ദിവസവിശേഷം - ഓഗസ്റ്റ്‌ 23

ഇന്നത്തെ പ്രത്യേകതകൾ - 23-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 23, 1198 ചിങ്ങം 07, 1444 മുഹറം 24, ചൊവ്വ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 23 വർഷത്തിലെ 235 (അധിവർഷത്തിൽ 236)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

1305 - സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായി.

1708 - മെയ്ദിങ്നു പമെയ്ബ മണിപ്പൂരിന്റെ രാജാവായി.

1784 – വെസ്റ്റേൺ നോർത്ത് കരോലിന (ഇപ്പോൾ കിഴക്കൻ ടെന്നസി) ഫ്രാങ്ക്ലിൻ എന്ന പേരിൽ സ്വയം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുന്നു; ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ അംഗീകരിക്കപ്പെടുന്നില്ല, മാത്രമല്ല ഇത് നാല് വർഷത്തേക്ക് മാത്രമേ നിലനിൽക്കൂ.

1831 – നാറ്റ് ടർണറുടെ നേതൃത്വത്തിൽ നടന്ന അടിമകളായ വിർജീനിയക്കാരുടെ കലാപം  അടിച്ചമർത്തപ്പെട്ടു 

1839 –  ചൈനയിലെ ക്വിങ്ങ് രാജവംശവും ആയുള്ള ഒന്നാം കറുപ്പ് യുദ്ധത്തിന്          ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ  യുണൈറ്റഡ് കിംഗ്ഡം ഹോങ്കോങ്ങിനെ ഒരു താവളമായി പിടിച്ചെടുക്കുന്നു.

1866 – ഓസ്ട്രോ-പ്രഷ്യൻ യുദ്ധം പ്രാഗ് ഉടമ്പടിയോടെ അവസാനിക്കുന്നു.

1914 – ഒന്നാം ലോകമഹായുദ്ധം: ജപ്പാൻ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

1939 – രണ്ടാം ലോകമഹായുദ്ധം: നാസി ജർമ്മനിയും സോവിയറ്റ് യൂണിയനും മൊളോടോവ്-റിബൻട്രോപ്പ് ഉടമ്പടിയിൽ ഒപ്പുവച്ചു. ഉടമ്പടിയിലെ ഒരു രഹസ്യ പ്രോട്ടോക്കോളിൽ, പോളണ്ട്, ഫിൻലാൻഡ്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, റൊമാനിയ  ജർമ്മൻ, സോവിയറ്റ് "സ്വാധീന മേഖലകൾ" ആയി തിരിച്ചിരിക്കുന്നു.

1942 – രണ്ടാം ലോകമഹായുദ്ധം: സ്റ്റാലിൻഗ്രാഡ് യുദ്ധത്തിന്റെ തുടക്കം.

1948 – വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് 44 രാജ്യങ്ങളിൽ നിന്നുള്ള 147 പള്ളികൾ ചേർന്ന് രൂപീകരിച്ചു.

1966 – ലൂണാർ ഓർബിറ്റർ 1 ചന്ദ്രനു ചുറ്റുമുള്ള പരിക്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ആദ്യ ഫോട്ടോ എടുക്കുന്നു.

 1973 – സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിൽ തെറ്റായ  ബാങ്ക് കവർച്ച ഒരു ബന്ദി പ്രതിസന്ധിയായി മാറുന്നു; അടുത്ത അഞ്ച് ദിവസങ്ങളിൽ ബന്ദികൾ തങ്ങളെ പിടികൂടിയവരോട് സഹതപിക്കാൻ തുടങ്ങുന്നു, ഇത് "സ്റ്റോക്ക്ഹോം സിൻഡ്രോം" എന്ന പദത്തിലേക്ക് നയിക്കുന്നു.

1989 – ഗാന വിപ്ലവം: എസ്തോണിയ, ലാത്വിയ , ലിത്വാനിയ  എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷം ആളുകൾ വിൽനിയസ്-ടാലിൻ റോഡിൽ കൈകൾ പിടിച്ച് നിൽക്കുന്നു. ഇതിനെ ബാൾട്ടിക് വഴി അല്ലെങ്കിൽ ബാൾട്ടിക് ചെയിൻ എന്ന് വിളിക്കുന്നു.

1991 – വേൾഡ് വൈഡ് വെബ് പൊതുജനങ്ങൾക്കായി തുറന്നു.

2000 – ഗൾഫ് എയർ ഫ്ലൈറ്റ് 072 ബഹ്‌റൈനിലെ മനാമക്ക് സമീപം പേർഷ്യൻ ഗൾഫിൽ  തകർന്നുവീണ് 143 പേർ മരിച്ചു.

2012 – സ്ലോവേനിയൻ തലസ്ഥാനമായ ലുബ്ലിയാനയ്ക്ക് സമീപം ഒരു ഹോട്ട്-എയർ ബലൂൺ   തകർന്നു, ആറ് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1866 - പ്രേഗ് ഉടമ്പടിയോടെ ഓസ്ട്രോ-പ്രഷ്യൻ യുദ്ധത്തിന്‌ അന്ത്യമായി.

1889 - കപ്പലിൽ നിന്ന് കരയിലേക്കുള്ള ആദ്യ കമ്പിയില്ലാക്കമ്പി സന്ദേശം അയക്കപ്പെട്ടു.

1914 - ഒന്നാം ലോകമഹായുദ്ധം: ജപ്പാൻ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് ചൈനയിലെ ക്വിങ്ഡാവോയിൽ ബോംബാക്രമണം നടത്തി.

1939 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനിയും സോവിയറ്റ് യൂണിയനും മോളോടോവ്-റിബ്ബെൺട്രോപ്പ് സന്ധി എന്ന ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. കരാറിലെ ഒരു രഹസ്യവ്യവസ്ഥയനുസരിച്ച് ബാൾട്ടിക് രാജ്യങ്ങളായ ഫിൻലന്റ്, റൊമാനിയ, പോളണ്ട് എന്നിവ രണ്ടു രാജ്യങ്ങളും പങ്കുവെച്ചെടുത്തു.

1943 - രണ്ടാം ലോകമഹായുദ്ധം: ഖാർകോവ് സ്വതന്ത്രമായി.

1944 - രണ്ടാം ലോകമഹായുദ്ധം: മാഴ്സെയിൽ സ്വതന്ത്രമായി.

1944 - രണ്ടാം ലോകമഹായുദ്ധം: റൊമാനിയയിലെ മൈക്കൽ രാജാവ്, നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കി. റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറി.

1952 - അറബ് ലീഗ് സ്ഥാപിതമായി.

1975 - ലാവോസിൽ അട്ടിമറീയിലൂടെ കമ്മ്യൂണിസ്തുകൾ അധികാരത്തിലേറി.

1990 - അർമേനിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1990 - പശ്ചിമജർമ്മനിയും പൂർ‌വ്വജർമ്മനിയും ഒക്ടോബർ 3-ന്‌ ഒരുമിക്കുമെന്ന് പ്രഖ്യാപനം നടത്തി.

➡️ ദിനാചരണങ്ങൾ

⭕ അന്താരാഷ്ട്ര അടിമ വ്യാപാരം നിർത്തലാക്കിയതിന്റെ ഓർമ്മദിനം

⭕ സ്റ്റാലിനിസ്റ്റ്‌, നാസിസ്റ്റ്‌ എന്നിവക്ക്‌ ഇരയായവർക്ക്‌ വേണ്ടിയുള്ള യൂറോപ്യൻ യൂണിയൻ ഓർമ്മ ദിനം

⭕ Valentino Day

https://www.daysoftheyear.com/days/valentino-day/

⭕ Sponge Cake Day

https://www.daysoftheyear.com/days/sponge-cake-day/

⭕ Ride The Wind Day

https://www.daysoftheyear.com/days/ride-the-wind-day/

⭕ Cuben sandwich Day

https://www.daysoftheyear.com/days/cuban-sandwich-day/

ജനനo

1969 - വിനീത്‌ - ( മലയാളത്തിലെ പ്രമുഖനായ നടനും നർത്തകനും ആയ നടൻ വിനീത്‌ )

1964 - എസ്.എ. രാജ്കുമാർ - ( ഇൻഡ്യൻ ചലച്ചിത്രസംഗീത സംവിധാന രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഗീത സംവിധായകനും ഗായകനുമാണ് എസ്.എ രാജ് കുമാർ. മലയാളത്തിൽ വേഷം, വില്ലാളി വീരൻ എന്നീ ചിത്രങ്ങൾക്ക്‌ സംഗീതം നൽകി. തമിഴിൽ ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ, പുതുവസന്തം , സൂര്യവംശം,പൂവേ ഉനക്കാക, മറുമലർച്ചി, അവൾ വരുവാള, തുള്ളാത മനവും തുള്ളും , നീ വരുവായ്‌ എന, പ്രിയമാനവളെ, ആനന്ദം,വസീഗര തുടങ്ങി നൂറുകണക്കിന്‌ ചിത്രങ്ങൾക്ക്‌ സംഗീതം നൽകി. )

1978 - കോബി ബ്രയന്റ്- ( ഒരു അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്നു കോബി ബീൻ ബ്രയന്റ് . 2020 ജനുവരി 26 ന് കാലിഫോർണിയയിലെ കാലബാസിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ബ്രയന്റ് മരണപ്പെട്ടു . 13 വയസുള്ള മകൾ ഗിയാന ബ്രയന്റ് ഉൾപ്പെടെ മറ്റു എട്ട് പേരും കൊല്ലപ്പെട്ടു. )

1974 - കോൺസ്റ്റന്റ്സിൻ സെർജിവിച്ച്‌ നൊവേസൊലേവ്‌ - ( 2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച റഷ്യക്കാരനായ ഒരു ബ്രിട്ടീഷ് ഭൗതിക തന്ത്രജ്ഞൻ )

1963 - റിച്ചാർഡ് ഇല്ലിംഗ്വർത്ത് - ( റിച്ചാർഡ് കീത്ത് ഇല്ലിംഗ്വർത്ത് ഒരു ഇംഗ്ലീഷ് മുൻ ക്രിക്കറ്റ് കളിക്കാരനാണ്, നിലവിൽ ഒരു അമ്പയറാണ്. 1992, 1996 ക്രിക്കറ്റ് ലോകകപ്പുകളിൽ പങ്കെടുത്തത് ഉൾപ്പെടെ ഇംഗ്ലണ്ടിനായി ഒമ്പത് ടെസ്റ്റുകളിലും ഇരുപത്തിയഞ്ച് ഏകദിനങ്ങളിലും അദ്ദേഹം കളിച്ചു. )

1923 - ബൽറാം ജാക്കർ - ( മുൻ കേന്ദ്രമന്ത്രി, കോൺഗ്രസ്‌ നേതാവ്‌)

1986 - സൂര്യ ബിനോയ്‌ - ( 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം ലഭിച്ച കവയത്രി സൂര്യ ബിനോയ്‌)

1985 - ശബരീഷ് വർമ്മ - ( മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും,പാട്ടുകാരനും നടനുമാണ് ശബരീഷ് വർമ്മ . 2013ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന മലയാളചിത്രത്തിലൂടെയാണ് ശബരീഷ്‌ വർമ്മ ചലച്ചിത്ര മേഖലയിലേക്ക്‌ പ്രവേശിക്കുന്നത് ചിത്രത്തിൽ ജഗതി ശ്രീകുമാർ രചിച്ച പിസ്സ സുമാക്കിറായ എന്ന ഗാനമാലപിച്ചു. .2015ൽ അൽഫോൺസ് പുത്രൻറെതന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ ഗാനരചയിതാവും ഗായകനും ആയിരുന്നു. കൂടാതെ ചിത്രത്തിലെ ശംഭു എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. )

1956 - മോഹൻ ശർമ - ( 1971 മുതൽ തെക്കെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് മോഹൻ ശർമ. അദ്ദേഹം 15ലധികം ചിത്രങ്ങളുടെ നിർമ്മാതാവാണ്. 1974ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിലെ ലക്ഷ്മിയോടൊത്തുള്ള വേഷത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. )

1944 - സൈറാ ബാനു - ( ദിലീപ് കുമാറിന്റെ ഭാര്യയും ബോളിവുഡ് ചലച്ചിത്രരംഗത്തെ 1960-80 കാല ഘട്ടത്തിലെ ഒരു പ്രമുഖ നടിയുമായിരുന്നു സൈറാ ബാനു )

1954 - ഹലീമ യാക്കൂബ്‌ - (സിംഗപ്പൂരിലെ മുൻ മന്ത്രിയും മുൻ സ്പീക്കറും ഇപ്പോൾ പ്രസിഡന്റുമായ ഇന്ത്യൻ വംശജ)

1988 - വാണി കപൂർ - ( വാണി കപൂർ ഹിന്ദി സിനിമകളിലും തമിഴ് സിനിമകളിലും അഭിനയിച്ച ഒരു ഇന്ത്യൻ നടിയാണ്. 2013 -ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ശുദ്ധ് ദേശി റൊമാൻസ് എന്ന സിനിമയിൽ അവർ അരങ്ങേറ്റം കുറിച്ചു, , അത് മികച്ച അരങ്ങേറ്റത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടി. പിന്നീട് ആഹാ കല്യാണം (2014) എന്ന തമിഴ് ചിത്രത്തിലൂടെ അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചു. രൺവീർ സിംഗിനൊപ്പം ബെഫിക്രെ (2016), ഹൃത്വിക് റോഷനുമൊത്തുള്ള സ്പൈ ഫിലിം വാർ (2019) എന്നീ ചിത്രങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്. അക്ഷയ് കുമാറിന്റെ ബെൽ ബോട്ടം (2021) എന്ന സിനിമയിലും അവൾക്ക് ഒരു ചെറിയ വേഷമുണ്ടായിരുന്നു.)

1909 - കെ പി നാരായണ പിഷാരടി - ( നാട്യശാസ്ത്രം (തർജ്ജമ), ശ്രീകൃഷ്ണവിലാസം കാവ്യപരിഭാഷ, കുമാരസംഭവം വിവർത്തനം, ആശ്ചര്യചൂഡാമണി വിവർത്തനം, ശ്രീകൃഷ്ണചരിതം മണീപ്രവാളം വ്യാഖ്യാനം,ആറ്റൂർ (ജീവചരിത്രം), തുഞ്ചത്ത് ആചാര്യൻ (ജീവചരിത്രം),

സ്വപ്നവാസവദത്തം പരിഭാഷ,കേശവീയം (സംസ്കൃത വിവർത്തനം),നാരായണീയം വ്യാഖ്യാനം, ആട്ടപ്രകാരവും ക്രമദിപികയും തുടങ്ങിയ കൃതികൾ രചിച്ച സംസ്കൃത-മലയാളഭാഷകളിൽ പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ.പി.നാരായണ പിഷാരോടി)

1918 - അന്ന മാണി - ( മലയാളിയായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയും ആയിരുന്നു അന്ന മാണി. ഇവർ ഭാരതീയ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുണ്ട്. )

1968 - കെ കെ ( കൃഷ്ണകുമാർ കുന്നത്ത്‌ ) - (ഹിന്ദി, തമിഴ്‌, തെലുഗ്‌, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ നിരവധി ചിത്രങ്ങൾക്കും ആൽബങ്ങൾക്കും വേണ്ടി ആയിരക്കണക്കിന്‌ ഗാനങ്ങൾ ആലപിച്ച മലയാളി മാതാപിതാക്കൾക്ക്‌ ഡൽഹിയിൽ ജനിച്ച കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത്‌ )

1872 - തങ്കുതൂരി പ്രകാശം - ( ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും, സ്വാതന്ത്ര്യ സമരപ്രവർത്തകനും ആയിരുന്നു തങ്കുതൂരി പ്രകാശം പണ്ടുലു . മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും, പിന്നീട് ആന്ധ്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ പ്രഥമ മുഖ്യമന്ത്രിയും ആയിതീർന്നു. ആന്ധ്ര സിംഹം എന്നർത്ഥമുള്ള ആന്ധ്ര കേസരി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. )

1918 - വിന്ദാ കരന്ദികർ - ( കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചി ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും (1996-ൽ) ജ്ഞാനപീഠ പുരസ്കാരവും (2003-ൽ) ലഭിച്ച മറാത്തി സാഹിത്യകാരൻ)

മരണം

2018 - കുൽദീപ്‌ നയ്യർ - ( പ്രശസ്തനായ ഒരു ഇന്ത്യൻ പത്രപ്രവർത്തകനാണ്‌ കുൽദീപ് നയ്യർ അദ്ദേഹത്തിന്റെ 'വരികൾക്കിടയിൽ' എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എൺപതോളം അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു )

2006 - ഡോ : കെ അയ്യപ്പപ്പണിക്കർ - ( മലയാളത്തിലെ പ്രമുഖനായ കവി. ആധുനികതയെ മലയാള ഭാഷക്ക്‌ പരിചയപ്പെടുത്തിയ കവി എന്ന നിലയിൽ അറിയപ്പെടുന്നു )

2020 - എ.ബി. രാജ് - ( ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു എ.ബി. രാജ്. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്. അദ്ദേഹം ദേശീയ അവാർഡ് നേടിയ തമിഴ് സിനിമയിലെ മുൻനിര നടിയായ ശരണ്യ പൊൻവണ്ണന്റെ പിതാവാണ്.1968 ൽ പുറത്തിറങ്ങിയ ‘കളിയല്ല കല്യാണം’ ആണ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം. പതിനൊന്നു വർഷക്കാലം സിലോണിൽ ആയിരുന്നു. സിംഹള ഭാഷയിൽ 11 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 65 മലയാളം ചലച്ചിത്രങ്ങളും രണ്ടു തമിഴ് ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു. )

634 - അബൂബക്കർ സിദ്ധിക്ക്‌ (റ.അ ) - ( മുഹമ്മദ്‌ നബിക്ക്‌ ശേഷം ആദ്യമായി ഖലീഫ ആയ സഹാബി ആയിരുന്നു. ആദ്യം ഇസ്ലാം മതം സ്വീകരിച്ച പുരുഷനും മുഹമ്മദ്‌ നബിയുടെ ഭാര്യ ആയിശയുടെ പിതാവും ആയിരുന്നു അബൂബക്കർ സിദ്ധിക്ക്‌ (റ.അ)

1976 - വക്കം അബ്ദുൽ ഖാദർ -(തൂലികാചിത്രങ്ങൾ, ജീയും ഭാഷാകവികളും, വിമർശനവും വിമർശകന്മാരും, വിചാരവേദി, സാഹിതീദർശനം, പുരോഗതിയും സാഹിത്യകലകളും, പ്രതിഭാശാലികൾ തുടങ്ങിയ കൃതികൾ എഴുതുകയും മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ അൽ അമീനിലും പ്രഭാതം, മാപ്പിള റിവ്യൂ, ഭാരതചന്ദ്രിക, ദക്ഷിണഭാരതി എന്നീ പത്രങ്ങളിലും പ്രവർത്തിക്കുകയും പ്രതിധ്വനി, സുബോധിനി, തൂലിക എന്നീ മാസികകൾ സ്വന്തമായി നടത്തുകയും സ്വദേശാഭിമാനി പത്രത്തിന്റെ ചരിത്രവും അതു നിരോധിക്കാനിടയായ സാഹചര്യങ്ങളും പ്രമേയമാക്കി സ്വദേശാഭിമാനി എന്ന നാടകം രചിക്കുകയും ചെയ്ത നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്ര ചിന്തകനുമായിരുന്നു)

1904 - ആർച്ച്‌ ഡീക്കൺ ഉമ്മൻ മാമ്മൻ - ( ആദ്യമായി ഔപചാരിക സൺഡെ സ്കൂൾ 1880 ൽ മല്ലപ്പള്ളിയിൽ തുടങ്ങിയ ആർച്ച് ഡിക്കൻ )

2002 - റൂബി ഡാനിയൽ - (കേരളത്തിലെ ജൂതർക്കിടയിൽ സ്ത്രീകൾ പാടിയിരുന്ന 'പെൺപാട്ടു'കൾ ശേഖരിച്ചു പ്രസിദ്ധീകരിച്ച ജൂത വംശജയായ കേരളീയ വനിത)

2000 - രംഗരാജൻ കുമാരമംഗലം - (മുൻ

ബി ജെ പി നേതാവും കേന്ദ്രമന്ത്രിയും ആയിരുന്ന രംഗരാജൻ കുമാരമംഗലം )

1997 - ജോൺ കെൻഡ്രു - (അമിനോ അംളങ്ങൾ ചേർന്ന നൂറുകണക്കിന് ഘടകങ്ങളും ആയിരകണക്കിന് ആറ്റങ്ങളുമുള്ള പ്രോട്ടീൻ തന്മാത്രയുടെ ത്രിമാനഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജോൺ കൗഡറി കെൻഡ്രു)

മറ്റു പ്രത്യേകതകൾ

⭕ അന്താരാഷ്ട്ര അടിമ വ്യാപാരം നിർത്തലാക്കിയതിന്റെ ഓർമ്മദിനം

⭕ സ്റ്റാലിനിസ്റ്റ്‌, നാസിസ്റ്റ്‌ എന്നിവക്ക്‌ ഇരയായവർക്ക്‌ വേണ്ടിയുള്ള യൂറോപ്യൻ യൂണിയൻ ഓർമ്മ ദിനം

___________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement