ദിവസവിശേഷം - ഓഗസ്റ്റ്‌ 12

ഇന്നത്തെ പ്രത്യേകതകൾ - 12-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 12, 1197 കർക്കടകം 27, 1444 മുഹറം 13, വെള്ളി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 12 വർഷത്തിലെ 224 (അധിവർഷത്തിൽ 225)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

ബി.സി.ഇ. 490 - മാരത്തോൺ യുദ്ധം - ജൂലിയൻ കാലഗണനാരീതിയനുസരിച്ച് ഈ ദിവസമാണ്‌ അധിനിവേശ പേർഷ്യൻ സേനെയെ ഏതൻസ് പരാജയപ്പെടുത്തിയ യുദ്ധം നടന്നത്. 

ബി.സി.ഇ. 30 - ആക്റ്റിയം യുദ്ധത്തിൽ തന്റേയും മാർക്ക് ആന്റണിയുടേയും പരാജയത്തെത്തുടർന്ന് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു.

1492 – ക്രിസ്‌റ്റഫർ കൊളംബസ്  പുതിയ ലോകത്തിലേക്കുള്ള തന്റെ ആദ്യ യാത്രക്കായി കാനറി ദ്വീപുകളിൽ എത്തി.

1765 – അലഹബാദ് ഉടമ്പടി ഒപ്പുവച്ചു. ഈ ഉടമ്പടി രാഷ്ട്രീയവും ഭരണഘടനാപരവുമായ ഇടപെടലിനെയും ഇന്ത്യയിലെ കമ്പനി ഭരണത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു.

1851 – ഐസക് സിംഗറിന് തയ്യൽ മെഷീന് പേറ്റന്റ് ലഭിച്ചു.

1865 – ബ്രിട്ടീഷ് സർജനും ശാസ്ത്രജ്ഞനുമായ ജോസഫ് ലിസ്റ്റർ ആദ്യ ആന്റിസെപ്റ്റിക് സർജറി നടത്തി.

1914 – ഒന്നാം ലോകമഹായുദ്ധം: യുണൈറ്റഡ് കിംഗ്ഡം ഓസ്ട്രിയ-ഹംഗറിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു; ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്യങ്ങൾ ഇത് പിന്തുടരുന്നു.

1944 – നാസി ജർമ്മൻ സൈനികർ ഒരാഴ്ച നീണ്ടുനിന്ന വോല കൂട്ടക്കൊല അവസാനിപ്പിച്ചു, ഈ സമയത്ത് 40,000 പേരെങ്കിലും വിവേചനരഹിതമായോ കൂട്ടക്കൊലയിലോ കൊല്ലപ്പെട്ടു.

1950 – കൊറിയൻ യുദ്ധം: ബ്ലഡി ഗൾച്ച് കൂട്ടക്കൊല: 75 അമേരിക്കൻ യുദ്ധത്തടവുകാരെ ഉത്തര കൊറിയൻ സൈന്യം കൂട്ടക്കൊല ചെയ്തു.

 1952 –  13 പ്രമുഖ ജൂത ബുദ്ധിജീവികൾ സോവിയറ്റ് യൂണിയനിൽ കൊല്ലപ്പെട്ടു.

1960 – നാസയുടെ ആദ്യത്തെ വിജയകരമായ ആശയവിനിമയ ഉപഗ്രഹമായ എക്കോ 1A വിക്ഷേപിച്ചു.

1964 – രാജ്യത്തിന്റെ വംശീയ നയങ്ങൾ കാരണം ദക്ഷിണാഫ്രിക്ക ഒളിമ്പിക് ഗെയിംസിൽ നിന്ന് നിരോധിക്കപ്പെട്ടു.

1977 – ശ്രീലങ്ക ,  യുണൈറ്റഡ് നാഷണൽ പാർട്ടി അധികാരത്തിൽ ,   ഒരു മാസത്തിനുള്ളിൽ 300-ലധികം തമിഴർ കൊല്ലപ്പെട്ടു.

1981 – IBM പേഴ്സണൽ കമ്പ്യൂട്ടർ  പുറത്തിറങ്ങി.

1806 - ഇംഗ്ലീഷുകാരുടെ ആദ്യ അധിനിവേശത്തിനു ശേഷം, സാന്റിയാഗോ ഡി ലിനിയേഴ്സ് ബ്യൂണസ് അയേഴ്സ് നഗരം തിരിച്ചു പിടിച്ചു.

1833 - ഷിക്കാഗോ നഗരത്തിന്റെ സ്ഥാപനം.

1898 - സ്പാനിഷ് അമേരിക്കൻ യുദ്ധത്തിന്‌ അന്ത്യം കുറിച്ചുകൊണ്ടുള്ള വെടിനിറുത്തൽ ഉടമ്പടി.

1960 - ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു.

1964 - വർണ്ണവിവേചനനയങ്ങൾ മുൻ നിറുത്തി ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി.

1978 - ജപ്പാനും ചൈനയും തമ്മിൽ സൗഹൃദ ഉടമ്പടി ഒപ്പുവച്ചു.

2004 - സിംഗപ്പൂരിന്റെ മൂന്നാമത് പ്രധാനമന്ത്രിയായി ലീ സീൻ ലൂങ്ങ് അധികാരമേറ്റു.

➡️ ദിനാചരണങ്ങൾ

⭕ അന്താരാഷ്ട്ര യുവജനദിനം (ഐക്യരാഷ്ട്ര സഭ)

⭕ World Elephant Day

( ഇന്ന് ലോക ആനദിനം )

https://www.daysoftheyear.com/days/world-elephant-day/

⭕ Vinyl Record Day

https://www.daysoftheyear.com/days/vinyl-record-day/

⭕ Middle Childs Day

https://www.daysoftheyear.com/days/middle-childs-day/


ജന്മദിനങ്ങൾ

1919 - വിക്രം സാരാഭായ്‌ - ( ലോക പ്രശസ്ത ഇന്ത്യൻ ശാസ്ത്രഞ്ജനും 

ഇന്ത്യൻ സ്പേസ്‌ പ്രോഗ്രാമിന്റെ പിതാവും ആയ വിക്രം സാരാഭായ്‌ )

1997 - സയേഷ സൈഗാൾ -( സയേഷ സൈഗാൾ , പൊതുവായി സയേഷ എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ്. പ്രധാനമായും തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്ന സയ്യഷ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിക്കാറുണ്ട്. തമിഴ്‌ നടൻ ആര്യയുടെ ഭാര്യ കൂടിയാണ്‌. )

1924 - മുഹമ്മദ്‌ സിയാ വുൽ ഹഖ്‌ - ( പാകിസ്ഥാൻ പട്ടാള മേധാവിയും പിന്നീട്‌ ആറാമത്‌ പാകിസ്ഥാൻ പ്രസിഡണ്ടും ആയ മുഹമ്മദ്‌ സിയാ വുൽ ഹഖ്‌ )

1948 - സിദ്ധരാമയ്യ - ( കർണാടക കോൺഗ്രസ്‌ നേതാവ്‌ , മുൻ മുഖ്യമന്ത്രിയും ആയ സിദ്ധരാമയ്യ )

1952 - സീതാറാം യെച്ചൂരി - ( സി പി എം ജനറൽ സെക്രട്ടറി, മുൻ രാജ്യസഭാ അംഗം എന്നീ നിലകളിൽ അറിയപ്പെടുന്ന സീതാറാം യെച്ചൂരി )

1938 - എ കെ പ്രേമജം - ( സി പി എം നേതാവ്‌, മുൻ ലോകസഭാ അംഗം, മുൻ കോഴിക്കോട്‌ മേയർ ആയ സി പി എം നേതാവ്‌ എ കെ പ്രേമജം )

1939 - സുശീൽ കുമാർ കൊയ്‌രാല - ( നേപാളി കോൺഗ്രസ്‌ പ്രസിഡണ്ടും മുൻ നേപാൾ പ്രധാനമന്ത്രിയും ആയ സുശീൽ കുമാർ കൊയ്‌രാല )

1924 - കെ ബാലകൃഷ്ണൻ - ( മുൻ നിയമസഭ, ലോകസഭ അംഗം, എഴുത്തുകാരൻ, മുൻ മുഖ്യമന്ത്രി സി കേശവന്റെ മകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കെ ബാലകൃഷ്ണൻ )

1980 - ജിബ്രാൻ - ( ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് ജിബ്രാൻ . ഇന്ത്യൻ സിനിമകൾ, പരസ്യ സിനിമകൾ, ടെലിവിഷൻ കൊമേഴ്‌സ്യൽ ജിംഗിൾസ് എന്നിവക്കായി വിവിധ ഭാഷകളിൽ അദ്ദേഹം സംഗീതം രചിച്ചിട്ടുണ്ട്.വാഗൈ സൂട വാ, ഉത്തമ വില്ലൻ , പാപനാശം, തീരൻ, രാക്ഷസൻ, അതിരൻ, കദരം കൊണ്ടേൻ സാഹോ , വലിമൈ തുടങ്ങി നിരവധി ചിത്രങ്ങൾക്ക്‌ സംഗീതം നൽകി )

1995 - സാറ അലി ഖാൻ - ( ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സാറ അലി ഖാൻ പട്ടൗഡി കുടുംബത്തിൽ ജനിച്ച അവർ അഭിനേതാക്കളായ അമൃത സിംഗിന്റെയും സെയ്ഫ് അലി ഖാന്റെയും മകളാണ്. അവർ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ഷർമിള ടാഗോറിന്റെയും പിതൃപുത്രിയും ശിവിന്ദർ സിംഗ് വിർക്കിന്റെയും റുഖ്‌സാന സുൽത്താനയുടെയും അമ്മയുടെ ചെറുമകളുമാണ്. )

1892 - എസ്.ആർ. രംഗനാഥൻ - ( ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്നു (ലൈബ്രേറിയൻ) ഷിയാലി രാമമൃത രംഗനാഥൻ എന്ന എസ്.ആർ. രംഗനാഥൻ . ഗ്രന്ഥശാലാപ്രസ്ഥാനത്തിനുവേണ്ടി പൂർണ്ണമായി അർപ്പിക്കപ്പെട്ട ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 12 ലൈബ്രേറിയൻ ദിനമായി ഭാരതത്തിലെങ്ങും ആഘോഷിക്കപ്പെടുന്നു. )

1947 - ബാബു നമ്പൂതിരി - ( മലയാള സിനിമയിലെ അഭിനേതാവാണ് ബാബു നമ്പൂതിരി. 1982-ൽ റിലീസായ യാഗം ആണ് ബാബു നമ്പൂതിരിയുടെ ആദ്യ സിനിമ. നിറക്കൂട്ട് (1985) , തൂവാനത്തുമ്പികൾ (1987) എന്നീ സിനിമകളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവായി മാറി )

1952 - സീതാറാം യെച്ചൂരി - ( ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ്‌ സീതാറാം യെച്ചൂരി . ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറിയായി, 2015 ൽ പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു )

1881 - സെസിൽ ബ്ലൗണ്ട് ഡി മില്ലെ - ( അക്കാദമി അവാർഡ് നേടിയ ശബ്ദമുള്ളവയും നിശ്ശബ്ദവുമായ ചിത്രങ്ങൾ നിർമ്മിച്ച അമേരിക്കൻ ചലച്ചിത്രനിർമാതാവായിരുന്നു സെസിൽ ബ്ലൗണ്ട് ഡി മില്ലെ . 1901-ൽ നടൻ എന്ന നിലയിൽ ചലച്ചിത്ര രംഗത്തെത്തി. തുടർന്ന് ഡേവിഡ് ബലാസ്കോയുമായി ചേർന്ന് കുറച്ചുകാലം നാടകരചന നിർവഹിച്ചു.1913-ൽ ജെസ്സി എൽ ലാസ്കിയും സാമുവൽ ഗോൾഡ് വിന്നുമായും ചേർന്ന് ഒരു സിനിമാ നിർമ്മാണക്കമ്പനി സ്ഥാപിച്ചു. അതാണ് പിൽക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ൽ നിർമിച്ച ദ് സ്കൂയാവ് മാൻ ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചർ ചിത്രം. 1932-ൽ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ദ് സൈൻ ഓഫ് ക്രോസ് നിർമിച്ചു. പ്രശസ്തമായ ടെൻ കമാന്റ്മെന്റ്സിന്റെ നിർമാതാവ് ഇദ്ദേഹമാണ്. )

1856 - എഡ്വാർഡൊ ഇറാഡിയർ - ( 3 പ്രാവശ്യം സ്പാനിഷ്‌ പ്രധാനമന്ത്രി ആയി, ഭീകരവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു)

1887 - ഇർവ്വിംഗ്‌ ഷ്രോഡിങ്ങർ - ( ഗവേഷകൻ,ചിന്തകൻ, പ്രഭാഷകൻ,കവി എന്നീ നിലകളിൽ പ്രശസ്തനും, ദ്രവ്യതരംഗത്തിന്റെ ചലനത്തെ അവകലന സമവാക്യമായി അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും,ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനശിലയായ ഷ്രോഡിങർ സമവാക്യത്തിന്റെ ശില്പിയും ആയിരുന്ന നോബൽ സമ്മാന ജേതാവും ആയിരുന്ന ഇർവ്വിംഗ്‌ ഷ്രോഡിങ്ങർ )

ചരമവാർഷികങ്ങൾ

2010 - ഡോ : ടി ഭാസ്കരൻ - ( ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾക്ക് 'വിദ്യോതിനി' എന്ന പേരിൽ വ്യാഖ്യാനം, കുമാരനാശാന്റെ പ്രരോദനത്തിന്റെ 'പ്രദ്യോതിനി' എന്ന വ്യാഖ്യാനം, ഭാസനാടകങ്ങൾ മലയാളലിപിയിൽ ഭാസനാടകചക്രം എന്ന പേരിൽ പ്രസിദ്ധികരണം, കൃഷ്ണഗാഥയെ സംബന്ധിച്ച പഠനങ്ങൾ, ഭാരതീയകാവ്യശാസ്ത്രം ' എന്ന ഗ്രന്ഥം, തുടങ്ങിയ കൃതികൾ രചിക്കുകയും കേരള സർവ്വകലാശാലാ ഹസ്തലിഖിത ഗ്രന്ഥാലയത്തിന്റെ ഡയറക്റ്ററായിരിക്കെ നിരവധി ഗ്രന്ഥങ്ങൾ സംശോധനംചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്ത സംസ്കൃതപണ്ഡിതനും,, അധ്യാപകനും വ്യാഖ്യാതാവും ആയിരുന്ന എഴുത്തുകാരനൻ)

2020 - ചുനക്കര രാമൻകുട്ടി - ( മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് ചുനക്കര രാമൻ കുട്ടി. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടി നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. )

2012 - രാമചന്ദ്രൻ വടക്കേടത്ത്‌ - ( പന്ത്രണ്ട് സഹോദരങ്ങൾ, വിദൂര വീക്ഷണം, രസ വിചാരം, ഗാന്ധിയും ഭഗവദ് ഗീതയും, ഭാരതീയ സാഹിത്യ ശാസ്ത്രം തുടങ്ങിയ കൃതികൾ രചിച്ച സംസ്കൃത പണ്ഡിതനും, നിരുപകനും, സാഹിത്യകാരനും ആയിരുന്ന രാമചന്ദ്രൻ വടക്കേടത്ത്‌ )

1763 - ഓലോഷ്‌ ഡാലിൻ - ( ഹിസ്റ്ററി ഒഫ് ദ് സ്വീഡിഷ് കിങ്ഡം 

എന്ന മൂന്നു വാല്യങ്ങളുളള ചരിത്രഗ്രന്ഥം രചിച്ച സ്വീഡനിലെ ചരിത്രകാരനും സാഹിത്യകാരനും ആയിരുന്ന ഓലോഷ്‌ ഡാലിൻ )

2018 - സമീർ അമീൻ - ( വിഖ്യാതനായ മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു സമീർ അമീൻ. മൂന്നാംലോക രാജ്യങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക ഘടനകളെയും ആഗോളവൽക്കരണ പ്രവണതകളെയും ആഴത്തിൽ പഠിച്ച അമീൻ, നവ ഉദാര നയങ്ങളുടെ തകർച്ച അനിവാര്യമാണെന്നു പ്രവചിച്ചു. സർഗാത്മക മാർക്സിസ്റ്റ‌് എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം അവതരിപ്പിച്ച യൂറോസെൻട്രിസം എന്ന ആശയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈജിപ്ഷ്യൻ-ഫ്രഞ്ച് ദമ്പതികളുടെ മകനായ സമീർ അമീൻ 1957 മുതൽ 1960 വരെ ഈജിപ്തിലെ പ്ലാനിങ് ഏജൻസിയിൽ ജോലി ചെയ്തു. അക്കാലത്തെ അവിടുത്തെ ഭരണാധികാരിയായിരുന്ന ഗമാൽ അബ്ദുൽ നാസർ കമ്മ്യൂണിസ്റ്റുകളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അദ്ദേഹം അദ്ദേഹം അവിടം വിട്ടു. മാലിയിലെ ആസുത്രണ സംവിധാനവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചു. 1966 മുതൽ ഫ്രാൻസിൽ പ്രൊഫസറായി നിയമിതനായി. പാരിസിൽ എത്തിയ ശേഷം ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായെങ്കിലും സോവിയറ്റ് മാർക്സിസ്റ്റ് പ്രയോഗത്തോട് വിയോജിച്ച് പാർട്ടി വിട്ടു. മാവോയിസ്റ്റുകളുമായും അദ്ദേഹം ബന്ധം പുലർത്തി. കെയ്റോയിൽ പഠിപ്പിക്കുന്ന കാലത്ത് ഈജിപ്തിലെ നാസർ, ടാൻസാനിയയിലെ നെരേര, ഘാനയിലെ എൻക്രുമ തുടങ്ങിയവരുമെല്ലാമായി ഇടപെട്ട് പ്രവർത്തിച്ചു.1980 മുതൽ തേഡ് വേൾഡ് ഫോറത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചു.മസ്തിഷ്‌ക ട്യൂമറിനെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അമീൻ 2018 ഓഗസ്റ്റ് 12 ന് അന്തരിച്ചു )

2008 - കോന്നിയൂർ നരേന്ദ്രനാഥ് - (മലയാള സാഹിത്യകാരനാണ് കോന്നിയൂർ നരേന്ദ്രനാഥ്. മലയാളത്തിൽ 40 ഓളം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. )

1979 - എ വി മെയ്യപ്പൻ - ( അവിഷി മെയപ്പ ചെട്ടിയാർ തമിഴ് സിനിമയുടെ തുടക്കക്കാരിൽ ഒരാളായും ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ മൂന്ന് സിനിമാ മുതലാളിമാരിൽ ഒരാളായും എസ്.എസ്.വാസൻ , എൽ.വി. പ്രസാദ് എന്നിവർക്കൊപ്പം പരക്കെ കണക്കാക്കപ്പെടുന്നു. കോളിവുഡിലെ (തമിഴ് സിനിമാ വ്യവസായം) അഞ്ച് പതിറ്റാണ്ടുകളും മൂന്ന് തലമുറകളും വിജയകരമായി പ്രവർത്തിക്കുന്ന ഏക നിർമ്മാണ കമ്പനിയാണ് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ എവിഎം പ്രൊഡക്ഷൻസ്. )

1827 - വില്യം ബ്ലേക്ക്‌ - ( കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി പരിഗണിക്കപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാതാവും ആയിരുന്ന വില്യം ബ്ലേക്ക്‌ )

1900 - വിൽഹെം സ്റ്റീനിറ്റ്സ് - ( പൊതുവെ അംഗീകരിയ്ക്കപ്പെട്ട പ്രഥമ ലോക ചെസ്സ് ചാമ്പ്യനാണ് പ്രേഗിൽ ജനിച്ച വിൽഹെം സ്റ്റീനിറ്റ്സ് . 1886 മുതൽ 1894 വരെ ലോക ചാമ്പ്യനായിരുന്നു സ്റ്റീനിറ്റ്സ്. 1870 നു ശേഷം 1886 വരെയുള്ള സ്റ്റീനിറ്റ്സിന്റെ വിജയങ്ങൾ തർക്കമായിത്തന്നെ ഇന്നും അവശേഷിയ്ക്കുന്നുണ്ട്.1862 ലെ ലണ്ടൻ ചെസ് ടൂർണമേന്റിൽ സ്റ്റീനിറ്റ്സ് ഓസ്ട്രിയയെ പ്രതിനിധീകരിക്കുകയുണ്ടായി . )

1955 - പോൾ തോമസ്‌ മാൻ - ( "ദ് മാജിക് മൗണ്ടൻ" ' എഴുതി നോബൽ സമ്മാനം വാങ്ങിയ 

ജർമ്മൻ നോവലിസ്റ്റും സാമൂഹിക വിമർശകനും മനുഷ്യസ്നേഹിയും എഴുത്തുകാരനും ആയ പോൾ തോമസ്‌ മാൻ )

1989 - വില്യം ഷോക്ലി - ( കമ്പ്യൂട്ടർ വിപ്ലവം തന്നെ സാദ്ധ്യമാക്കിയ ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാൾ ആയ വില്യം ഷോക്ലി )

1964 - ഇയാൻ ഫ്ളെമിങ് - ( ജെയിംസ് ബോണ്ട് കഥാകാരൻ ഇയാൻ ഫ്ളെമിങ് )

മറ്റു പ്രത്യേകതകൾ

⭕ അന്താരാഷ്ട്ര യുവജനദിനം (ഐക്യരാഷ്ട്ര സഭ)

⭕ ഇന്ന് ലോക ആനദിനം

__________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement