ദിവസവിശേഷം - ഓഗസ്റ്റ്‌ 09

🌐 ഇന്നത്തെ പ്രത്യേകതകൾ 🌐

09-08-2022

_*ഇന്ന് 2022 ഓഗസ്റ്റ്‌ 09, 1197 കർക്കടകം 24, 1444  മുഹറം 10, ചൊവ്വ*_


_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 9 വർഷത്തിലെ 221 (അധിവർഷത്തിൽ 222)-ാം ദിനമാണ്.*_


 _➡ *ചരിത്രസംഭവങ്ങൾ*_



```1173 – പിസ കത്തീഡ്രലിന്റെ  (ഇപ്പോൾ പിസയിലെ ചായുന്ന ഗോപുരം എന്നറിയപ്പെടുന്നു)  നിർമ്മാണം ആരംഭിക്കുന്നു



1329 – ആദ്യ ഇന്ത്യൻ ക്രിസ്ത്യൻ രൂപതയായി  ക്വയിലോൺ (കൊല്ലം രൂപത ) സ്ഥാപിച്ചത് പോപ്പ് ജോൺ XXII ആണ്;  ഫ്രഞ്ച് വംശജനായ ജോർഡാനസിനെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു.



1830 –  ലൂയിസ് ഫിലിപ്പ്  ചാൾസ് X ന്റെ സ്ഥാനത്യാഗത്തെ തുടർന്ന് ഫ്രാൻസിന്റെ  രാജാവായി.



1892 – തോമസ് എഡിസണ് ഒരു ടൂ-വേ ടെലിഗ്രാഫിന് പേറ്റന്റ് ലഭിക്കുന്നു.



1925 - ബ്രിട്ടീഷ് സർക്കാരിനെതിരെ ഇന്ത്യൻ സ്വാതന്ത്ര്യ  വിപ്ലവക്കാർ  ലഖ്നൗവിനടുത്തുള്ള കക്കോരിയിൽ ഒരു ട്രെയിൻ കവർച്ച നടത്തി.



1936 – സമ്മർ ഒളിമ്പിക്‌സ്: ഗെയിമുകളിൽ ജെസ്സി ഓവൻസ് തന്റെ നാലാമത്തെ സ്വർണ്ണ മെഡൽ നേടി.


 1965 – സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കി, ഇഷ്ടമില്ലാതെ സ്വാതന്ത്ര്യം നേടിയ ഏക രാജ്യമായി.



1973 – മാർസ് 7  സോവിയറ്റ് യൂണിയനിൽ നിന്ന് വിക്ഷേപിച്ചു.



1974 –  വാട്ടർഗേറ്റ് അഴിമതിയുടെ നേരിട്ടുള്ള ഫലമായി, റിച്ചാർഡ് നിക്‌സൺ അമേരിക്കൻ ഐക്യനാടുകളുടെ അധികാരത്തിൽ നിന്ന് രാജിവെക്കുന്ന ആദ്യത്തെ പ്രസിഡന്റായി.  വൈസ് പ്രസിഡന്റ്, ജെറാൾഡ് ഫോർഡ്, പ്രസിഡന്റായി.



1942 - ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പേരിൽ മഹാത്മാഗാന്ധി അറസ്റ്റിലായി.



1945 - രണ്ടാം ലോകമഹായുദ്ധം:ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക അണുബോബിട്ടു. എഴുപതിനായിരം പേർ തൽക്ഷണം മരണമടഞ്ഞു.



1974 - വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചു. വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേറ്റു.



2016 - ഇറോം ശർമ്മിള 16 വർഷം നീണ്ട തന്റെ നിരാഹാര സമരം അവസാനിപ്പിച്ചു 



2018 - ഇതേ ദിവസം ആണ്‌ 1924 ന്‌ ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയം നടന്നു.```



➡️ _*ദിനാചരണങ്ങൾ*_



⭕ _നാഗസാക്കി ദിനം.- അമേരിക്ക നാഗസാക്കിയിൽ (1945)  അണുബോംബ്‌ വർഷിച്ചു_



⭕ _ലോക ആദിവാസി ദിനം_



_⭕ ക്വിറ്റ് ഇന്ത്യാ ദിനം_



⭕ _ഇന്ന് മുഹറം 10, മുസ്ലിം വിശേഷ ദിനം_


⭕ _Book Lovers Day_


https://www.daysoftheyear.com/days/book-lovers-day/



⭕ _Rice Pudding Day_


https://www.daysoftheyear.com/days/rice-pudding-day/



⭕ _Melon Day_


https://www.daysoftheyear.com/days/melon-day/



_➡ *ജന്മദിനങ്ങൾ*_



```1974 - മഹേഷ് ബാബു  -  ( തെലുഗിലെ  പ്രമുഖനടൻ  'പ്രിൻസ്' എന്നറിയപ്പെടുന്ന ഘട്ടമനേനി മഹ ബാബു )



1991 - ഹൻസിക മൊട്‌വാനി - ( ഹിന്ദി, തെലുഗു , കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി വേഷങ്ങൾ ചെയ്ത നടി ഹൻസിക മൊട്‌വാനി )



1940:- തൃശ്ശൂർ വി. രാമചന്ദ്രൻ  - (  പത്മഭൂഷൺ, സ്വാതി സംഗീതപുരസ്കാരം,  കലൈമാമണി, കേരള സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ അവാർഡ് ,സംഗീത കലാനിധി പുരസ്കാരം തുടങ്ങി പല പുരസ്ക്കാരങ്ങളും നേടിയ കർണാടക സംഗീതജ്ഞൻ തൃശ്ശൂർ വി. രാമചന്ദ്രൻ )



1953 - ഷോൺ മാർസെൽ ടീറോൾ  - ( നോബൽ സമ്മാന ജേതാവും പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഷോൺ മാർസെൽ ടീറോൾ )



1928 - എം എം ജേക്കബ്‌ -  ( മുൻ മേഘാലയ ഗവർണ്ണറും  കോൺഗ്രസ്‌ നേതാവും മലയാളിയും ആയിരുന്ന എം എം ജേക്കബ്‌ )



1963 - വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൺ  - (  അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീത സംവിധായകയും, നടിയും, മോഡലും ആയിരുന്ന വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൺ )



1757 - തോമസ് ടെൽഫെഡ്‌  -  ( ഗതാഗത എൻജിനീയറിങ്ങിന് നിരവധി സംഭാവനകൾ നൽകിയ സ്കോട്ടിഷ് ഗതാഗത എഞ്ചിനീയറും ആർടെക്കുമായിരുന്ന തോമസ് ടെൽഫെഡ്‌ )



1969 - അരിസ്റ്റോ സുരേഷ്" ( വി. സുരേഷ് ) - ( മലയാളം സിനിമയിലെ അഭിനേതാവാണ് "സുരേഷ് തമ്പാന്നൂർ". "മുത്തേ... പൊന്നേ... പിണങ്ങല്ലേ... എന്തേ... കുറ്റം ചെയ്‌തു ഞാൻ..." എന്ന ഗാനം ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ സ്വന്തമായി എഴുതി ട്യൂണിട്ട് പാടി അഭിനയിച്ച് പ്രശസ്തനായി. തിരുവനന്തപുരം അരിസ്റ്റോ കവലയിൽ, ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിൽ സ്വന്തമായി തയ്യാറാക്കിയ പാട്ടുകൾ പാടി പ്രാദേശികമായി അറിയപ്പെട്ടിരുന്നു. അതുമൂലം "അരിസ്റ്റോ സുരേഷ്" എന്നും അറിയപ്പെടുന്നു. )



2021 - ശരണ്യ ശശി - ( ശരണ്യ ശശി  മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ സോപ്പ് ഓപ്പറകളിലും പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ നടിയാണ്.തലപ്പാവ്, ഛോട്ടാ മുംബൈ, ആൻ മരിയ കലിപ്പിലാണ് , ബോംബെ മാർച്ച് 12 തുടങ്ങിയ മലയാളം സിനിമകളിലും കറുത്തമുത്ത്, അവകാശികൾ,  ഹരിചന്ദനം, കൂട്ടുകരി, മലയാളം  എന്നീ ജനപ്രിയ ടെലിവിഷൻ സോപ്പ് ഓപ്പറകളിലും അഭിനയിച്ചു.2012 ൽ, അവൾക്ക് മാരകമായ ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി, അത് അവളുടെ അഭിനയ ജീവിതം തുടരാൻ അനുവദിച്ചില്ല.  2021 മെയ് മാസത്തിൽ, COVID-19 ന് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇത് അവളുടെ ആരോഗ്യം വഷളാക്കി.2021 ഓഗസ്റ്റ് 9 ന് 35 ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അവർ മരിച്ചു. )



1971 - ഉണ്ണി. ആർ - ( ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. ആർ. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം ,മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്‌. സിനിമകൾക്കായും കഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്‌ )



1909 - വിനായക കൃഷ്ണ ഗൊകാക്‌  - (  ജ്ഞാനപീഠ പുരസ്കാരം നേടിയ  കന്നഡ സാഹിത്യകാരൻ വിനായക കൃഷ്ണ ഗൊകാക്‌ )



1993 - അഞ്ജു കുര്യൻ  - (മലയാളത്തിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ. നേരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത്‌ എത്തിയത്. മോഡലിങ്ങ് രംഗത്തും സജീവമാണ്.നേരം, പ്രേമം, ഓം ശാന്തി ഓശാന, കവി ഉദ്ദ്യേശിച്ചത്‌ തുടങ്ങി ചില ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്‌ അഞ്ജു കുര്യൻ )



1922 - പൌലോസ് മാർ ഗ്രിഗറിയോസ്‌  - (  ഡെൽഹി ഓർത്തഡോക്സ് സഭ രൂപികരിച്ച് അതിന്റെ സഭാധിപതിയാകുകയും കേരള സെനറ്റ് മെമ്പർ കേരള ഫിലോസഫിക്കൽ കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റ് അമേരിക്കൻ യൂണിവേർസിറ്റികളിലെ വിസിറ്റിഗ് പ്രഫസർ തുടങ്ങിയ പദവികൾ വഹിച്ച പൌലോസ് മാർ ഗ്രിഗറിയോസ്‌ )



1896 - ഷോൺ പിയാഷേ  - ( ഫ്രഞ്ച് ഭാഷ സംസാരിച്ചിരുന്ന സ്വിറ്റ്‌സർലന്റുകാരനായ  മനഃശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന ഷോൺ പിയാഷേ )



1986 - അപർണ ബാലൻ - ( അപർണ ബാലൻ കേരളത്തിലെ കോഴിക്കോട് നിന്നുള്ള ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരിയാണ്.  2010 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലും 2004, 2006, 2010 സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലും നേടിയ ദേശീയ ടീമിന്റെ ഭാഗമായിരുന്നു അവർ.  മിക്സഡ് ഡബിൾസിൽ 6 തവണ ദേശീയ ചാമ്പ്യൻ, വനിതാ ഡബിൾസിൽ 3 തവണ ദേശീയ ചാമ്പ്യൻ.  നിരവധി അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റുകളിൽ അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2006-ൽ, വി. ദിജുവിനൊപ്പം ചേർന്ന് ദേശീയ മിക്സഡ് ഡബിൾസ് കിരീടം നേടി. 2010 സൗത്ത് ഏഷ്യൻ ഗെയിംസിൽ, ശ്രുതി കുര്യനൊപ്പം വനിതാ ഡബിൾസ് സ്വർണവും സനാവെ തോമസിനൊപ്പം മിക്‌സഡ് ഡബിൾസ് വെള്ളിയും ബാലൻ നേടി. )



1955 - റേച്ചൽ തോമസ് - ( ഭാരതത്തിലെ ആദ്യ സ്കൈ ഡൈവിംഗ് താരമാണ് റേച്ചൽ തോമസ്. മുൻ റെയിൽവെ താരമായ ഇവർ 2002 ൽ വടക്കേ ധ്രുവത്തിനു മീതെ സ്കൈഡൈവിംഗ് നടത്തി റിക്കോർഡ് നേടി. പതിനട്ട് രാജ്യങ്ങളിലായി 650 ചാട്ടങ്ങൾ നടത്തിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. )



1923 - അല്ലാടി രാമകൃഷ്ണൻ - ( അല്ലാടി രാമകൃഷ്ണൻ  ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിന്റെ (മാറ്റ്‌സയൻസ്) സ്ഥാപകനുമായിരുന്നു ചെന്നൈ.  സ്ഥാപിത പ്രക്രിയ, കണികാ ഭൗതികശാസ്ത്രം, മാട്രിക്സിന്റെ ബീജഗണിതം, പ്രത്യേക ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം മെക്കാനിക്സ് എന്നിവയിൽ അദ്ദേഹം സംഭാവനകൾ നൽകി.1923 ഓഗസ്റ്റ് 9-ന് മദ്രാസിലാണ് രാമകൃഷ്ണൻ ജനിച്ചത്.  അദ്ദേഹത്തിന്റെ പിതാവ് അഭിഭാഷകനായിരുന്നു സർ അല്ലാടി കൃഷ്ണസ്വാമി അയ്യർ, ഭരണഘടനാ അസംബ്ലിയിലെ അംഗമെന്ന നിലയിൽ, മറ്റ് പ്രമുഖ അംഗങ്ങൾക്കൊപ്പം ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. )



1943 - കെൻ നോർട്ടൻ  - ( ജോ ഫ്രേസിയർക്കു ശേഷം ബോക്സിങ് ഇതിഹാസമായ മുഹമ്മദ് അലിയെ  പരാജയപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ   ഹെവിവെയ്റ്റ് ബോക്സറായിരുന്ന കെൻ നോർട്ടൻ )



1982 - ടൈസൺ ഗേ -  ( ഒരു അമേരിക്കൻ ഓട്ടക്കാരനാണ്. 2007 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇദ്ദേഹം 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ ഇനങ്ങളിൽ സ്വർണം നേടി. 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അത്‌ലറ്റാണ് ഇദ്ദേഹം. 9.77 സെക്കന്റും 19.62 സെക്കന്റുമാണ് ഈയിനങ്ങളിൽ യഥാക്രമം ഗേയുടെ റെക്കോർഡുകൾ.)```




_➡ *ചരമവാർഷികങ്ങൾ*_



```1997 - കെ. സുരേന്ദ്രൻ  - (  മരണം ദുർബ്ബലം ,ഗുരു തുടങ്ങി നിരവധി നോവലുകളും,  അവലോകനങ്ങളും,ജീവചരിത്രങ്ങളും, നാടകങ്ങളും എഴുതിയ മലയാളത്തിലെ  പ്രശസ്ത സാഹിത്യകാരൻ ആയിരുന്ന കെ. സുരേന്ദ്രൻ )



2008 -  ബെർണി മാക്ക്‌ - ( അമേരിക്കൻ ഹോളിവുഡ്‌ ഹാസ്യതാരവും അഭിനേതാവും ശബ്ദ നടനുമായിരുന്നു ബെർണി മാക്ക്‌. മാക്ക്‌ ജനിച്ചു വളർന്നത് തെക്കേ ചിക്കാഗോയിൽ ആയിരുന്നു. 2004 ൽ പുറത്തിറങ്ങിയ അമേരിക്കൻ സ്പോർട്സ് കോമേഡി ചിത്രമായ മിസ്റ്റർ 3000 യും 2001 ൽ പുറത്തിറങ്ങിയ ഓഷ്യൻസ് ഇലവൻ എന്ന ചിത്രയുമാണ് ബെർണിന്റെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രം. ഓഷ്യൻസ് ഇലവൻ എന്ന ചിത്രത്തിലെ ഫ്രാങ്ക് കട്ടൺ എന്ന റോളാണ് ബെർണിന്റെ ഏറ്റവും ശ്രദ്ധേയമായ അഭിനയം. )



1962 -ഹെർമൻ ഹെസ്സെ - (  ജർമ്മനിയിൽ ജനിച്ച ഒരു കവിയും നോവലിസ്റ്റും ചിത്രകാരനുമായിരുന്നു ഹെർമൻ ഹെസ്സെ  . 1946-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ സ്റ്റെപ്പെൻ‌വുൾഫ്, സിദ്ധാർത്ഥ, ദ് ഗ്ലാസ് ബീഡ് ഗെയിം  എന്നിവയാണ്. )



1949 - എഡ്വേർഡ് തോൺഡൈക്‌  - ( അമേരിക്കൻ മനഃശാസ്ത്രജ്ഞൻ എഡ്വേർഡ് തോൺഡൈക്‌ )



 2015 - കൈയാര കിൻഹണ്ണ റായി - (  കന്നട കവിയും, സ്വാതന്ത്യ സമര സേനാനിയും, പത്രപ്രവർത്തകനും, അദ്ധ്യാപകനും, കർഷകനും ആയിരുന്ന കൈയാര കിൻഹണ്ണ റായി )```



_➡ *മറ്റു പ്രത്യേകതകൾ*_



⭕ _സിംഗപ്പൂർ:   ദേശീയ ദിനം_


⭕ _ദക്ഷിണ ആഫ്രിക്ക: വനിതാ ദിനം_


⭕ _കാനഡ: ദേശീയ സമാധാന പാലക ദിനം_


⭕ _അമേരിക്ക: ദേശീയ പുസ്തകപ്രേമ ദിനം_


__________________________________


©️ Red Media - 7034521845

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement