ദിവസവിശേഷം - ജൂലൈ 3
പ്രധാന ദിനാചരണങ്ങൾ
* റോമൻ കത്തോലിക്കാ, സിറിയൻ ഓർത്തഡോൿസ് വിശ്വാസ പ്രകാരം, സെന്റ് തോമസ് ദിനം.. എ.ഡി 52 ൽ കേരളത്തിൽ ക്രൈസ്തവ മതം പ്രചരിപ്പിക്കാൻ വന്ന യേശുക്രിസ്തുവിന്റെ ശിഷ്യൻ...
* അന്താരാഷ്ട്ര പ്ലാസ്റ്റിക് സഞ്ചി വിമുക്ത ദിനം...
സംഭവങ്ങൾ
1608 - സാമുവൽ ഡി. ചംപ്ലെയിൻ, കാനഡയിലെ ക്യുബക് നഗരം സ്ഥാപിച്ചു...
1767 - നോർവേയിലെ ഏറ്റവും പഴക്കമുള്ളതും ഇപ്പോഴും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതുമായ adresseavisen പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി...
1819 - അമേരിക്കയിലെ ആദ്യ സേവിങ്സ് ബാങ്ക് പ്രവർത്തനം തുടങ്ങി...
1886 - കാൾ ബെൻസ് ജർമനിയിലെ ആദ്യ ബെൻസ് കാർ ഓടിച്ചു...
1993 - കേരളം സമ്പൂർണ ആദിവാസി സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു...
2020 - മലയാളത്തിലെ ആദ്യ ഒ.ടി.ടി ചിത്രം, സൂഫിയും സുജാതയും റിലീസ് ചെയ്തു...
2023 - ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി വനിത എന്ന റെക്കോർഡ് മാനന്തവാടി സ്വദേശിനി മിന്നുമണി നേടി...
ജനനം
1851 - ചാൾസ് ബെന്നർമാൻ.. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബോൾ നേരിട്ട ഓസീസ് ക്രിക്കറ്റർ.. ആദ്യ റൺ നേടിയ വ്യക്തി, ആദ്യ സെഞ്ച്വറിക്ക് ഉടമ.. (ചരമം 20/8/1930)...
1883 - Franz kafka.. ലോകപ്രശസ്ത ജർമ്മൻ സാഹിത്യകാരൻ.. മെറ്റാ മോർഫോസിസ് എന്ന കൃതിയാണ് മാസ്റ്റർ പീസ്.. നാൽപ്പതാമത് വയസ്സിൽ ചരമമടയുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കാത്ത കൃതികൾ പിന്നീട് പ്രസിദ്ധീകരിക്കരുത് എന്ന് സുഹൃത്തിനോട് നിർബന്ധം പിടിച്ചത് സുഹൃത്ത് അനുസരിക്കാതിരുന്നതിനാൽ മാത്രമാണ് പല ക്ലാസിക് കൃതികളും വെളിച്ചം കാണാൻ ഇടയായത്.. (ചരമം 3/6/1924)...
1899 - Ludwig guttman.. പാരാലിമ്പിക്സിന്റെ പിതാവ്.. ബ്രിട്ടീഷ് ജർമൻ ന്യൂറോസർജൻ.. 1948ൽ ഇംഗ്ലണ്ടിൽ വച്ച് ഇന്റർനാഷണൽ വീൽചെയർ ഗെയിംസ് എന്നപേരിൽ കായിക മേള സംഘടിപ്പിച്ചു.. സ്റ്റോക്ക് മെന്റൽ ഗെയിംസ് എന്നറിയപ്പെടുന്നു.. ഇതാണ് പിന്നീട് പാരാലിമ്പിക് ഗെയിംസ് ആയി മാറിയത്.. (ചരമം 18/3/1980)...
1912 - എച്ച്.ആർ ഖന്ന.. ചരൺ സിംഗ് മന്ത്രിസഭയിലെ നിയമ മന്ത്രി.. രാജിവെച്ച സുപ്രീംകോടതി ജഡ്ജി.. (ചരമം 25/2/2008)...
1928 - എം.എൽ വസന്തകുമാരി.. കർണ്ണാടക സംഗീതത്തിലെ വനിതാ ത്രിമൂർത്തികളിൽ ഒരാൾ.. നടി ശ്രീവിദ്യയുടെ മാതാവ്.. (ചരമം 31/10/1990)...
1935 - Harrison H Schmit.. ചന്ദ്രനിൽ ഇറങ്ങിയ പന്ത്രണ്ടാമത്തെതും അവസാനത്തേതും ആയ വ്യക്തി.. അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി 1972 ഡിസംബർ 11-14 നാണ് ഇറങ്ങിയത്.. Taurus Littrow എന്നാണ് ഇവർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്...
1941 - അടൂർ ഗോപാലകൃഷ്ണൻ.. ലോകസിനിമ വേദിക്ക് മലയാളിയുടെ അഭിമാനം.. ദാദാ സാഹിബ് ഫാൽക്കെ (2004) നേടിയ ആദ്യ മലയാളി (രണ്ടാമത്തെ മലയാളി - മോഹൻലാൽ).. വിശേഷണങ്ങൾ ആവശ്യമില്ലാത്ത ചലച്ചിത്ര പ്രതിഭ...
1971 - Julian assange.. ഓസ്ട്രേലിയൻ പത്രപ്രവർത്തകൻ.. ലോകപ്രശസ്തമായ വിക്കിലിക്സ് സ്ഥാപകൻ.. ചാര പ്രവർത്തനങ്ങൾ വഴി അമേരിക്കയുടെ നിരവധി സൈനിക രഹസ്യങ്ങൾ പുറത്തുവിട്ടു വിവാദനായകനായി...
ചരമം
1897 - W.C റാൻഡ്.. ചപ്പേക്കർ സഹോദരന്മാർ വെടിവെച്ചുകൊന്ന പൂനെയിലെ പ്ലേഗ് നിയന്ത്രണ ഓഫീസർ.. (ജനനം 12/5/1863)...
1932 - സ്വർണ്ണ കുമാരി ദേവി.. രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരിയായ ബംഗാളി സാഹിത്യ പ്രതിഭ.. (ജനനം 12/7/1852)...
1904 - Theodore herzl.. ഓസ്ട്രിയ - ഹംഗറി ജൂത നിയമജ്ഞൻ.. ജൂതന്മാരുടെ വിമോചന പോരാളി.. Father of Political zionism.. എല്ലാ രാജ്യങ്ങളിലെയും അനുയായികൾക്കായി zionist Organisation എന്ന വേദി സൃഷ്ടിച്ചു.. (ജനനം 2/5/1860)...
1976 - കെ ദാമോദരൻ.. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ.. മലയാളത്തിലെ പ്രഥമ രാഷ്ട്രീയ നാടകം ആയ പാട്ടബാക്കി എഴുതി.. (ജനനം 5/2/1912)...
1990 - ബോധേശ്വരൻ.. നിരവധി ദേശഭക്തി ഗാനങ്ങൾ രചിച്ച മലയാള കവി.. കവയത്രി സുഗതകുമാരിയുടെ പിതാവ്.. (ജനനം 28/12/1901)...
2004 - ആൻഡ്രിയൻ നിക്കോളോയെവ്.. സോവിയറ്റ് ബഹിരാകാശ ശാസ്ത്രജ്ഞൻ.. വലന്റീന തെരഷ്കോവയുടെ ഭർത്താവ്.. (ജനനം 5/9/1929)...
NEW
2025 - ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ മാറി.. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി വഴി ഗിൽ നേടിയ 269 റൺസ് ഇന്ത്യയുടെ ഒരു ടെസ്റ്റ് ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറും ആണ്...
ചരമം
2025 - Michel madson.. പ്രശസ്ത ഹോളിവുഡ് നടൻ.. സംവിധായകൻ ക്വന്റിൻ ടരന്റിനോയുടെ ചിത്രങ്ങൾ വഴി ശ്രദ്ധേയനായി.. കലിഫോർണിയിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.. (ജനനം 25/9/1957)...
2025 - Dioga jota.. പോർട്ടുഗീസ് ഫുട്ബോൾ താരം.. ലിവർപൂളിന്റെ താരം.. ദേശീയ ടീമിനായി 49 മത്സരം കളിച്ചു.. കാർ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.. (ജനനം 4/12/1996)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment