ദിവസവിശേഷം - ഓഗസ്റ്റ്‌ 17

ഇന്നത്തെ പ്രത്യേകതകൾ  - 17-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 17, 1198 ചിങ്ങം 01, 1444,മുഹറം 18, ബുധൻ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 17 വർഷത്തിലെ 229 (അധിവർഷത്തിൽ 230)-ാം ദിനമാണ്.വർഷാവസാനത്തിനായി 136 ദിവസങ്ങൾ കൂടി ഉണ്ട്.

ചരിത്രസംഭവങ്ങൾ

309/310 – യൂസേബിയസ് മാർപ്പാപ്പയെ മക്‌സെന്റിയസ് ചക്രവർത്തി സിസിലിയിലേക്ക്  നാടുകടത്തുന്നു, അവിടെ അദ്ദേഹം നിരാഹാര സമരം നടത്തി മരിക്കുന്നു.

1498 – അലക്‌സാണ്ടർ ആറാമൻ മാർപാപ്പയുടെ മകൻ സിസേർ ബോർജിയ, കർദിനാൾ പദവി രാജിവെക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയായി; അതേ ദിവസം തന്നെ, ഫ്രാൻസിലെ രാജാവ് ലൂയി പന്ത്രണ്ടാമൻ അദ്ദേഹത്തിന് വാലന്റിനോയിസ് ഡ്യൂക്ക് എന്ന് പേരിട്ടു.

1560 –  കത്തോലിക്ക സഭ  അട്ടിമറിക്കപ്പെടുകയും   പ്രൊട്ടസ്റ്റന്റ്   വിഭാഗത്തെ സ്‌കോട്ട്‌ലൻഡിൽ  ദേശീയ മതമായി  സ്ഥാപിക്കപ്പെടുകയും ചെയ്‌തു.

1668 – ഓട്ടോമൻ സാമ്രാജ്യത്തിലെ വടക്കൻ അനറ്റോലിയയിൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 8,000 മരണങ്ങൾക്ക് കാരണമായി.

1740 – മുമ്പ് പ്രോസ്പെറോ ലാംബെർട്ടിനി എന്നറിയപ്പെട്ടിരുന്ന ബെനഡിക്ട് പതിനാലാമൻ മാർപ്പാപ്പ, ക്ലെമന്റ് XII-ന്റെ പിൻഗാമിയായി 247-ാമത്തെ മാർപ്പാപ്പയായി.

1827 – ഡച്ച് രാജാവ് വില്യം I ഉം  ലിയോ XII മാർപ്പാപ്പയും കരാറിൽ ഒപ്പുവച്ചു.

1836 – ബ്രിട്ടീഷ് പാർലമെന്റ് ജനനം, വിവാഹം, മരണം എന്നിവയുടെ രജിസ്ട്രേഷൻ അംഗീകരിക്കുന്നു.

1914 - രണ്ടാം ലോകമഹായുദ്ധം: ജനറൽ ഹെർമൻ വോൺ ഫ്രാങ്കൂനിന്റെ ജർമൻ ആർമി 

 റഷ്യൻ ശക്തിയെ പരാജയപ്പെടുത്തി.

1943 – രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്, വില്യം ലിയോൺ മക്കെൻസി കിംഗ്  എന്നിവരുടെ ഒന്നാം ക്യുബെക് കോൺഫറൻസ് തുടങ്ങി.

1945 - ഡച്ച് സാമ്രാജ്യത്തിനെതിരായ ഇന്തോനേഷ്യൻ ദേശീയ വിപ്ലവം, സുകർനോ, മുഹമ്മദ് ഹത്ത എന്നിവർ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

1945 – ജോർജ് ഓർവെലിന്റെ ആനിമൽ ഫാം എന്ന നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചു.

 1947 – ഇന്ത്യയുടെയും പാകിസ്ഥാന്റെയും  അതിർത്തിയായ റാഡ്ക്ലിഫ് ലൈൻ നിലവിൽ വന്നു

1962 –  ബർലിൻ മതിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ പീറ്റർ ഫെച്ചർ വെടിയേറ്റ് രക്തം വാർന്നു മരിച്ചു.

1976 –  ഫിലിപ്പൈൻസിലെ മിൻഡനാവോ തീരത്ത് 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി, ഒരു വിനാശകരമായ സുനാമിക്ക് കാരണമായി, 5,000-8,000 പേർ കൊല്ലപ്പെടുകയും 90,000-ത്തിലധികം ആളുകൾ ഭവനരഹിതരാവുകയും ചെയ്തു.

1988 – പാകിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് സിയാ-ഉൾ-ഹഖ് ഉം യുഎസ് അംബാസഡർ അർനോൾഡ് റാഫേലും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

1998 – ലെവിൻസ്‌കി അഴിമതി: യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ തനിക്ക് വൈറ്റ് ഹൗസ് ഇന്റൺ മോണിക്ക ലെവിൻസ്‌കിയുമായി "അനുചിതമായ ശാരീരിക ബന്ധം" ഉണ്ടായിരുന്നുവെന്ന് ടേപ്പ് സാക്ഷ്യപത്രത്തിൽ സമ്മതിക്കുന്നു; ആ ബന്ധത്തെക്കുറിച്ച് താൻ ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അതേ ദിവസം തന്നെ അദ്ദേഹം രാജ്യത്തിന് മുന്നിൽ സമ്മതിച്ചു.

2008 – അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്‌സ് ഒരു ഒളിമ്പിക് ഗെയിംസിൽ എട്ട് സ്വർണം നേടുന്ന ആദ്യ വ്യക്തിയായി.

1960 - ഗാബോൺ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി

1946 - കൊച്ചിയിൽ മന്ത്രിസഭ അധികാരമേറ്റു

1957 - ആലപ്പുഴ ജില്ല രൂപീകരിച്ചു

➡️ ദിനാചരണങ്ങൾ

⭕ ഇന്ന് ചിങ്ങം ഒന്ന്, കർഷക ദിനം, കൊല്ല വർഷം ആരംഭം. പുതുവൽസര ആശംസകൾ

⭕ ആലപ്പുഴ ജില്ലാ രൂപീകരണം

⭕ Vanilla Custard Day

https://www.daysoftheyear.com/days/vanilla-custard-day/

⭕ Thrift Shop Day

https://www.daysoftheyear.com/days/thrift-shop-day/

⭕ Black Cat Appreciation Day

https://www.daysoftheyear.com/days/black-cat-appreciation-day/

ജന്മദിനങ്ങൾ

1999 - ഗൗരി ജി. കിഷൻ - ( തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഗൗരി കിഷൻ. 96 (2018) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്.മാർഗ്ഗം കളി, അനുഗ്രഹീതൻ ആന്റണി, തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു )

1934 - മുരശൊലി മാരൻ - ( അന്തരിച്ച ഡി എം കെ നേതാവ്‌, സൺ ടി വി മേധാവികളായ ദയാനിധി മാരൻ എന്നിവരുടെ പിതാവ്‌ മുരശൊലി മാരൻ )

1950- ശരത് സക്സേന - ( ബോളിവുഡ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് ശരത് സക്സേന നിരവധി തെലുങ്ക്, മലയാളം, തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 250 ലധികം ബോളിവുഡ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കിലുക്കം , സി ഐ ഡി മൂസ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടു )

1950 - ജോസ്‌ തെറ്റയിൽ - ( ജനതാദൾ നേതാവും മുൻ അങ്കമാലി എം എൽ എയും ആയ ജോസ്‌ തെറ്റയിൽ )

1936 - ജേസി - ( ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു ജേസി . സംവിധായകാനുകന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഒപ്പം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഒരു സങ്കീർത്തനം പോലെ എന്ന ചിത്രമാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. 30-ലധികം ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.പക്ഷാഘാതം മൂലം 2001 ഏപ്രിൽ 10-ന് അന്തരിച്ചു )

1973 -രാജീവ്‌ ആലുങ്കൽ - ( കവി, ഗാനരചയിതാവ്‌, പ്രഭാഷകൻ ,ഹരിഹരൻ പിള്ള ഹാപ്പിയാണ്‌, അറബിയും ഒട്ടകവും, റോമൻസ്‌,സൗണ്ട്‌ തോമ, മല്ലു സിംഗ്‌, ചട്ടക്കാരി,ഹാപ്പി വെഡിംഗ്സ്‌, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങി നിരവധി ചിത്രങ്ങൾക്ക്‌ പാട്ട്‌ എഴുതിയിട്ടുണ്ട്‌ )

1993 - നിധി അഗർവാൾ - ( ഒരു ഇന്ത്യൻ മോഡലും നർത്തകിയും നടിയുമാണ് നിധി അഗർവാൾ . പ്രധാനമായും ബോളിവുഡ്, തെലുങ്ക് ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 2017 ൽ മുന്ന മൈക്കൽ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. യമഹ ഫാസിനോ മിസ് ദിവാ 2014 മത്സരത്തിലെ ജേതാവാണ്. )

1893 - മേ വെസ്റ്റ് - ( അമേരിക്കയിൽ നിന്നുള്ള ഒരു അഭിനേത്രിയും, ഗായികയുമായിരുന്നു മേരി ജേൻ വെസ്റ്റ് . തിരക്കഥാകൃത്ത്, ഹാസ്യതാരം എന്നീ വിവിധമേഖലകളിൽ കഴിവു തെളിയിച്ച മേ വെസ്റ്റ് വർഷങ്ങളോളം വെള്ളിത്തിരയിലും, പുറത്തും നിറഞ്ഞു നിന്നിരുന്നു. അമേരിക്കൻ ക്ലാസ്സിക്ക് സിനിമയിലെ മികച്ച സ്ത്രീ അഭിനേത്രികളിലൊരാളായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേ വെസ്റ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്. )

1953 - ഹെർത്ത മുള്ളർ - ( 2009 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ റൊമാനിയയിൽ ജനിച്ച ജർമ്മൻ നോവലിസ്റ്റും കവിയും ആയ ഹെർത്ത മുള്ളർ )

1961 - എം ഐ അബ്ദുൽ അസീസ്‌ - (ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്താ സാമൂഹിക വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയും ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീറുമാണ്‌)

1963 - ഷങ്കർ - (ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളായ തമിഴ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്‌ ഷങ്കർ . ജെന്റിൽമാൻ, മുതൽവൻ, കാതലൻ, ഐ, അന്യൻ, ഇന്ത്യൻ, ശിവാജി, തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു )

1941 - ഡോ: വേണുഗോപാൽ റെഡി - ( റിസർവ്വ്‌ ബാങ്കിന്റെ 21 ആം ഗവർണ്ണർ ഡോ: വേണുഗോപാൽ റെഡി )

1944 - ലോറൻസ്‌ 'ലാറി' എല്ലിസൺ - ( ഒറാക്കിൾ എന്ന സോഫ്റ്റ്‌വെയർ കമ്പനി സ്ഥാപകനും സി ഇ ഒ യും)

1950 - ഇ വാസുദേവൻ ഭാസ്കരൻ - ( ഇന്ത്യൻ ഹോക്കി താരമായിരുന്നു വാസുദേവൻ ഭാസ്ക്കരൻ.ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായിരുന്നു അദ്ദേഹം.ഇന്ത്യ സ്വർണ്ണം നേടിയ 1980 മോസ്ക്കോ ഹോക്കി ടീമിന്റെ നായകനും ഇദ്ദേഹമായിരുന്നു.കളിക്കാരൻ എന്നതിൽ നിന്ന് വിരമിച്ചതിനു ശേഷം ഇദ്ദേഹം ഹോക്കി ടീമിന്റെ കോച്ചായി പ്രവർത്തിച്ചു.ഇപ്പോൾ ചെന്നൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.1979-1980 കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് ലഭിച്ചു.)

1911 - മിഖായേൽ ബൊട്‌വിനിക് - ( ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ മിഖായേൽ മോയ്സ്യേവിച് ബോട് വിനിക് റഷ്യയിലാണ് ജനിച്ചത് . ബോട് വിനിക് 3 തവണ ലോകചാമ്പ്യനായിട്ടുണ്ട്. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർ കൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. )

1932 - വി.എസ്. നൈപാൾ - ( ഇന്ത്യൻ വംശജനും എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ വി.എസ്. നൈപാൾ )

1943 - റോബർട്ട് ഡി നെറോ - ( അമേരിക്കൻ അഭിനേതാവ് റോബർട്ട് ഡി നെറോ )

1970 - ജിം കൊറിയർ - ( അമേരിക്കൻ ടെന്നീസ് കളിക്കാരനായ ജിം കൊറിയർ )

1977 - തിയറി ഹെൻറി- ( ഫ്രഞ്ച് ഫുട്ബോൾ കളിക്കാരനായ തിയറി ഹെൻറി. )

ചരമവാർഷികങ്ങൾ

2020 - പണ്ഡിറ്റ് ജസ്‌രാജ് - ( മൂന്ന് പത്മപുരസ്‍കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് പണ്ഡിറ്റ് ജസ്‍രാജ്. തബല വാദകനായായിരുന്നു പണ്ഡിറ്റ് ജസ്‍രാജിന്‍റെ തുടക്കം. പിന്നീടാണ് വായ്പ്പാട്ടിലേക്ക് തിരിഞ്ഞത്. ഹിന്ദുസ്ഥാനിയിലെ മേവതി ഘരാന സമ്പ്രദായത്തിലെ വിഖ്യാത പ്രതിഭയായ പണ്ഡിറ്റ് ജസ്‍രാജ് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുണ്ട്. )

1970 - മുഴങ്ങോട്ടുവിള കൃഷ്ണപിള്ള - (ശ്രീമഹാഭാഗവതം സംസ്‌കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പൂർണരൂപത്തിൽ പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള )

1992 - കെ കെ വിശ്വനാഥൻ - ( ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു രാഷ്ട്രീയ നേതാവും തൊഴിലാളി സംഘടനാ പ്രവർത്തകനും നിയമജ്ഞനും സമൂഹപരിഷ്കർത്താവും ഗുജറാത്ത് ഗവർണറും ആയിരുന്ന കമ്പന്തോടത്ത് കുഞ്ഞൻ വിശ്വനാഥൻ എന്ന കെ.കെ. വിശ്വനാഥൻ)

2010 - ഡോ പി സി ശിവദാസ്‌ - ( കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി സംബാദിക്കുകയും അവിടെ ഇഗ്ലീഷ് ഡിപാർട്ട്മെൻറ്റ് തലവൻ ആകുകയും ചെയ്ത സാഹിത്യകാരനും നിരുപകനും ആയിരുന്നു)

1982 - റൂത്ത് ഫസ്റ്റ് - ( ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ ഒരു വനിതയായിരുന്നു റൂത്ത് ഫസ്റ്റ്. സർവ്വകലാശാല വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം, മാധ്യമരംഗമാണ് ഔദ്യോഗിക തൊഴിൽമേഖലയായി അവർ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേയുള്ള യുദ്ധത്തിൽ പേന പടവാളാക്കി യുദ്ധം ചെയ്തു. )

1909 - മദൻ ലാൽ ഡീംഗ്ര - ( ഇംഗ്ലീഷുകാരോട് പോരാടുന്നത് രാജ്യസ്നേഹപരവും സാധൂകരിക്കത്തക്കതുമാണെന്ന് സമർഥിക്കുകയും ദയ യാചിക്കുവാൻ വേണ്ടിയുള്ളതല്ല തന്റെ പ്രസ്താവനകളെന്ന് കോടതി മുമ്പാകെ തുറന്നു പറയുകയും, ഇംഗ്ളീഷുകാർ തന്നെ തൂക്കിക്കൊല്ലണമെന്ന് ആഗ്രഹിക്കുന്നതായും തന്മൂലം ഇന്ത്യാക്കാരുടെ പ്രതികാരവാഞ്ഛ കൂടുതൽ മൂർച്ചയേറിയ താകാനിടവരുമെന്ന് താൻ ആശിക്കുന്നതായും വ്യക്തമാക്കി ഇന്ത്യാ സെക്രട്ടറിയുടെ പൊളിറ്റിക്കൽ എ.ഡി.സി.യുമായിരുന്ന സർ കഴ്സൺ വൈലിയെ ഇഗ്ലണ്ടിൽ വച്ച് വെടിവച്ചു കൊന്നതിനു സ്വയം തൂക്കുകയർ ചോദിച്ച് രക്തസാക്ഷിത്വം വരിച്ച ഭാരതീയ യുവാവ് )

1988 - മുഹമ്മദ് സിയാ ഉൾ ഹഖ് - ( മുൻ പാകിസ്താൻ പ്രസിഡണ്ട് മുഹമ്മദ് സിയാ ഉൾ ഹഖ് . പാകിസ്താന്റെ ആറാമത്തെ പ്രസിഡന്റാണ്. 1978 മുതൽ മരണം വരെ അദ്ദേഹമായിരുന്നു പാകിസ്താൻ പ്രസിഡന്റ്. പാകിസ്താന്റെ ചരിത്രത്തിൽ മൂന്നാമത്തെ പ്രാവശ്യം (1977-ൽ) പട്ടാളഭരണം ഏർപ്പെടുത്തിയ ഇദ്ദേഹമാണ്. ചീഫ് മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ ഒൻപത് വർഷത്തെ ഭരണകാലം ഏറ്റവും നീളമേറിയതായി പരിഗണിക്കുന്നു. )

മറ്റു പ്രത്യേകതകൾ

⭕ ഇന്ന് ചിങ്ങം 01, കൊല്ലവർഷം ആരംഭം, പുതുവൽസര ആശംസകൾ

⭕ ആലപ്പുഴ ജില്ലാ രൂപീകരണം

⭕ ഇന്തോനേഷ്യ - സ്വാതന്ത്ര്യ ദിനം

__________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement