ദിവസവിശേഷം - ഓഗസ്റ്റ്‌ 14

ഇന്നത്തെ പ്രത്യേകതകൾ - 14-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 14, 1197 കർക്കടകം 29, 1444 ,മുഹറം 15, ഞായർ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 14 വർഷത്തിലെ 226 (അധിവർഷത്തിൽ 227)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

1880 - ജർമ്മനിയിലെ കൊളോണിലെ പ്രശസ്തമായ കൊളോൺ കത്തീഡ്രലിന്റെ നിർമ്മാണം പൂർത്തിയായി.

1885 – ജപ്പാന്റെ ആദ്യ പേറ്റന്റ് തുരുമ്പ് പ്രൂഫ് പെയിന്റിന്റെ ഉപജ്ഞാതാവിന് നൽകി.

1893 – മോട്ടോർ വാഹന രജിസ്ട്രേഷൻ അവതരിപ്പിക്കുന്ന ആദ്യത്തെ രാജ്യമായി ഫ്രാൻസ്.

1900 – ചൈനയിലെ രക്തരൂക്ഷിതമായ ബോക്‌സർ കലാപം അവസാനിപ്പിക്കാനുള്ള പ്രചാരണത്തിൽ എയ്റ്റ്-നേഷൻ അലയൻസ് ചൈനയിലെ ബെയ്ജിംഗിനെ കീഴടക്കി.

1935 – ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് സാമൂഹിക സുരക്ഷാ നിയമത്തിൽ ഒപ്പുവെച്ചു, വിരമിച്ചവർക്കായി ഒരു സർക്കാർ പെൻഷൻ സംവിധാനം സൃഷ്ടിച്ചു.

1941 – രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിലും ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റും യുദ്ധാനന്തര ലക്ഷ്യങ്ങൾ പ്രസ്‌താവിക്കുന്ന അറ്റ്‌ലാന്റിക് യുദ്ധ ചാർട്ടറിൽ ഒപ്പുവച്ചു.

1947 – പാകിസ്ഥാൻ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നു.

1971 – ബഹ്‌റൈൻ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1972 – കിഴക്കൻ ജർമ്മനിയിലെ കൊനിഗ്‌സ് വുസ്റ്റർഹൗസിന് സമീപം ഇല്യൂഷിൻ Il-62 വിമാനം തകർന്ന് 156 പേർ മരിച്ചു.

2005 – ഹെലിയോസ് എയർവേയ്‌സ് ഫ്ലൈറ്റ് 522, സൈപ്രസിലെ ലാർനാക്കയിൽ നിന്ന് ഏഥൻസ് വഴി ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്കുള്ള യാത്രാമധ്യേ ഗ്രീസിലെ ഗ്രാമാറ്റിക്കോക്ക് സമീപമുള്ള കുന്നുകളിൽ തകർന്നുവീണ് 121 യാത്രക്കാരും ജീവനക്കാരും മരിച്ചു.

2013 – മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പിന്തുണക്കുന്ന നൂറുകണക്കിന് പ്രകടനക്കാരെ സുരക്ഷാ സേന കൊല്ലുന്നതിനാൽ ഈജിപ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

2015 – ക്യൂബ-യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ അടച്ചിട്ട ക്യൂബയിലെ ഹവാനയിലുള്ള യുഎസ് എംബസി 54 വർഷത്തിനുശേഷം വീണ്ടും തുറക്കുന്നു.

2021 –  7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കുപടിഞ്ഞാറൻ ഹെയ്തിയിൽ ആഘാതമേറ്റു, 2,248 പേരെങ്കിലും കൊല്ലപ്പെടുകയും മാനുഷിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്‌തു.

1908 - ചരിത്രത്തിലെ ആദ്യ സൗന്ദര്യമൽസരം ഇംഗ്ലണ്ടിലെ ഫോക്സ്റ്റോണിൽ നടന്നു.

1981 - കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിതമായി.

2006 - ലെബനൻ യുദ്ധത്തിന്റെ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നു.

➡️ ദിനാചരണങ്ങൾ

⭕ _Pakistan Independence Day_

( പാകിസ്താൻ സ്വാതന്ത്ര്യദിനം )

https://www.daysoftheyear.com/days/pakistan-independence-day/

⭕ Social Security Day

https://www.daysoftheyear.com/days/social-security-day/

⭕ Tattoo Removal Day

https://www.daysoftheyear.com/days/tattoo-removal-day/

⭕ Garage Sale Day

https://www.daysoftheyear.com/days/garage-sale-day/

⭕ Creamsicle Day

https://www.daysoftheyear.com/days/creamsicle-day/

ജന്മദിനങ്ങൾ

1983 - സുനിധി ചൗഹാൻ - ( ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് സുനിധി ചൗഹാൻ. ന്യൂഡൽഹിയിൽ ജനിച്ചു.2000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുനിധി നാലാം വയസ്സു മുതൽ പാട്ട് പാടാൻ ആരംഭിച്ചു. ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരകയായാണ് സുനിധി രംഗത്തെത്തിയത് മേരി ആവാസ് സുനോ എന്ന ടെലിവിഷൻ സംഗീത പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സുനിധി ആ മത്സരത്തിൽ വിജയിക്കുകയും തുടർന്ന് ശാസ്ത്ര എന്ന ഹിന്ദി ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് കടക്കുകയും ചെയ്തു. )

1930 - മാർ ജോസഫ്‌ പൗവ്വത്തിൽ - ( ചങ്ങനാശേരി ആർച്ച്ബിഷപ്പ്‌ ആയിരുന്ന മാർ ജോസഫ്‌ പൗവ്വത്തിൽ )

1970 - ബി. ഉണ്ണികൃഷ്ണൻ - ( മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ബി. ഉണ്ണികൃഷ്ണൻ. ചലച്ചിത്രസംഘടനായ ഫെഫ്കയുടെ ജെനറൽ സെക്രട്ടറിയായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സ്മാർട്ട് സിറ്റി ,മാടമ്പി, ഐ.ജി, അവിരാമം (കേരള കഫെ) ,പ്രമാണി , ദി ത്രില്ലർ , ഗ്രാന്റ്മാസ്റ്റർ ,ഐ ലവ് മി ,മിസ്റ്റർ ഫ്രോഡ് ,വില്ലൻ ,ആറാട്ട്‌ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനും ആണ്‌ ബി ഉണ്ണിക്കൃഷ്ണൻ )

1923 - കുൽദീപ്‌ നയ്യർ - ( പ്രശസ്തനായ ഒരു ഇന്ത്യൻ പത്രപ്രവർത്തകനാണ്‌ കുൽദീപ് നയ്യർ . അദ്ദേഹത്തിന്റെ 'വരികൾക്കിടയിൽ' (Between The Lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എൺപതോളം അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിഛിരുന്നു.അവിഭക്ത ഇന്ത്യയിലെ സിയാൽകോട്ടിൽ (ഇപ്പോൾ പാകിസ്താനിൽ) ഒരു സിഖ് ഖത്രി കുടുംബത്തിൽ ജനനം. ഇന്ത്യാ വിഭജനത്തിനു ശേഷം ഗുർബക്ഷ് കുടുംബം ന്യൂ ഡെൽഹിയിലേക്ക് താമസം മാറ്റി. പത്രപ്രവർത്തകൻ , പത്രാധിപർ,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, രാജ്യസഭാംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം നയ്യർ കാഴ്ചവെച്ചിട്ടുണ്ട്. )

1970- സുധാറാണി- ( പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരമാണ് സുധാറാണി. ബെംഗളൂരുവിനടുത്തുള്ള മല്ലേശ്വരത്താണ് ജനിച്ചത്. ആദ്യത്തെ കണ്മണി യെന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ സുധാറാണി നിരവധി കന്നഡ, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. )

1984 - വി എസ്‌ സുരേഖ - ( മലയാളിയായ പ്രശസ്ത ഇന്ത്യൻ പോൾവോൾട്ട്‌ താരം വി എസ്‌ സുരേഖ )

1926 - എം കമലം - ( മുൻ വനിത കമ്മീഷൻ അധ്യക്ഷ, മുൻ എം എൽ എ , കെ പി സി സി സെക്രട്ടറി എന്നീ നിലകളിൽ അറിയപ്പെടുന്ന എം കമലം )

1969 - ട്രേസി കാൾവെൽ ഡയസൺ - ( ട്രേസി കാൾവെൽ ഡയസൺ ഒരു അമേരിക്കൻ രസതന്ത്രജ്ഞയും നാസ ബഹിരാകാശ സഞ്ചാരിയുമാണ്. കാൾവെൽ 2007 ആഗസ്റ്റിൽ സ്പേസ് ഷട്ടിൽ എൻഡവർ ഫ്ലൈറ്റ് എസ്.ടി.എസ് -118 മിഷൻ സ്പെഷ്യലിസ്റ്റും, 2010 ഏപ്രിൽ 4 നും 2010 സെപ്റ്റംബർ 25 നും ഇടയിൽ ഇന്റർനാഷണൽ ബഹിരാകാശ കേന്ദ്രത്തിലെ എക്സ്പെഡിഷൻ 24 ന്റെ ഭാഗവുമായിരുന്നു. മൂന്ന് സ്പേസ് വാക്കുകൾ ഡയസൺ പൂർത്തിയാക്കുകയും 22 മണിക്കൂറിൽ കൂടുതൽ സ്പേസ് വാഹനത്തിന് പുറത്തിറങ്ങി (എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി) തകരാറിലായ തണുപ്പിക്കൽ പമ്പ് മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്തു. )

1980 - പ്രബ്ജ്യോത്‌ സിംഗ്‌ - ( ഇന്ത്യൻ ഹോക്കി താരം 

ആയ പ്രബ്ജ്യോത്‌ സിംഗ്‌ )

1942 - ഷീഫെയ്‌ - ( ബ്ലാക്ക്‌ സ്നൊ, എ മംഗോളിയൻ ടേൽ തുടങ്ങിയ ശ്രദ്ദേയ ചിത്രങ്ങൾ സംവിധാനം ചെയ്ത ചൈനീസ്‌ സംവിധായകൻ ഷീഫെയ്‌ )

1966- ഹാലി ബെറി - ( ഹാലി ബെറി ഒരു അമേരിക്കൻ നടിയും മുൻ ഫാഷൻ മോഡലും സൗന്ദര്യ റാണിയുമാണ്. ഡൊറോത്തി ഡാൻഡ്രിഡ്ജിനെ അവതരിപ്പിച്ചതിന് എമ്മി, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും മോൺസ്റ്റേഴ്‌സ് ബോളിലെ അഭിനയത്തിന് 2001-ൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡും ബെറിക്ക് ലഭിച്ചിട്ടുണ്ട്, 2009-ലെ ആഫ്രിക്കൻ-അമേരിക്കൻ വംശജയായ ഒരേയൊരു വനിതയാണ് ഈ പുരസ്‌കാരം നേടിയത്. മികച്ച നടി. ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് അവർ, കൂടാതെ റെവ്‌ലോൺ വക്താവ് കൂടിയാണ്. അവളുടെ നിരവധി സിനിമകളുടെ നിർമ്മാണ മേഖലയിലും അവർ ഏർപ്പെട്ടിട്ടുണ്ട്.ഒരു നടിയാകുന്നതിന് മുമ്പ്, ബെറി നിരവധി സൗന്ദര്യമത്സരങ്ങളിൽ പ്രവേശിച്ചു, മിസ് യുഎസ്എയിൽ (1986) റണ്ണറപ്പായി ഫിനിഷ് ചെയ്തു, കൂടാതെ മിസ് യുഎസ്എ വേൾഡ് 1986 കിരീടം നേടി. 1991-ലെ ജംഗിൾ ഫീവറിലെ അഭിനയമായിരുന്നു അവളുടെ പ്രധാന ഫീച്ചർ ഫിലിം. ഇത് ദി ഫ്ലിന്റ്‌സ്റ്റോൺസ് (1994), ബൾവർത്ത് (1998), എക്‌സ്-മെൻ (2000), അതിന്റെ തുടർഭാഗങ്ങളിലും ഡൈ അനദർ ഡേ (2002) എന്ന ചിത്രത്തിലെ ബോണ്ട് ഗേൾ ജിൻക്‌സായി വേഷമിടുകയും ചെയ്തു. 2005-ൽ ക്യാറ്റ്‌വുമണിന് വേണ്ടി ഏറ്റവും മോശം നടിയായ റാസി അവാർഡും അവർ നേടുകയും അവാർഡ് വ്യക്തിപരമായി സ്വീകരിക്കുകയും ചെയ്തു. )

1974 - കിഷോർ - ( കിഷോർ കുമാർ ജി ,കിഷോർ  എന്ന പേരിൽ  അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടനാണ്.കന്നട, തമിഴ്‌, മലയാളം , തെലുഗു ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിൽ പുലി മുരുകൻ,തിരുവമ്പാടി തമ്പാൻ,അച്ചേ ദിൻ, മിഖായേൽ, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു . തമിഴിൽ പൊന്നിയിൻ ശെൽവൻ, വെണ്ണിലാ കബഡി കുഴു,നവരസ, സർപ്പാട്ടൈ പരമ്പര, മാര,തൂങ്ങാ വനം, കബാലി, നിശബ്ദം, വിസാരണൈ,ആരംഭം, ആടുകളം , വംശം, പൊർക്കാലം തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്‌. )

1910 - വി പി ശ്രീകണ്ഠപൊതുവാൾ - (85 വര്‍ഷം മുമ്പ്‌ അദ്വൈത വേദാന്തഗാന ഗ്രന്ഥമായ'മുക്തിസോപാനം" രചിച്ച സ്വാതന്ത്റ്യസമരസേനാനിയും,ആയുര്‍വേദ ആചാര്യനുമായിരുന്നു.)

1971 - പ്രമോദ്യ വിക്രമസിംഗെ - ( ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു പ്രമോദ്യ വിക്രമസിംഗെ എന്നറിയപ്പെടുന്ന ഗല്ലഗെ പ്രമൊദ്യ വിക്രമസിംഗെ . വലംകൈയ്യൻ ബാറ്റ്സ്മാനും വലംകൈയ്യൻ ഫാസ്റ്റ് ബൗളറുമായ ഇദ്ദേഹം ശ്രീലങ്കയ്ക്ക് വേണ്ടി 40 ടെസ്റ്റ് മത്സരങ്ങളും 134 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1996 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു വിക്രമസിംഗെ. )

1968 - പ്രവീൺ അമ്രെ - ( 1991 നും 1999 നും ഇടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് പ്രവീൺ കല്യാൺ ആംരെ . അദ്ദേഹം 11 ടെസ്റ്റ് മത്സരങ്ങളും 37 ഏകദിന മത്സരങ്ങളും കളിച്ചു. )

1987 - ചിരാഗ് ജാനി - ( തെലുങ്ക്, തമിഴ്, ഗുജറാത്തി, ഹിന്ദി ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഒരു ഇന്ത്യൻ നടനാണ് ചിരാഗ് ജാനി. രാജേഷ് ബബ്ബർ സംവിധാനം ചെയ്ത് ശ്യാമശിഷ് ഭട്ടാചാര്യ നിർമ്മിച്ച് വൈഷ്ണവി മഹന്തിനൊപ്പം സപ്‌നേ സുഹാനെ ലഡക്പാൻ കേ എന്ന ഹിന്ദി സീരിയലിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. നിരവധി സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പ്രശംസിക്കപ്പെട്ടു, കെ.വി. ആനന്ദ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറായ കാപ്പാനിൽ ചിരാഗ് വില്ലനായി പ്രത്യക്ഷപ്പെട്ടു. ജി എന്ന ഗുജറാത്തി സിനിമയിൽ അദ്ദേഹം അഭിനയിച്ചു. തമിഴിൽ അഞ്ജാൻ, കാപ്പാൻ,അകിലൻ, ഉൻ കാതൽ ഇരുന്താൽ, പാമ്പാട്ടം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്‌ )

1957- ജോണി ലിവർ - ( ഹിന്ദി സിനിമയിലെ പേരുകേട്ട ഒരു ഹാസ്യനടനാണ്‌ ജോണി ലിവർ .ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡ്-അപ്പ് ഹാസ്യനടന്മാരിൽ ഒരാളാണ് അദ്ദേഹം. )

1934 - ഏകലവ്യൻ -( ഒരു മലയാള സാഹിത്യകാരനാണ് ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ.എം. മാത്യു . പട്ടാള നോവലുകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. )

1921 - മുട്ടാണിശേരിൽ എം കോയക്കുട്ടി - ( കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ്‌ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി . ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുണ്ട്.1967ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഇദ്ദേഹം വാർദ്ധക്യത്തിലും കർമ്മനിരതനായിരുന്നു 2013 മെയ് 27 ന് അന്തരിച്ചു‌. )

1959 - മാജിക്‌ ജോൺസൺ - ( അമേരിക്കൻ ബാസ്കറ്റ്‌ ബോൾ താരം മാജിക്‌ ജോൺസൺ )

1867 - ജോൺ ഗാൾസ്‌വർത്തി - ( പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റും നാടകരചയിതാവും നോബൽ സമ്മാനജേതാവുമായിരുന്നു ജോൺ ഗാൾസ്‌വർത്തി.പതിനേഴ് നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഏതാനും കവിതകളും അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദ ഫോർസൈറ്റ് സാഗാ ആണ് പ്രധാനകൃതി. ഫോർസൈറ്റ് സാഗയുടെ അനന്തരഭാഗങ്ങളായി ഫോർസൈറ്റ് സാഗാ നോവൽത്രയത്തിൽ മോഡേൺ കോമഡി, എൻഡ് ഓഫ് ദ ചാപ്റ്റർ എന്നീ കൃതികളും രചിച്ചു.പക്ഷേ അവയൊന്നും ആദ്യഭാഗത്തിന്റെ മഹിമയ്ക്കൊപ്പം എത്തിയില്ല.1932ൽ ഗാൾസ്‌വർത്തി സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടി.)

1886 - ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ - ( ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ യു.എസ്. ഭൗതികശാസ്ത്രജ്ഞനായിരുന്നു. യുറേനിയം-235 എന്ന മൂലകം കണ്ടുപിടിച്ചതും മാസ്സ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം ആദ്യമായി നിർമിച്ചതും ഇദ്ദേഹമാണ്. ഡെം‌പ്‌സ്റ്റെർ 1886 ഓഗസ്റ്റ് 14-ന് ടൊറന്റോയിൽ ജനിച്ചു. ഷിക്കാഗോ സർവ്വകലാശാലയിൽനിന്ന് 1916-ൽ ഡോക്ടറേറ്റ് നേടി. തുടർന്ന് അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.മാസ്സ് സ്പെക്ട്രോമീറ്റർ

ഡെംപ്‌സ്റ്റെർ വികസിപ്പിച്ചെടുത്ത മാസ്സ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് ഒരു സാമ്പിൾ പദാർഥത്തിൽ അടങ്ങിയിട്ടുള്ള വ്യത്യസ്ത അണുകേന്ദ്രങ്ങളുടെ അളവുകൾ തിട്ടപ്പെടുത്താൻ കഴിയുന്നു. വസ്തുക്കളുടെ രാസഘടന അപഗ്രഥിക്കുന്നതിനും ഒരു മൂലകത്തിന്റെ വ്യത്യസ്ത സമസ്ഥാനികങ്ങളുടെ താരതമ്യ അളവു നിർണയിക്കുന്നതിനും മാസ്സ് സ്പെക്ട്രോമീറ്റർ ഉപയോഗപ്പെടുത്തുന്നുണ്ട്. യുറേനിയം മൂലകത്തിൽ, U-238 നോടൊപ്പം ആയിരത്തിന് ഏഴ് എന്ന തോതിൽ U-235 എന്ന സമസ്ഥാനികം കൂടി അടങ്ങിയിരിക്കുന്നതായി 1935-ൽ ഡെംപ്‌സ്റ്റെർ കണ്ടെത്തി. U-235 ഉപയോഗപ്പെടുത്തി ശൃംഖലാ പ്രതിപ്രവർത്തനം നിലനിറുത്തിക്കൊണ്ട് അറ്റോമിക ഫിഷൻ പ്രക്രിയയിലൂടെ വളരെ ഉയർന്ന അളവിൽ ഊർജം പുറപ്പെടുവിക്കാൻ കഴിയുമെന്ന് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞൻ പ്രവചിച്ചു. ഇതോടെ അണുബോംബിന്റെ നിർമിതിക്ക് U-235 ഉപയോഗിക്കപ്പെട്ടു. )

ചരമവാർഷികങ്ങൾ

2011 - ഷമ്മി കപൂർ - ( 

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു ഷമ്മി കപൂർ 1950 - 60 കാലഘട്ടത്തെ മുൻ നിര നായകനായിരുന്നു ഷമ്മി കപൂർ. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായത് ഷമ്മി കപൂറിനാണ്.1953-ൽ പുറത്തിറങ്ങിയ ജീവൻ ജ്യോതി എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2006-ൽ പുറത്തിറങ്ങിയ സാൻവിച്ചാണ് ഷമ്മി കപൂറിന്റെ അവസാന ചലച്ചിത്രം. . 1994 - ൽ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന മലയാളചലച്ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. )

2012 - വിലാസ്‌റാവു ദേശ്മുഖ്‌- ( മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആയ വിലാസ്‌റാവു ദേശ്മുഖ്‌ )

2010 - ആബി ലിങ്കൺ - ( പ്രസിദ്ധ ജാസ് സംഗീതജ്ഞയും ഗായികയും നടിയുമായിരുന്നു ആബി ലിങ്കൺ.അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന ആബി അറുപതുവർഷത്തോളംസംഗീത രംഗത്തും പൊതുരംഗത്തും സക്രിയമായിരുന്നു.1950-ൽ 'ആബി ലിങ്കൺസ് അഫയർ... എ സ്റ്റോറി ഓഫ് എ ഗേൾ ഇൻ ലൗ' വിലൂടെയാണ് സംഗീത ജീവിതം ആരംഭിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സംഗീത പരിപാടികൾ നടത്തിയിരുന്നു.1968-ൽ ഫോർ ലൗ ഓഫ് ഐവി എന്ന സിനിമയിൽ സിഡ്‌നി പോയ്റ്ററിന്റെ നായികയായി അഭിനയിച്ച ആബിക്ക് ഗോൾഡൻഗ്ലോബ് നോമിനേഷൻ ലഭിച്ചു.1960-ൽ ജാസ് സംഗീതജ്ഞനായ മാക്‌സ് റോബിനെ വിവാഹം കഴിച്ചെങ്കിലും പത്തുവർഷങ്ങൾക്കുശേഷം വിവാഹമോചിതയായി. പിന്നീട് പൗരാവകാശ പ്രസ്ഥാനങ്ങളിൽ സക്രിയമായി. )

1998- വെള്ളംകുളം പി ജി പിള്ള - ( നോവലിസ്റ്റ്‌ ആയിരുന്ന വെള്ളംകുളം പി ജി പിള്ള )

1963 - ശൈഖ്‌ മുഹമ്മദ്‌ നിസാർ - ( സ്വാതന്ത്രത്തിന്‌ മുമ്പ്‌ ഇന്ത്യക്കായി ക്രിക്കറ്റ്‌ കളിച്ചു. ഫാസ്റ്റ്‌ ബൗളർ ആയിരുന്നു)

1984 - കെ ഡി യാദവ്‌ - (സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌ മെഡൽ ജേതാവായ ഗുസ്തി താരം. പോക്കറ്റ്‌ ഹെർക്കുലിസ്‌ എന്ന് അറിയപ്പെടുന്നു )

330 ബി സി - കിദ്ദിനു - ( ബാബിലോണിയൻ ജ്യോതിശാസ്തഞ്ജൻ, ബാബിലോണിയൻ ജ്യോതിശാസ്ത്രജ്ഞൻ.സ്ട്രോബോയും പ്ലിനിയും കിദ്ദിനുവിനെപ്പറ്റി സൂചനകൾ നൽകുന്നുണ്ട്.ബാബിലോണിയൻ നഗരമായ സിപ്പറിലെ ജ്യോതിശാസ്ത്ര വിദ്യാലയത്തിന്റെ തലവനായിരുന്നു കിദ്ദിനു.വിഷുവങ്ങളുടെ അയനചലനത്തിനു ഒരു രൂപരേഖയുണ്ടാക്കിക്കൊണ്ട് കൂടുതൽ കൃത്യമായ ഒരു പദ്ധതിക്ക് ഹിപ്പാർക്കസിന് വഴി തുറന്നു കൊടുത്തത് കിദ്ദിനു ആണ്.ചന്ദ്രനും മറ്റു ഗ്രഹങ്ങൾക്കും സ്ഥിര പ്രവേഗമാണെന്ന പൊതുധാരണ അദ്ദേഹം തിരുത്തി.അവയുടെ ചലനം അസ്ഥിരമാണെന്ന് പ്രസ്താവിക്കുകയും അതു കണ്ടുപിടിക്കനുള്ള സങ്കീർണ്ണമായ രീതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഇതിലൂടെ കൃത്യമായ ചലനം കണ്ടെത്തുന്നതിന്റെ അടുത്തുവരെ എത്താൻ അദ്ദേഹത്തിനു സാധിച്ചു. )

1819 - എറിക്‌ അകാരിയസ്‌ - ( സ്വീഡൻകാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു.അദ്ദേഹമാണ് ലൈക്കനുകളെ തരംതിരിക്കാനായി ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ. അദ്ദേഹത്തെ "ലൈക്കൻപഠനത്തിന്റെ പിതാവ്" എന്നാണദ്ദേഹം അറിയപ്പെടുന്നത്. കാൾ ലിന്നേയസിന്റെ അവസാന ശിഷ്യനായിരുന്നു അച്ചാരിയസ്. )

1984 - ജോൺ ബോയ്ട്ടൻ പ്രിസ്റ്റ്‌ലി - ( ഇംഗ്ലീഷ്‌ നോവലിസ്റ്റ്‌, നാടകകൃത്ത്‌, തിരക്കഥാകൃത്ത്‌, സാമൂഹ്യ വിമർശകൻ ജോൺ ബോയ്ട്ടൻ പ്രിസ്റ്റ്‌ലി )

1956 - ബെർട്ടോൾഫ്‌ ബ്രെഹ്ത്‌ - ( വിഖ്യാതനായ ജർമ്മൻ നാടകകൃത്തും സംവിധായകനും കവിയും ആണ്‌ ബെർടോൾഡ് ബ്രെഹ്ത്.എപ്പിക് തിയേറ്റർ എന്ന ആശയം ഇദ്ദേഹത്തിന്റെയാണ്‌. 

2012 - സ്വീറ്റോസർ ഗ്ലിഗോറിച്ചിൻ - (1950-60 കാലത്തെ പ്രശസ്ത ചെസ്‌ ഗ്രാൻഡ്മാസ്റ്റർ, യുഗോസ്ലാവിയൻ സെർബ്‌ വംശജൻ)

മറ്റു പ്രത്യേകതകൾ

⭕ പാകിസ്താൻ സ്വാതന്ത്ര്യദിനം

__________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement