ദിവസവിശേഷം - ആഗസ്ത് 4

ഇന്ന് International beer day.
1914- ഒന്നാം ലോക മഹായുദ്ധം തുടങ്ങി. ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1956- ഇന്ത്യയിലെ ആദ്യ ആണവ റിയാക്ടർ അപ്സര പ്രവർത്തനക്ഷമമായി..
1944- ഒളിവു കേന്ദ്രത്തിൽ നിന്ന് ഹിറ്റ്ലറുടെ രഹസ്യ പോലിസ് ഗസ്റ്റപ്പോ ആൻ ഫ്രാങ്കിനെ പിടികൂടി...
1983- അപ്പർ വോൾട്ടായിൽ സൈനിക അട്ടിമറി...
1984- Republic of upper volta Burkino Faza എന്ന് പേര് മാറ്റി
1995- Operation storm ( ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരം )അവസാനിച്ചു...
2009 - വിദ്യഭ്യാസ അവകാശ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചു.

ജനനം
1521- ഉർബൻ ഏഴാമൻ മാർപാപ്പ.. ഇറ്റലിക്കാരൻ.. ഏറ്റവും കുറഞ്ഞ കാലം (13ദിവസം) (1590 Sept 15-27) മാർപാപ്പയായി ചരിത്രം സൃഷ്ടിച്ചു. പളളി മേടയിലും പൊതു സ്ഥലത്തും പുകവലിക്കുന്നവർക്ക് മതഭ്രഷ്ട് കൽപ്പിച്ച പാപ്പ..
1792- ഇംഗ്ലിഷ് ഭാഷയിലെ പ്രശസ്ത കവി പി ബി (പേഴ്സി ബിഷ് ) ഷെല്ലി 
1900- എലിസബത്ത് രാജ്ഞി (അമ്മ മഹാറാണി ) ജനനം
1929- കിഷോർ കുമാർ- ( യതാർഥ പേര് അഭാസ് കുമാർ ഗാംഗുലി - ബംഗാളി).. ഹിന്ദി പിന്നണി ഗായകനും നടനും...
1943- മഹാബലേശ്വർ സെയിൻ.. മറാഠി - കൊങ്കിണി സാഹിത്യകാരൻ... 2016ൽ സരസ്വതി സമ്മാനം ലഭിച്ചു...
1950- കൈതപ്രം ദാമോദരൻ നമ്പൂതിരി .. സംഗീതജ്ഞൻ - ഗാന രചയിതാവ്.. അഭിനേതാവ്.. 2017ൽ പേരിന്റെ കൂടെയുള്ള ജാതിപ്പേര് ഒഴിവാക്കി...
1961- ബാറക് ഹുസൈൻ ഒബാമ... അമേരിക്കയുടെ 44 മത് പ്രസിഡണ്ട്. യു. എസ് ചരിത്രത്തിലെ ആദ്യ ആഫ്രോ അമേരിക്കൻ പ്രസിഡണ്ട്. 2009 ൽ സമാധാന  നോബൽ സമ്മാനം ലഭിച്ചു..
1968- ഇന്ത്യൻ ദേശീയ  ക്രിക്കറ്റ് താരമായിരുന്ന മറുനാടൻ മലയാളി എബി കുരുവിള

ചരമം
1885- 1880-85 കാലയളവിൽ തിരുവിതാംകൂർ ഭരിച്ച വിശാഖം തിരുനാൾ രാമവർമ്മ... മരച്ചീനി വിള സാർവത്രികമാക്കിയതിന്റെ പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്നു ....
1922- അൻവർ പാഷ... തുർക്കി വിപ്ലവ നേതാവ്
1936- പൈലോ പോൾ.. മലയാളത്തിലെ ആദ്യ പുരാണനിഘണ്ടു കർത്താവ്..
2006- നന്ദിനി സത്പതി - മുൻ ഒറീസ്സ മുഖ്യമന്ത്രി.. ഇന്ത്യയിലെ രണ്ടാമത്തെ വനിത മുഖ്യമന്തി ( ആദ്യം സുചേതാ കൃപലാനി ) ഒറീസയിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നു..
2009- കൗമുദി ടീച്ചർ:.. കണ്ണുർ സ്വദേശി... 1934 ൽ ഹരിജനോദ്ധാരണ ഫണ്ട് പിരിക്കുന്നതിനായി മഹാത്മജി വടകരയിൽ എത്തിയപ്പോൾ സ്വർണം ഊരി നൽകി ചരിത്ര പുസ്തകത്തിൽ കയറി ഗാന്ധിജി തന്റെ ഹരിജൻ വാരികയിൽ കൗമുദി ക്യാ ത്യാഗ് എന്ന പേരിൽ ലേഖനം എഴുതിയ വ്യക്തി..
(കടപ്പാട്:-  എ ആർ ജിതേന്ദ്രൻ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement