ദിവസവിശേഷം - ആഗസ്ത് 13

ഇന്ന് ലോക അവയവദാന ദിനം ...
ഇന്ന് ഇടം കയ്യൻമാരുടെ അന്താരാഷ്ട്ര ദിനം..
1913- ഹാരി ബിയർ ലി സ്റ്റെയാൻ ലസ് സ്റ്റീൽ കണ്ടു പിടിച്ചു...
1923- മുസ്തഫ കമാൽ തുർക്കി പ്രസിഡണ്ടായി...
1947- തിരുവിതാംകൂർ- ഇന്ത്യൻ യൂനിയൻ ലയന കരാർ ഒപ്പിട്ടു...
1961- ജർമൻ മതിൽ നിർമാണം തുടങ്ങി
2004- ഗ്രീസ് ഒളിമ്പിക്സിന് തുടക്കം...
2009 - ആസിയാൻ കരാർ ഒപ്പിട്ടു

ജനനം
1819- ഗണിത സ്‌റ്റോക്സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോർജ് ഗബ്രിയൽ സ്റ്റോക്സ്
1848- ആർ.സി. ദത്ത്.. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുൻ (1899) അദ്ധ്യക്ഷൻ.. ബറോഡ ദിവാൻ.. സിവിൽ സെർവന്റ് പദവി രാജിവച്ചു..
1899- ബ്രിട്ടിഷ് ചലച്ചിത്ര പ്രതിഭ ആൽഫ്രഡ് ഹിച്ച് കോക്ക്
1921- ഡോ പി.കെ.ആർ. വാര്യർ.. ജനകീയ ഡോക്ടർ.. ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ
1926- ഏറെക്കാലം ക്യൂബയുടെ പ്രസിഡണ്ടായിരുന്ന ഫീഡൽ കാസ്ട്രോ..
1931- തെറ്റില്ലാത്ത മലയാളത്തിലേക്ക് മലയാളിയെ നയിച്ച പ്രൊഫ പൻമന രാമചന്ദ്രൻ നായർ..
1936- വൈജയന്തിമാല ബാലി.. ദക്ഷിണേന്ത്യൻ നടി..
1952- പ്രതാപ് പോത്തൻ ദക്ഷിണേന്ത്യൻ സിനിമാതാരം.. ഭരതന്റെ തകരയിലെ അഭിനയം ,... അവിസ്മരണിയം
1954.. രേണുക ചൗധരി.. മുൻ കേന്ദ്രമന്ത്രി.. നിലവിൽ കോൺഗ്രസ് വക്താവ്..
1963- ഹിന്ദി വനിതാ ബോളിവുഡ്.. സൂപ്പർ സ്റ്റാർ ശ്രീദേവി കപൂർ

ചരമം
1795- അഹല്യ ബായ്‌ ഹോൾക്കർ..... ധീരയായ മറാത്ത മാൾവ രാജ്ഞി.. ഹോൾക്കർ വിമാനത്താവളം ഇവരുടെ സ്മരണക്കാണ്...

1910- വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ
1917 ..  എഡ്വാർഡ് ബുഷ് നർ... ജർമൻ രസതന്ത്രജ്ഞൻ.. കിണ്വ പഠനത്തിന് 1907 ൽ നോബൽ സമ്മാനം ലഭിച്ചു..
1936- മാഡം ഭിക്കാജി കാമ... ഇന്ത്യൻ പതാക ആദ്യമായി വിദേശത്ത് ഉയർത്തിയ വ്യക്തി,,
1946- ബ്രിട്ടിഷ് സാഹിത്യകാരൻ എച്ച്.ജി. വെൽസ്..
1995- ആലിസൺ ഗ്രിവ്സ്.. ബ്രിട്ടിഷ് പർവതാരോഹക..പർവതാരോഹണത്തിനിടെ കൊല്ലപ്പെട്ടു.
1996- ഞരളത്ത് രാമ പൊതുവാൾ.. സോപാന സംഗീത വിദഗ്ധൻ.. സോപാന സംഗീതത്തെ ക്ഷേത്ര മതിലിന് പുറത്ത് എത്തിച്ചു...
2000- പാക്ക് ഗായിക നസിയ ഹസൻ... ഖുർബാനി എന്ന ഹിന്ദി ചിത്രത്തിലെ ആപ് ജൈസെ കോയി സിന്ദഗീ... സർവ്വകാല ഹിറ്റായി..
2015- ഇന്ത്യൻ സൈക്കിൾ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഓംപ്രകാശ് മുത്തൽ
( കടപ്പാട്:- എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി ,കണ്ണുർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement