ദിവസവിശേഷം - ജൂൺ 12

പ്രധാന ദിനാചരണങ്ങൾ 

  • സൂപ്പർമാൻ ദിനം...
  • ലോക ബാലവേല വിരുദ്ധ ദിനം.. 2002 മുതൽ ആചരിക്കുന്നു...
  • റഷ്യൻ ദേശീയദിനം.. 1992 മുതൽ ആചരിക്കുന്നു...
  • National cougar day.. ഒരു വന്യ ജീവിയാണ് Cougar...
  • National red rose day (USA)...

സംഭവങ്ങൾ

1206 - കുത്തബുദ്ദീൻ ഐബക് അടിമ വംശത്തിലെ ആദ്യ രാജാവായി.. ഇതാണ് പിന്നീട് ഡൽഹി സുൽത്താനേറ്റ് എന്ന് അറിയപ്പെട്ടത്...

1891 - മഹാത്മജി നിയമപഠനം പൂർത്തിയാക്കി ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി...

1905 - ഗോപാലകൃഷ്ണ ഗോഖലെ, സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചു...

1947 - മലബാർ ക്ഷേത്ര പ്രവേശന വിളംബരം, മദ്രാസ് സർക്കാർ പുറപ്പെടുവിച്ചു...

1959 - ഇ.എം.എസ് സർക്കാരിനെതിരെ കേരളത്തിൽ വിമോചന സമരം ആരംഭിച്ചു...

1964 - നെൽസൺ മണ്ടേലയുടെ 27 വർഷം നീണ്ട ജീവപര്യന്തം തടവ് ശിക്ഷ തുടങ്ങി...

1975 - പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കി അലഹബാദ്  ഹൈക്കോടതി വിധി പുറപ്പെടുവിച്ചു...

2018 - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിൽ  ചരിത്രം സൃഷ്ടിച്ച കൂടിക്കാഴ്ച നടന്നു...

2021 - രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഡീസലിന് ലിറ്ററിന് 100 രൂപ കവിഞ്ഞു.. രാജ്യത്ത് ആദ്യമായി ഈ പരിധി കടക്കുന്ന സ്ഥലം...

2022 - ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ  സിംഹാസനത്തിൽ ഏറ്റവും അധികം കാലം ഇരുന്ന ലോകത്തിലെ രണ്ടാമത്തെ രാജാവ് എന്ന  തായ്‌ലൻഡ് രാജാവ് ഭൂമി ബോൽ അതുല്യ തേജിന്റെ റെക്കോർഡ്  ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മറികടന്നു.. (70 വർഷം 127 ദിവസം)... 

ജനനം

1871 - ഹേമചന്ദ്ര കാനുങ്കോ ദാസ്.. ഇന്ത്യൻ സ്വാതന്ത്ര്യ സമര വിപ്ലവ പോരാളി.. അനുശീലൻ സമിതി അംഗം.. ആദിപൂർ ബോംബ് കേസ് പ്രതി.. വിദേശത്തുവെച്ച് ആയുധ പരിശീലനം ലഭിച്ച ആദ്യത്തെ ഇന്ത്യൻ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കുന്നു..  (ചരമം 8/4/1951)...

1906 - ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്.. പാടുന്ന പടവാൾ എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും.. (ചരമം 29/11/1984)...

1912 - പാലക്കാട് മണി അയ്യർ.. ജീവിച്ചിരിക്കെ തന്നെ ഇതിഹാസമായി വാഴ്ത്തപ്പെട്ട മൃദംഗ കുലപതി.. (ചരമം 30/5/1981)...

1924 - ജോർജ് ബുഷ് സീനിയർ.. അമേരിക്കയിലെ നാല്പത്തിയൊന്നാമത് പ്രസിഡന്റ്.. (ചരമം 30/11/2018)...

1929 -  ആൻഫ്രാങ്ക്.. ജൂതർക്കെതിരായ അക്രമത്തിന്റെ നേർ സാക്ഷി. ഡയറിക്കുറിപ്പുകൾ വഴി ലോകപ്രശസ്ത.. പതിനാറാമത്തെ വയസ്സിൽ മരണമടഞ്ഞു.. (ചരമം 31/3/1945 അഭിപ്രായ വ്യത്യാസങ്ങളുണ്ട്)...

1932 - ഇ. ശ്രീധരൻ.. ഇന്ത്യയുടെ മെട്രോമാൻ.. കൊങ്കൺ റെയിൽവേ ഉൾപ്പെടെയുള്ളവയുടെ സൃഷ്ടാവ്...

1938 - യേശുദാസൻ.. ജനപ്രിയ പോക്കറ്റ് കാർട്ടൂണുകൾ വഴി മലയാള കാർട്ടൂൺ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തി.. (ചരമം 6/10/2021)...

1949 - Dr Bartley P Griffith.. അമേരിക്കൻ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ.. David bennet Sr. എന്ന ഹൃദ്രോഗിക്ക്  7/1/22 ന്  മനുഷ്യ ഹൃദയത്തിനു പകരം പന്നിയുടെ ഹൃദയം പിടിപ്പിച്ച് ചരിത്രത്തിൽ ഇടം നേടിയ വ്യക്തി.. രണ്ടു മാസത്തോളം (മാർച്ച് 8 വരെ) രോഗി ജീവിക്കുകയുണ്ടായി...

1957 - ഗീതാഞ്ജലി ശ്രീ (പാണ്ഡേ).. ലോകപ്രസിദ്ധ സാഹിത്യ പുരസ്കാരമായ ബുക്കർ ഇന്റർനാഷണൽ നേടിയ പ്രഥമ ഇന്ത്യക്കാരിയായ ഹിന്ദി സാഹിത്യകാരി...

ചരമം 

1912 - ഫ്രെഡറിക് പാസി.. ആദ്യ സമാധാന നൊബേൽ, ഹെന്റി ഡ്യൂനന്റുമായി പങ്കുവെച്ച ഫ്രഞ്ചുകാരൻ.. (ജനനം 20/5/1822)...

1972 -  ദിനനാഥ് ഗോപാൽ ടെണ്ടുൽക്കർ.. Life of mohandas എന്ന പേരിൽ എട്ടു വാല്യം ആയി ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ സാഹിത്യകാരൻ.. (ജനനം 1909)...

1999 - ജെ. വെങ്കൽ റാവു.. 1973-78 കാലയളവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി.. (ജനനം 4/5/1921)...

2017 - സി.നാരായണ റെഡ്ഡി.. ജ്ഞാനപീഠ പുരസ്കാര ജേതാവായ തെലുങ്ക് സാഹിത്യകാരൻ.. (ജനനം 29/7/1931)...

NEW

2025 - രാജ്യ ചരിത്രത്തിലെ  രണ്ടാമത്തെ ഏറ്റവും വലിയ വിമാന ദുരന്തം അഹമ്മദാബാദിൽ നടന്നു.. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് AI 171 ബോയിങ് വിമാനം കത്തിയമർന്ന് 229 യാത്രക്കാരും 12 വിമാന ജീവനക്കാരും കൊല്ലപ്പെട്ടു.. വിമാനം തകർന്നു വീണ സ്ഥലത്ത് 5 മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പടെ 19 പേർ കൊല്ലപ്പെട്ടു.. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണിയും കൊല്ലപ്പെട്ടു.. ഒരാൾ മാത്രം രക്ഷപ്പെട്ടു...

ചരമം

 2025 - വിജയ് രൂപാണി.. 2016 - 21 കാലയളവിൽ തുടർച്ചയായി രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രി.. ബിജെപി നേതാവ്.. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടു.. (ജനനം 2/8/1956)...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement