ദിവസവിശേഷം - ഓഗസ്റ്റ്‌ 22

ഇന്നത്തെ പ്രത്യേകതകൾ - 22-08-2022

ഇന്ന് 2022 ഓഗസ്റ്റ്‌ 22, 1198 ചിങ്ങം 06 1444 മുഹറം 23, തിങ്കൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 22 വർഷത്തിലെ 234 (അധിവർഷത്തിൽ 235)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

1614 – ഫെറ്റ്‌മിൽച്ച് പ്രക്ഷോഭം: വിശുദ്ധ റോമൻ സാമ്രാജ്യമായ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ജൂതന്മാരെ പുറത്താക്കി.

1846 – രണ്ടാം ഫെഡറൽ റിപ്പബ്ലിക് ഓഫ് മെക്സിക്കോ സ്ഥാപിതമായി.

1849 – ചരിത്രത്തിലെ ആദ്യത്തെ വ്യോമാക്രമണം. വെനീസ് നഗരത്തിന് നേരെ ഓസ്ട്രിയ പൈലറ്റില്ലാത്ത ബലൂണുകൾ വിക്ഷേപിക്കുന്നു.

1864 – 12 രാജ്യങ്ങൾ ഒന്നാം ജനീവ കൺവെൻഷനിൽ ഒപ്പുവച്ചു, സായുധ സംഘട്ടനങ്ങളുടെ ഇരകളുടെ സംരക്ഷണ നിയമങ്ങൾ സ്ഥാപിച്ചു.

1875 – ജപ്പാനും റഷ്യയും തമ്മിലുള്ള സെന്റ് പീറ്റേഴ്‌സ്ബർഗ്  ഉടമ്പടി അംഗീകരിച്ചു, ഇത്  കുറിൽ ദ്വീപുകൾക്ക് പകരമായി സഖാലിൻ  കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥയാണ്.

1894 – മഹാത്മാഗാന്ധി സൗത്ത്‌ ആഫ്രിക്കയിലെ നടാലിൽ ഇന്ത്യൻ വ്യാപാരികളോടുള്ള വിവേചനത്തിനെതിരെ പോരാടുന്നതിന് നടാൽ ഇന്ത്യൻ കോൺഗ്രസ് (NIC) രൂപീകരിച്ചു.

1902 – കാഡിലാക് മോട്ടോർ കമ്പനി സ്ഥാപിച്ചു.

1902 – ചൈനയിലെ ടിയെൻ ഷാൻ പർവതനിരകളിൽ ഉണ്ടായ 7.7  ഭൂകമ്പത്തിൽ ആറായിരം പേരെങ്കിലും കൊല്ലപ്പെട്ടു.

1934 – ഓസ്‌ട്രേലിയയുടെ ബിൽ വുഡ്‌ഫുൾ രണ്ടുതവണ ആഷസ് വീണ്ടെടുത്ത ഏക ടെസ്‌റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായി.

1941 – രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ സൈന്യം ലെനിൻഗ്രാഡ് ഉപരോധം ആരംഭിച്ചു.

1942 –  ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നിവയ്‌ക്കെതിരെ ബ്രസീൽ യുദ്ധം പ്രഖ്യാപിച്ചു.

1968 – പോൾ ആറാമൻ മാർപാപ്പ കൊളംബിയയിലെ ബൊഗോട്ടയിൽ എത്തിച്ചേരുന്നു. ലാറ്റിനമേരിക്കയിൽ ഒരു മാർപാപ്പയുടെ ആദ്യ സന്ദർശനമാണിത്.

1991 – ബാൾട്ടിക് രാജ്യങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമാണ് ഐസ്‌ലാൻഡ്.

1999 – ചൈന എയർലൈൻസ് ഫ്ലൈറ്റ് 642 ഹോങ്കോങ് ഇന്റർനാഷണൽ എയർപോർട്ടിൽ തകർന്നു വീണ് മൂന്ന് പേർ കൊല്ലപ്പെടുകയും 208 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1639 - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.

1827 - ജോസെ ഡി ല മാർ പെറുവിന്റെ പ്രസിഡണ്ടായി.

1848 - ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.

1864 - പന്ത്രണ്ടു രാജ്യങ്ങൾ ആദ്യ ജനീവ കൺ‌വെൻഷനിൽ ഒപ്പു വച്ചു. റെഡ് ക്രോസ്സ് രൂപവൽക്കരിക്കപ്പെട്ടു.

1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പട ലെനിൻ‌ഗ്രാഡിലെത്തി.

1942 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾക്കെതിരെ ബ്രസീൽ യുദ്ധം പ്രഖ്യാപിച്ചു.

1944 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് യൂണിയൻ റൊമാനിയ പിടിച്ചടക്കി.

1962 - ഫഞ്ചു പ്രസിഡണ്ട് ചാൾസ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.

1972 - വർഗ്ഗീയനയങ്ങളെ മുൻ‌നിർത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും പുറത്താക്കി.

1989 - നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.

➡️ ദിനാചരണങ്ങൾ

⭕ ഇന്ന് ലോക നാട്ടറിവ്‌ ദിനം

⭕ ഇന്ന് മദ്രാസ്‌ ദിനം

⭕ Eat A Peach Day

https://www.daysoftheyear.com/days/eat-a-peach-day/

⭕ Be An Angel Day

https://www.daysoftheyear.com/days/be-an-angel-day

⭕ Take Your Cat To The Wer

https://www.daysoftheyear.com/days/take-your-cat-to-the-vet-day/

➡ ജന്മദിനങ്ങൾ

1955 - ചിരഞ്ജീവി ( തെലുഗ്‌ ഭാഷയിലെ പ്രമുഖനടനും രാഷ്ട്രീയ നേതാവും നടൻ രാം ചരണിന്റെ പിതാവും ആയ ചിരഞ്ജീവി )

1896 - കൈക്കുളങ്ങര രാമവാര്യർ - ( പ്രാചീന കാവ്യശാസ്ത്രങ്ങൾക്കു സുഗ്രഹവും ലളിതവുമായ വ്യാഖ്യാനങ്ങൾ ചമച്ച പ്രമുഖ സംസ്കൃതഭാഷാ പണ്ഡിതനും, അദ്ധ്യാപകനും ആയിരുന്നു)

1919 - എസ്‌ ഗുപ്തൻ നായർ - ( പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് അദ്ധ്യാപകനും,കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനും കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറും, ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനവും, 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും . കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റ്റും ആയിരുന്ന എസ്‌ ഗുപ്തൻ നായർ -

1923 - ജി കുമാരപിള്ള - (പൗരവകാംശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച തികഞ്ഞ ഒരു ഗാന്ധിയനും, കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗവും, അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം'. എന്നു തുടങ്ങുന്ന കവിതയടക്കം അരളിപ്പൂക്കൾ,മരുഭൂമിയുടെ കിനാവുകൾ, ഓർമ്മയുടെ സുഗന്ധം,സപ്തസ്വരം തുടങ്ങിയ കൃതികൾ രചിച്ച കവിയും ഗാന്ധിയനും അദ്ധ്യാപകനുമായിരുന്ന ജി കുമാരപിള്ള )

1952 - ബെന്നി ബെഹനാൻ - ( 2019 മുതൽ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ യു.ഡി.എഫ് കൺവീനറും (2018-2020) മുൻ എം.എൽ.എയുമാണ് ബെന്നി ബെഹനാൻ. പെരുമ്പാവൂർ വെങ്ങോല സ്വദേശിയാണ്‌ )

1897 - ബിൽ വുഡ്ഫുൾ - ( ഓസ്ട്രേലിയക്കാരനായ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു വില്ല്യം മാൽഡൺ ബിൽ വുഡ്ഫുൾ എന്ന ബിൽ വുഡ്ഫുൾ. 1926 മുതൽ 1934 വരെയാണ് ബിൽ വുഡ്ഫുൾ ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ചത്. ഓസ്ട്രേലിയൻ ടീമിന്റേയും വിക്ടോറിയ ടീമിന്റെയും നായകസ്ഥാനങ്ങൾ വുഡ്ഫുൾ വഹിച്ചിട്ടുണ്ട്. 1932-33 കാലഘട്ടത്തിലെ ബോഡിലൈൻ സീരിസിലെ വുഡ്ഫുളിന്റെ പക്വമായ പെരുമാറ്റം ശ്രദ്ധേയമാണ്. ഒരു അധ്യാപകനായി പരീശീലനം കിട്ടിയ വുഡ്ഫുൾ പ്രശസ്തനായത് കളിക്കാരൻ എന്ന നിലയിലാണ്. ക്ഷമയും പ്രതിരോധത്തിലൂന്നിയ ബാറ്റിംഗ് നിപുണതയും അദ്ദെഹത്തെ മികച്ച ഒരു മുൻ നിര ബാറ്റ്സമാനാക്കി. )

1915 - ശംഭു മിത്ര - ( ബംഗാളി നാടകപ്രവർത്തകൻ വിദ്യാഭ്യാസകാലത്തുതന്നെ നാടകപ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1948-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. ഇബ്‌സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്‌സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. വിശ്വഭാരതി സർവകലാശാല ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, ജാദവ്പൂർ സർവകലാശാലകൾ ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്. )

1973 - യു.ആർ. പ്രദീപ് - ( കേരളത്തിലെ പൊതുപ്രവർത്തകനും, സി.പി.ഐ(എം) നേതാവും കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനും, ചേലക്കര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാ സമാജികനുമായിരുന്നു യു.ആർ. പ്രദീപ്‌. സിപിഐഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി കെ എസ് ജില്ലാ കമ്മിറ്റി അംഗം. കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം, ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. )

1851 - അലക്സാണ്ടർ ചെക്കോവ്‌ - ( വിശ്രുത സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ മൂത്ത സഹോദരനും നോവലിസ്റ്റും ചെറുകഥാകൃത്തും പ്രബന്ധരചയിതാവും ആയിരുന്നു)

1976 - ഡോണ ഗാംഗുലി - ( ഒരു ഇന്ത്യൻ ഒഡീസ്സി നർത്തകിയാണ് ഡോണ ഗാംഗുലി . കേളു ചരൺ മഹാപത്രയുടെ ശിഷ്യയായ ഡോണ നിലവിൽ ദിക്ഷ മഞ്ചരി എന്നൊരു നൃത്തസംഘം നടത്തുന്ന ഡോണ 1997-ൽ തന്റെ ബാല്യകാല സുഹൃത്തും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലിയെ വിവാഹം ചെയ്തു. )

1908 - ഓഹി കാർച്യേ ബഹ്സൺ - ( ഫ്രഞ്ച് ഛായാഗ്രാഹകനും ആധുനിക ഫോട്ടോജേർണലിസത്തിന്റെ പിതാവ് എന്നു വിശേഷിപ്പിയ്ക്കപ്പെടുന്നയാളുമായ ഓഹി കാർച്യേ ബഹ്സൺ ഒരു തുണി നിർമ്മാതാവിന്റെ പുത്രനായാണ് ജനിച്ചത്. തുടക്കകാലത്ത് എണ്ണഛായാചിത്രങ്ങളിലും ,ചിത്രരചനയിലും ആകൃഷ്ടനായിരുന്ന കാർച്യേ പിൽക്കാലത്താണ് നിശ്ചല ഛായാഗ്രഹണത്തിലേയ്ക്കു ശ്രദ്ധ പതിപ്പിച്ചത്. ടാങ്കനിക്ക തടാകത്തിലെ മൂന്നു ആൺകുട്ടികൾ എന്ന ഹംഗേറിയൻ ഛായാഗ്രാഹകനായ മാർട്ടിൻ മുങ്കാക്സിയുടെ ചിത്രം കലാജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി എന്നു കാർച്യേ സൂചിപ്പിക്കുകയുണ്ടായി. )

ചരമവാർഷികങ്ങൾ

2003 - വേളൂർ കൃഷ്ണൻ കുട്ടി - ( മാസപ്പടി മാതുപിള്ള, പഞ്ചവടിപ്പാലം തുടങ്ങി 150 ഓളം ഹാസ്യ കൃതികൾ രചിച്ച വേളൂർ കൃഷ്ണൻ കുട്ടി ).

2013 - കരുവാറ്റ ചന്ദ്രൻ - ( മലയാളത്തിൽ ചിത്രകഥയ്ക്ക് തുടക്കമിടുകയും, ആനുകാലികങ്ങളിൽ നിരവധി കാർട്ടൂണുകളും ചിത്രകഥാ സമാഹാരങ്ങളും കാർട്ടൂൺ കഥകളും വരച്ചിരുന്ന കാർട്ടൂണിസ്റ്റും ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്ന കരുവാറ്റ ചന്ദ്രൻ ).

2014 - യു ആർ അനന്തമൂർത്തി - ( കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവും സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുള്ള ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി എന്ന യു.ആർ. അനന്തമൂർത്തി).

1977 - വിമി - (  അബ്രൂ, ഹംറാസ് , പതംഗ തുടങ്ങിയ ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയായിരുന്നു വിമി. ഹംരാസിൽ  സുനിൽ ദത്തിനൊപ്പം  അഭിനയിച്ച് അവർ ശ്രദ്ധേയയായി1967-ൽ ബി.ആർ. ചോപ്ര സംവിധാനം ചെയ്ത ഹംറാസിൽ  സുനിൽ ദത്തിനൊപ്പം വിമി അരങ്ങേറ്റം കുറിച്ചു. ആ സിനിമ ഹിറ്റായിരുന്നു, പക്ഷേ അവളുടെ കരിയറിനെ സഹായിച്ചില്ല. പതംഗ (1971), വചനം (1974) എന്നീ ചിത്രങ്ങളിൽ ശശി കപൂറിനൊപ്പം അവർ പ്രത്യക്ഷപ്പെട്ടു. ദീപക് കുമാറിനൊപ്പം ആബ്രൂ (1968) എന്ന ചിത്രത്തിലെ നായികയായിരുന്നു അവർ. 1973-ൽ പഞ്ചാബി ചിത്രമായ നാനക് നാം ജഹാസ് ഹേയിൽ അവൾ പ്രത്യക്ഷപ്പെട്ടു. 1977-ൽ അവളുടെ മരണത്തിന് നാല് വർഷത്തിന് ശേഷം പുറത്തിറങ്ങിയ ക്രോധി ആയിരുന്നു അവളുടെ അവസാന ചിത്രം. ).

1941 - ഗ്രിഗറി ഒൻപതാമൻ മാർപ്പാപ്പ - ( മതവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനും കഠിനമായി ശിക്ഷിക്കുവാനുമുദ്ദേശിച്ചുകൊണ്ടുള്ള പേപ്പൽ വിചാരണ സ്ഥാപിച്ച ഉഗൊളിനോ ഡിക്കോണ്ടി എന്ന ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ).

2002 - ബി.വി. സീതി തങ്ങൾ - ( കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ബി.വി. സീതി തങ്ങൾ .അണ്ടത്തോട് നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും, ഗുരുവായൂരിൽ നിന്ന് മൂന്നും അഞ്ചും ആറും കേരളനിയമസഭകളിലേക്കും മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.പ്ലാന്റേഷൻ കോർപ്പറേഷൻ ഡയറക്ടർ, ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ, മുസ്‌ലീം ലീഗ് തൃശ്ശൂർ ജില്ലാക്കമ്മിറ്റി പ്രസിഡന്റ്, കുണ്ടഴിയൂർ ഗ്രാമപഞ്ചായത്തംഗം, കേരള ഫിഷറീസ് അഡ്‌വൈസറി ബോർഡംഗം, മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. ).

1615 - ആർതർ അഗാദേ - ( ബ്രിട്ടിഷ് പുരാവസ്തുശാസ്ത്രജ്ഞൻ. ഡെർബിഷെയറിലെ ഹോസ്റ്റൺ എന്ന സ്ഥലത്ത് 1540-ൽ ജനിച്ചു. അഭിഭാഷകനാകാൻ പഠിച്ചുവെങ്കിലും ഒരു കോടതിയിലെ ഗുമസ്തപ്പണി സ്വീകരിക്കേണ്ടിവന്നു. 1570 മുതൽ 45 വർഷം പല ഉദ്യോഗങ്ങളും വഹിച്ചു. പുരാവസ്തുശാസ്ത്രസമിതിയുടെ പ്രവർത്തനങ്ങളിൽ ഗവൺമെന്റുരേഖകളുടെ വിവരണപ്പട്ടിക തയ്യാറാക്കുന്നതിന് നിയുക്തനായി. വില്യം കോൺകറർ (1027-87) ഇംഗ്ളണ്ടിൽ നടപ്പാക്കിയ കണ്ടെഴുത്തിന്റെ പ്രമാണരേഖയായ ഡൂംസ്ഡേ ബുക്കിനെ (Domesday Book) അടിസ്ഥാനമാക്കി ഇദ്ദേഹം നടത്തിയ ഗവേഷണങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. ഈ പ്രത്യേകപഠനംവഴി ഇദ്ദേഹം ദുർഗ്രഹമായ പല സാങ്കേതികസംജ്ഞകളുടെയും വിശദീകരണം നല്കി. തോമസ് ഹെർനിയുടെ പ്രമുഖ പുരാവസ്തുശാസ്ത്രജ്ഞൻമാരുടെ സവിശേഷചർച്ചകളുടെ സമാഹാരം എന്ന ഗ്രന്ഥത്തിൽ പാർലമെന്റിന്റെ ആരംഭം, ഷെയറുകളുടെ പൌരാണികത, മാടമ്പിമാരുടെ അധികാരാവകാശങ്ങൾ തുടങ്ങിയ ആറു ലേഖനങ്ങൾ അഗാർദേ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ഇദ്ദേഹം 1615 ആഗ. 22-ന് നിര്യാതനായി; വെസ്റ്റ് മിനിസ്റ്റർ ആബിയിൽ സംസ്കരിക്കപ്പെട്ടു. ഒസ്യത്തനുസരിച്ച് ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ സഹപ്രവർത്തകനായിരുന്ന സർ. റോബർട്ട് കോട്ടന് ലഭിച്ചു. പില്ക്കാലത്ത് അവയിൽ അവശേഷിച്ചവ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ വകയായിത്തീർന്നു. ).

1982 - ഏകനാഥ് റാനഡെ - ( ഏകനാഥ് രാമകൃഷ്ണ റാനഡെ ആർ എസ്‌ എസ്‌ നേതാവും പിന്നീട്‌ അതിന്റെ ജനറൽ സെക്രട്ടറിയും ആയിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയ സ്വയംസേവക് സംഘിൽ  ചേർന്ന അദ്ദേഹം, സംഘടനയുടെ ഒരു പ്രധാന സംഘാടകനും നേതാവുമായി, 1956 മുതൽ 1962 വരെ അതിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. സ്വാമി വിവേകാനന്ദന്റെ പഠിപ്പിക്കലുകൾ റാനഡെയെ വളരെയധികം സ്വാധീനിച്ചു. , വിവേകാനന്ദന്റെ രചനകളുടെ ഒരു പുസ്തകം സമാഹരിച്ചു. 1963-72 കാലഘട്ടത്തിൽ, തമിഴ്നാട്ടിലെ കന്യാകുമാരിയിലെ കന്യാകുമാരിയിൽ വിവേകാനന്ദ റോക്ക് മെമ്മോറിയലും വിവേകാനന്ദ കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കു വഹിച്ചു ).

1818 - വാറൻ ഹേസ്റ്റിംഗ്സ്‌ - (ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ്‌ ).

1903 - സാലിസ്‌ബറി പ്രഭു - ( ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായും ഇന്ത്യക്കു വേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുകയും, മൂന്നു പ്രാവശ്യമായി മൊത്തം പതിമൂന്നു വർഷത്തിലധികം ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുകയും ചെയ്ത കൺസെർവേറ്റീവ് രാഷ്ട്രീയക്കാരൻ സാലിസ്ബറി പ്രഭു എന്നറിയപ്പെടുന്ന റോബെർട്ട് ആർതർ റ്റാൽബോട്ട് ഗ്യാസ്കോയ്ൻ-സെസിൽ)

1978 - ജോമൊ കെനിയാറ്റ - (കെനിയയുടെ ആദ്യ പ്രസിഡന്റും സ്ഥാപകപിതാവും ആയ ജോമൊ കെനിയാറ്റ )

മറ്റു പ്രത്യേകതകൾ

⭕ ഇന്ന് ലോക നാട്ടറിവ്‌ ദിനം

⭕ റഷ്യ - ഫ്ലാഗ്‌ ഡെ

⭕ ഇന്ന് മദ്രാസ്‌ ദിനം - 1639 ആഗസ്ത് 22, നായക്മാര്‍ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന രജതദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായ ഫ്രാന്‍സീസ് ഡേയ്ക്ക് കൈമാറി. പ്രാദേശികഭരണാധികാരികളായ നായക്മാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി നടത്തിയ ഈ ഭൂമിയിടപാടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായി മാറിയ മദ്രാസിന്റെ പിറവിക്ക് കാരണമാകുന്നത്. പ്രശസ്തമായ സെന്റ്. ജോര്‍ജ് കോട്ട സ്ഥിതി ചെയ്യുന്നത് അന്ന് കൈമാറിയ ആ ഭൂപ്രദേശത്താണ്. ആഗസ്ത് 22 എന്ന തീയതി അങ്ങിനെ മദ്രാസ് ദിനം എന്ന് അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ മദ്രാസ് ദിനം ആഘോഷിക്കാന്‍ തുടങ്ങിയത് 2004 ല്‍ മാത്രമാണ്.

___________________________________

©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement