ദിവസവിശേഷം - ജൂലൈ 7
പ്രധാന ദിനാചരണങ്ങൾ
* ലോക ചോക്ലേറ്റ് ദിനം (വ്യത്യസ്ത തീയതികളിൽ ആചരിക്കുന്നുണ്ട്)...
* ലോക ക്ഷമ ദിനം (വ്യത്യസ്ത തീയതികളിൽ ആചരിക്കുന്നുണ്ട്)...
സംഭവങ്ങൾ
1456 - വധിക്കപ്പെട്ട് കാൽ നൂറ്റാണ്ടിനു ശേഷം ജോൻ ഓഫ് ആർക്കിനെ കുറ്റവിമുക്തയാക്കി...
1802 - ചരിത്രത്തിൽ ആദ്യത്തെ കോമിക് ബുക്ക് ഹഡ്സണിൽ പ്രസിദ്ധീകരിച്ചു...
1887 - ലോറ്റി ഡോഡ്, പതിനാറാമത്തെ വയസ്സിൽ കിരീടം നേടി വിമ്പിൾഡൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കിരീട ജേതാവായി.. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു...
1948 - ഇന്ത്യയിലെ ആദ്യ പൊതുമേഖലാ കോർപ്പറേഷൻ ആയ ദാമോദർവാലി കോർപ്പറേഷൻ നിലവിൽ വന്നു...
1985 - സീഡ് ചെയ്യാത്ത ജർമൻ താരമായ ബോറിസ് ബെക്കർ, 17മത് വയസ്സിൽ ഏറ്റവും ചെറിയ പ്രായത്തിൽ വിംബിൾഡൺ പുരുഷ കിരീടം നേടി റെക്കോർഡിട്ടു.. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു...
ജനനം
1656 - ഗുരു ഹർകിഷൻ.. ബാലഗുരു എന്നറിയപ്പെടുന്ന എട്ടാമത്തെ സിഖ് ഗുരു.. പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അഞ്ചാം വയസ്സിൽ ഗുരുവായി എട്ടാം വയസ്സിൽ മരണപ്പെട്ടു.. (ചരമം 30/3/1664)...
1854 - മൗലാന ബർക്കത്തുള്ള.. സ്വാതന്ത്ര്യ സമര വിപ്ലവ സേനാനി.. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് ഉണ്ടാക്കിയ താത്ക്കാലിക സർക്കാരിലെ പ്രധാനമന്ത്രി.. (ചരമം 20/9/1927)...
1897 - സി.കെ ഗോവിന്ദൻ നായർ എന്ന സി.കെ.ജി.. സ്വാതന്ത്രസമര സേനാനി.. കെ. കേളപ്പനെ തോൽപ്പിച്ച് കെ.പി.സി.സി പ്രസിഡന്റായി.. രാജ്യസഭാംഗമായിരുന്നു.. (ചരമം 27/6/1964)...
1917 - റാം സുഭഗ് സിംഗ്.. ബീഹാറിൽ നിന്നുള്ള സ്വാതന്ത്രസമര സേനാനി.. ലോക്സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്.. (ചരമം 16/12/1980)...
1922 - പി. ഗോപിനാഥൻ നായർ.. സ്വാതന്ത്ര്യസമര സേനാനി, ക്വിറ്റിന്ത്യാ സമര പോരാളി, സാമൂഹ്യ പ്രവർത്തകൻ, ഗാന്ധിയൻ, ഭൂദാന പ്രസ്ഥാന നായകൻ.. (ചരമം 5/7/2022)...
1944 - ഇയാൻ വിൽ മുട്ട്.. ക്ലോണിങിലൂടെ ഡോളി എന്ന ആട്ടിൻകുട്ടിക്ക് ജന്മം നൽകിയ ശാസ്ത്ര സംഘത്തെ നയിച്ച ഇംഗ്ലണ്ട്കാരനായ ശാസ്ത്രജ്ഞൻ.. (ചരമം 10/9/2023)...
1954 - അക്ബർ കക്കട്ടിൽ.. മലയാള ചെറുകഥാകൃത്ത്, നോവലിസ്റ്റ്.. കാരൂരിനു ശേഷം ഏറ്റവുമധികം അദ്ധ്യാപക കഥകൾ എഴുതിയ വ്യക്തി.. (ചരമം 17/2/2016)...
1981 - മഹേന്ദ്ര സിംഗ് ധോണി.. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻ.. ഇന്ത്യക്ക് 3 ഐ.സി.സി കിരീടവും നേടിത്തന്ന ഏക ക്യാപ്റ്റൻ.. നിരവധി ലോക റെക്കോർഡിന് ഉടമ.. റാഞ്ചി സ്വദേശി...
2000 - ദേവദത്ത് പടിക്കൽ.. കർണാടകത്തിന് വേണ്ടി കളിക്കുന്ന മലയാളിയായ ഇന്ത്യൻ ക്രിക്കറ്റർ.. 2000 ജനുവരിക്കു ശേഷം ജനിച്ചവരിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ആദ്യ താരം...
ചരമം
1758 - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ.. 1741ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ തോൽപ്പിച്ച തിരുവിതാംകൂർ രാജാവ്.. ആധുനിക തിരുവിതാംകൂർ സ്ഥാപകൻ.. (ജനനം 1706)...
1857 - Peer ali khan.. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര പോരാളി.. വില്യം ടൈലർ എന്ന ക്രൂരനായ ബ്രിട്ടീഷ് പോലീസുകാരൻ എല്ലാം നിയമങ്ങളും ലംഘിച്ച് 14 പോരാളികൾക്കൊപ്പം പരസ്യമായി തൂക്കിലേറ്റുകയായിരുന്നു.. (ജനനം 1812)...
1919 - ദേവസേന (പോൾ ദുസെൻ).. ജർമൻ തത്വചിന്തകൻ.. ഹിന്ദു മതത്തിൽ ആകൃഷ്ടനായി വിവേകാനന്ദ ശിഷ്യനായ, ദേവസേന എന്നപേരിൽ ലോക പ്രശസ്തനായ വ്യക്തി.. (ജനനം 7/1/1845)...
1930 - ആർതർ കോനൻ ഡോയൽ.. ഷെർലോക് കഥകളുടെ സൃഷ്ടാവായ സ്ക്കോട്ടിഷ് അപസർപ്പക നോവലിസ്റ്റ്.. (ജനനം 22/5/1859)
1931 - ദിനേശ് ഗുപ്ത.. സ്വാതന്ത്ര്യസമര വിപ്ലവ പോരാളി.. ബംഗാൾ റൈറ്റേഴ്സ് ബിൽഡിംഗ് ആക്രമണ കേസ് പ്രതി.. പത്തൊമ്പതാമത് വയസ്സിൽ ആലിപ്പൂർ ജയിലിൽ തൂക്കിലേറ്റി..(ജനനം 1911)...
1969 - സി. കേശവൻ.. 1951-52 കാലയളവിൽ തിരുകൊച്ചി മുഖ്യമന്ത്രി.. നിവർത്തന പ്രക്ഷോഭ നായകൻ.. (ജനനം 23/5/1891)...
2021 - ദിലീപ് കുമാർ.. ബോളിവുഡ് സിനിമയിലെ വിളക്കുമരം.. ഇതിഹാസ താരം.. തുടർന്നുള്ള തലമുറയുടെ പാഠപുസ്തകം.. യഥാർത്ഥ പേര് യൂസഫ് ഖാൻ.. രാജ്യസഭാംഗമായിരുന്നു.. (ജനനം 11/12/1922)...
2023 - ആർട്ടിസ്റ്റ് നമ്പൂതിരി (കരുവാട്ടുമന വാസുദേവൻ നമ്പൂതിരി).. മലയാള ചിത്രകല രംഗത്തെ പകരം വയ്ക്കാൻ ആളില്ലാത്ത കുലപതി.. വിശേഷണങ്ങൾക്ക് അതീതൻ.. (ജനനം 13/9/1925)...
NEW
2025 - അമേരിക്കൻ കോടീശ്വരൻ ഇല്യോൻ മസ്ക്, അമേരിക്ക പാർട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു...
2025 - വ്യക്തിഗത സ്കോർ പുറത്താകാതെ 367 ൽ നിൽക്കെ അഞ്ച് വിക്കറ്റും രണ്ട് ദിവസവും ബാക്കിവെച്ച് ദക്ഷിണാഫ്രിക്കൻ നായകൻ വിയൻ മൾഡർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു ലാറയുടെ പുറത്താകാതെ 400 എന്ന ലോക റെക്കോർഡ് സ്കോർ തകർക്കാതെ വെച്ച് ലോകത്തിന്റെ കയ്യടി നേടി...
ചരമം
2025 - സി.എസ് രാധാദേവി.. ചലച്ചിത്ര നാടക നടിയും പിന്നണി ഗായികയും ശബ്ദ കലാകാരിയും.. അര നൂറ്റാണ്ടിലേറെ ആകാശവാണി വഴി ആ ശബ്ദ സൗകുമാര്യം കേരളത്തിന്റെ മുക്കിലും മൂലയിലും എത്തി.. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.. (ജനനം 1931)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment