ദിവസവിശേഷം - ഓഗസ്റ്റ്‌ 11

 ഇന്നത്തെ പ്രത്യേകതകൾ 11-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 11, 1197 കർക്കടകം. 26 , 1444 മുഹറം 12, വ്യാഴം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 11 വർഷത്തിലെ 223 (അധിവർഷത്തിൽ 224)-ാം ദിനമാണ്.വർഷാവസാനത്തിനായി 142 ദിവസങ്ങൾ കൂടി ഉണ്ട്.


ചരിത്രസംഭവങ്ങൾ


1315 – യൂറോപ്പിലെ മഹാക്ഷാമം ഇംഗ്ലണ്ടിലെ രാജാവിന് പോലും തനിക്കും പരിവാരങ്ങൾക്കും വേണ്ടി റൊട്ടി വാങ്ങാൻ ബുദ്ധിമുട്ടുന്ന തരത്തിൽ രൂക്ഷമായി.

1492 – റോഡ്രിഗോ ഡി ബോർജ കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു, പോപ്പ് അലക്സാണ്ടർ ആറാമൻ എന്ന പേര് സ്വീകരിച്ചു.

1675 – ഫ്രാങ്കോ-ഡച്ച് യുദ്ധം: കോൺസർ ബ്രൂക്ക് യുദ്ധത്തിൽ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി.

1942 – അഭിനേത്രി ഹെഡി ലാമറും സംഗീതസംവിധായകൻ ജോർജ് ആന്തേലും ഒരു ഫ്രീക്വൻസി-ഹോപ്പിംഗ് സ്‌പ്രെഡ് സ്‌പെക്‌ട്രം കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിനുള്ള പേറ്റന്റ് സ്വീകരിച്ചു, അത് പിന്നീട് വയർലെസ് ടെലിഫോണുകൾ, ടു-വേ റേഡിയോ കമ്മ്യൂണിക്കേഷൻസ്, വൈ-ഫൈ എന്നിവയിലെ ആധുനിക സാങ്കേതികവിദ്യകളുടെ അടിസ്ഥാനമായി.

1952 – ഹുസൈൻ ബിൻ തലാൽ ജോർദാനിലെ രാജാവായി പ്രഖ്യാപിക്കപ്പെട്ടു.

1959 – റഷ്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു.

1960 – ചാഡ് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1961 - ഇന്ത്യയിലെ മുൻ പോർച്ചുഗീസ്‌ കോളനി പ്രദേശങ്ങൾ ആയ ദാദ്രയും നാഗർ ഹാവേലിയും സംയോജിപ്പിച്ച്‌ നാദ്രാ നഗർഹവേലി എന്ന കേന്ദ്ര ഭരണ പ്രദേശം ആക്കി

1972 – വിയറ്റ്‌നാം യുദ്ധം: യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ അവസാന ഗ്രൗണ്ട് കോംബാറ്റ് യൂണിറ്റ് ദക്ഷിണ വിയറ്റ്‌നാം വിട്ടു.

1982 – ജപ്പാനിലെ ടോക്കിയോയിൽ നിന്ന് ഹോണോലുലു, ഹവായിയിലേക്കുള്ള പാൻ ആം ഫ്ലൈറ്റ് 830-ൽ ഒരു ബോംബ് പൊട്ടിത്തെറിച്ചു, ഒരു യാത്രക്കാരൻ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1992 – മിന്നസോട്ടയിലെ ബ്ലൂമിംഗ്ടണിൽ മാൾ ഓഫ് അമേരിക്ക തുറന്നു. അക്കാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ.

2003 – നാറ്റോ അഫ്ഗാനിസ്ഥാനിലെ സമാധാനപാലന സേനയുടെ കമാന്റ് ഏറ്റെടുക്കുന്നു, അതിന്റെ 54 വർഷത്തെ ചരിത്രത്തിൽ യൂറോപ്പിന് പുറത്ത് അതിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം അടയാളപ്പെടുത്തി.

 2012 – ഇറാനിലെ തബ്രിസിനടുത്തുള്ള ഒരു ഭൂകമ്പത്തിൽ 306 പേർ കൊല്ലപ്പെടുകയും 3,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 2017 – ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ  കൂട്ടിയിടിച്ച്  41 പേരെങ്കിലും കൊല്ലപ്പെടുകയും 179 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

2008 - ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേടി.(അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫ്ളിംഗിൽ)

2020 - കോവിഡ്‌ വാക്സിനു ( സ്പുട്ട്നിക്‌ )ലോകത്ത്‌ അംഗീകാരം നേടുന്ന ആദ്യ രാജ്യമായി റഷ്യ. )


➡️ ദിനാചരണങ്ങൾ

⭕ ഇന്ന് പിള്ളേരോണം ( കര്‍ക്കിടകമാസത്തിലെ തിരുവോണം)

⭕ ഇന്ന് ആവണി അവിട്ടം

⭕ ഇന്ന് രക്ഷാബന്ധൻ

⭕ Mountain Day

https://www.daysoftheyear.com/days/mountain-day/

⭕ Play In The Sand Day

https://www.daysoftheyear.com/days/play-in-the-sand-day/

⭕ Son And Daughter Day

https://www.daysoftheyear.com/days/son-and-daughter-day/


ജന്മദിനങ്ങൾ

1963 - സുനിൽ ഷെട്ടി - ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സുനിൽ ഷെട്ടി .1992 ലാണ് സുനിൽ ഷെട്ടി തന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബൽ‌വാൻ എന്ന ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. പിന്നീടുള്ള രണ്ട് വർഷങ്ങൾ ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു വിജയ ചിത്രം ലഭിച്ചില്ല. 1994 ൽ ആക്ഷൻ ചിത്രമായ മോഹ്‌റ എന്ന ചിത്രം ഒരു വിജയമായിരുന്നു. ആ വർഷം തന്നെ രണ്ട് റൊമാന്റിക് ചിത്രങ്ങൾ പുറത്തിറങ്ങി. പിന്നീട് 1990 കളിൽ പല ചിത്രങ്ങളിലും അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ഒരു ആക്ഷൻ നായകനായിട്ടാണ് സുനിൽ അഭിനയിച്ചത്. )

1937 - ജോൺ എബ്രഹാം -( ഒഡേസ എന്ന ജനകീയ കലാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും, ജനശ്രദ്ധ പിടിച്ചുപറ്റുന്ന വളരെ കുറച്ചു സിനിമകൾ ചെയ്ത് മലയാളത്തിലെ മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായി മാറുകയും, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിക്കുകയും ചെയ്ത ജോൺ എബ്രഹാം )

1985 - ജാക്വിലിൻ ഫെർണാണ്ടസ് - ( ജാക്വിലിൻ ഫെർണാണ്ടസ് ഒരു ഇൻഡോ-ശ്രീലങ്കൻ ചലച്ചിത്ര നടിയാണ്. 2006-ലെ മിസ്സ് യൂണിവേഴ്സ് ശ്രീലങ്ക മത്സരത്തിൽ വിജയിയായിരുന്നു. 2009-ൽ ബോളിവുഡിൽ അലാഡിൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. കനേഡിയൻ, ശ്രീലങ്കൻ, മലേഷ്യൻ വംശജരായ ഒരു ബഹുജന കുടുംബത്തിലാണ് ജനിച്ചത്. വളർന്നത്‌ ബഹറിനിലാണ്.സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നും ജനകീയ ആശയവിനിമയത്തിൽ ബിരുദം നേടിയ ശേഷം ശ്രീലങ്കയിലെ ഒരു ടെലിവിഷൻ റിപ്പോർട്ടർ ആയി ജോലി ചെയ്തു. 2006 ൽ മിസ്സ് യൂണിവേർസ് ശ്രീലങ്ക കിരീടം നേടി. 2009-ൽ ഇന്ത്യയിൽ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. മർഡഡർ 2, ഹൌസ്ഫുൾ 2, റേസ് 2, കിക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. )

1921 - അലക്സാണ്ടർ മുറെ പാമർ - ( റൂട്ട്സ്, ഓട്ടോബയോഗ്രാഫി ഓഫ്‌ മാൽകം എക്സ്, എന്നീ കൃതികൾ രചിച്ച അമേരിക്കൻ സാഹിത്യകാരൻ അലക്സാണ്ടർ മുറെ പാമർ "അലക്സ് ഹേലി )

1950 - സ്റ്റീവ്‌ വോസ്നിയാക്ക്‌ - ( സ്റ്റീവ്‌ ജോൺസണ്‌ ഒപ്പം ആപ്പിൾ കമ്പനി മേധാവി ആയിരുന്ന സ്റ്റീവ്‌ വോസ്നിയാക്ക്‌ ) 

1943 - പർവേസ്‌ മുഷാറഫ്‌ -( പാകിസ്താനിലെ മുൻ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പർവേസ് മുഷാറഫ്. 1999 ഒക്ടോബർ 12-നു പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2008 ഓഗസ്റ്റ് 18-ന് രാജി വച്ചു. )

1973 - ക്രിസ്റ്റിൻ ആംസ്ട്രോങ്ങ്‌ - ( പ്രമുഖ സൈക്ലിസ്റ്റ്‌ ക്രിസ്റ്റിൻ ആംസ്ട്രോങ്ങ്‌ )

1986 - നേഹ തൻവർ - ( നേഹ തൻവാർ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ് ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിനായി കളിച്ചു. വലംകൈയ്യൻ ബാറ്ററും വലംകൈ ഓഫ് സ്പിൻ ബൗളറുമായ തൻവർ 2004-ൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തുടങ്ങി, 2011-ൽ തന്റെ രാജ്യാന്തര അരങ്ങേറ്റം. )

1897 - എറിക്‌ ബ്ലൈറ്റൺ - ( ബാലസാഹിത്യകാരി നൊഡ്ഡി, ഫേമസ്‌ ഫൈവ്‌ തുടങ്ങിയവ പ്രശസ്ത കൃതികൾ രചിച്ച എറിക്‌ ബ്ലൈറ്റൺ )

1921- അലക്സ്‌ ഹേലി - ( റൂട്ട്‌സ്‌, ആട്ടൊബയോഗ്രഫി ഓഫ്‌ മാൽകം എക്സ്‌ തുടങ്ങിയ കൃതികൾ രചിച്ച യു എസ്‌ എഴുത്തുകാരൻ അലക്സ്‌ ഹേലി )

1954 - ജോ ജാക്സൺ - ( ഇംഗ്ലീഷ് ഗായകൻ, മൈക്കിൾ ജാക്സന്റെ പിതാവ്‌ ജോ ജാക്സൺ )

ചരമവാർഷികങ്ങൾ

2018 - വി എസ്‌ നയ്പോൾ - ( നോബൽ സമ്മാമവും, ബുക്കർ പ്രൈസും നേടിയ ഇന്ത്യൻ വംശജനായ എഴുത്തുകാരൻ )

1253 - അസ്സീസിയിലെ ക്ലാര - ( ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീസമൂഹം സ്ഥാപിച്ച ഒരു ഇറ്റാലിയൻ പുണ്യവതിയും ഫ്രാൻസിസ് പുണ്യവാളന്റെ ആദ്യാനുയായികളിൽ ഒരുവളുമായ അസ്സീസിയിലെ ക്ലാര )

1890 - ജോൺ ഹെൻറി ന്യൂമാൻ - ( പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ മതചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ആത്മീയാചാര്യനും, ഗ്രന്ഥകാരനുമായിരുന്ന ജോൺ ഹെൻറി ന്യൂമാൻ )

1956 - പോൾ ജാക്സൺ പൊള്ളോക്ക്‌ - ( ആധുനിക ചിത്രകലയെ സ്വാധീനിച്ച ഒരു അമേരിക്കൻ ചിത്രകാരനും അമൂർത്ത എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രേരക ശക്തിയുമായിരുന്ന പോൾ ജാക്സൺ പൊള്ളോക്ക്‌ )

2014 - റോബിൻ വില്യംസ് - ( ഗുഡ്‌മോർണിങ് വിയറ്റ്‌നാം,ജുമാൻജി, മിസിസ് ഡൗട്ട്ഫയർ,നൈറ്റ് അറ്റ് മ്യൂസിയം, അലാഡിൻ, ഹൂക്ക് , ദ വേൾഡ് അക്കോർഡിങ് ടു ഗ്രാപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രശസ്തനായ ഹോളിവുഡ് നടൻ റോബിൻ വില്യംസ്

1988 - കെ. അവുക്കാദർക്കുട്ടി നഹ - ( കേരളത്തിന്റെ ഉപമുഖ്യമന്ത്രി, പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി, തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി,ഭക്ഷ്യം, എന്നീ പദവികൾ വഹിക്കുകയും, പതിമൂന്നാം നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പി.കെ. അബ്ദുറബ്ബിന്റെ അച്ഛനും, ഒന്നു മുതൽ ഏഴുവരെ ഉണ്ടായിരുന്ന നിയമസഭകളിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാവ് കെ. അവുക്കാദർക്കുട്ടി നഹ )

2001 - പി. ആർ. രാമവർമ്മരാജ - ( കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തികളിൽ ഒരാളായിരുന്ന പുരാതനമായ പൂഞ്ഞാർ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗം ശ്രീ. പി. ആർ. രാമവർമ്മരാജ )

2003 - വെട്ടൂർ രാമൻ നായർ - ( കേരള സാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്, കേരള ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, പാക്കാനാർ മാസികയുടെ പത്രാധിപർ, പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷൻ, സഹൃദയ ബുക്സിന്റെ എം.ഡി., എന്നീ പദവികൾ അലംങ്കരിക്കുകയും, നിരവധി ഇന്ത്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും,കെ.എസ്.സേതുമാധന്റെ സംവിധാനത്തിൽ ചലച്ചിത്രമായി പുറത്തിറങ്ങുകയും, ചെയ്ത ആദ്യത്തെ നോവലായ "ജീവിക്കാൻ മറന്നുപോയ സ്ത്രീ" അടക്കം പല കൃതികൾ രചിക്കുകയും ചെയ്ത സാഹിത്യകാരൻ വെട്ടൂർ രാമൻ നായർ )

2011 - കൂഴൂർ നാരായണ മാരാർ - ( ഏഴ്‌ പതിറ്റാണ്ടോളം പൂരപറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന പഞ്ചവാദ്യ വിദ്വാനായിരുന്ന പദ്മഭൂഷൺ കൂഴൂർ നാരായണ മാരാർ )

2014 - ഡോ. തയ്യിൽ രാധാകൃഷ്ണൻ - ( മെഡിക്കൽ വിദ്യാഭ്യാസത്തിനു ശേഷം മുംബൈ ജസ്‌ലോക്, വാഡിയ ആസ്പത്രികളിൽ പ്രവർത്തിക്കുകയും, പാറ്റ്‌നയിൽ വാരികയിൽ റിപ്പോർട്ടറായും പ്രവർത്തിച്ച ടാഗോർ അവാർഡു നേടിയ ആദ്യ നോവലായ ‘ഷീൻ’ അടക്കം പല നോവലുകളും എഴുതിയ മലയാള സാഹിത്യകാരൻ ഡോ. തയ്യിൽ രാധാകൃഷ്ണൻ )

2015 - ആലപ്പി അയിഷാബീഗം - ( ഏഴുവയസ്സായപ്പോൾ കലാ രംഗത്തേക്ക് പ്രവേശിക്കുകയും, നൃത്തപരിപാടികളിലും മാപ്പിളകലാ വേദികളിലും പിന്നണി പാടി അരങ്ങേറുകയും, ബീവി അസുറ അഥവാ ധീരവനിത' എന്ന ആദ്യ കഥയോടെ മലയാള കഥാപ്രസംഗവേദിയിൽ ശ്രദ്ധിയ്ക്കപ്പെട്ട ഒരു കാഥിക ആകുകയും ചെയ്ത ആലപ്പി അയിഷാബീഗം )

1988 - ആൻ റാംസേ- ( അമേരിക്കൻ അഭിനേത്രി ആൻ റാംസേ (ജ. 1929)


മറ്റു പ്രത്യേകതകൾ

⭕ ഛാഡ്‌ സ്വാതന്ത്ര ദിനം

⭕ പാകിസ്ഥാൻ പതാക ദിനം


___________________________________


©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement