ദിവസവിശേഷം - ഓഗസ്റ്റ്‌ 10

ഇന്നത്തെ പ്രത്യേകതകൾ - 10-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 10, 1197 കർക്കടകം 25, 1444 മുഹറം 11, ബുധൻ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 10 വർഷത്തിലെ 222 (അധിവർഷത്തിൽ 223)-ആം ദിനമാണ്.


ചരിത്രസംഭവങ്ങൾ

654 – മാർട്ടിനസ് ഒന്നാമന്റെ പിൻഗാമിയായി യൂജിൻ ഒന്നാമൻ മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു.

1519 – ഫെർഡിനാൻഡ് മഗല്ലന്റെ അഞ്ച് കപ്പലുകൾ സെവില്ലെയിൽ നിന്ന് ലോകം ചുറ്റാൻ പുറപ്പെട്ടു. പര്യടനത്തിനിടെ ഫിലിപ്പീൻസിൽ വച്ച്‌ മഗല്ലന്റെ മരണശേഷം ബാസ്‌ക് സെക്കൻഡ്-ഇൻ-കമാൻഡ് ജുവാൻ സെബാസ്റ്റ്യൻ എൽക്കാനോ പര്യവേഷണം പൂർത്തിയാക്കും.

1776 - അമേരിക്കൻ വിപ്ലവം: അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വാർത്ത ലണ്ടണിലെത്തുന്നു.

1792 - ഫ്രഞ്ച് വിപ്ലവം: ത്വിലെരിയെസ് കൊട്ടാര ആക്രമണം. ഫ്രാൻസിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്യുന്നു.

1809 - ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ സ്പെയിനിൽനിന്നു സ്വാതന്ത്ര്യ പ്രഖ്യാപിക്കുന്നു.

1821 - മിസ്സോറിയെ അമേരിക്കൻ ഐക്യനാടുകളിലെ 24ആമത്തെ സംസ്ഥാനമായി അംഗീകരിക്കുന്നു.

1913 - രണ്ടാം ബാൽക്കൻ യുദ്ധം അവസാനിക്കുന്നു: ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബുക്കാറസ്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നു.

1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സേന ഗ്വാമിലുള്ള അവസാന ജാപ്പനീസ് സേനയെയും തുരത്തുന്നു.

1990 - മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു.

2000 - www.ibiblio.org എന്ന സൈറ്റിലെ കൗണ്ടർ പ്രകാരം ലോകജനസംഖ്യ 6 ബില്യൺ കടക്കുന്നു.

2003 - റഷ്യൻ ബഹിരാകാശഗവേഷകനായ യുറി ഇവാനോവിച്ച് മലെൻചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി

1741 - തിരുവിതാംകൂറിലെ മാർത്താണ്ട വർമ്മ രാജാവ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കൊളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തി, 

1809 – ഇപ്പോൾ ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.  

1897 – ജർമ്മൻ രസതന്ത്രജ്ഞൻ ഫെലിക്സ് ഹോഫ്മാൻ അസെറ്റൈൽസാലിസിലിക് ആസിഡ് (ആസ്പിരിൻ) സമന്വയിപ്പിക്കുന്നതിനുള്ള ഒരു മെച്ചപ്പെട്ട മാർഗം കണ്ടെത്തി.

1998 – HRH രാജകുമാരൻ അൽ-മുഹ്തദീ ബില്ലയെ ഒരു രാജകീയ പ്രഖ്യാപനത്തോടെ ബ്രൂണെയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചു.

2001 – സ്‌പേസ് ഷട്ടിൽ പ്രോഗ്രാം: എക്‌സ്‌പെഡിഷൻ 2-ന്റെ ക്രൂവിന് പകരമായി എക്‌സ്‌പെഡിഷൻ 3 ന്റെ ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട് എസ്‌ടിഎസ്-105 ൽ  സ്‌പേസ് ഷട്ടിൽ ഡിസ്‌കവറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചു.


➡️ ദിനാചരണങ്ങൾ

⭕ ഇന്ന് അന്താരാഷ്ട്ര ജൈവ ഡീസൽ ദിനം

⭕ Lion Day

https://www.daysoftheyear.com/days/lion-day/

⭕ World Calligraphy Day

https://www.daysoftheyear.com/days/world-calligraphy-day/

⭕ Lazy Day

https://www.daysoftheyear.com/days/lazy-day/

⭕ Vlogging Day

https://www.daysoftheyear.com/days/vlogging-day/

⭕ Skyscraper Appreciation Day

https://www.daysoftheyear.com/days/skyscraper-appreciation-day/


ജന്മദിനങ്ങൾ

1951 - ഹുവാൻ കാർലോസ്‌ സാന്റോസ്‌ - ( രാജ്യത്ത്‌ ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ നടത്തിയ നീക്കത്തിന്‌ 2016 ലെ നോബൽ സമ്മാനം ലഭിച്ച ഹുവാൻ കാർലോസ്‌ സാന്റോസ്‌ )

1986 - സൗരവ്‌ ഘോഷാൽ - ( ലോക സ്ക്വാഷ്‌ ചാമ്പ്യൻഷിപ്ല്, 15 ആം സ്ഥാനത്ത്‌ എത്തിയ ഇന്ത്യക്കാരൻ സൗരവ്‌ ഘോഷാൽ )

1975 - ഹേമന്ദ്‌ സോറൻ - ( ജാർക്ഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ജെ എം എം നേതാവ്‌ ഹേമന്ദ്‌ സോറൻ )

1860 - പണ്ഡിറ്റ് വിഷ്ണുനാരായൺ ഭട്ഖണ്ഡെ - ( ഇന്ത്യൻ സംഗീതജ്ഞനായ പണ്ഡിറ്റ് വിഷ്ണുനാരായൺ ഭട്ഖണ്ഡെ )

1923 - പി.കെ. ചാത്തൻ - ( പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള ഖാദി ഗ്രാമീണ വ്യവസായ ബോർഡ് ചെയർമാൻ, കേരള പുലയർ മഹാസഭയുടെ പ്രസിഡന്റ്,ഒന്നാം കേരള നിയമ സഭയിലെ തദ്ദേശസ്വയംഭരണം, പിന്നോക്ക വികസനം എന്നീ വകുപ്പുകളുടെ മന്ത്രി, ഒന്നും, നാലും, അഞ്ചും കേരളാ നിയമസഭകളിലെ ഒരംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച ഒരു കമ്മ്യുണിസ്റ്റ് നേതാവായിരുന്ന ചാത്തൻ മാസ്റ്റർ എന്ന പി.കെ. ചാത്തൻ )

1928 - പി. അയ്യനേത്ത്‌ - ( അദ്ധ്യാപകൻ, പത്രാധിപൻ, സർക്കാർ ഉദ്യോഗസ്ഥൻ ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ അസിസ്റ്റന്റ് ഡയറക്ടർ എന്നിനിലകളിൽ സേവനമനുഷ്ഠിക്കുകയും നോവൽ,കഥ,നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായിരുന്ന പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്ത്‌ )

1937 - മയിലമ്മ - ( സ്കൂൾ വിദ്യാഭ്യാസം പോലുമില്ലെങ്കിലും കോക്കകോള വിരുദ്ധ സമിതി സ്ഥാപിക്കുകയും, പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനി ക്കെതിരെ സമരം നയിക്കുകയും ചെയ്ത ആദിവാസി സ്ത്രീ മയിലമ്മ )

2005 - പ്രജ്ഞാനന്ദ രമേഷ്ബാബു - ( ചെസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്‌ മാസ്റ്റർ ആണ് ഇന്ത്യക്കാരനായ പ്രഗ്നാനന്ദ രമേഷ്ബാബു. 2005 ആഗസ്റ്റ്‌ 10 ന് ചെന്നൈയിലാണ് പ്രഗ്നാനന്ദ ജനിച്ചത്‌. 2018 ജൂലൈയിൽ ഗ്രാൻഡ്‌ മാസ്റ്റർ പദവി ലഭിക്കുമ്പോൾ പ്രഗ്നാനന്ദയ്ക്ക് 12 വയസ്സും 10 മാസവും 13 ദിവസുമായിരിന്നു പ്രായം. )

1894 - വി.വി.ഗിരി - ( ഉത്തർ പ്രദേശ് (1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും, മൈസൂരിന്റെയും‍ (1965-1967) ഗവർണർ ആയും , ആക്ടിംഗ് പ്രസിഡന്റ്‌ ആയും പിന്നീട് 

സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആകുകയും ചെയ്ത വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി )

1963 - ഫൂലൻ ദേവി - ( മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട് പാർമെന്റ് അംഗവുമായി പ്രവർത്തിച്ച ഫൂലൻ ദേവി ) 

1947 - അൻവർ ഇബ്രാഹിം - ( മുൻ മലേഷ്യൻ ഉപ പ്രധാനമന്ത്രി, ജയിലിൽ ആയിരുന്നു,അടുത്ത കാലത്ത്‌ ജയിൽ മോചിതനായി, ഭാര്യയാണ്‌ ഇപ്പോഴത്തെ ഉപപ്രധാനമന്ത്രി)

1902 - ആർനേ ടെസാലിയസ്‌ - ( ഇലക്ട്രോഫോറെസിസ്, ക്രോമറ്റോഗ്രാഫി, വിശ്ലേഷണ പ്രക്രിയകളിലൂടെ പ്രോട്ടീൻ മിശ്രിതങ്ങളുടെ, വിശേഷിച്ചും രക്തത്തിലെ പ്രോട്ടീനുകളുടെ, സങ്കീർണസ്വഭാവം വിശദമാക്കിയതിനും ശുദ്ധമായ അവസ്ഥയിൽ വേർതിരിക്കുന്നതിനായി നടത്തിയ പഠനങ്ങൾക്ക്1948-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്ന ആർനേ ടെസാലിയസ്‌ )

1930 - വാൾട്ടർ കോമറേക് - ( ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റു ഭരണകൂടത്തെ താഴെയിറക്കിയ 1989ലെ വെൽവെറ്റ് വിപ്ലവത്തിന്റെ നായകനും, അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും, രാഷ്ട്രീയ നേതാവും, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന വാൾട്ടർ കോമറേക് )


ചരമവാർഷികങ്ങൾ

2016 ശശിശങ്കർ - ( നാരായം, മിസ്റ്റർ ബട്‌ലർ, പുന്നാരം, മന്ത്രമോതിരം, ഗുരുശിഷ്യൻ, കുഞ്ഞിക്കൂനൻ, സർക്കാർ ദാദ, ഉത്രം നക്ഷത്രം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശശിശങ്കർ.. സൂര്യയെ നായകനാക്കി കുഞ്ഞിക്കൂനന്റെ തമിഴ് പതിപ്പായ പേരഴഗൻ, പഗഡൈ പഗഡൈ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993-ൽ പുറത്തിറങ്ങിയ നാരായത്തിന് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്. )

1986 - കെ.സി. ജോർജ്ജ്‌- ( കേരള നിയമസഭയിലൽ ആദ്യമായി ഭക്ഷ്യവകുപ്പും, വനം വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന കെ.സി. ജോർജ്ജ്‌ )

1989 - ടി.കെ. വർഗീസ് വൈദ്യൻ - ( കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുന്നപ്ര-വയലാർ സമരത്തിന്റെയും ഗതിവിഗതികൾ നിയന്ത്രിക്കുകയും, പിൽക്കാലത്ത് എസ്.എ. ഡാങ്കെയുടെ എ.ഐ.സി.പി., മൊഹത് സെന്നിന്റെ യു.സി.പി.ഐ. തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുകയും ചെയ്ത ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവായ ടി.കെ. വർഗീസ് വൈദ്യൻ )

1986 - ഏ.എസ്.വൈദ്യ - ( ഇന്ത്യൻ കരസേനയുടെ പതിമൂന്നാമത്തെ മേധാവിയായിരുന്നു ജനറൽ അരുൺ ശ്രീധർ വൈദ്യ എന്ന ഏ.എസ്.വൈദ്യ )

1994 - കലാമണ്ഡലം തിരൂർ നമ്പീശൻ - ( കേരളത്തിന്റെ തനതു സംഗീത പദ്ധതികളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്നതും, അഭിനയ സംഗീതം,ഭാവ സംഗീതം എന്നീ നിലകലിൽ ശ്രദ്ധേയമായ കഥകളി സംഗീത ആലാപനത്തിലൂടെ കലാസ്നേഹികളുടെ ആരാധനക്കു പാ‍ത്രമായ ഒരു കഥകളി ഗായകനായ കലാമണ്ഡലം തിരൂർ നമ്പീശൻ )

1998 - പ്രേംജി- ( സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനാകുകയും, അക്കാലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തിക മാക്കിക്കൊണ്ട് കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്യുകയും, വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് എത്തുകയും, പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് , കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ തുടങ്ങിയ നാടകങ്ങളിലും, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തുകയും, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിൽ അഭിനയിക്കുകയും, കവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും തനതായ സംഭാവന നൽകുകയും ചെയ്ത പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്‌ )

2004 - കെ.പി. ബ്രഹ്മാനന്ദൻ - ( കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രo ആലപിച്ചെങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ പാടി ശ്രദ്ധേയനായ പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ )

2011 - തമ്പി കാക്കനാടൻ -( സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരന്‍ കാക്കനാടന്റെ സഹോദരനും ആയിരുന്ന തമ്പി കാക്കനാടൻ )

2011 - പി.സി. അലക്സാണ്ടർ -( ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും, ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ ആയും,തമിഴ്നാട് ഗവർണറായും മഹാരാഷ്ട്ര ഗവർണറായും രാജ്യസഭയിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ സ്വതന്ത്രനായി പ്രതിനിധീകരിക്കുകയും ചെയ്ത പി.സി. അലക്സാണ്ടർ )

1999 -ബലദേവ് ഉപാദ്ധ്യായ - ( ഹിന്ദി സംസ്കൃത സ്കോളറും, സാഹിത്യകാരനും ഇതിഹാസകാരനും, നിരൂപകനും ആയിരുന്ന ബലദേവ് ഉപാദ്ധ്യായ ) 

1945 - റോബർട്ട്‌ ഗൊദാർദ്‌ -( ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ച റോക്കറ്റുകളുടെ പിതാവ് റോബർട്ട്‌ ഗൊദാർദ്‌ )

1980 - ആഗാ മൊഹമ്മദ് യാഹ്യാ ഖാൻ - ( മുൻ കരസേനാ മേധാവിയും,1969 മുതൽ 1971 വരെ പാകിസ്താൻ ഭരിച്ചിരുന്ന സൈനിക സ്വേച്ഛാധിപതിയും പാകിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ടും ആയിരുന്ന ജനറൽ ആഗാ മൊഹമ്മദ് യാഹ്യാ ഖാൻ )


മറ്റു പ്രത്യേകതകൾ

⭕ ഇന്തൊനേഷ്യ - ദേശീയ വൃദ്ധ സൈനിക ദിനം

⭕ ഇക്വഡോറിന്റെ സ്വാതന്ത്യദിനം.

___________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement