ദിവസവിശേഷം - ഓഗസ്റ്റ്‌ 13

ഇന്നത്തെ പ്രത്യേകതകൾ13-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 13, 1197 കർക്കടകം 28, 1444 മുഹറം 14, ശനി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 13 വർഷത്തിലെ 220 (അധിവർഷത്തിൽ 221)-ാം ദിനമാണ്.വർഷാവസാനത്തിനായി 145 ദിവസങ്ങൾ കൂടി ഉണ്ട്.

ചരിത്രസംഭവങ്ങൾ

523 –  ഹോർമിസ്‌ദാസിന്റെ ( Pope Hormisdas.) മരണശേഷം ജോൺ ഐ പാപ്പ പുതിയ പാപ്പയായി.

582 – മൗറീസ് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.

1624 – ഫ്രഞ്ച് രാജാവ് ലൂയി പതിമൂന്നാമൻ കർദിനാൾ റിച്ചെലിയുവിനെ പ്രധാനമന്ത്രിയായി നിയമിച്ചു.

1792 – ഫ്രാൻസിലെ രാജാവ് ലൂയി പതിനാറാമനെ  ദേശീയ ട്രൈബ്യൂണൽ ഔപചാരികമായി അറസ്‌റ്റ് ചെയ്യുകയും ജനങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്‌തു.

1898 – കാൾ ഗുസ്താവ് വിറ്റ്  ഭൂമിക്ക് സമീപമുള്ള ആദ്യത്തെ ഛിന്നഗ്രഹം 433 ഈറോസ് ( 433 Eros ) കണ്ടെത്തി.

1905 – സ്വീഡനുമായുള്ള യൂണിയൻ അവസാനിപ്പിക്കാൻ നോർവീജിയൻസ് വോട്ട് ചെയ്തു.

1918 – സ്ത്രീകൾ ആദ്യമായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മറൈൻ കോർപ്‌സിൽ ചേരുന്നു. ഓഫാ മേ ജോൺസൺ ആദ്യത്തെ വനിതയായി

1918 – Bayerische Motoren Werke AG (BMW) ജർമ്മനിയിൽ ഒരു പൊതു കമ്പനിയായി സ്ഥാപിതമായി.

1937 – രണ്ടാം ചൈന-ജാപ്പനീസ് യുദ്ധം: ഷാങ്ഹായ് യുദ്ധം തുടങ്ങി.

1954 – റേഡിയോ പാകിസ്ഥാൻ പാകിസ്ഥാന്റെ ദേശീയ ഗാനമായ "ക്വൗമി തരാന" ആദ്യമായി പ്രക്ഷേപണം ചെയ്യുന്നു.

1960 – മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1961 - ബെർലിൻ മതിലിന്റെ നിർമ്മാണം ആരംഭിച്ചു. മുള്ളുവേലി ഞായർ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.

1978 – ലെബനീസ് ആഭ്യന്തരയുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ ഒരു ഭീകരാക്രമണത്തിൽ ബെയ്‌റൂട്ടിലെ നൂറ്റമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടു.

2008 – റഷ്യൻ-ജോർജിയൻ യുദ്ധം: റഷ്യൻ യൂണിറ്റുകൾ ജോർജിയൻ നഗരമായ ഗോറിയെ കീഴടക്കി.

2015 – ഇറാഖിലെ ബാഗ്ദാദിൽ ട്രക്ക് ബോംബാക്രമണത്തിൽ 76 പേർ കൊല്ലപ്പെടുകയും 212 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 2020 – ഇസ്രായേൽ–യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ബന്ധം ഔപചാരികമായി സ്ഥാപിക്കപ്പെട്ടു.

2009 - ആസിയാൻ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പിട്ടു


ദിനാചരണങ്ങൾ

⭕ ഇന്ന് ലോക അവയവദാനദിനം

⭕ Lefthanders Day

  ( ഇന്ന് അന്താരാഷ്ട്ര ഇടതു കയ്യന്മാരുടെ ദിനം )

https://www.daysoftheyear.com/days/lefthanders-day/

⭕ Blame Someone Else Day

https://www.daysoftheyear.com/days/blame-someone-else-day/

ജന്മദിനങ്ങൾ

1944 - കെ കൃഷ്ണൻ കുട്ടി - (കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പിന്നീട് ജനത പാർട്ടിയിലും അത് പിളർന്നപ്പോൾ എംപി വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപികരിക്കുകയും 4 തവണ നിയമസഭ സാമാജികനാകുകയും മന്ത്രിയാവുകയും ചെയ്ത ചെയ്ത കെ കൃഷ്ണൻ കുട്ടി ) 

1952 - രേണുക ചൗധരി - (തെലുഗുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുകയും പിന്നീട് കോൺഗ്രസിൽ ചേർന്ന മുൻ കേന്ദ്ര മന്ത്രിയും മുൻ രാജ്യസഭ അംഗവും ആയ രേണുക ചൗധരി )

1936 - വൈജയന്തി മാല - ( ബോളിവുഡ്‌ നടിയും,രാജ്യസഭ അംഗവും ആയിരുന്ന വൈജയന്തി മാല )

1952 - പ്രതാപ് കെ. പോത്തൻ - ( പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവും സംവിധായകനുമായിരുന്നു പ്രതാപ് പോത്തൻ. (1952-2022) 1987-ലെ ഋതുഭേദം, 1988-ൽ റിലീസായ ഡെയ്സി, മോഹൻലാലും ശിവാജി ഗണേശനും ഒന്നിച്ച ഒരു യാത്രാമൊഴി (1997) എന്നിവയാണ് പ്രതാപ് പോത്തൻ സംവിധാനം ചെയ്ത മലയാള സിനിമകൾ. )

1990 - രമ്യ പാണ്ഡ്യൻ - ( തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് രമ്യ പാണ്ഡ്യൻ. ജോക്കർ (2016), ആൻ ദേവതൈ (2018) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്. "ടെലിവിഷൻ 2020-ലെ ഏറ്റവും അഭിലഷണീയമായ സ്ത്രീ" ആയി ചെന്നൈ ടൈംസ് അവളെ തിരഞ്ഞെടുത്തിരുന്നു. മമ്മൂട്ടി നായകൻ ആയ നൺപകൽ നേരത്ത്‌ മയക്കം എന്ന ചിത്രത്തിലും മികച്ച ഒരു വേഷം അവർ ചെയ്തിട്ടുണ്ട്‌. )

1975 -ഷോയിബ് അക്തർ -( ഒരു പാകിസ്ഥാൻ മുൻ ക്രിക്കറ്റ് കളിക്കാരനും കമന്റേറ്ററുമാണ്, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ബൗളറായി കണക്കാക്കപ്പെടുന്നു, )

1913 - സി.ജി. സദാശിവൻ -( അവിഭക്ത കമ്മ്യൂണിസ്റ്റ്പാർട്ടിയെ ഒന്നാം കേരളനിയമസഭയിൽ മാരാരിക്കുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്ന സി.ജി. സദാശിവൻ )

1920 - കെ.സി. അബ്ദുല്ല മൗലവി - ( ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ്, മുസ്‌ലിം വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട ഇസ്‌ലാമിക പണ്ഡിതന്‍ കെ.സി. അബ്ദുല്ല മൗലവി )

1931 - പന്മന രാമചന്ദ്രൻ നായർ - ( കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രൻ നായർ. ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്. )

1921 - പി.കെ.ആർ വാര്യർ - ( കേരളത്തിൽ നിന്നുള്ള ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും, എഴുത്തുകാരനും, സാമൂഹ്യപ്രവർത്തകനുമാണ് പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. രാഘവ വാര്യർ . 1964ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രഫ. രാഘവാചാരിയുടെ കീഴിൽ അസ്സിസ്റ്റന്റ് പ്രഫസ്സറായി ചേർന്നു. 1964ൽ വാര്യർ മെഡിക്കൽ കോളേജിൽ കാർഡിയോതൊറാസിക് സർജറി വിഭാഗം ആരംഭിച്ചു. ഈ വിഭാഗത്തിന്റെ തലവനായി വാര്യർ 1977ൽ വിരമിക്കുന്നത് വരെ തുടർന്നു.ഔദ്യോഗികമായി വിരമിച്ചതിനു ശേഷവും വാര്യർ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നത് തുടർന്നു. 1983 വരെ മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ പ്രഫസറായി സേവനമനുഷ്ഠിച്ച വാര്യർ അതിനുശേഷം 1986 വരെ കണ്ണൂരിലെ എ.കെ.ജി സ്മാരക ആശുപത്രിയുടെ തലവനായി പ്രവർത്തിച്ചു. )

1963 - ശ്രീദേവി - ( ഹിന്ദി സിനിമകളിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ശ്രീദേവി ) 

1994 - ആൻഡ്രിയ മെസ - ( 2020-ലെ മിസ്സ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട മെക്സിക്കൻ മോഡലാണ് അൽമ ആൻഡ്രിയ മെസ. മിസ്സ് യൂണിവേഴ്സ് പുരസ്കാരം കരസ്ഥമാക്കുന്ന മൂന്നാമത്തെ മെക്സിക്കൻ വനിതയാണ് ആൻഡ്രിയ. മുമ്പ് മെക്സിക്കാന യൂണിവേഴ്സൽ 2020, മിസ്സ് മെക്സിക്കോ 2017 എന്നീ കിരീടങ്ങൾ നേടിയ അവർ മിസ്സ് വേൾഡ് 2017-ൽ 1st-റണ്ണറപ്പായി. )

1917 - എഡ്വാഡ് ബുഷ്നർ - ( യീസ്റ്റ് കോശത്തിലെ ജീവനില്ലാത്ത ഘടകങ്ങൾ ഉപയോഗിച്ച് പുളിപ്പിക്കൽ നടത്തുകയും, ജീവനുള്ള യീസ്റ്റു കോശങ്ങൾ പുളിപ്പിക്കലിനു ആവശ്യമല്ല എന്ന് കാണിച്ചുതന്നതിന് നോബൽ സമ്മാനം ലഭിച്ച ജർമ്മൻ കാരനായ രസതന്ത്ര ശാസ്ത്രജ്ഞൻ എഡ്വാഡ് ബുഷ്നർ )

1899 - ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്‌ - ( നിശ്ശബ്ദ ചിത്രങ്ങളിൽ തുടങ്ങി ശബ്ദ ചിത്രങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കടന്നുപോയി കളർ ചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാ ജീവിതത്തി നിടയിൽ സസ്പെൻസ്, ത്രില്ലർ ജനുസ്സുകളിൽ പല പുതിയ രീതികളും ആവിഷ്കരിക്കുകയും അൻ‍പതിലധികം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും ചെയ്ത ആൽഫ്രെഡ് ജോസഫ് ഹിച്ച്‌കോക്ക്‌ )

1926 - ഫിദൽ കാസ്ട്രോ - ( ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയും, മന്ത്രിസഭയുടെ അദ്ധ്യക്ഷനും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും, സ്വന്തം ഇച്ഛാശക്തിയിൽ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവൽക്കരിക്കുകയും,.ക്യൂബയെ ഒരു പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ ശ്രമിച്ച ഫിദൽ കാസ്ട്രോ എന്നറിയപ്പെടുന്ന, ഫിദൽ അലക്സാണ്ഡ്റോ കാസ്‌ട്രോ റുസ്‌ )

ചരമവാർഷികങ്ങൾ

1996 - ഞരളത്ത് രാമപ്പൊതുവാൾ - ( ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് 'ജനഹിത സോപാനം' എന്ന ജനകീയ രൂപം ആവിഷ്കരിച്ച പ്രശസ്തനായ അഷ്ടപദി/സോപാന സംഗീത കലാകാരനായിരുന്ന ഞരളത്ത് രാമപ്പൊതുവാൾ )

2003 - കോളാടി ഗോവിന്ദൻകുട്ടി മേനോൻ - ( ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ഒരു രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കോളാടി ഗോവിന്ദൻകുട്ടി മേനോൻ )

1795 - അഹല്യഭായ് ഹോൾക്കർ - ( ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയ, മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി അഹല്യഭായ് ഹോൾക്കർ ),

1936 - മാഡം കാമ -( 1907 ൽ ജർമ്മനിയിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തുകയും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടുകയും ചെയ്ത ധീര വനിത ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ )

2000 - നസിയാ ഹസൻ - ( ഹിന്ദി സിനിമയായ ഖുർബാനിയ്ക്ക് (1980)വേണ്ടി "ആപ് ജൈസാ കോയി" എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ആലപിച്ച പ്രസിദ്ധയായ പാകിസ്താനിലെ പോപ് ഗായികയും സിനിമാ പിന്നണിഗായികയുമായിരുന്ന നസിയാ ഹസൻ )

2007 - സ്വാമി നിർമ്മലാനന്ദ യോഗി - ( ആലത്തൂർ ആശ്രമത്തിന്റെ തലവനും ആനന്ദാശ്രമത്തിന്റെ പ്രസിഡന്റും, എഡ്യുക്കേഷനിസ്റ്റും, പ്രാസംഗികനും, സാഹിത്യകാരനും അന്ധ വിശ്വാസത്തിനെതിരെ യുദ്ധം ചെയ്ത സ്വാമി നിർമ്മലാനന്ദ യോഗി ) 

1621 - വിശുദ്ധ ജോൺ ബെർക്കുമൻസ് - ( 1922ൽ അന്നത്തെ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരി സ്ഥാപിച്ച ചങ്ങനാശ്ശേരി അതിരൂപതക്കു കീഴിൽ പ്രവർത്തിക്കുന്ന എസ്.ബി കോളജ് എന്ന സെൻറ് ബർക്ക്മാൻസ് കോളേജിന്റെ പേരിന്റെ പിന്നിലെ കത്തോലിക്കാ സഭയിലെ വിശുദ്ധ ജോൺ ബെർക്കുമൻസ് )

1863 - യൂജിൻ ഡെലാക്രോയിക്സ്‌ - ( 19-ആം നൂറ്റാണ്ടിലെ കാല്പനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിലൊരാളും, ഇംപ്രഷനിസ്റ്റു പ്രസ്ഥാനത്തിന് വഴിയൊരുക്കിയവരിൽ ഒരാളും, ചിത്രകാരനെന്നതിനു പുറമെ മികച്ചൊരു എഴുത്തുകാരനു .മായിരുന്ന യൂജിൻ ഡെലാക്രോയിക്സ്‌ )

1910 - ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ - ( വിളക്കേന്തിയ വനിത എന്ന് അറിയപ്പെടുന്ന, ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ, എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്ന ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ )

1984 - ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യൻ - ( 1963 മുതൽ1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്ന അയൺ ടിഗ്രൻ‘ എന്ന് ചെസ്സ് ലോകത്ത് വിശേഷിപ്പിക്കപ്പെടുന്ന സോവിയറ്റ്-അർമേനിയൻ ഗ്രാൻഡ്‌മാസ്റ്റർ ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യൻ )

1995 - ആലിസൺ ജെയ്ൻ ഹർഗ്രീവ്സ്‌ - ( മറ്റാരുടെയും സഹായമോ ഓക്സിജൻ സിലിണ്ടറോ ഇല്ലാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയശേഷം തിരിച്ചിറങ്ങുമ്പോൾ ചുഴലിക്കാറ്റിൽപ്പെട്ട് മരണമടഞ്ഞ ബ്രിട്ടീഷ് പർവ്വതാരോഹക ആലിസൺ ജെയ്ൻ ഹർഗ്രീവ്സ്‌ )

1946 - എച്ച്. ജി." വെൽസ്‌ - ( ദി വാർ ഓഫ് ദി വേൾഡ്സ്, ദി റ്റൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു തുടങ്ങിയ ശാസ്ത്രകഥകൾ എഴുതുകയും,

നോവൽ സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരൻ ഹെർബെർട്ട് ജോർജ്ജ് "എച്ച്. ജി." വെൽസ്‌ )

മറ്റു പ്രത്യേകതകൾ

⭕ ഇന്ന് ലോക അവയവദാനദിനം

 ⭕ ഇന്ന് അന്താരാഷ്ട്ര ഇടതു കയ്യന്മാരുടെ ദിനം

__________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement