താവായ ഇടയ്ക്ക വിദഗ്ധൻ.. സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് ആയിരുന്നു ദാരുണമായ അന്ത്യം.. (ജനനം ലഭ്യമല്ല)...
2007 - വികാസ് ഉപ്പൽ.. 21മത് വയസ്സിൽ മരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മനുഷ്യൻ (2.51 മീറ്റർ പൊക്കം) എന്ന റെക്കോർഡിന് ഉടമ.. (ജനനം 1/1/1986)...
2015 - കെ.പി.പി നമ്പ്യാർ.. കെൽട്രോൺ സ്ഥാപക ചെയർമാൻ.. കണ്ണൂർ സ്വദേശിയായ ഇലക്ട്രോണിക്സ് വിദഗ്ധൻ.. (ജനനം 15/4/1929)...
2021 - കെ.വി സമ്പത്ത് കുമാർ.. ലോകത്തിലെ ഏക സംസ്കൃത പത്രമായ സുധർമയുടെ പത്രാധിപർ.. കർണാടക സ്വദേശി.. പത്മശ്രീ (2020) ബഹുമതി ലഭിച്ചിട്ടുണ്ട്.. (ജനനം 1957)
NEW
2025 - പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ലോക ഒന്നാം നമ്പർ സ്ഥാനം നേടി...
ജനനം
1911 - സാലു മരദ തിമ്മക്ക.. തണൽ മരങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തക.. മക്കളില്ലാത്ത തിമ്മാക്ക, മരങ്ങളെ മക്കളായി കണ്ട് എണ്ണമറ്റ മരങ്ങൾ റോഡരികിൽ വച്ചു പിടിപ്പിച്ചിട്ടുണ്ട്.. നിരക്ഷരരായ ഇവർക്ക് പരിസ്ഥിതി സംരക്ഷണത്തിൽ ഡോക്ടറേറ്റും ഇന്ത്യ ഗവൺമെന്റ് പത്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്.. 114 മത് വയസിലായിരുന്നു മരണം എന്ന് പറയുന്നു.. (ചരമം 14/11/2025)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment