ഇന്നത്തെ പ്രത്യേകതകൾ - Aug 8
2022 ഓഗസ്റ്റ് 24, 1198 ചിങ്ങം 08, 1444 മുഹറം 25, ബുധൻ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 24 വർഷത്തിലെ 236 (അധിവർഷത്തിൽ 237)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
```79 - വെസൂവിയസ് അഗ്നിപർവതസ്ഫോടത്തിൽ പോംപെയ്, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി
1690 - കൊൽക്കത്ത സ്ഥാപിതമായി.
1516 – ഓട്ടോമൻ സാമ്രാജ്യം സെലിം I ന്റെ കീഴിലുള്ള മാംലൂക്ക് സുൽത്താനേറ്റിനെ പരാജയപ്പെടുത്തുകയും മാർജ് ദാബിഖ് യുദ്ധത്തിൽ ഇന്നത്തെ സിറിയ പിടിച്ചെടുക്കുകയും ചെയ്‌തു.
1608 – ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഔദ്യോഗിക ഇംഗ്ലീഷ് പ്രതിനിധി സൂറത്തിൽ വന്നിറങ്ങി.
1814 – ബ്രിട്ടീഷ് സൈന്യം വാഷിംഗ്ടൺ ഡിസി ആക്രമിക്കുകയും വാഷിംഗ്ടൺ കത്തിച്ച സമയത്ത് വൈറ്റ് ഹൗസും ക്യാപിറ്റലും മറ്റ് നിരവധി കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.
1815 – നെതർലാൻഡ്‌സിന്റെ ആധുനിക ഭരണഘടന ഒപ്പുവച്ചു
1932 – അമേലിയ ഇയർഹാർട്ട് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് കുറുകെ നിർത്താതെ പറക്കുന്ന ആദ്യത്തെ വനിതയായി (ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂജേഴ്‌സിയിലേക്ക്).
1944 – രണ്ടാം ലോകമഹായുദ്ധം: സഖ്യസേന പാരീസിൽ ആക്രമണം തുടങ്ങി.
1949 – നോർത്ത് അറ്റ്ലാന്റിക് ഉടമ്പടി ഓർഗനൈസേഷൻ സൃഷ്ടിക്കുന്ന ഉടമ്പടി പ്രാബല്യത്തിൽ വന്നു.
1950 – എഡിത്ത് സാംപ്സൺ ഐക്യരാഷ്ട്രസഭയിലേക്കുള്ള ആദ്യത്തെ കറുത്തവർഗക്കാരനായ യു.എസ്.പ്രതിനിധിയായി
1954 – ഗെറ്റൂലിയോ വർഗാസിന്റെ ആത്മഹത്യയെ തുടർന്ന് വൈസ് പ്രസിഡന്റ് ജോവോ കഫേ ഫിൽഹോ ബ്രസീലിന്റെ പ്രസിഡന്റായി അധികാരമേറ്റു.
1858 - വെർജീനിയയിലെ റിച്ച്‌മണ്ട് നഗരത്തിൽ 80 കറുത്ത വർഗ്ഗക്കാർ വിദ്യ അഭ്യസിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു.
1875 - ക്യാപ്റ്റൻ മാറ്റ് വെബ്ബ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യവ്യക്തിയായിത്തീർന്നു.
1891 - എഡിസൺ ചലച്ചിത്രഛായാഗ്രഹിക്ക് വേണ്ടിയുള്ള പേറ്റന്റ് സമ്പാദിച്ചു.
1954 - അമേരിക്കയിൽ കമ്യൂണിസ്റ്റ് കണ്ട്രോൾ ആക്റ്റ് പാസ്സാക്കി, അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു.
1960 അന്റാർട്ടിക്കയിലെ വോസ്റ്റോക്കിൽ ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ഏറ്റവും കുറഞ്ഞ് താപനിലയായ -88 -127 അനുഭവപ്പെട്ടു
1970 – വിയറ്റ്‌നാം യുദ്ധത്തിൽ പ്രതിഷേധക്കാർ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ സ്റ്റെർലിംഗ് ഹാളിൽ ബോംബെറിഞ്ഞു.
1981 – ബീറ്റിൽസ് ഗായകൻ ജോൺ ലെനനെ കൊലപ്പെടുത്തിയതിന് മാർക്ക് ഡേവിഡ് ചാപ്മാൻ 20 വർഷം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
1989 – കൊളംബിയൻ മയക്കുമരുന്ന് മുതലാളിമാർ കൊളംബിയൻ സർക്കാരിനെതിരെ "സമ്പൂർണ യുദ്ധം" പ്രഖ്യാപിച്ചു.
1991 – ഉക്രെയ്ൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായി സ്വയം പ്രഖ്യാപിക്കുന്നു.
1995 – Microsoft Windows 95 വടക്കേ അമേരിക്കയിലെ പൊതുജനങ്ങൾക്കായി പുറത്തിറക്കി.
2004 – മോസ്‌കോക്കടുത്തുള്ള ഡൊമോഡെഡോവോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നതിന് ശേഷം രണ്ട് വിമാനങ്ങൾ പൊട്ടിത്തെറിച്ച് തൊണ്ണൂറ് യാത്രക്കാർ മരിച്ചു. ചെച്‌നിയയിൽ നിന്നുള്ള ചാവേറുകളാണ് സ്‌ഫോടനങ്ങൾക്ക് കാരണം.
2006 – ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ (IAU) "ഗ്രഹം" എന്ന പദത്തെ പുനർ നിർവചിക്കുന്നു, അങ്ങനെ പ്ലൂട്ടോ ഇപ്പോൾ കുള്ളൻ ഗ്രഹമായി കണക്കാക്കപ്പെടുന്നു.
ദിനാചരണം
⭕ Pluto Demoted Day
https://www.daysoftheyear.com/days/pluto-demoted-day/
⭕ International Strage Music Day
https://www.daysoftheyear.com/days/international-strange-music-day/
⭕ Internaut Day
https://www.daysoftheyear.com/days/internaut-day/
⭕ Kobe Bryant Day
https://www.daysoftheyear.com/days/kobe-bryant-day/
⭕ Knife Day
https://www.daysoftheyear.com/days/knife-day/
ജനനം
1889 - കെ കേളപ്പൻ - (കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന കേരളഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന കെ. കേളപ്പൻ എന്ന കെ. കേളപ്പൻ നായർ)
1986 -ശന്തനു ഭാഗ്യരാജ് - ( തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരം ആണ് ശന്തനു ഭാഗ്യരാജ്. നടൻ ഭാഗ്യരാജിന്റെയും പൂർണ്ണിമ ഭാഗ്യരാജിന്റെയും മകൻ ആണ് )
1992 - ഗായത്രി സുരേഷ് - ( ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് ഗായത്രി ആർ. സുരേഷ് 2014 ൽ ഫെമിന മിസ് കേരള സൗന്ദര്യമത്സരത്തിൽ അവർ വിജയിച്ചു. 2015 ൽ ജംന പ്യാരി എന്ന മലയാള ചിത്രത്തിലൂടെ അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലൈസറായി ജോലി ചെയ്തു. )
1911 - ബിന ദാസ് - ( ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെതിരേ സർവ്വകലാശാ ബിരുദദാന ചടങ്ങിൽ വെച്ച് നിറയൊഴിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകയും, വിപ്ലവകാരിയും ആയിരുന്നു )
1929 - യാസർ അറഫാത്ത് - ( പലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പി.എൽ.ഒ.യുടെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്ന യാസർ അറഫാത്ത് എന്ന് പരക്കെ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്‌വ അൽ-ഹുസൈനി)
1922 - ഹൊവാർഡ് സിൻ - (അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇരുണ്ടവശം ചിത്രീകരിക്കുന്ന "അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം" എന്ന കൃതി എഴുതിയ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്ര വിഭാഗം പ്രൊഫസറും ചരിത്രകാരൻ, എഴുത്തുകാരൻ, നാടകകൃത്ത്, ബുദ്ധിജീവി, ഇടതുപക്ഷ അരാജകവാദ പ്രവർത്തകൻ എന്നിനിലയിൽ പ്രസിദ്ധനും ആയിരുന്ന ഹൊവാർഡ് സിൻ)
1947 - പൗലൊ കൊയ്‌ലൊ - ( ലോക പ്രശസ്തനായ ബ്രസീലിയൻ എഴുത്തുകാരൻ . അദ്ദേഹത്തിന്റെ നിരവധി കൃതികൾ മലയാളം അടക്കം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു )
2003 - അലന സെർഗ്ഗയേവ്ന കൊസ്റ്റോർണ്ണിയ - ( ലോക ജുനിയർ സിൽവർ മെഡൽ, 2017 ജെജിപി ഫൈനൽ സിൽവർ മെഡൽ, 2017 ജെ ജി പി പോളണ്ട് ചാമ്പ്യൻ, 2018 റഷ്യൻ നാഷണൽ വെങ്കല മെഡൽ എന്നിവ നേടിയ റഷ്യൻ ഫിഗർ സ്കേറ്റർ )
1988 - സുബി സുരേഷ് - ( കേരളത്തിൽ നിന്നുള്ള സിനിമ സീരിയൽ ഹാസ്യതാരമാണ് സുബി സുരേഷ്. )
1985 - എം രാജേഷ് -( തമിഴ് ഫിലിം ഡയറക്റ്റർ ) -( എം. രാജേഷ് ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്, പ്രാഥമികമായി തമിഴ് ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നു. ഹാസ്യ സിനിമകൾ നിർമ്മിക്കുന്നതിന് പേരുകേട്ട അദ്ദേഹം, 2009-ൽ ശിവ മനസ്സുല ശക്തിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു, തുടർന്ന് ബോസ് എങ്ങിര ഭാസ്‌കരൻ (2010), ഒരു കാൽ ഒരു കണ്ണാടി (2012) എന്നിവയിലൂടെ ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി. )
1989 - ഗീതാ മാധുരി - ( ഗീത മാധുരി ഒരു ഇന്ത്യൻ പിന്നണി ഗായികയും ശബ്ദ കലാകാരിയുമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം6 എന്നിവയുൾപ്പെടെ നിരവധി ഭാഷകളിലായി 1800-ലധികം ഗാനങ്ങൾ മാധുരി പാടിയിട്ടുണ്ട്. )
1987 - സുജിത് സുരേഷൻ - ( തമിഴ്, തെലുങ്ക്, മലയാളം, കന്നട വ്യവസായങ്ങളിലെ ഒരു ഇന്ത്യൻ പിന്നണി ഗായകനാണ് സുജിത് സുരേഷൻ. )
1991- പൂനം യാദവ് - ( 1991 ഓഗസ്റ്റ് 24-ന് ഇന്ത്യയിലെ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ജനിച്ചു. ഒരു ലെഗ്-സ്പിൻ ബൗളറായി ദേശീയ വനിതാ ക്രിക്കറ്റ് ടീമിനായി കളിക്കുന്ന ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 2013 ഏപ്രിൽ 5-ന് ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി 20 ഇന്റർനാഷണൽ മത്സരത്തിലാണ് അവർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2014 നവംബർ 16-ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും അവളുടെ ഏകദിന അരങ്ങേറ്റം 2013 ഏപ്രിൽ 12-ന് ബംഗ്ലാദേശിനെതിരെയും ആയിരുന്നു യാദവിന്റെ അരങ്ങേറ്റം.. )
1984 - അതിഥി ശർമ്മ - (ഹിന്ദി സീരിയൽ, സിനിമ താരം, നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു )
1960 - കനകലത - ( ഒരു മലയാളചലച്ചിത്രനടിയാണ് കനകലത. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷങ്ങളായി നാടക -ടെലിസീരിയൽ - ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിക്കുന്നു.
പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയിൽ ജനിച്ചു. )
1951 - ജോസ് പനച്ചിപ്പുറം - ( മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ജോസ് പനച്ചിപ്പുറം . മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും ഭാഷാപോഷിണി മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. )
1949 - കെ.ജെ. ജോർജ് - ( കർണ്ണാടകത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ ആഭ്യന്തരമന്ത്രിയുമാണ് മലയാളിയായ കെ.ജെ. ജോർജ്ജ് കോട്ടയം ജില്ലയിലെ ചിങ്ങവനം എന്ന ചെറുപട്ടണത്തിൽ കേളചന്ദ്ര വീട്ടിൽ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. കർണ്ണാടകത്തിലെ കൂർഗ്ഗിൽ ആയിരുന്നു ബാല്യം. ബെംഗളരുവിലാണ് സ്ഥിരതാമസം )
1918 - സിഖന്ദർ ഭക്ത് - ( ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും, ജനതാപാർട്ടിയുടെയും അവസാനം ഭാരതീയ ജനതാ പാർട്ടിയുടെയും നേതാവായിരുന്നു. അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. രാജ്യസഭയിൽ ആ പാർട്ടിയുടെ നേതാവായി പ്രവർത്തിച്ചു. അടൽ ബിഹാരി വാജ്പേയി നയിച്ച എൻ ഡി എ ഗവൺമെന്റിൽ കാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നു. 2000ൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ബഹുമതിയായ പദ്മവിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു.2004 ഫെബ്രുവരിയിൽ ഗവർണ്ണറായിരിക്കുമ്പോൾ മരിച്ച ആദ്യ ഗവർണ്ണർ ആയിരുന്നു സിഖന്തർ ഭക്ത്. )
മരണം
2010 - ആർ വി കുഞ്ഞിക്കുട്ടൻ തമ്പുരാൻ - ( 50 ഓളം മലയാളചലച്ചിത്രങ്ങളിലും, കോട്ടൺമേരി എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ച കൊച്ചി രാജകുടുംബാംഗവും മലയാളചലച്ചിത്ര സീരിയൽ അഭിനേതാവും കഥകളി കലാകാരനും എഴുത്തുകാരനുമായിരുന്നു)
2017 - പി. മീരാക്കുട്ടി - ( കോളേജ് അധ്യാപകനും സാഹിത്യനിരൂപകനും ചരിത്ര ഗവേഷകനും അധ്യാപകനുമായിരുന്നു പ്രൊഫ.പി.മീരാക്കുട്ടി . വിമർശനം, ചരിത്രം, വ്യാകരണം, ജീവചരിത്രം എന്നീ മേഖലകളിലായി 25 ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. )
2019 - അരുൺ ജൈറ്റ്‌ലി - ( ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായുരുന്ന അരുൺ ജൈറ്റ്‌ലി )
2019 - ബി.എം. കുട്ടി - ( തിരൂരിൽ ജനിച്ചു. ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പ്രവർത്തകനും മുതിർന്ന പത്രപ്രവർത്തകനുമാണ് ബിയ്യത്ത് മൊഹിയുദ്ദീൻ കുട്ടി എന്ന ബി.എം. കുട്ടി. പാകിസ്താൻ ലേബർ പാർടി സ്ഥാപകരിൽ ഒരാളാണ്. )
1998 - എം എസ് മെനോൻ - (കേരള, കോഴിക്കോട്, മദിരാശി സർവകലാശാലകളിൽ സംസ്‌കൃതം ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗവും, അധ്യക്ഷനും, കോഴിക്കോട് സർവകലാശാലയുടെ ഭാഷാഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ, സെനറ്റ്, അധ്യാപന നിയമനസമിതി, അന്താരാഷ്‌ട്ര സംസ്‌കൃതസമിതി ഇവയിൽ അംഗവും, തിരൂരിലെ തുഞ്ചൻസ്‌മാരക മാനേജിംഗ് കമ്മിറ്റിയുടെ ചെയർമാനും, വി.ടി. സാമാരക ട്രസ്‌റ്റ് ചെയർമാനും, പി. സി. വാസുദേവൻ ഇളയത് സ്‌മാരക ട്രസ്‌റ്റ് വൈസ്‌ചെയർമാനും, ശ്രീശങ്കര സംസ്‌കൃത സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് ചെയർമാനും , അക്കാദമിക് കൗൺസിൽ മെമ്പറും , കേരളസർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് അധ്യക്ഷനും ആയിരുന്ന സാഹിത്യ വിമർശകൻ)
1617 - വിശുദ്ധ റോസ - ( അമേരിക്കയിൽ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെട്ട ലിമയിലെ വിശുദ്ധ റോസ)
1770 - തോമസ് ചാറ്റർട്ടൺ - ( സ്വന്തം ഭാവനയുടേയും അനുകരണസാമർഥ്യത്തിന്റേയും ബലത്തിൽ എഴുതിയ കവിതകൾ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു കവിയുടേതെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച് പ്രസാധകരേയും സാഹിത്യാസ്വാദകരേയും കബളിപ്പിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന, വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തെ കാര്യമായി സ്വാധീനിച്ച ഒരു ദുരന്തപ്രതിഭയായിരുന്ന തോമസ് ചാറ്റർട്ടൺ)
2000 - കല്യാൺജി വിർജി ഷാ -( കല്യാൺജി-ആനന്ദ്ജി ജോഡിയുടെ കല്യാൺജിയായിരുന്നു കല്യാൺജി വിർജി ഷാ . അദ്ദേഹവും സഹോദരൻ ആനന്ദ്ജി വിർജി ഷായും പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംഗീതജ്ഞരാണ്, കൂടാതെ 1975 ലെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് കോര കഗാസിൽ നേടി. പത്മശ്രീയുടെ (1992) സിവിലിയൻ ബഹുമതിക്ക് അദ്ദേഹം അർഹനായിട്ടുണ്ട് )
2014 - റിച്ചാഡ് ആറ്റൻബറൊ - (എട്ട് ഓസ്‌കർ അവാർഡുകൾ നേടിയ ഗാന്ധി' സിനിമ ഉൾപ്പടെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരംഭ കനുമായിരുന്ന റിച്ചാർഡ് ആറ്റൻബറോ എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ എന്ന ബാരൻ ആറ്റൻബറോ )
➡️ മറ്റ് പ്രത്യേകതകൾ
⭕ ലൈബീരിയ - പതാക ദിനം
__________________________________
©️ Red Media - 7034521845
Comments
Post a Comment