ദിവസവിശേഷം - ഓഗസ്റ്റ്‌ 18

ഇന്നത്തെ പ്രത്യേകതകൾ - 18-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 18, 1198 ചിങ്ങം 02, 1444 മുഹറം 19, വ്യാഴം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 18 വർഷത്തിലെ 230 (അധിവർഷത്തിൽ 231)-ാം ദിനമാണ്.വർഷാവസാനത്തിനായി 135 ദിവസങ്ങൾ കൂടി ഉണ്ട്.

ചരിത്രസംഭവങ്ങൾ

1920 - ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദർശനം തുടങ്ങി.

1201 - റിഗ നഗരം സ്ഥാപിതമായി.

1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.

1877 – അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി.

1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

1492 – സ്പാനിഷ് ഭാഷയുടെ ആദ്യ വ്യാകരണം (Gramática de la lenguacastellana) ഇസബെല്ല I രാജ്ഞിക്ക് സമർപ്പിക്കുന്നു.

1868 – ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞൻ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തുന്നു.

1920 – യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഭരണഘടനയിലെ സ്ത്രീകളുടെ വോട്ടവകാശം ഉറപ്പുനൽകുന്ന പത്തൊൻപതാം ഭേദഗതി അംഗീകരിച്ചു, 

1945 –  രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് ഇന്തോനേഷ്യയുടെ ആദ്യത്തെ പ്രസിഡന്റായി സുകാർണോ അധികാരമേറ്റു.

1950 – ബെൽജിയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ ജൂലിയൻ ലഹൗട്ട് വധിക്കപ്പെട്ടു.  പാർട്ടി പത്രം രാജകുടുംബക്കാരെയും വലതുപക്ഷ ഫാസിസ്റ്റുകൾ ആയ 

റെക്സിസ്റ്റുകളെയും കുറ്റപ്പെടുത്തിയിരുന്നു.

1958 – വ്‌ളാഡിമിർ നബോക്കോവിന്റെ വിവാദ നോവൽ ലോലിത അമേരിക്കയിൽ പ്രസിദ്ധീകരിച്ചു.

1958 – ബംഗ്ലാദേശിൽ നിന്നുള്ള ബ്രോജൻ ദാസ് ഒരു മത്സരത്തിൽ ഇംഗ്ലീഷ് ചാനലിലൂടെ നീന്തി, അങ്ങനെ ചെയ്യുന്ന ആദ്യത്തെ ബംഗാളിയും ആദ്യ ഏഷ്യക്കാരനും ആവുകയും 39 മത്സരാർത്ഥികളിൽ ഒന്നാമതെത്തുകയും ചെയ്തു.

1963 – ജെയിംസ് മെറെഡിത്ത് മിസിസിപ്പി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരനായി.

1971 – വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസിലൻഡും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചു.

2008 – പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് ഇംപീച്ച്‌മെന്റ് ഭീഷണിയെത്തുടർന്ന് രാജിവച്ചു.

➡️ ദിനാചരണങ്ങൾ

⭕ ഇന്ന് ശ്രീകൃഷ്ണ ജയന്തി

⭕ Never Give up Day

https://www.daysoftheyear.com/days/never-give-up-day/

⭕ National Couple’s Day

https://www.daysoftheyear.com/days/national-couples-day/

⭕ Bad Poetry Day

https://www.daysoftheyear.com/days/bad-poetry-day/

⭕ Serendipity Day

https://www.daysoftheyear.com/days/serendipity-day/

ജന്മദിനങ്ങൾ

1900 - വിജയലക്ഷ്മി പണ്ഡിറ്റ്‌ -  ( ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയും ലണ്ടൻ,സോവിയറ്റ്‌ യൂണിയൻ, യു എസ്‌ എ, യു എൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ അമ്പാസഡറും ആയിരുന്നു.)

1956 - സന്ദീപ്‌ പാട്ടീൽ - ( മുൻ ഇന്ത്യൻ ക്രിക്കറ്റർ താരവും കോച്ചും ആയ സന്ദീപ്‌ പാട്ടീൽ )

1967 - ദലേർ മെഹന്ദി - ( ബോലൊ താര രര അടക്കം നിരവധി ഹിറ്റ്‌ ആൽബങ്ങൾ പുറത്തിറക്കിയ പ്രമുക്ഗ്‌

ഹ പഞ്ചാബി ഗായകൻ ദലർ മെഹന്തി )

1952 - അരുണ ഇറാനി - ( നടി, 300 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അരുണ ഇറാനി )

1952 - സണ്ണി ജോസഫ് - (  2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്(ഐ) എം.എൽ.എയാണ് അഡ്വക്കറ്റ് സണ്ണി ജോസഫ്.2021 നടന്ന തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ സക്കീർ ഹുസൈനെ 3172 വോട്ടിനു പരാജയപ്പെടുത്തി )

1994 - ഋഷി എസ്‌ കുമാർ - ( ഉപ്പും മുളകും എന്ന സീരിയലിലെ മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ശ്രദ്ദേയനായ ഋഷി എസ്‌ കുമാർ. ഒരു നർത്തകൻ കൂടി ആണിദ്ദേഹം )

1960 - നിർമ്മല സീതാരാമൻ - ( ബി ജെ പി നേതാവും നിലവിൽ കേ ദ്ര ധനകാര്യ മന്ത്രിയും ആയ നിർമ്മല സീതാരാമൻ )

1934 - പി നരേന്ദ്രനാഥ്‌ - ( വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ തുടങ്ങി  ബാലസാഹിത്യവും നോവലുകളും നാടകങ്ങളും ഉൾപ്പടെ  30-ൽ പരം കൃതികളുടെ കർത്താവ്‌)

1934 - ഗുൽസാർ - ( ഗുൽസാർ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ ഇന്ത്യൻ കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് സംപൂരൺ സിങ്ങ് കൽറ എന്ന ഗുൽസാർ.  അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല ഹിന്ദി-ഉർദു ഭാഷകളാണെങ്കിലും പഞ്ചാബി, ഹിന്ദി വകഭേദങ്ങളായ മാർവാറി, ബ്രജ് ഭാഷ, ഹര്യാൻവി മുതലായവയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.കലാലോകത്തിന് ഗുൽസാർ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2004ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 5 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സ്ലംഡോഗ് മില്യണയറിലൂടെ ഓസ്കാർ പുരസ്കാരവും ഗ്രാമി പുരസ്കാരവും നേടി. സാഹിത്യ അക്കാദമി അവാർഡും ഗുൽസാർ നേടിയിട്ടുണ്ട്. ദേശസ്നേഹം വഹിച്ച പങ്ക് കണക്കിലെടുത്ത് നൽകുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്ധിരാഗാന്ധി പുരസ്കാരം 2012-ൽ ലഭിച്ചു.ഇന്ത്യൻ സിനിമയുടെ വളർച്ചക്കു നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് 45-മത് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ഗുൽസാറിന് നൽകാൻ ഭാരത സർക്കാർ 2014-ൽ തീരുമാനിച്ചു. )

1990 - നേഹ മഹാജൻ - (ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് നേഹ മഹാജൻ. മറാത്തി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ഇവർ മലയാള ചലച്ചിത്രരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്'സ് ചിൽഡ്രൻ എന്ന പുസ്തകത്തെ ആസ്പദമാക്കി 2012-ൽ ദീപ മേഹ്ത സംവിധാനം ചെയ്ത അതേപേരിലുള്ള ചലച്ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നേഹ മഹാജൻ ബോളിവുഡിലേക്കു കടന്നുവരുന്നത്.2013-ൽ മാധവ് വസേ സ്റ്റേജ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഹാംലെറ്റ് എന്ന മറാഠി നാടകത്തിൽ 'ഒഫീലിയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നേഹയായിരുന്നു. തുടർന്ന് ആജോബ (2013), ഫീസ്റ്റ് ഓഫ് വാരണാസി (2013) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015-ൽ സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവർ സംവിധാനം ചെയ്ത ചായം പൂശിയ വീട് എന്ന മലയാള ചലച്ചിത്രത്തിൽ നായികയായി. ഈ ചിത്രത്തിലെ ചില രംഗങ്ങളിൽ നേഹ നഗ്നയായി അഭിനയിച്ചത് വലിയ വിവാദമായിരുന്നു. )

1980 - പ്രീതി ഝംഗിയാനി - ( ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും അറിയപ്പെടുന്ന ഒരു മോഡലുമാണ് പ്രീതി ഝംഗിയാനി . 1999-ൽ പുറത്തിറങ്ങിയ മഴവില്ല് എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് പ്രീതി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2000-ലാണ് ബോളിവുഡിൽ ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹബ്ബത്തേൻ എന്ന ചിത്രത്തിലെ അഭിനയം പ്രീതിയെ ബോളിവുഡിൽ ശ്രദ്ധേയയാക്കി. ഇതിൽ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ ഐശ്വര്യ റായ് എന്നി വൻ താരങ്ങളും അഭിനയിച്ചിരുന്നു. പിന്നീട് ഹാസ്യ ചിത്രമായ ആവാര പാഗൽ ദീവാന എന്ന ചിത്രത്തിൽ അഭിനയിച്ചു. )

1872 - വിഷ്ണു ദിഗംബർ പലൂസ്കർ - ( പണ്ഡിറ്റ് വിഷ്ണു ദിഗംബർ പലൂസ്കർ  ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു.  അദ്ദേഹം രഘുപതി രാഘവ രാജാ റാമിന്റെ യഥാർത്ഥ പതിപ്പ് ആലപിക്കുകയും 1901 മെയ് 5-ന് ഗന്ധർവ്വ മഹാവിദ്യാലയം സ്ഥാപിക്കുകയും ചെയ്തു. ഇന്ന് കേൾക്കുന്ന ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരം ചിട്ടപ്പെടുത്തിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.  ഗാഡ്ഗിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്, എന്നാൽ അവർ പാലൂസ് (സാംഗ്ലിക്ക് സമീപം) എന്ന ഗ്രാമത്തിൽ നിന്നുള്ളവരായതിനാൽ അവർ "പലൂസ്കർ" കുടുംബം എന്നറിയപ്പെട്ടു. )

1956 - കെ. ചന്ദ്രൻ പിള്ള - ( കേരളത്തിലെ സി.പി.ഐ.(എം) നേതാവാണ് കെ. ചന്ദ്രൻ പിള്ള.നിലവിൽ സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളിൽ സജീവം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ചന്ദ്രൻ പിള്ള ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്.ഇദ്ദേഹം 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു. 2011-ൽ നടന്ന പതിമൂന്നാം നിയസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ നിന്നും എതിർ സ്ഥാനാർത്ഥിയായ മുസ്ലീം ലീഗിലെ ഇബ്രാഹിം കുഞ്ഞിനോട് പരാജയപ്പെട്ടു. ഇപ്പോൾ വിശാല കൊച്ചി വികസന അതോറിറ്റി (GCDA) ചെയർമാനാണ്. 2022 ഫെബ്രുവരി 7-നാണ് GCDA ചെയർമാൻ ആയി ചുമതല ഏറ്റെടുത്തത്.  )

1985 - ഗീതിക ഝക്കർ - ( ഒരു ഇന്ത്യൻ ഗുസ്തിക്കാരിയാണ്. ഗീതിക ഝക്കർ  ഇന്ത്യൻ ഗുസ്തി ചരിത്രത്തിൽ കോമ്മൺ വെൽത് ഗെയിംസിൽ മികച്ച ഗുസ്തിക്കാരിയായും ഏഷ്യൻ ഗെയിംസുകളിൽ സ്വണ്ണമെഡൽ തുടർച്ചയായി രണ്ടു പ്രാവശ്യം നേടുന്ന ആദ്യത്തെയാളാണ്. 2006 ൽ രാജ്യം  അർജ്ജുന പുരസ്ക്കാരം നൽകി ആദരിച്ചു. 2008 ൽ ഹരിയാന  പോലീസിൽ  ഡപ്യൂട്ടി  സുപ്രണ്ട് ആയി ജോലിയിൽ പ്രവേശിച്ചു. )

1972 - രൺവീർ ഷോരെ -  ( ഹിന്ദി ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് രൺ‌വീർ ഷോരെ.. കൂടാതെ ആദ്യ കാലത്ത് ഒരു ടെലിവിഷൻ അവതാരകൻ കൂടി ആയിരുന്നു രൺ‌വീർ ഷോരെ. 2002 ലാണ് ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത്.

നടി കൊൺകണ സെന്നിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട്‌ വേർപിരിഞ്ഞു. 2002 ൽ ഏക് ചോട്ടീ സീ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ മനീഷ കൊയ്‌രാളയോടൊപ്പം ആദ്യമായി അഭിനയിച്ചു. ഇത് ഒരു പരാജയ ചിത്രമായിരുന്നു. പിന്നീട് 2003ൽ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2007 ലെ ഹണിമൂൺ ട്രാവത്സ്, ആജ് നച്ലെ എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. )

1700 - ബാജിറാവു I - ( ഭാരതത്തിലെ മറാഠ സാമ്രാജ്യത്തിന്റെ ജനറൽ ആയിരുന്നു ബാജി റാവു .1720 മുതൽ മരണം വരെ അദ്ദേഹം അഞ്ചാം മറാത്ത ഛത്രപതി (ചക്രവർത്തി ) ഷാഹുവിൻറെ പേഷ്വ (ജനറൽ) ആയി സേവനം ചെയ്തു. ബാജിറാവു ബല്ലാൾ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. )

1886 - ആർ എസ്‌ സുബ്ബലക്ഷ്മി അമ്മാൾ - ( സ്ത്രീകളുടെ, പ്രത്യേകിച്ച്, ബ്രാഹ്മണവിധവകളുടെ, വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു )

1920 - ഹർഭജൻ സിംഗ്‌  - ( 17 കവിതാ സമാഹാരങ്ങളും 19 സാഹിത്യപരമായ ചരിത്രങ്ങളും ഹിന്ദിയിലും , ഇഗ്ലീഷിലും പഞ്ചാബിയിലും രചിച്ച പഞ്ചാബി കവിയും വിമർശകനുമായിരുന്നു)

1933 - റോമൻ പൊളാൻസ്കി - ( ഫ്രാൻസിൽ ജനിച്ച സംവിധായക-അഭിനേതാവ്```റോമൻ പൊളാൻസ്കി )

ചരമവാർഷികങ്ങൾ

1998  - പ്രോതിമ ബേദി - ( പ്രശസ്തയായ മോഡലും ഒഡീസി നർത്തകിയുമാണ്‌ പ്രോതിമ ഗൌരി ബേദി .ഇവർ 1990 ൽ ബെം‌ഗളൂരുവിൽ നൃത്യഗ്രാം എന്ന നൃത്തവിദ്യഭ്യാസ സ്ഥാപനം തുടങ്ങി.1997ൽ തന്റെ മകനായ സിദ്ധാർഥിന്റെ മരണം പ്രോതിമക്ക് ഒരു ആഘാതമാവുകയും തന്റെ നർത്തന ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു. പിന്നീട് സന്യാസ സമാനമായ ജീവിതത്തിലേക്ക് തിരിയുകയും ഹിമാലയത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. പിന്നീട് വന്ന ഓഗസ്റ്റ് മാസത്തിൽ മാനസരോവറിലേക്കുള്ള തീർഥയാത്രയിൽ ഇവരെ കാണാതാവുകയും ചെയ്തു. പിന്നീട് ദിവസങ്ങൾക്കു ശേഷം ഇവരുടെ അവശിഷ്ടങ്ങൾ മാൽപ്പ മലനിരകളുടെ ഭാഗത്ത് നിന്ന് കണ്ടെത്തുകയുണ്ടായി )

2011 - ജോൺസൺ - ( മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു ജോൺസൺ. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു.കൈരളി ടി.വി. ചാനലിൽ ഗന്ധർ‌വ സംഗീതം എന്ന സം‌ഗീത മത്സര പരിപാടിയിൽ വിധി കർത്താവ് ആയി പങ്കെടുത്തിരുന്നു. )

2011 - പ്രൊ. സി അയ്യപ്പൻ - ( മലയാളസാഹിത്യത്തിൽ ദളിതെഴുത്തിന്റെ ശക്തവാനായ വക്താവായിരുന്നു കഥാകൃത്തായിരുന്ന സി. അയ്യപ്പൻ. ദളിത്‌ ജീവിതത്തെ ശക്തവും സ്വാഭാവികവും അതിതീക്ഷ്ണവുമായ ഭാഷയിലൂടെ ആവിഷ്കരിക്കുകയും അതുവഴി പരമ്പരാഗത സാഹിത്യഭാവുകത്വത്തെ പൊളിച്ചുപണിയുകയും ചെയ്തു അദ്ദേഹം.

എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ൽ ജനിച്ചു. ) 

1945 - സുഭാഷ്‌ ചന്ദ്രബോസ്‌ - (  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രധാന നേതാവും  തുടർച്ചയയി രണ്ടു തവണ  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്റും ,ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന  രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനും  പതിനൊന്നു തവണ  ബ്രിട്ടീഷ് അധികാരികളാല്‍ ജയിലിലടക്കപ്പെടുകയും ചെയ്ത നേതാജി എന്ന സു ഭാഷ്‌ ചന്ദ്ര ബോസ്‌)

2011 - സമീർ ചന്ദ - ( മണിരത്നം, രാം ഗോപാൽ വർമ്മ, ശ്യാം ബെനഗൽ, ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് എന്നീ സംവിധായകർക്കൊപ്പവും മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലും പ്രവർത്തിച്ച ഇന്ത്യൻ ചലച്ചിത്ര കലാസംവിധായകനും,  നിർമ്മാണ രൂപകൽപകനും, സംവിധായകനുമായിരുന്നു)

1503 - അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ്പ - ( ക്രിസ്റ്റഫർ കൊളംബസിന്റെ സാഹസയാത്രകളുടെ ദശകത്തിൽ മാർപ്പാപ്പ ആയിരുന്ന സ്പെയിൻ സ്വദേശിയും, യൂറോപ്പിനു കണ്ടുകിട്ടിയ 'നവലോകം' ആയി പരിഗണിക്കപ്പെട്ട പശ്ചിമാർത്ഥ ഗോളത്തിലെ ഭൂവിഭാഗങ്ങളുടേയും ജനതകളുടേയും മേലുമുള്ള കൊളോണിയിൽ അധികാരം സ്പെയിനിന് എഴുതിക്കൊടുത്ത "അതിർ-തീർപ്പു തിരുവെഴുത്ത്" (bull of Demarcation) പുറപ്പെടുവിക്കുകയും ചെയ്ത നവോത്ഥാനകാലത്തെ മാർപ്പാപ്പാമാരിൽ ഏറ്റവും വലിയ വിവാദപുരുഷനായിരുന്ന റോഡെറിക് ലാങ്കോൾ ഡി ബോർഹ എന്ന മുൻപേരുണ്ടായിരുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ)

1850 - ബൽസാക്ക്‌ - ( സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന രീതിയും, സങ്കീർണ്ണവ്യക്തിത്വവും, സദാചാരമൂല്യങ്ങളോടുള്ള സമീപനത്തിൽ ആശയഭിന്നതയും  പ്രകടിപ്പിച്ച പച്ച മനുഷ്യരെ കഥാപാത്രങ്ങളാക്കി നെപ്പോളിയന്റെ പതനത്തിനു ശേഷമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രാൻസിലെ സാമൂഹ്യ ജീവിതത്തിന്റെ വിശാലദൃശ്യം  വരച്ചു കാട്ടുന്ന നോവൽ, നിരൂപണം, ചെറുകഥകൾ എന്നിവയുൾപ്പെടെ 91 പൂർണ രചനകളും 46 അപൂർണ രചനകളും ഉൾപ്പെട്ട  ലാ കോമെഡീ ഹുമേൺ എന്ന സമാഹാരമെഴുതിയ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രെഞ്ച് നോവലിസ്റ്റും, നാടകകൃത്തും ആയിരുന്നു)

1992 - ജോൺ സ്റ്റേർജസ് - (  അമേരിക്കൻ സംവിധായകൻ ജോൺ സ്റ്റേർജസ് (ജ. 1911)

മറ്റു പ്രത്യേകതകൾ

⭕ ഓസ്ട്രേലിയ - ( ലോങ്ങ്ടാൽ ദിനം, വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർക്കുള്ള ദിനം)

⭕ തായ്‌ലാന്റ്‌ - ( ദേശീയ സയൻസ്‌ ദിനം)

__________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement