ദിവസവിശേഷം - ഓഗസ്റ്റ്‌ 20

ഇന്നത്തെ പ്രത്യേകതകൾ - 20-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 20, 1198 ചിങ്ങം 04, 1444 മുഹറം 21, ശനി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 20 വർഷത്തിലെ 232 (അധിവർഷത്തിൽ 233)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

AD 14 – അന്തരിച്ച റോമൻ ചക്രവർത്തി അഗസ്റ്റസിന്റെ മാതൃമകനായ അഗ്രിപ്പാ പോസ്‌റ്റൂമസിനെ അദ്ദേഹത്തിന്റെ കാവൽക്കാർ നിഗൂഢമായി വധിച്ചു.

636 – യാർമൂക്ക് യുദ്ധം:  ഖാലിദ് ഇബ്‌ൻ അൽ-വാലിദിന്റെ നേതൃത്വത്തിലുള്ള അറബ് സേന  ബൈസന്റൈൻ സാമ്രാജ്യത്തിൽ നിന്ന് അകലെ ലെവന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു, അതിൽ ഇന്നത്തെ സിറിയ, ലെബനൻ, ജോർദാൻ, ഇസ്രായേൽ, പാലസ്തീൻ , ലെബനൻ യൂഫ്രട്ടീസ്‌ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു.ഇത് മുസ്ലിം വിജയങ്ങളുടെ ആദ്യത്തെ വലിയ തരംഗവും അറേബ്യക്ക് പുറത്ത് ഇസ്‌ലാമിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റവും അടയാളപ്പെടുത്തുന്നു.

1191 – ഇംഗ്ലണ്ടിലെ റിച്ചാർഡ് ഒന്നാമൻ അയ്യാദിയിൽ കൂട്ടക്കൊലക്ക് തുടക്കമിട്ടു, 2,600–3,000 മുസ്‌ലിം ബന്ദികളെ കൊന്നു.

1858 – ചാൾസ് ഡാർവിൻ ആൽഫ്രഡ് റസ്സൽ വാലസിന്റെ അതേ സിദ്ധാന്തത്തോടൊപ്പം ലണ്ടൻ ലിനിയൻ സൊസൈറ്റി ഓഫ് ലണ്ടൻ പ്രൊസീഡിംഗ്‌സ് ജേണലിൽ പ്രകൃതി തിരഞ്ഞെടുപ്പിലൂടെ പരിണാമ സിദ്ധാന്തം ആദ്യമായി പ്രസിദ്ധീകരിച്ചു.

1866 – പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ അമേരിക്കൻ ആഭ്യന്തരയുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.

1920 – ആദ്യ വാണിജ്യ റേഡിയോ സ്റ്റേഷൻ, 8MK (ഇപ്പോൾ WWJ), ഡിട്രോയിറ്റിൽ പ്രവർത്തനം ആരംഭിച്ചു.

1921 - മലബാർ കലാപം ആരംഭിച്ചു.

1926 – ജപ്പാന്റെ പബ്ലിക് ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി, നിപ്പോൺ ഹോസോ ക്യോകായ് (NHK) സ്ഥാപിതമായി.

1940 – മെക്‌സിക്കോ സിറ്റിയിൽ, നാടുകടത്തപ്പെട്ട റഷ്യൻ വിപ്ലവകാരി ലിയോൺ ട്രോട്‌സ്‌കിയെ , റമോൺ മെർകാഡർ ഐസ് കോടാലി കൊണ്ട് മാരകമായി ആക്രമിച്ചു. അടുത്ത ദിവസം ട്രോട്‌സ്‌കി മരിക്കുകയും ചെയ്തു.

 1940 – രണ്ടാം ലോകമഹായുദ്ധം: ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ  തന്റെ പ്രസിദ്ധമായ ഈ വാചകങ്ങൾ ഉൾക്കൊള്ളുന്ന 'Never was so much owed by so many to so few". എന്ന യുദ്ധകാലത്തെ പ്രസംഗങ്ങളിൽ നാലാമത്തേത് ചെയ്യുന്നു, 

1944 – രണ്ടാം ലോകമഹായുദ്ധം: റൊമാനിയ യുദ്ധം , സോവിയറ്റ് യൂണിയന്റെ ആക്രമണത്തോടെ ആരംഭിക്കുന്നു.

1948 – ന്യൂയോർക്കിലെ സോവിയറ്റ് കോൺസൽ ജനറൽ, ജേക്കബ് എം.ലോമാക്കിനെ  കസെൻകിന കേസ് കാരണം അമേരിക്കൻ പുറത്താക്കി.

1960 – സെനഗൽ മാലി ഫെഡറേഷനിൽ നിന്ന് പിരിഞ്ഞു, അതിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1962 – ലോകത്തിലെ ആദ്യത്തെ ആണവശക്തി സിവിലിയൻ യു എസ്‌ കപ്പലായ എൻഎസ് സവന്ന അതിന്റെ കന്നിയാത്ര ആരംഭിക്കുന്നു.

1968 – ശീതയുദ്ധം: വാർസോ ഉടമ്പടി സേന ചെക്കോസ്ലോവാക്യയെ ആക്രമിച്ച് പ്രാഗ് വസന്തത്തെ തകർത്തു. അൽബേനിയയും റൊമാനിയയും മാത്രമാണ് പങ്കെടുക്കാൻ വിസമ്മതിക്കുന്നത്.

1975 – വൈക്കിംഗ് പ്രോഗ്രാം: നാസ  ചൊവ്വയിലേക്ക് വൈക്കിംഗ് 1 പ്ലാനറ്ററി പ്രോബ് വിക്ഷേപിച്ചു.

1977 – വോയേജർ പ്രോഗ്രാം: നാസ വോയേജർ 2 പേടകം വിക്ഷേപിച്ചു.

1986 – ഒക്ലഹോമയിലെ എഡ്മണ്ടിൽ, യു.എസ്. തപാൽ  ജീവനക്കാരനായ പാട്രിക് ഷെറിൽ തന്റെ 14 സഹപ്രവർത്തകരെ വെടിവെച്ച് കൊന്നശേഷം ആത്മഹത്യ ചെയ്‌തു.

1988 – ഇറാൻ-ഇറാഖ് യുദ്ധം: ഏകദേശം എട്ട് വർഷത്തെ യുദ്ധത്തിന് ശേഷം ഒരു വെടിനിർത്തൽ അംഗീകരിക്കപ്പെട്ടു.

1991 – സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടൽ, ഓഗസ്‌റ്റ് അട്ടിമറി: പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിനെ അട്ടിമറിക്കാൻ ഉള്ള ലക്ഷ്യത്തോടെ സോവിയറ്റ് യൂണിയന്റെ പാർലമെന്റ് മന്ദിരത്തിനു പുറത്ത് 100,000-ത്തിലധികം ആളുകൾ റാലി നടത്തി.

 1991 – എസ്റ്റോണിയ,സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിൽ നിന്ന് സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു തീരുമാനം പുറപ്പെടുവിക്കുന്നു.

 1992 – ഇന്ത്യയിൽ, മെയ്‌തേയ് ഭാഷ (മണിപ്പൂരി ഭാഷ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നു) ഷെഡ്യൂൾ ചെയ്‌ത ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക ഭാഷകളിൽ ഒന്നാക്കി.

1993 –ഇസ്രയേൽ - പാലസ്തീൻ പ്രശ്നം ;നോർവേയിലെ രഹസ്യ ചർച്ചകൾക്ക് ശേഷം, ഓസ്ലോ ഉടമ്പടികൾ ഒപ്പുവച്ചു, തുടർന്ന് അടുത്ത മാസം വാഷിംഗ്ടൺ ഡിസിയിൽ ഒരു പൊതു ചടങ്ങു നടക്കും.

1995 – ഫിറോസാബാദ് റെയിൽവേ ദുരന്തം ഇന്ത്യയിലെ ഫിറോസാബാദിൽ 358 പേർ മരിച്ചു.

2006 – ശ്രീലങ്കൻ ആഭ്യന്തരയുദ്ധം: ശ്രീലങ്കൻ തമിഴ് രാഷ്ട്രീയക്കാരനും മുൻ എംപിയുമായ എസ്. ശിവമഹാരാജ തെല്ലിപ്പളൈയിലെ വീട്ടിൽ വെടിയേറ്റു മരിച്ചു.

2020 – ജോ ബൈഡൻ 2020 ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ 2020 ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനേഷനായി തന്റെ സ്വീകാര്യത പ്രസംഗം നടത്തുന്നു.

2020 - മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന്‌ ധ്യാൻ ചന്ദ്‌ പുരസ്കാരം ലഭിച്ചു.

2021 - മലബാർ കലാപത്തിന്‌ ഇന്ന് നൂറു വയസ്‌ പൂർത്തിയായി.

➡️ ദിനാചരണങ്ങൾ

⭕ ദേശീയ സദ്ഭാവന ദിനം

⭕ ഇന്ന് ഭാരതീയ അക്ഷയ ഊർജ്ജ ദിനം

⭕ World Mosquito Day

 ( ലോക കൊതുക്‌ ദിനം )

https://www.daysoftheyear.com/days/world-mosquito-day/

⭕ World Honey Bee Day

https://www.daysoftheyear.com/days/world-honey-bee-day/

⭕ International Homeless Animals Day

https://www.daysoftheyear.com/days/homeless-animals-day/

⭕ Mens Grooming Day

https://www.daysoftheyear.com/days/mens-grooming-day/

⭕ International Day Of Medical Transporters

https://www.daysoftheyear.com/days/international-day-of-medical-transporters/

ജനനം

1976 - രൺദീപ് ഹൂഡ - ( ഒരു ഇന്ത്യൻ നടനും കുതിരസവാരിക്കാരനുമാണ് രൺദീപ് ഹൂഡ. ഹിന്ദി ചലച്ചിത്രമേഖലയിലെ പ്രവർത്തനത്തിന് പേരുകേട്ട അദ്ദേഹം രണ്ട് സ്റ്റാർഡസ്റ്റ് അവാർഡുകൾ, ഫിലിംഫെയർ, ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡുകൾ എന്നിവയ്ക്ക് ഓരോ നോമിനേഷനും ലഭിച്ചിട്ടുണ്ട്.മീരാ നായരുടെ മൺസൂൺ വെഡിംഗ് (2001) എന്ന ചിത്രത്തിലൂടെയാണ് ഹൂഡ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. , ഡി , കർമ്മ ഹോളി ,വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ ,രംഗ്‌ റസിയ, മർഡർ, ജിസം, ജന്നത്ത്‌,ബോംബെ റ്റാക്കീസ്‌, ഭാഗി 2 എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. )

1932 - എം.ജി.എസ്. നാരായണൻ - ( പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ പ്രൊഫ. എം.ജി.എസ്. നാരായണൻ )

1985 -സൃന്ദ - ( മലയാള സിനിമയിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് സൃന്ദ. ഫോർ ഫ്രണ്ട്സ് ആയിരുന്നു അവളുടെ ആദ്യ ചിത്രം. 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, 1983, ടമാർ പടാർ, ആട് എന്നീ മലയാള സിനിമകളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. )

1999 - ശിവാനി കടാരിയ - ( റിയോ ഒളിമ്പിക്‌സ് നീന്തൽ മത്സരത്തിൽ വനിതകളുടെ ഹീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഇന്ത്യൻ നീന്തൽ താരം ശിവാനി കടാരിയ )

1929 - ഡോ : ടി ഭാസ്കരൻ - ( ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾക്ക് 'വിദ്യോതിനി' എന്ന പേരിൽ വ്യാഖ്യാനം, കുമാരനാശാന്റെ പ്രരോദനത്തിന്റെ 'പ്രദ്യോതിനി' എന്ന വ്യാഖ്യാനം, ഭാസനാടകങ്ങൾ മലയാളലിപിയിൽ ഭാസനാടകചക്രം എന്ന പേരിൽ പ്രസിദ്ധികരണം, കൃഷ്ണഗാഥയെ സംബന്ധിച്ച പഠനങ്ങൾ, ഭാരതീയകാവ്യശാസ്ത്രം ' എന്ന ഗ്രന്ഥം, തുടങ്ങിയ കൃതികൾ രചിക്കുകയും കേരള സർവ്വകലാശാലാ ഹസ്തലിഖിത ഗ്രന്ഥാലയത്തിന്റെ ഡയറക്റ്ററായിരിക്കെ നിരവധി ഗ്രന്ഥങ്ങൾ സംശോധനംചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്ത സംസ്കൃതപണ്ഡിതനും,, അധ്യാപകനും വ്യാഖ്യാതാവും ആയിരുന്ന എഴുത്തുകാരൻ)

1882 - പാച്ചു മൂത്തത്‌ - ( തിരുവിതാംകൂറില്‍ ആദ്യമായി ഭാഗ്യക്കുറിക്കു തുടക്കമിടുകയും, ഇന്ന് നമ്മള്‍ സെല്‍ഫി എടുക്കുന്നപോലെ , ഒരു പക്ഷേ സ്വന്തം രൂപം സ്വയം ചിത്രീകരണം (സെൽഫ് പോർട്രെയ്റ്റ്) നടത്തിയ കേരളത്തിലെ ആദ്യത്തെ കലാകാരനും, മലയാളത്തിലെ ആദ്യത്തെ ആത്മകഥയും ആദ്യത്തെ ബാലസാഹിത്യകൃതിയും രചിക്കുകയും, ആദ്യമായി തിരുവിതാംകൂര്‍ ചരിത്രവും ആദ്യത്തെ സമ്പൂര്‍ണ ഭാഷാവ്യാകരണവും രചിക്കുകയും വൈദ്യൻ, സാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ തുടങ്ങി വിവിധമേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന നീലകണ്ഠൻ പരമേശ്വരൻ മൂത്തത് എന്ന പാച്ചു മൂത്തത്‌ അന്തരിച്ചു)

1938 - പറവൂർ ജോർജ്‌ - ( നാടകകൃത്ത്,നടൻ,സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച പറവൂർ ജോർജ്‌ )

1944 - രാജീവ്‌ ഗാന്ധി - ( ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെടുകയും, മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കുകയും ചെയ്ത ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി )

1940 - എൻ എസ്‌ ഇളയത്‌ - ( മുപ്പതോളം നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത എൻ.എൻ. ഇളയത് എന്നറിയപ്പെട്ട എൻ. നാരായണൻ ഇളയത്‌)

1932 - വാസിലി ആക്സിയാനോവ്‌ - ( ധാരാളം നോവലുകളും കഥകളും കവിതകളും രചിച്ച റഷ്യൻ എഴുത്തുകാരൻ)

1941 - സ്ലൊബോദാൻ മിലോസെവിച്ച്‌ - ( ഒരു സെർബിയൻ യൂഗോസ്ലാവ് രാഷ്ട്രീയ നേതാവും സെർബിയയുടെ ആദ്യത്തെ പ്രസിഡൻറും യുഗോസ്ലാവിയ യുടെ മുന്നാമത്തെ പ്രസിഡന്റും ആയിരുന്നു)

1983 - അമൃത പുരി - ( അമൃത പുരി  ഒരു ഇന്ത്യൻ അഭിനേത്രിയാണ്. മികച്ച വനിതാ അരങ്ങേറ്റത്തിനും മികച്ച സഹനടിക്കുമുള്ള ഫിലിംഫെയർ നോമിനേഷനുകൾ നേടിയ ഐഷ (2010) എന്ന സമ്പൂർണ്ണ റൊമാന്റിക് കോമഡി ഡ്രാമയിലൂടെയാണ് അവർ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. മൂന്ന് വർഷത്തിന് ശേഷം പുരി തന്റെ ആദ്യ വാണിജ്യ വിജയം നേടിയത് ചിത്രമായ കൈ പോ ചെ യിലൂടെ (2013) ആയിരുന്നു )

1975 - ഇ.കെ.ഷീബ - ( മലയാളത്തിൽ എഴുതുന്ന ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് ഷീബ ഇ.കെ. പെരിന്തൽമണ്ണയിലാണ് ജനിച്ചത്. )

1671 - അസഫ് ജാ ഒന്നാമൻ - (ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ എന്ന നിസാം-ഉൾ-മുൽക് അസഫ് ജാ ഹൈദരാബാദ് രാജ്യത്തിന്റെ സ്ഥാപകനാണ്‌ . അസഫ് ജാ ഒന്നാമൻ എന്നും അറിയപ്പെടുന്ന ഇദ്ദേഹം 1720 മുതൽ 1748 വരെ ഹൈദരാബാദ് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അസഫ് ജാ രാജവംശത്തിന്റെ സ്ഥാപകനായും അറിയപ്പെടുന്നു. )

1974 - ഏമി ആഡംസ് - ( ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ് ഏമി ആഡംസ്. അഞ്ച് അക്കാഡമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ആറ് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ, നാല് ബാഫ്റ്റ അവാർഡുകൾ, ഒമ്പത് ബി.എഫ്.സി.എ അവാർഡുകൾ എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു ഗോൾഡൻ ഗ്ലോബും നാല് ബി.എഫ്.സി.എ അവാർഡുകളും നേടുകയുണ്ടായി. )

1915 - ഡി. ദേവരാജ് അരശ്‌ - ( ഡി.ദേവരാജ് അരശ്‌ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനമായ കർണാടകയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി (1972-77, 1978–80) രണ്ട് തവണ സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനായിരുന്നു. 1952 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 10 വർഷം എംഎൽഎ ആയിരുന്നു. )

1946 - എൻ.ആർ. നാരായണമൂർത്തി - ( ഒരു ഇന്ത്യൻ വ്യവസായിയും, സോഫ്റ്റ്‌വെയർ എഞ്ചിനീയറും, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസ് ടെക്‌നോളജീസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ എൻ.ആർ. നാരായണമൂർത്തി )

1856 - ശ്രീനാരായണ ഗുരു - ( കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണഗുരു. അദ്ദേഹത്തിന്റെ ജന്മദിനം ചിങ്ങം മാസം ചതയം നക്ഷത്രത്തിൽ ആണ്‌ ആചരിച്ചു വരുന്നത്‌. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്‌ അത്‌ 1956 ഓഗസ്റ്റ്‌ 20 ആണ്‌ )

മരണം

1935 - ചേങ്ങലത്ത്‌ കുഞ്ഞിരാമ മെനോൻ - ( കോഴിക്കോടിൽ നിന്നും "കേരള പത്രിക" എന്ന മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രം സ്വന്തം പത്രാധിപതത്വത്തിൽ തുടങ്ങുകയും കമ്പരുടെ രാമായണ കഥകൾ തമിഴിൽ നിന്നും മൊഴിമാറ്റം ചെയ്യുകയും, രഘുവംശ ചരിത്രം സംസ്കൃതത്തിൽ നിന്നും തർജിമ ചെയ്യുകയും ചെയ്ത ചേങ്ങലത്ത്‌ കുഞ്ഞിരാമമെനോൻ )

1973 - പി വി കൃഷ്ണൻ നായർ - ( നിരുപകനും സാഹിത്യ പഠനവും ഗവേഷണവും വളരെ ശ്രദ്ധയോടെയും സത്യസന്ധതയോടെയും കൈകാര്യം ചെയ്ത സാഹിത്യകാരൻ )

1985 - ഹർചന്ദ് സിംഗ് ലോംഗോവാൾ - ( 1980 കളിലെ പഞ്ചാബ് കലാപകാലത്ത് അകാലിദളിന്റെ പ്രസിഡന്റായിരുന്നു. രാജീവ് ഗാന്ധിക്കൊപ്പം രാജീവ്-ലോംഗോവൽ ഉടമ്പടി എന്നറിയപ്പെടുന്ന പഞ്ചാബ് ഉടമ്പടിയിൽ 1985 ജൂലൈ 24-ന് അദ്ദേഹം ഒപ്പു വച്ചു. അകാലിദളിന്റെ ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പഞ്ചാബ് ഉടമ്പടിയിൽ ഒപ്പിട്ട് ഒരു മാസം തികയാതെ, കരാറിൽ നിരാശ തോന്നുകയും അതിനെ എതിർക്കുകയും ചെയ്ത സിഖ് വിഭാഗങ്ങൾ ലോംഗോവാളിനെ വധിച്ചു.)

2011 - എം കെ പാന്ഥെ - ( സി.പി.എം. കേന്ദ്ര സമിതിയംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സി.പി.എം. പൊളിറ്റ് ബ്യൂറോ മെംബർ എന്നീ പദവികൾ വഹിച്ചിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ്‌)

2014 - ബി കെ എസ്‌ അയ്യങ്കാർ - (അയ്യങ്കാർ യോഗ' എന്ന യോഗാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക പ്രശസ്തനായ യോഗ ആചാര്യനുമായ ബി.കെ.എസ്. അയ്യങ്കാർ)

2011 - ട്രിച്ചി എസ്‌ ഗണേഷൻ - ( ആകാശവാണിയിൽ സ്റ്റാഫ്ആർടിസ്റ്റും സ്വര

പ്രസ്താരത്തിലും ലയസംബന്ധമായ പ്രാവിണ്യത്തിലും പ്രത്യേക സിദ്ധി ആർജിച്ച സംഗീതജ്ഞരിൽ ഒരാളും പാലക്കാട് മണ്ണാർകാടുകാരനും ആയിരുന്നു)

2011 - ആർ എസ്‌ ശർമ്മ - ( ഇന്ത്യൻ ചരിത്രകാരൻ ആർ എസ് ശർമ്മ എന്ന റാം ശരൺ ശർമ്മ)

2013 - നരേന്ദ്ര ധാബോൽകർ - ( അന്ധവിശ്വാസ ദുരാചാരനിർമാർജജന നിയമംപാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയായിരുന്ന സമയത്ത് 2013 ൽ വെടിയേറ്റ് മരിച്ച സാമൂഹിക പ്രവർത്തകനമായിരുന്ന നരേന്ദ്ര ധാബോൽക്കർ)

1153 - ക്ലെയർവോയിലെ ബെർണർദീനോസ് - ( പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ഫ്രെഞ്ച് ആശ്രമാധിപനും നവീകൃത സിസ്റ്റേഴ്സ്യൻ സമൂഹത്തിന്റെ മുഖ്യസ്ഥാപകനുമാണ് ക്ലെയർവോയിലെ ബെർണർദീനോസ് അഥവാ വിശുദ്ധ ബെർണാർഡ്. പത്തൊൻപതാം വയസ്സിൽ അമ്മയുടെ മരണത്തെ തുടർന്ന് ബെർണദീനോസ് സിസ്റ്റേർഷ്യൻ സഭയിൽ അംഗത്വം നേടി. മൂന്നുവർഷത്തിനു ശേഷം പുതിയതായി കാടുവെട്ടിത്തെളിച്ചുണ്ടാക്കിയ വാൾ ദെ അബ്സിന്തെ എന്ന ഒറ്റപ്പെട്ട പ്രദേശത്ത് പുതിയ ആശ്രമം സ്ഥാപിക്കാൻ അദ്ദേഹം നിയുക്തനായി. 1115 ജൂൺ 25-ന് അദ്ദേഹം ഈ ആശ്രമം സ്ഥാപിച്ചെന്നും അതിന് ക്ലെയർവാലി എന്നു പേരിട്ടെന്നും പാരമ്പര്യം പറയുന്നു. കാലക്രമേണ ആ സ്ഥലനാമം 'ക്ലെയർവോ' ആയി പരിണമിക്കുകയും ബെർണാർദിന്റെ പേരുമായി പിൽക്കാലമത്രയും ബന്ധപ്പെട്ടിരിക്കുകയും ചെയ്തു. തുടർന്ന് വിശ്വാസപ്രഘോഷണത്തിലേർപ്പെട്ട അദ്ദേഹം വിശുദ്ധമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. 1174 ജനുവരി 18-ന് അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. )

1912 - വില്യം ബൂത്ത്‌ - ( സാല്‍വേഷന്‍ ആര്‍മിയെന്ന പേരിൽ (രക്ഷാസൈന്യം) ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖല രൂപപ്പെടുത്തി പാവപ്പെട്ടവരെ യേശുവില്‍ എത്തിക്കുന്നതിനു വേണ്ടി അധ്യാത്മിക ബോധം നൽകുകയും, ഇന്ത്യ ഉൾപ്പെടെ ലോകം മുഴുവൻ മതപരിവര്‍ത്തനത്തിൽ മുഴുകി)

1917 - അഡോൾഫ് വോൺ ബയർ - ( 1905ൽ രസതന്ത്രത്തിനു നോബൽ സമ്മാനം നേടിയ ജർമ്മൻ രസതന്ത്ര ശാസ്ത്രജ്ഞനാകുന്നു. അദ്ദേഹം ആദ്യമായി ഇൻഡിഗോ ചായം കൃത്രിമമായി നിർമ്മിച്ചു. )

മറ്റു പ്രത്യേകതകൾ

⭕ ദേശീയ സദ്ഭാവന ദിനം

⭕ ഇന്ന് ഭാരതീയ അക്ഷയ ഊർജ്ജ ദിനം

⭕ ലോക കൊതുക്‌ ദിനം

___________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement