ദിവസവിശേഷം - ജൂലൈ 4

പ്രധാന ദിനാചരണങ്ങൾ 

* ജൂലൈയിലെ ആദ്യ ശനി.. രാജ്യാന്തര സഹകരണ ദിനം...

* ലോക ചക്ക ദിനം...

* അമേരിക്ക സ്ഥാപകദിനം...

* മാഡം ക്യൂറി ദിനം...

സംഭവങ്ങൾ

1776 - ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ പതിമൂന്ന് കോളനികൾ ചേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്  ഓഫ് അമേരിക്ക സ്ഥാപിച്ചു...

1829 - ലണ്ടനിൽ ആദ്യ ബസ് സർവീസ് ആരംഭിച്ചു...

1848 -  കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു...

1865 - ലൂയിസ് കരോളിന്റെ പ്രശസ്തമായ ആലീസ് ഇൻ വണ്ടർലാൻഡ് പ്രസിദ്ധീകരിച്ചു...

1943 - നേതാജി, റാഷ് ബിഹാരി ബോസിൽ നിന്നും ഐ.എൻ.എ നേതൃത്വം ഏറ്റെടുത്തു...

1946 -  ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന തെലങ്കാന സമരം ആരംഭിച്ചു.. 25/10/1951 വരെ നീണ്ടുനിന്നു...

1966 - പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായി...

1996 - ലോകത്തിലെ ആദ്യ സൗജന്യ ഇമെയിൽ ആയ ഹോട്ട്മെയിൽ പ്രവർത്തനം തുടങ്ങി...

ജനനം

1790 - ജോർജ് എവറസ്റ്റ്.. എവറസ്റ്റ് കൊടുമുടിക്ക് ആ പേര് വരാൻ കാരണക്കാരനായ ബ്രിട്ടീഷ് എഞ്ചിനീയർ..  (ചരമം 1/12/1866)...

1807 - ഗുസ്സെപ്പെ ഗാരിബാൽഡി.. ഇറ്റാലിയൻ ഏകീകരണത്തിനായി യത്നിച്ച ദേശീയ നേതാവും സൈനികനും.. (ചരമം 2/6/1882)...

1875 - പാറുക്കുട്ടി നേത്യാരമ്മ.. (1150 പൂയം നാൾ എന്നാണ് ചരിത്രരേഖ)..  പുരുഷ കേന്ദ്രീകൃതമായ കാലഘട്ടത്തിൽ കൊച്ചി ഭരിച്ച അതിശക്തയായ വനിത.. ചരിത്രത്തിൽ അധികം രേഖപ്പെടുത്തിയിട്ടില്ല.. കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ പ്രധാനമന്ത്രി.. പീച്ചി ഡാം ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.. (ചരമം 25/2/1963)...

1897 - അല്ലൂരി സീതാരമ രാജു.. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെലുങ്ക് വിപ്ലവകാരി.. 1922 ലെ ramba വിപ്ലവ നായകൻ.. കാട്ടിലെ നായകൻ എന്ന് വിശേഷിപ്പിക്കുന്നു.. ബ്രിട്ടീഷുകാർ മരത്തിൽ കെട്ടിയിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നു.. (രക്തസാക്ഷിത്വം 7/5/1924)...

1898 - ഗുൽസാരിലാൽ നന്ദ.. രണ്ടു തവണ ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രി.. ഭാരതരത്ന ജേതാവ്.. (ചരമം 15/1/1998)...

1912 - ദാക്ഷായണി വേലായുധൻ.. കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആദ്യ വനിതാ അംഗം.. പട്ടികജാതി വിഭാഗത്തിൽപെട്ട ആദ്യ ബിരുദ ധാരിണി കൂടിയാണ്.. (ചരമം 20/7/1978)...

1929 - വി. സാംബശിവൻ.. കേരളത്തിലെ കഥാപ്രസംഗ കുലപതി.. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് കഥാപ്രസംഗം എന്ന മാധ്യമം നൽകിയ ശക്തിക്ക് പ്രധാന കാരണക്കാരൻ.. (ചരമം 25/4/1997)...

1933 - കെ. റോസയ്യ.. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി, തമിഴ്നാട് മുൻ ഗവർണർ.. 16 തവണ ബജറ്റ് അവതരിപ്പിച്ച ഇന്ത്യൻ റെക്കോർഡിന് ഉടമ.. (ചരമം 4/12/2021)...

1961 - Koduri marakathamani keeravani (എം.എം കീരവാണി)... ലോക പ്രശസ്തനായ തെലുങ്ക് ചലച്ചിത്ര സംഗീത സംവിധായകൻ.. ഓസ്കാർ, ഗോൾഡൻ ഗ്ലോബ്, LAFCA അവാർഡ് ജേതാവ്.. 2023ലെ പത്മശ്രീ അവാർഡ് ജേതാവ്...

ചരമം 

1831 - ജെയിംസ് മൺറൊ.. അഞ്ചാമത് അമേരിക്കൻ പ്രസിഡന്റ്.. അമേരിക്കൻ സ്ഥാപക നേതാക്കളിൽ പ്രസിഡന്റായ അവസാന വ്യക്തി.. ലൈബീരിയയുടെ തലസ്ഥാനമായ monorovio ക്ക് ആ പേര് ലഭിച്ചത് ഇദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ്.. അമേരിക്കയ്ക്ക് പുറത്ത് അമേരിക്കൻ പ്രസിഡന്റിന്റെ പേരിൽ അറിയപ്പെടുന്ന ഏക തലസ്ഥാന നഗരവും ഇതാണ്.. (ജനനം 28/4/1758)...

1902 - സ്വാമി വിവേകാനന്ദൻ.. വിശേഷണങ്ങൾ ആവശ്യമില്ലാത്ത ഇന്ത്യയുടെ ആദ്ധ്യാത്മിക ആചാര്യൻ.. (ജനനം 12/1/1863)...

1934 - മേരി ക്യൂറി.. രണ്ടു വിഷയങ്ങളിൽ ഇരട്ട നൊബേൽ നേടിയ  പോളണ്ട്കാരിയായ ശാസ്ത്രജ്ഞ.. റേഡിയം കണ്ടു പിടിച്ചു.. (ജനനം 7/11/1867)...

1936 -  ഇടപ്പള്ളി രാഘവൻപിള്ള.. മലയാളത്തിലെ കാൽപ്പനിക കവി.. ചങ്ങമ്പുഴയുടെ പ്രിയ സുഹൃത്ത്.. (ജനനം  30/5/1909)...

1963 - പിങ്കാലി വെങ്കയ്യ.. ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്ത ആന്ധ്രക്കാരനായ ദേശീയ നേതാവ്.. (ജനനം 2/8/1876)...

1978 - അമ്മു സ്വാമിനാഥൻ.. സ്വാതന്ത്രസമര സേനാനി, ഭരണഘടന നിർവാഹക സമിതി അംഗം.. ക്യാപ്റ്റൻ  ലക്ഷ്മിയുടെ മാതാവ്.. (ജനനം 22/4/1894)...

NEW

2025 - ട്രിനിഡഡ് & ടുബാഗോയുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement