ദിവസവിശേഷം - ജൂൺ 19

പ്രധാന ദിനാചരണങ്ങൾ 

* വായനാദിനം (കേരളം).. അക്ഷര മഹർഷി എന്നറിയപ്പെടുന്ന പി.എൻ പണിക്കരുടെ ചരമദിനം...

* International slauntering day.. (അലഞ്ഞു തിരിയുന്നവർക്കായി ഒരു ദിനം)...

* ലോക അരിവാൾ രോഗ ദിനം...

* ലോക കാർഷിക ദിനം (ഇന്ത്യയിലും കേരളത്തിലും ഇന്നല്ല)...

* അന്താരാഷ്ട്ര സർഫിംഗ് ദിനം (ചില സൈറ്റുകളിൽ മൂന്നാം ശനി എന്നും കാണുന്നുണ്ട്)...

സംഭവങ്ങൾ

1269 - ജൂതന്മാർ പൊതുസ്ഥലത്ത് നിർബന്ധമായും മഞ്ഞ ബാഡ്ജ് ധരിക്കണമെന്ന ഫ്രാൻസിലെ ലൂയി ഒമ്പതാം രാജാവിന്റെ ജൂത വിരുദ്ധ പ്രസ്താവന...

1862 -  അമേരിക്കൻ കോൺഗ്രസ്, അമേരിക്കയിൽ അടിമത്തം നിർത്തലാക്കി...

1938 - മൂന്നാമത് ലോകകപ്പ് ഫുട്ബോളിൽ, ഇറ്റലി കിരീടം നിലനിർത്തി...

1956 - ഹിന്ദു വ്യക്തി നിയമവ്യവസ്ഥകൾ ക്രോഡീകരിച്ച് അവർക്കുള്ള സ്വത്തവകാശത്തെ സംബന്ധിച്ചുള്ള ഇന്ത്യാ സർക്കാർ ഉണ്ടാക്കിയതും ഹിന്ദു - ബുദ്ധ - ജൈന - സിഖ് മത ഭാഗത്തു നിന്നുള്ള പൂർവ്വിക സ്വത്തിൽ പിന്തുടർച്ചാവകാശം തീരുമാനിക്കുന്നതുമായ ഹിന്ദു പിന്തുടർച്ചാവകാശ നിയമം പ്രാബല്യത്തിൽ വന്നു...

1963 - ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായ വാലെന്റീന തെരഷ്കോവ ഭൂമിയിൽ തിരിച്ചെത്തി...

1981 -  ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ചു...

2019 -  ഓം ബിർള, ലോക്സഭാ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജനനം

1595 - ഗുരു ഹർ ഗോവിന്ദ്.. ആറാമത് സിഖ് ഗുരു.. പിതാവ് ഗുരു അർജുനെ, മുഗൾ രാജാവ് ജഹാംഗീർ വധിച്ചതിനെ തുടർന്ന് പതിനൊന്നാമത്തെ വയസ്സിൽ ഗുരു പദവി ഏറ്റെടുക്കുകയുണ്ടായി.. (ചരമം 28/2/1644)...

1759 - ജോൺ ഗിൽക്രിസ്റ്റ്.. ബ്രിട്ടീഷ് റോയൽ നേവിയിൽ, ഇന്ത്യയിൽ പ്രവർത്തിച്ച സർജൻ.. ഇന്ത്യൻ പ്രാദേശിക ഭാഷകൾ പഠിച്ച് ഡിക്ഷ്ണറികൾ ഉണ്ടാക്കി വിദ്യാഭ്യാസ പ്രവർത്തനം നടത്തി.. കൽക്കട്ട ഫോർട്ട് കോളേജ് സ്ഥാപകനും ആദ്യ പ്രിൻസിപ്പലും.. (ചരമം 8/1/1841)...

1903 - Lou gehrig.. അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ താരം.. The iron horse എന്ന പേരിൽ പ്രശസ്തൻ.. (ചരമം 2/6/1941)...

1922 -  ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി.. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി.. (ചരമം 30/12/2010)...

1945 - ആങ്  സാൻ സുക്കി.. ബർമീസ് നേതാവ്.. സമാധാന നൊബേൽ ജേതാവ്...

1947 - സൽമാൻ റുഷ്ദി.. ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റ്.. മതനിന്ദ നടത്തി എന്ന് പറഞ്ഞ് ഇറാൻ ഭരണകൂടം വധശിക്ഷ പ്രഖ്യാപിച്ച എഴുത്തുകാരൻ...

1970 -  രാഹുൽ ഗാന്ധി.. ലോക്സഭാ പ്രതിപക്ഷ നേതാവ്.. വയനാട് നിന്നുള്ള (നിലവിൽ റായ് ബറെലി എം.പി)  മുൻ ലോക്സഭാംഗം.. എ.ഐ.സി.സി മുൻ പ്രസിഡന്റ്... 

1975 -  Okasana chusovitina.. ജിംനാസ്റ്റിക്സിലെ അമ്മ താരം.. 7 ഒളിമ്പിക്സിൽ പങ്കെടുത്ത ജിംനാസ്റ്റ്.. ജർമ്മനി,  യു.എസ്.എസ്.ആർ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.. 46 മത് വയസിലാണ് വിരമിച്ചത്...

ചരമം

1921 - റമൻ ലോപ്പസ് വേലർഡ്.. മെക്സിക്കൻ ദേശീയ കവി എന്നറിയപ്പെടുന്ന പ്രശസ്ത കവി.. (ജനനം 15/6/1888)...

1953 - Julius rosenberg (ജനനം 12/5/1918) & Ethel rosenberg (ജനനം 25/9/1915).. ആണവ ശാസ്ത്രജ്ഞരായ  അമേരിക്കൻ ദമ്പതികൾ.. ശീതയുദ്ധകാലത്ത് ആണവ രഹസ്യങ്ങൾ സോവിയറ്റ് യൂണിയന് ചോർത്തി നൽകി ചാര പ്രവർത്തി നടത്തിയതിനാൽ അമേരിക്കൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കി...

1981 - സുഭാഷ് മുഖോപാധ്യായ.. ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തെയും ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ഉടമ.. കണ്ടുപിടിത്തം അംഗീകരിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.. (ജനനം 16/1/1931)...

1993 - വില്യം ഗോൾഡിങ്ങ്..  നൊബേൽ ജേതാവായ ബ്രിട്ടീഷ് എഴുത്തുകാരൻ.. ബുക്കർ സമ്മാനവും  നേടിയിട്ടുണ്ട്.. (ജനനം 19/9/1911)...

1995 - പി.എൻ (പുതുവായിൽ നാരായണ) പണിക്കർ.. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ്.. കാൻഫെഡ് സ്ഥാപകൻ.. (ജനനം 1/3/1909)...

NEW

2025 - കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം  അഖിൽ പി ധർമ്മജനും ബാലസാഹിത്യ പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിനും പ്രഖ്യാപിച്ചു...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement