ദിവസവിശേഷം - ജൂൺ 10

പ്രധാന ദിനാചരണങ്ങൾ 

* International level crossing awareness day...

* ബോൾ പോയിന്റ് ദിനം...

* പോർട്ടുഗൽ ദേശീയ ദിനം.. ദേശീയ പുരുഷൻ Luis de cameos ന്റെ ചരമദിനം...

* ലോക നേത്ര ദാന ദിനം.. ഇന്ത്യയിൽ നേത്ര ദാന പക്ഷാചരണം ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ്.. 

സംഭവങ്ങൾ

1752 - മിന്നലും വൈദ്യുതിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡോക്ടർ ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ സിദ്ധാന്തം പുറത്തുവന്നു...

1773 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നടത്തിപ്പിൽ ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ അധികാര നിയന്ത്രണത്തിന് തുടക്കമായ റെഗുലേറ്റിങ് ആക്ട്, വാരൻ ഹേസ്റ്റിംഗ്സ് അവതരിപ്പിച്ചു...

1793 - പാരീസിൽ ആദ്യ കാഴ്ചബംഗ്ലാവ് ഉദ്ഘാടനം ചെയ്തു...

1946 - ഇറ്റാലിയൻ റിപ്പബ്ലിക് സ്ഥാപിതമായി...

1963 - തുല്യ വേതന വിതരണ നിയമത്തിൽ അമേരിക്കൻ പ്രസിഡന്റ് കെന്നഡി ഒപ്പുവെച്ചു...

1966 - മിഗ് 21 യുദ്ധവിമാനങ്ങൾ ഇന്ത്യയിലാദ്യമായി രൂപകൽപ്പന ചെയ്തു... 

1984 -  സുവർണ്ണ ക്ഷേത്രം വിമോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ ബ്ലൂസ്റ്റാർ അവസാനിച്ചു...

1999 - ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സർക്കാർ സംയുക്ത സംരംഭ   വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ,  ആദ്യ വാണിജ്യ വിമാന സർവീസ് ഇറക്കി... 

2003 - നാസയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യമായ സ്പിരിറ്റ് റോവർ വിക്ഷേപിച്ചു...

ജനനം

1710 - ജെയിംസ് ഷോർട്.. ടെലസ്കോപ്പിൽ ഉപയോഗിക്കുന്ന പാരാ ബോളിക് മിററും എലിപ്റ്റിക് മിററും കണ്ടുപിടിച്ച സ്കോട്ടിഷ് ഗണിത ശാസ്ത്രജ്ഞൻ.. (ചരമം 14/6/1768)...

1906 -  കെ.എ ദാമോദര മേനോൻ.. സ്വാതന്ത്ര്യ സമര സേനാനി.. കെ.പി.സി.സി പ്രസിഡന്റ്.. കേരളത്തിലെ മുൻമന്ത്രി.. (ചരമം 1/11/1980)...

1916 - പൈദി മാരി വെങ്കിട സുബ്ബറാവു.. ഭാരതം എന്റെ നാടാണ്.. എന്നു തുടങ്ങുന്ന നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയ ആന്ധ്രപ്രദേശുകാരനായ ദേശ സ്നേഹി.. പ്രശസ്തിയുടെ വെള്ളി വെളിച്ചം ലഭിക്കാതെ പോയ മഹാപ്രതിഭ.. 1962ൽ ട്രഷറി ഓഫീസർ ആയിരിക്കേ എഴുതിയ പ്രതിജ്ഞ ആദ്യം ആന്ധ്രയിലും 26/1/1965 മുതൽ ദേശീയ തലത്തിലും അംഗീകരിക്കുകയായിരുന്നു.. (ചരമം 13/8/1988)...

1929 - ഇ.ഒ വിൽസൺ.. വിഖ്യാത അമേരിക്കൻ ജീവ ശാസ്ത്രജ്ഞൻ..  രണ്ടു തവണ പുലിറ്റ്സർ പുരസ്കാരം നേടി.. ആധുനിക കാലത്തെ ചാൾസ് ഡാർവിൻ എന്ന വിളിപ്പേരിനുടമ.. (ചരമം 26/12/2021)...

1931 - എം.എസ് ഗോപാലകൃഷ്ണൻ.. ഹിന്ദുസ്ഥാനി, കർണാടക സംഗീതങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വയലിൻ പ്രതിഭ.. പത്മഭൂഷൻ അവാർഡ് ജേതാവ്.. (ചരമം 3/1/2013)...

1948 - സുകുമാരൻ (ഒന്നിലേറെ തീയതികൾ കാണുന്നുണ്ട്).. 1980കളിലെ പ്രഗത്ഭ മലയാള സിനിമ താരം.. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.. (ചരമം 16/6/1997)...

1955 - പ്രകാശ് പദുകോൺ.. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ...

1963 - കോമളേശ്വരൻ ശങ്കർ.. ഫിഫ ഫുട്ബോൾ കപ്പ് നിയന്ത്രിച്ച ഇന്ത്യക്കാരനായ ഏക റഫറി..  2002ൽ ജപ്പാൻ - കൊറിയ ലോകകപ്പിൽ അസിസ്റ്റന്റ് റഫറിയായി മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ചു... 

1981 - ദേവേന്ദ്ര ജാജാരിയ.. പാരലിംപിക്സിൽ രണ്ട് സ്വർണ്ണ മെഡൽ നേടിയ ഏക ഇന്ത്യക്കാരൻ.. ജാവലിൻ ത്രോയിലാണ് ഇരട്ട സ്വർണം നേടിയത്.. മൂന്നാം തവണ 2020ൽ വെള്ളി മെഡലും നേടി പാരലമ്പിക്സിലെ തിളങ്ങുന്ന നക്ഷത്രം ആയി മാറി...

2000 - മലാവത്ത് പൂർണ്ണ.. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി.. 25/5/2014ന് പതിമൂന്നാമത് വയസ്സിലാണ് കീഴടക്കിയത്...

2001 - ജൂലിയൻ ആൽഫ്രഡ്.. കരീബിയൻ ദ്വീപ് രാജ്യമായ സെന്റ് ലൂസിയക്ക് വേണ്ടി ആദ്യ ഒളിമ്പിക് മെഡൽ നേടിയ താരം.. 2024ലെ പാരീസ് ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ വിജയ പ്രതീക്ഷകൾ ഉറപ്പിച്ചിരുന്ന ഷെല്ലി ആൻ  ഫ്രേസറെയും ഷാക്കേരി റിച്ചാർഡ്സിനെയും മറികടന്നാണ് സ്വർണ മെഡൽ നേടിയത്...

ചരമം 

BC 323 (വിശ്വാസം).. മഹാനായ അലക്സാണ്ടർ.. ലോകം കീഴടക്കിയ പുരാതന മാസിഡോണിയയിലെ ഗ്രീക്ക് രാജാവ്.. (ജനനം 356 ബി.സി)...

1580 - Luis de camos.. പോർച്ചുഗൽ കവിയും ദേശീയ പുരുഷനും.. (ജനനം 1524)...

1989 - അലക്സാണ്ടർ പറമ്പിത്തറ.. 1961-64 കാലയളവിലെ കേരള നിയമസഭാ സ്പീക്കർ.. (ജനനം 11/2/1900)...

2019 - ഗിരീഷ് കർണാട്.. കന്നഡ സാഹിത്യത്തിന് ആധുനികതയുടെ ചൈതന്യവും വെളിച്ചവും പകർന്ന നാടകകൃത്തും ചലച്ചിത്രകാരനും.. ജ്ഞാനപീഠം ജേതാവ്.. (ജനനം 19/5/1938)...

2021 -  ബുദ്ധദേവ് ദാസ് ഗുപ്ത.. ബംഗാളി സിനിമക്ക് കാവ്യ ചാരുത നല്കിയ ചലച്ചിത്ര സംവിധായകനും കവിയും.. നിരവധി തവണ ദേശീയ അവാർഡ് നേടിയിട്ടുണ്ട്.. (ജനനം 11/2/1944)...

2021 - ഡിങ്കോ സിംഗ്.. 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ  സ്വർണം നേടി ചരിത്രമെഴുതിയ ബോക്സിങ് താരം.. (ജനനം 1/1/1979)...

NEW

1982 - അന്യഗ്രഹ ജീവിയുമായി സൗഹൃദം പുലർത്തിയ ഭൂമിയിലെ പെൺകുട്ടിയുടെ കഥ പറയുന്ന ET (EXTRA TERRESTRIAL) എന്ന സ്റ്റീവൻ ബർഗ് സിനിമ റിലീസ് ചെയ്തു.. ലോകമെങ്ങും തരംഗം സൃഷ്ടിച്ച പരീക്ഷണാർത്ഥ സിനിമയായിരുന്നു ഇത്... 

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement