ദിവസവിശേഷം - ഓഗസ്റ്റ്‌ 19

ഇന്നത്തെ പ്രത്യേകതകൾ - 19-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 19, 1198 ചിങ്ങം 03, 1444 മുഹറം 20, വെള്ളി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 19 വർഷത്തിലെ 231 (അധിവർഷത്തിൽ 232)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

1458 – പയസ് രണ്ടാമൻ 211-ാമത്തെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

1745 – ഓട്ടോമൻ–പേർഷ്യൻ യുദ്ധം: കാർസ് യുദ്ധത്തിൽ, ഒട്ടോമൻ സൈന്യത്തെ നാദിർ ഷായുടെ നേതൃത്വത്തിൽ പേർഷ്യൻ സൈന്യം പരാജയപ്പെടുത്തി.

1782 – അമേരിക്കൻ വിപ്ലവ യുദ്ധം: ബ്ലൂ ലിക്‌സ് യുദ്ധം: യോർക്ക്‌ടൗൺ ഉപരോധത്തെത്തുടർന്ന് ബ്രിട്ടീഷ് കമാൻഡർ ചാൾസ് കോൺവാലിസ് കീഴടങ്ങി 

1839 – ഫ്രഞ്ച് ഗവൺമെന്റ് ലൂയിസ് ഡാഗ്വെറെയുടെ ഫോട്ടോഗ്രാഫിക് പ്രക്രിയ "ലോകത്തിന് സൗജന്യം" എന്ന സമ്മാനമാണെന്ന് പ്രഖ്യാപിച്ചു.

1861 – ആൽപ്‌സിലെ അഞ്ചാമത്തെ ഉയർന്ന കൊടുമുടിയായ വെയ്‌ഷോണിന്റെ ആദ്യ കയറ്റം നടന്നു.

1919 - ബ്രിട്ടണിൽ നിന്ന് അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായി.

1927 – മോസ്‌കോയിലെ പാത്രിയാർക്കീസ് ആയ ​​സെർജിയസ് റഷ്യൻ ഓർത്തഡോക്‌സ് സഭയുടെ സോവിയറ്റ് യൂണിയനോടുള്ള വിശ്വസ്തതയുടെ പ്രഖ്യാപനം  നടത്തീ.

1945 – ഓഗസ്റ്റ് വിപ്ലവം: വിയറ്റ്നാമിലെ ഹനോയിയിൽ ഹോ ചി മിന്നിന്റെ നേതൃത്വത്തിൽ  അധികാരം ഏറ്റെടുത്തു.

1953 - ശീതയുദ്ധം: ഇറാനിലെ  മുഹമ്മദ് മൊസാദ്ദെയെ അട്ടിമറിച്ച്‌  ഷാ മുഹമ്മദ് റെസ പഹ്ലവിക്ക്‌ അധികാരം കൈമാറാൻ സിഐഎയും എംഐ 6 ഉം സഹായിച്ചു.

1955 –  വടക്കുകിഴക്കൻ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ, ഡയാൻ ചുഴലിക്കാറ്റ് മൂലമുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ 200 പേർ മരിച്ചു.

1960 – ശീതയുദ്ധം: റഷ്യയിലെ മോസ്കോയിൽ, സോവിയറ്റ് യൂണിയൻ, താഴെയിറക്കപ്പെട്ട അമേരിക്കൻ U-2 പൈലറ്റ് ഫ്രാൻസിസ് ഗാരി പവർസ്                                 നെ     സോവിയറ്റ് യൂണിയൻ  ചാരവൃത്തി ആരോപിച്ച്‌10 വർഷത്തെ തടവിനു വിധിച്ചു.

1960 – സ്‌പുട്‌നിക് പ്രോഗ്രാം: Korabl-Sputnik 2: സോവിയറ്റ് യൂണിയൻ ബെൽക്ക, സ്‌ട്രെൽക എന്നീ നായ്ക്കൾ, 40 എലികൾ, രണ്ട് എലികൾ, വിവിധതരം സസ്യങ്ങൾ എന്നിവയുമായി ഉപഗ്രഹം വിക്ഷേപിച്ചു.

1964 – സിൻകോം 3, ആദ്യത്തെ ജിയോസ്റ്റേഷണറി കമ്മ്യൂണിക്കേഷൻ ഉപഗ്രഹം വിക്ഷേപിച്ചു.  രണ്ട് മാസത്തിന് ശേഷം, ഇത് 1964 സമ്മർ ഒളിമ്പിക്‌സിന്റെ തത്സമയ കവറേജിനു പ്രാപ്തമാക്കും.

1980 - സൗദിയിലെ റിയാദിൽ കിംഗ്‌ ഖാലിദ്‌ എയർ പോർട്ടിൽ വിമാനം തകർന്ന് 301 പേർ കൊല്ലപ്പെട്ടു )

1991 – സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടൽ: ഓഗസ്റ്റ് അട്ടിമറി ആരംഭിക്കുന്നത്  പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് ഉക്രെയ്നിലെ ഫോറോസ് പട്ടണത്തിൽ അവധിക്കാലത്ത് വീട്ടുതടങ്കലിൽ ആയിരിക്കുമ്പോൾ

 1999 – യുഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയ പ്രസിഡന്റ് സ്ലോബോഡൻ മിലോസെവിച്ചിന്റെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് സെർബിയക്കാർ റാലി നടത്തി.

2005 – റഷ്യയും ചൈനയും തമ്മിലുള്ള ആദ്യത്തെ സംയുക്ത സൈനികാഭ്യാസം, പീസ് മിഷൻ 2005  തുടങ്ങുന്നു.

2010 – ഓപ്പറേഷൻ ഇറാഖി ഫ്രീഡം അവസാനിച്ചു, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അവസാന ബ്രിഗേഡ് കോംബാറ്റ് ടീമുകൾ അതിർത്തി കടന്ന് കുവൈറ്റിലേക്ക് )

➡️ ദിനാചരണങ്ങൾ

⭕ Humanitarian Day

https://www.daysoftheyear.com/days/humanitarian-day/

⭕ International Orangutan Day

https://www.daysoftheyear.com/days/international-orangutan-day/

⭕ Photography Day

https://www.daysoftheyear.com/days/photography-day/

⭕ Potato Day

https://www.daysoftheyear.com/days/potato-day/

⭕ International Bow Day

https://www.daysoftheyear.com/days/international-bow-day/

⭕ Aviation Day

https://www.daysoftheyear.com/days/aviation-day/

ജന്മദിനങ്ങൾ

1931 - ജി കെ മൂപ്പനാർ -( തമിഴ്നാട്ടിൽ നിന്നുമുള്ള ഒരു കോൺഗ്രസ് നേതാവും സാമാജികനുമായിരുന്നു ജി.കെ. മൂപ്പനാർ (1931–2001). മുൻ തമിഴ്നാട് മുഖ്യമന്ത്രി കെ കാമരാജിന്റെ ഏറ്റവും അടുത്ത അനുയായിരുന്നു. തമിഴ്നാട്ടിൽ കോൺഗ്രസ് ജയലളിതയുടെ AIADMK യുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് 1996ൽ പാർട്ടി വിട്ടു. തമിഴ് മാനില കോൺഗ്രസ് എന്ന പുതിയ പാർട്ടി ഉണ്ടാക്കി. )

1907 - സ്വരൺ സിംഗ് - ( ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് സ്വരൺ സിംഗ്.ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ കാബിനറ്റ് മന്ത്രി പദവി വഹിച്ചിട്ടുള്ളതും അദ്ദേഹമാണ്. )

1843 - ചാൾസ് മൊണ്ടേഗ് ഡൗറ്റി - ( ഇംഗ്ലീഷ് കവിയും സഞ്ചാരസാഹിത്യകാരനുമായിരുന്നു ചാൾസ് മൊണ്ടേഗ് ഡൗറ്റി. സഫോക്കിൽ തെബേർട്ടൻ ഹാളിലെ റവ. സി.എം. ഡൗറ്റിയുടെ ഇളയ മകനായി 1843 ആഗസ്റ്റ് 19-ന് ജനിച്ചു. ലണ്ടൻ, കേംബ്രിജ് സർവ്വകലാശാല കളിലായിരുന്നു വിദ്യാഭ്യാസം. യൂറോപ്പിലും ലെവന്റിലും വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്.

1876-ൽ ഡമാസ്കസിൽ നിന്നായിരുന്നു ഡൗറ്റിയെ പ്രസിദ്ധനാക്കിയ അറേബ്യൻ പര്യടനത്തിന്റെ തുടക്കം. ഹജ്ജ് തീർഥാടകരോടൊപ്പം രണ്ടു വർഷത്തോളം ഖൈബർ, തൈമ, ഹെയിൽ, അനെയ്സ്, ബുറെയ്ദ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച ഇദ്ദേഹം തന്റെ യാത്രാനുഭവങ്ങൾ വിവരിക്കുന്ന ട്രാവൽസ് ഇൻ അറേബ്യാ ഡെസെർട്ട് എന്ന ഗ്രന്ഥം 1888-ൽ പ്രസിദ്ധീകരിച്ചു. അക്കാലത്ത് വളരെയൊന്നും ജനശ്രദ്ധയാകർഷിച്ചില്ലെങ്കിലും പിൽക്കാലത്ത് സഞ്ചാരസാഹിത്യരംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം ഈ കൃതി നേടുകയുണ്ടായി. )

1951 -ഗുസ്താവോ സാന്റോല്ലല്ല- ( അർജന്റീനയിലെ സംഗീതജ്ഞനും സംഗീതസംവിധായകനും റെക്കോർഡ് നിർമ്മാതാവുമാണ് ഗുസ്താവോ ആൽഫ്രെഡോ സാന്തോളല്ല  തുടർച്ചയായ രണ്ട് വർഷങ്ങളിൽ മികച്ച ഒറിജിനൽ സ്കോറിനുള്ള അക്കാദമി അവാർഡുകൾ അദ്ദേഹം നേടി, ആദ്യം ബ്രോക്ക്ബാക്ക് മൗണ്ടൻ (2005), തുടർന്ന് ബാബൽ (2006).  എന്നീ ചിത്രങ്ങളിലെ സംഗീതത്തിനായിരുന്നു  അക്കാഡമി അവാർഡ്‌ )

1967 - നന്ദന സെൻ - (  ഒരു ഇന്ത്യൻ ചലച്ചിത്രനടിയും തിരക്കഥാകൃത്തും ബാലസാഹിത്യകാരിയും ബാലാവകാശപ്രവർത്തകയുമാണ് നന്ദന സെൻ . 2005-ൽ സജ്ഞയ് ലീല ബൻസാലി സംവിധാനം ചെയ്യുകയും അമിതാഭ് ബച്ചൻ, റാണി മുഖർജി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത ബ്ലാക്ക് എന്ന ബോളിവുഡ് ചലച്ചിത്രത്തിലാണ് നന്ദനാ സെൻ ആദ്യമായി അഭിനയിക്കുന്നത്. നൊബേൽ സമ്മാന ജേതാവുമായ അമർത്യാ സെന്നിന്റെയും ബംഗാളി സാഹിത്യകാരി നബനിത ദേവ് സെന്നിന്റെയും പുത്രിയാണ് നന്ദന സെൻ. )

1940 - ഗോവിന്ദ് നിഹലാനി - ( ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും, ഛായാഗ്രാഹകനുമാണ് ഗോവിന്ദ് നിഹലാനി. കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായ ഇദ്ദേഹം, ഇന്ത്യയിൽ സമാന്തര ചലച്ചിത്രപ്രസ്ഥാനത്തെ സജീവമാക്കിയ ആദ്യകാല സിനിമാപ്രവർത്തകരിലൊരാളാണ്. ഹിന്ദി ചലച്ചിത്രങ്ങൾക്ക് പുറമേ, മറാഠി, ബംഗാളി ഭാഷകളിലും സിനിമാ സംവിധാനം നിർവഹിച്ചിട്ടുണ്ട്. )

1918 - ശങ്കർ ദയാൽ ശർമ്മ - ( ഇന്ത്യയുടെ ഒമ്പതാമത്‌ രാഷ്ട്രപതി ആയിരുന്നു.നേരത്തെ ഉപരാഷ്ട്രപതി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌.)

1950 - സുധാ മൂർത്തി - ( ഇൻഫോസിസ്‌ ഫൗണ്ടേഷൻ , സാമൂഹ്യ പ്രവർത്തക, നാരായണ മൂർത്തിയുടെ ഭാര്യയും ആയ സുധാ മൂർത്തി  )

1910 - അൽഫോൺസാമ്മ - ( സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അന്നകുട്ടി മുട്ടത്തുപാടം )

1919 - ഇയാൻ ജയിംസ്‌ റൗൾഡ്‌ - ( ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയറും, മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനുമായിരുന്നു)

1944 - എഡ്രിയാൻ സ്മിത്ത്‌ - ( ബുർജ് ഖലീഫ, ജിൻ മാഒ ടവർ തുടങ്ങിയ കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്ത സാങ്കേതിക വിദഗ്ദ്ധൻ  )

1983 -സണ്ണി വെയ്ൻ - ( സെക്കന്റ്ഷൊ എന്ന ചിത്രത്തിൽ ദുൽ;ഖറിനൊപ്പം അരങ്ങേറ്റം കുറിച്ച്‌ പിന്നീട്‌ കൂതറ, തട്ടത്തിൻ മറയത്ത്‌,ആൻ മരിയ കലിപ്പിലാണ്‌, ആട്‌ ഒരു ഭീകര ജീവിയാണ്‌, പോക്കിരി സൈമൺ തുടങ്ങി നിരവധിചിത്രങ്ങളിലഭിനയിച്ച നടൻ സണ്ണി വെയ്ൻ )

1843 - മൊണ്ടെഗ്‌ ഡൗറ്റി -( സഞ്ചാരസാഹിത്യരംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം നേടിയ, ,ട്രാവൽസ് ഇൻ അറേബ്യാ ഡെസെർട്ട് " എന്ന ഗ്രന്ഥവും നിരവധി മഹാകാവ്യങ്ങളും കാവ്യനാടകങ്ങളും രചിച്ച ചാൾസ് മൊണ്ടേഗ് ഡൗറ്റി.

1876-ൽ ഡമാസ്കസിൽ നിന്നായിരുന്നു ഡൗറ്റിയെ പ്രസിദ്ധനാക്കിയ അറേബ്യൻ പര്യടനത്തിന്റെ തുടക്കം. ഹജ്ജ് തീർഥാടകരോടൊപ്പം രണ്ടു വർഷത്തോളം ഖൈബർ, തൈമ, ഹെയിൽ, അനെയ്സ്, ബുറെയ്ദ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച ഇദ്ദേഹം തന്റെ യാത്രാനുഭവങ്ങൾ വിവരിക്കുന്ന ട്രാവൽസ് ഇൻ അറേബ്യാ ഡെസെർട്ട് എന്ന ഗ്രന്ഥം 1888-ൽ പ്രസിദ്ധീകരിച്ചു. അക്കാലത്ത് വളരെയൊന്നും ജനശ്രദ്ധയാകർഷിച്ചില്ലെങ്കിലും പിൽക്കാലത്ത് സഞ്ചാരസാഹിത്യരംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം ഈ കൃതി നേടുകയുണ്ടായി. )

1871 - ഓർവിൽ റൈറ്റ് - 

( ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ ഓർവിൽ റൈറ്റ് )

1951 - ജോണി നെല്ലൂർ - ( കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ചെയർമാനും മുൻ എം.എൽ.എ.യുമാണ് ജോണി നെല്ലൂർ. 1991-ൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് എം‌എൽ‌എയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്നും 3 തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർന്ന് 15 വർഷത്തോളം നിയമസഭാംഗമായി തുടർന്നു. 1991, 1996, 2001 നിയമസഭകളിലാണ് ഇവിടെനിന്നും തിരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്. എന്നാൽ 2 പ്രാവശ്യം ഇവിടെ നിന്നും പരാജയപ്പെട്ടു.  ഇപ്പോൾ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ കേരള സംസ്ഥാന പ്രസിഡന്റാണ്.7 പാർട്ടി ചെയർമാൻ, ഔഷധി ചെയർമാൻ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നു. )

1946 - ബിൽ ക്ലിന്റൺ - ( അമേരിക്കയുടെ42 ആമത്‌ പ്രസിഡണ്ടും  വൈസ്‌ പ്രസിഡണ്ട്‌ ആയിരുന്ന ഹിലാരി ക്ലിന്റണിന്റെ ഭർത്താവും ആയിരുന്ന മോണിക ലെവിൻസ്കി ലൈംഗിക ആരോപണത്തൂടെ  ഡ്രദ്ധേയനുമായ ബിൽ ക്ലിന്റൺ )

ചരമവാർഷികങ്ങൾ

2005 - ഒ മാധവൻ - ( കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകനും, മുകേഷിന്റെ പിതാവും, നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്ന ഒ മാധവൻ )

1948 - പി കൃഷ്ണപിള്ള - ( കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്ന പി കൃഷ്ണപിള്ള. പാമ്പുകടിയേറ്റ് മരിച്ചു.)

2019 - മുഹമ്മദ് സഹുർ ഖയാം - ( ഒരു ഇന്ത്യൻ സംഗീത സംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമായിരുന്നു മുഹമ്മദ് സഹൂർ ഖയാം. 1977-ൽ കഭി കഭി എന്ന ഗാനത്തിന് മികച്ച സംഗീതത്തിനുള്ള മൂന്ന് ഫിലിംഫെയർ പുരസ്കാരവും 1982-ൽ ഉംറാവു ജാനിനും, 2010-ൽ ആജീവനാന്ത നേട്ടത്തിനുള്ള അവാർഡും നേടി. ക്രിയേറ്റീവ് മ്യൂസിക്കിലെ 2007-ലെ സംഗീത നാടക അക്കാദമി അവാർഡ്, ഇന്ത്യയിലെ നാഷണൽ അക്കാദമി ഓഫ് മ്യൂസിക്, ഡാൻസ്, തിയേറ്റർ സംഗീത നാടക് അക്കാദമി അവാർഡ് ലഭിച്ചു. 2011-ലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മ ഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു. )

1967 - എ കെ ടി കെ എം വാസുദേവൻ നമ്പൂതിരി - ( 1911 ൽ അപ്പൻ തമ്പുരാൻ സ്ഥാപിച്ച മംഗളോദയം പ്രസ്സ് തകർച്ചയിലെത്തിയപ്പോൾ അതിനെ പുനരുദ്ധരിച്ചു)

1992 - കടവനാട്‌ കൃഷ്ണൻ കുട്ടി - ( പൗരശക്തി , ജനവാണി  ഹിന്ദ് മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ  കവിയായിട്ട് അറിയപ്പെടുന്ന കടവനാട് കുട്ടികൃഷ്ണൻ)

1996 - ഇ.കെ. അബൂബക്കർ മുസ്‌ലിയാർ - (  കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കാര്യദർശിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.ഇ.കെ. അബൂബക്കർ മുസ്‌ലിയാർ. 'ശംസുൽ ഉലമ'(പണ്ഡിതരിലെ സൂര്യൻ) എന്ന അപരനാമത്തിലാണ്‌ അനുയായികൾക്കിടയിൽ അബൂബകർ മുസ്‌ലിയാർ അറിയപ്പെട്ടത്. ഇ.കെ.സുന്നി എന്ന പേരിൽ അറിയപ്പെടുന്ന കേരള മുസ്‌ലിംകളിലെ പ്രബല സുന്നിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം )

2014 - ഒഡേസ സത്യൻ - (നക്സൽ വർഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്, വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോർച്ചറി ഓഫ് ലൗ, 'വിശുദ്ധപശു' തുടങ്ങി ശ്രദ്ധേയമായ ഡോക്യുമെൻററികൾ എടുത്തചലച്ചിത്ര പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഒഡേസ സത്യൻ )

2015 - പറവൂർ ഭരതൻ - (  വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ആയിരത്തോളം സിനിമകളിലും അഞ്ചൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവനേകി.പ്രേം നസീറിന്റെ ആദ്യചിത്രം മരുമകൾ ഇദ്ദേഹത്തിന്റെ മൂന്നാമത് ചിത്രമായിരുന്നു.  താര സംഘടനയായ അമ്മയുടെ പ്രഥമ അംഗം അദ്ദേഹമായിരുന്നു.)

1993 - ഉൽപൽ ദത്ത്‌ - ( ബംഗാളി നാടക സംവിധായകനും ചലച്ചിത്ര നടനും . 19-ാം നൂറ്റാണ്ടിലെ ബംഗാളി നാടകാചാര്യനായിരുന്ന മൈക്കേൽ മധുസൂദനെക്കുറിച്ചു നിർമിച്ച മൈക്കേൽ മധുസൂദൻ എന്ന ബംഗാളി ചിത്രത്തിലൂടെ ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തി. തുടർന്ന് മൃണാൾ സെന്നിന്റെ ഭുവൻഷോമിൽ അഭിനയിച്ചു. പിന്നീട് ഹിന്ദിയിലെ കച്ചവടസിനിമകളിൽ പലതിലും ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. സത്യജിത് റേയുടെ ആഗന്തുക്, ഹിരാക് രജർ ദേശ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം വേഷമണിഞ്ഞു. ഗുഡ്ഡി, ഗോൽമാൽ, നരം ഗരം, ഷൗകീൻ എന്നിവ ദത്തിന്റെ ഹാസ്യചിത്രങ്ങളിൽ ചിലവയാണ്. ബംഗാളിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)യുടെ സാംസ്കാരിക വേദികളിൽ ജീവിതാന്ത്യംവരെ ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. )

1662 - ബ്ലെയിസ്‌ പാസ്കൽ - ( മെക്കാനിക്കൽ കാൽക്കുലേറ്റർ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്ന ബ്ലെയിസ് പാസ്കൽ)

1975 - എമെ ഹോഗ്‌ - ( ഇരുപതാം നൂറ്റാണ്ടിൽ ടെക്സസ് നഗരത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന വനിതയായി   ചരിത്രം കാണുന്ന മനുഷ്യസ്‌നേഹിയും കലാവസ്തുക്കളുടെ സംരക്ഷകയും ആയിരുന്ന എമ ഹോഗ്‌)

1994 - ലൈനസ്‌ പോളിംഗ്‌ - ( 1954ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനവും , 1962-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും  ലഭിച്ച അമേരിക്കൻ ക്വാണ്ടം രസതന്ത്രജ്ഞൻ ലൈനസ് പോളിംഗ്‌ )

മറ്റു പ്രത്യേകതകൾ

⭕ ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

⭕ 1919 - അഫ്ഗാനിസ്ഥാൻ സ്വാതന്ത്ര ദിനം

___________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement