ദിവസവിശേഷം - ഓഗസ്റ്റ്‌ 16

 ഇന്നത്തെ പ്രത്യേകതകൾ16-08-2022

 2022 ഓഗസ്റ്റ്‌ 16, 1197 കർക്കടകം 31, 1444 മുഹറം  17, ചൊവ്വ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 16 വർഷത്തിലെ 228 (അധിവർഷത്തിൽ 229)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

963 – നികെഫോറോസ് II ഫോക്കാസ്  ( Nikephoros II Phokas ) ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.

1858 – യു.എസ്. പ്രസിഡന്റ് ജെയിംസ് ബുക്കാനൻ യുണൈറ്റഡ് കിംഗ്ഡത്തിലെ വിക്ടോറിയ രാജ്ഞിയുമായി ആശംസകൾ കൈമാറിക്കൊണ്ട് പുതിയ അറ്റ്ലാന്റിക് ടെലിഗ്രാഫ് കേബിൾ ഉദ്ഘാടനം ചെയ്യുന്നു.  എന്നിരുന്നാലും, ദുർബലമായ സിഗ്നൽ കാരണം ഏതാനും ആഴ്ചകൾക്കുള്ളിൽ സേവനം അടച്ചുപൂട്ടാൻ പ്രേരിപ്പിക്കുന്നു.

1913 –  ജപ്പാനിലെ ടോഹോക്കു ഇംപീരിയൽ യൂണിവേഴ്സിറ്റി (ഇന്നത്തെ തൊഹോകു യൂണിവേഴ്സിറ്റി) ജപ്പാനിലെ വനിതാ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന ആദ്യത്തെ സർവകലാശാലയായി

1929 – 1929 ഫലസ്തീൻ കലാപം  മൊത്തം 133 ജൂതന്മാരും 116 അറബികളും കൊല്ലപ്പെട്ടു.

1946 – കൊൽക്കത്തയിൽ കൂട്ട കലാപങ്ങൾ തുടങ്ങി;  72 മണിക്കൂറിനുള്ളിൽ 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.

1954 – സ്‌പോർട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.

 1960 – സൈപ്രസ് യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി.

1987 – നോർത്ത്‌വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 255, ഒരു മക്‌ഡൊണൽ ഡഗ്ലസ് എംഡി-82, മിഷിഗനിലെ ഡിട്രോയിറ്റിൽ  ടേക്ക്ഓഫിന് ശേഷം തകർന്നു, വിമാനത്തിലുണ്ടായിരുന്ന 155 പേരിൽ 154 പേരും നിലത്തിരുന്ന രണ്ടുപേരും മരിച്ചു.

1991 – ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 257, ഒരു ബോയിംഗ് 737-200, ഇംഫാൽ വിമാനത്താവളത്തിലേക്കു വരുമ്പോൾ തകർന്നു, വിമാനത്തിലുണ്ടായിരുന്ന 69 പേരും മരിച്ചു.

2005 – വെസ്‌റ്റ് കരീബിയൻ എയർവേയ്‌സ് ഫ്ലൈറ്റ് 708, ഒരു മക്‌ഡൊണൽ ഡഗ്ലസ് എംഡി-82, വെനിസ്വേലയിലെ മച്ചിക്‌സിൽ തകർന്നു. വിമാനത്തിലുണ്ടായിരുന്ന 160 പേരും മരിച്ചു.

2008 – ചിക്കാഗോയിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലും ടവറും  1,389 അടി (423 മീറ്റർ)പണി തീർന്നു.. ആ സമയത്ത് ഭൂനിരപ്പിൽ നിന്ന് ലോകത്തിലെ ഏറ്റവും ഉയരമുള്ള വസതിയായി.

1969 - വി വി ഗിരി ഇന്ത്യയുടെ നാലാമത്‌ പ്രസിഡണ്ട്‌ ആയി ചുമതലയേറ്റു.

1946 -കൊൽക്കട്ട കലാപം, 4000 പേർ 3 ദിനം കൊണ്ട്‌ കൊല്ലപ്പെട്ടു.

2008 - 423 മീറ്റർ ഉയരമുള്ള ചിക്കാഗൊയിലെ ട്രമ്പ്‌ ഇന്റർനാഷണൽ ഹോട്ടൽ ഏറ്റവും ഉയരത്തിലുള്ള റെസിഡൻസ്‌ ആയി

2000 - കൈരളി ചാനൽ പ്രവർത്തനം തുടങ്ങി.

2012 - ജൂലയൻ അസാഞ്ചിന്‌ ഇക്വഡോർ അഭയം നൽകി 

1904 - മുഹമ്മദ്‌ ഇഖ്ബാൽ സാരെ ജഹസെ അച്ഛ പ്രസിദ്ധീകരിച്ചു

➡️ ദിനാചരണങ്ങൾ

⭕ പാഴ്‌സി ന്യൂ ഇയർ

⭕ Surveillance Day

https://www.daysoftheyear.com/days/surveillance-day/

⭕ Tell A Joke Day

https://www.daysoftheyear.com/days/tell-a-joke-day/

⭕ Airborne Day

https://www.daysoftheyear.com/days/airborne-day

⭕ Rum Day

https://www.daysoftheyear.com/days/rum-day/

⭕ Rollercoaster Day

https://www.daysoftheyear.com/days/rollercoaster-day/

ജനനം

1970 - സെയ്ഫ്‌ അലി ഖാൻ - (  മൻസൂർ അലിഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിന്റേയും മകനും കരീന കപൂറിന്റെ ഭർത്താവും ചലച്ചിത്ര അഭിനേതാവുമായ സെയ്ഫ്‌ അലി ഖാൻ )

1968 - അരവിന്ദ്‌ കെജ്രിവാൾ -( ആം ആദ്മി പാർട്ടി സ്ഥാപക നേതാവും ഡൽഹി മുഖ്യമന്ത്രിയും ആയ അരവിന്ദ്‌ കെജ്രിവാൾ )

1935 - സിറിൽ മാർ ബസേലിയസ്‌ - ( സീറോ മലബാർ സഭ ആദ്യ മേജർ ആർച്ച്‌ ബിഷപ്‌ സിറിൽ മാർ ബസേലിയസ്‌ )

1954 - ഹേം ലത  - (  ശാസ്ത്രീയാടിത്തറയുള്ള ഒരു സിനിമാ പിന്നണി ഗായികയാണ്  ഹേം ലത.  ആംഖിയോം കെ ഝരോഖോം സെ എന്ന് പടത്തിലെ പാട്ടുകളിലൂടെയാണ് പിന്നണി ഗാന രംഗത്ത് പ്രശസ്തയായത്.  ഏറ്റവും മികച്ച ഹിന്ദി പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡിന് 5 തവണ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.   1977 ൽ രവീന്ദ്ര ജെയിനിൻ്റെ സംഗീത സംവിധാനത്തിൽ  ചിത് ചോർ എന്ന പടത്തിനു വേണ്ടി പാടിയ തൂ ജോ മേരേ സുർ മേം എന്ന പാട്ട് ആ കൊല്ലത്തെ ഫിലിം ഫെയർ അവാർഡിനർഹയാക്കി )

1961 - ജലജ - ( തമ്പ്‌, ശാലിനി എന്റെ കൂട്ടുകാരി, വിൽക്കാനുണ്ട്‌ സ്വപ്നങ്ങൾ, രാഗം തനം  പല്ലവി,എലിപ്പത്തായം, വേനൽ, യവനിക തുടങ്ങി നൂറു കണക്കിന്‌ സിനിമകളിൽ അഭിനയിക്കുകയും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്‌ ജേതാവാകുകയും ചെയ്ത നടി ജലജ )

1954 - ജെയിംസ്‌ ഫ്രാൻസിസ്‌ കാമറൂൺ - (ദ ടെർമിനേറ്റർ , ഏലിയൻസ് , ദി അബിസ് , ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ , ട്രൂ ലൈസ് , ടൈറ്റാനിക് , അവതാർ  തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത   ചലച്ചിത്രസം‌വിധായകനും തിരക്കഥാ കൃത്തും നിർമ്മാതാവുമാണ്‌)

1951 - ഡേവിഡ് ധവാൻ - (  ഡേവിഡ് ധവാൻ (ജനനം രാജീന്ദർ ധവാൻ; 16 ഓഗസ്റ്റ് 1951) ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ്.  ബോളിവുഡ് നടൻ വരുൺ ധവാന്റെ പിതാവാണ് അദ്ദേഹം.  സ്വർഗ് (1990), ഷോല ഔർ ശബ്നം (1992), സാജൻ ചലെ സസൂറൽ (1996), ജുഡ്‌വ (1997), ബഡേ മിയാൻ ചോട്ടെ മിയാൻ (1998), ദുൽഹാൻ ഹം ലെ ജായേംഗെ (2000) എന്നിവയുൾപ്പെടെ നിരവധി വിജയകരമായ ചിത്രങ്ങൾ സംവിധാനം ചെയ്തു )

1904 - സുഭദ്രകുമാരി ചൗഹാൻ-  (  സുഭദ്രകുമാരി ചൗഹാൻ ഇന്ത്യൻ ഹിന്ദി കവയിത്രിയായിരുന്നു. വീരാപദാനപദ്യങ്ങളായിരുന്നു അവർ കൂടുതലായി രചിച്ചത്. സ്വാതന്ത്ര്യസമരത്തിൽ അവർ സജീവമായി പങ്കെടുത്തു.)

1970 - മനീഷ കൊയ്‌രാള - (  ബോളിവുഡ് ചലച്ചിത്ര രംഗത്ത് പ്രശസ്തയായ മലയാളം , തമിഴ്‌ ചിത്രങ്ങളിലും വേഷമിട്ട നേപ്പാളി ചലച്ചിത്ര അഭിനേത്രിയും സാമൂഹൃ പ്രവർത്തകയുമായ മനീഷ കൊയ്‌രാള )

1958 - മഡോണ - ( ഗാനരചയിതാവ് സംഗീതനിർമ്മാതാവ്,   നർത്തകി, അഭിനേത്രി, എന്നീ നിലകളിലും ശ്രദ്ധ നേടിയ അമേരിക്കൻ പോപ്പ് ഗായിക   മഡോണ ലൂയിസ് ചിക്കോനെ റിച്ചീ എന്ന മഡോണ )

1600 - സിസ്റ്റർ മരിയ സെലസ്റ്റ്‌  (വിർജീനിയ) - ( സുപ്രസിദ്ധ ഇററാലിയൻ ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലിക്ക് മരിയാ ഗാംബയിലുണ്ടായ പ്രഥമ സന്താനവും, അമ്മയെ നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നില്ലെന്ന കാരണത്താൽ പുത്രിമാരും വിവാഹയോഗ്യരല്ലെന്നു വരുകയും കന്യാസ്ത്രീ മഠത്തിൽ ചേർക്കുകയും ചെയ്തു)

1832- വിൽഹെം മാക്സിമിലിയൻ വൂണ്ഡ്‌ -  ( ജർമ്മൻകാരനായ മനഃശാസ്ത്രജ്ഞനും ശരീരശാസ്ത്രകാരനും ആയിരുന്ന വിൽഹെം മാക്സിമിലിയൻ വൂണ്ഡ്‌ )

1951 - അൽഹാജി ഉമറു മുസാ യാർ അദുവാ - ( മുൻ നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്ന അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന  ഉമറു യാർ അദുവ )

1996 - കേലിബ് ഡ്രെസൽ - ( അമേരിക്കൻ ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടർഫ്ലൈ നീന്തൽതാരമാണ് കേലിബ് റെമെൽ ഡ്രെസൽ  . സ്പ്രിന്റ് ഇവന്റുകളിൽ വിദഗ്ദ്ധനാണ് അദ്ദേഹം. 2017 ലെ ബുഡാപെസ്റ്റിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി. 2019 ലെ ഗ്വാങ്‌ജുവിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 100 ​​മീറ്റർ ബട്ടർഫ്ലൈയിൽ (ലോംഗ് കോഴ്‌സ്) ലോക റെക്കോർഡ് ഡ്രെസൽ സ്വന്തം പേരിലാക്കി. 2019ൽ ഗ്വാങ്‌ജുവിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി, ഒരു മേളയിൽ കൂടുതൽ മോഡലുകളെന്ന മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്നു.  )

1989 - സോനം ബജ്‌വ - (സോനംപ്രീത് ബജ്‌വ  ഒരു ഇന്ത്യൻ മോഡലും നടിയുമാണ്, അവർ പ്രധാനമായും പഞ്ചാബി ഭാഷാ ചിത്രങ്ങളിലും കുറച്ച് ഹിന്ദി തെലുഗു , തമിഴ് ചിത്രങ്ങളിലും അഭിനയിക്കുന്നു..  2012-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു. 2013-ൽ ബെസ്റ്റ് ഓഫ് ലക്ക് എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് സോനം ബജ്വ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.  2014-ലെ പഞ്ചാബ് 1984 എന്ന സിനിമയിൽ അവർ പ്രധാന സ്ത്രീ വേഷം ചെയ്തു. അർദാബ് മുട്ടിയരൻ എന്ന ചിത്രത്തിന് 2020-ലെ മികച്ച നടിക്കുള്ള PTC പഞ്ചാബി ഫിലിം അവാർഡുകൾ അവർ നേടി.)

1974 - ശിവ്‌ നാരൈൻ ചന്ദർപ്പോൾ - (വെസ്റ്റ്‌ ഇൻഡീസ്‌ ക്രിക്കറ്റ്‌ താരം ശിവ്‌ നാരൈൻ ചന്ദർപ്പോൾ )

മരണം

1991 - സി. അച്യുതമേനോൻ -(  ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ  ധനകാര്യമന്ത്രിയായും,1968-ൽ രാജ്യസഭാംഗമാകുകയും,1969 മുതൽ1977 വരെ കേരള മുഖ്യമന്ത്രിയാവുകയും ചെയ്ത സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായ സി. അച്യുതമേനോൻ )

2018 - എ ബി വാജ്‌പേയി - ( ബി ജെ പി നേതാവും മുൻ പ്രധാനമന്ത്രിയും ആയിരുന്ന എ ബി വാജ്പേയി )

1886 - ശ്രീരാമകൃഷ്ണ പരമഹംസൻ - ( ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനും സ്വാമി വിവേകാനന്ദന്റെ ഗുരുവും ആയിരുന്ന  ശ്രീരാമകൃഷ്ണ പരമഹംസൻ )

2004 - ജിക്കി കൃഷ്ണവേണി - ( തെലുഗു, തമിഴ്, മലയാളം, കന്നട, ഹിന്ദി,സിംഹള ഭാഷകളിലായി ഏതാണ്ടു 10,000 ഗാനങ്ങളോളം ആലപിച്ച ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു പ്രമുഖ പിന്നണിഗായികയും ഗായകൻ എ എം രാജയുടെ ഭാര്യയും ആയിരുന്ന ജിക്കി കൃഷ്ണവേണി )

1995 - വി എം കുട്ടികൃഷ്ണ മെനോൻ -( അഷ്ടാംഗഹൃദയത്തിന്‍റെ ആറു അദ്ധ്യായങ്ങള്‍  സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിധം വിവര്‍ത്തനം ചെയ്യുകയും,  വിഷ ചികത്സ പ്രത്യേകിച്ചും പാമ്പ്‌ കടിക്കുള്ള ശുശ്രുഷ പ്രതിപാദിക്കുന്ന  "ക്രീയ കൌമുദി" എന്നൊരു ഗ്രന്ഥഒ  എഴുതുകയും, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായും എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അധ്യാപകനായും ജോലി ചെയ്യുകയും,  ആദ്യത്തെ സാഹിത്യ പരിഷത്തിന്റെ സജീവ പങ്കാളിയും, കൃഷിഗീതയുടെ അഞ്ച്‌ പാഠഭേദങ്ങളും സമാഹരിക്കാന്‍ വാമൊഴിയായി ചൊല്ലികൊടുത്ത് സഹായിക്കുകയും, 'മംഗളോദയ'ത്തിന്റെ പത്രാധിപസമിതിയംഗവും, അപ്പൻതമ്പുരാന്റെ 'ഭൂതരായർ' സിനിമയാക്കാൻ സംഘടിപ്പിച്ച കേരള സിനിടോണിന്റെ ഡയറക്ടറും, തൃശൂർ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു)

1997 - നുസ്രത്ത്‌ ഫത്തേ അലിഖാൻ - ( പ്രശസ്ത കവ്വാലി ഗായകനും ,സംഗീതജ്ഞനുമായിരുന്ന ഖവാലി സംഗീതത്തെ ലോകശ്രദ്ധയിലേക്ക്‌ കൊണ്ട്‌ വന്ന സംഗീതഞ്ജൻ നുസ്രത്ത് ഫത്തേ അലിഖാൻ )

1977 - എൽവിസ് പ്രെസ്‌ലി - ( റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായ  എൽവിസ് പ്രെസ്‌ലി )

2003 - ഇദി അമീൻ - ( അനേകമാളുകൾ   കൊല്ലപ്പെടുകയും, ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തുകയും എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു  വിനോദമാക്കിയിരുന്ന ക്രൂരനായ ഒരു ഭരണാധികാരിയും,  ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ  പുറത്താക്കപ്പെടുകയും ചെയ്ത  ഉഗാണ്ടയുടെ മുൻ ഭരണാധികാരി)

2002 - അബു നിദാൽ - (പലസ്തീനിയൻ നേതാവ് അബു നിദാൽ. ഫതഹ്: ദി റെവല്യൂഷണറി കൗൺസിലിന്റെ സ്ഥാപകനായിരുന്നു, ഒരു  പാലസ്തീനിയൻ തീവ്രവാദി ഗ്രൂപ്പാണ് അബു നിദാൽ ഓർഗനൈസേഷൻ (ANO).  1970 കളിലും 1980 കളിലും അതിന്റെ തീവ്രവാദത്തിന്റെ പാരമ്യത്തിൽ, ANO പലസ്തീൻ ഗ്രൂപ്പുകളിൽ ഏറ്റവും ക്രൂരമായി കണക്കാക്കപ്പെടുന്നു. )

2000 - രേണു സലൂജ - ( ഒരു പഞ്ചാബി കുടുംബത്തിലാണ് രേണു ജനിച്ചത്. ഒരു ഇന്ത്യൻ ഫിലിം എഡിറ്ററായിരുന്നു രേണു സലൂജ .  1980-കളിലും 1990-കളിലും, ഗോവിന്ദ് നിഹലാനി, വിധു വിനോദ് ചോപ്ര, സുധീർ മിശ്ര, ശേഖർ കപൂർ, മഹേഷ് ഭട്ട്, വിജയ് സിംഗ് എന്നിവരുൾപ്പെടെ മുഖ്യധാരാ,  ഹിന്ദി സിനിമാ സംവിധായകർക്കൊപ്പം അവർ പ്രവർത്തിച്ചു. പരിന്ദ (1989), ധരവി (1993), സർദാർ (1992), 1942 എന്നിവക്കുള്ള  മികച്ച എഡിറ്റിംഗിനായി നാഷണൽ അവാർഡും പരിന്ദ (1989) 1942: എ ലൗ സ്റ്റോറി (1994) എന്ന ചിത്രത്തിനു ഫിലിം ഫെയർ അവാർഡും ലഭിച്ചു )

മറ്റു പ്രത്യേകതകൾ

⭕ ഇന്ന് ഗാബോൺ സ്വാതന്ത്രദിനം

⭕ സൈപ്രസ്‌ സ്വാതന്ത്രദിനം

______________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement